എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷാ തീയതികള്‍ നാളെ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പരീക്ഷകള്‍ക്കായി ഫോക്കസ് ഏരിയ ഉള്‍പ്പെടെ നിശ്ചയിച്ച് നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
പാഠഭാഗങ്ങളില്‍ ഏതെല്ലാം ഫോക്കസ് കാര്യങ്ങള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉള്‍പ്പെടുത്തണമെന്നതിലും വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കും. കഴിഞ്ഞതവണ 40 ശതമാനം പാഠഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇത്തവണ 60 ശതമാനം പാഠഭാഗം ഉള്‍ക്കൊള്ളിക്കണമെന്ന നിര്‍ശേമാണ് പരിഗണനയിലുള്ളത്.
കഴിഞ്ഞ തവണ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് വലിയ വിമര്‍ശനങ്ങളുണ്ടായിരുന്നു. എന്നാല്‍ പരീക്ഷ നടത്തിയത് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകാരമാവുകയാണ് ചെയ്തതെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
0 Comments