കരിപ്പുര്‍ വിമാനത്താവളത്തിലെ റാപ്പിഡ് പിസിആര്‍ പരിശോധന നിരക്ക് കുറച്ചു. 2,490 രൂപയില്‍ നിന്ന് 1,580 രൂപയായാണ് നിരക്ക് കുറച്ചത്. എയർപോർട്സ് അതോറിറ്റി നിർദേശത്തെ തുടർന്നാണ് തീരുമാനം.
വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അധ്യക്ഷനായ കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റിയിലും പാര്‍ലമെന്‍ററി സ്ഥിരം സമിതിയിലും കെ മുരളീധരന്‍ എംപി വിഷയം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് നിരക്ക് കുറയ്ക്കാമെന്ന് വ്യോമയാനസെക്രട്ടറി രാജീവ് ബന്‍സല്‍ അറിയിച്ചു. സമിതിയിലെ കേരളത്തില്‍ നിന്നുള്ള ഏക അംഗമാണ് കെ മുരളീധരന്‍.
എയര്‍പോര്‍ട്ട് അതോറിറ്റി ഹെഡ് ക്വാര്‍ട്ടേസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം കോഴിക്കോട് വിമാനത്താവളത്തില നിന്നും യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കുള്ള റാപിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് 2490/- രൂപയില്‍ നിന്നും 1580/- രൂപയായി കുറച്ചു.
പുതുക്കിയ നിരക്ക് ഇന്ന് ഉച്ചക്ക് ശേഷം പ്രാബല്യത്തില്‍ വന്നു. ഉച്ചക്ക് ശേഷമുള്ള എയര്‍ അറേബ്യ ഷാര്‍ജ ഫ്ലൈറ്റിലെ യാത്രക്കാര്‍ മുതല്‍ പുതുക്കിയ നിരക്കില്‍ യാത്ര ചെയ്യാം.
യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കുള്ള റാപിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് ഭീമമാണെന്നും രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് ടെസ്റ്റ് നിര്‍ത്തലാക്കാന്‍ നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
0 Comments