🇴🇲ഒമാനില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാനുള്ള സമയ പരിധി കുറച്ചു.
✒️ഒമാനില്‍ കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് (Booster dose vaccine) എടുക്കാനുള്ള സമയ പരിധി ആറ് മാസത്തില്‍ നിന്ന് മൂന്ന് മാസമാക്കി കുറച്ചു. വാക്സിന്റെ രണ്ടാം ഡോസ് (second dose) സ്വീകരിച്ച് മൂന്ന് മാസം പിന്നിട്ടവര്‍ക്ക് ചൊവ്വാഴ്‍ച മുതല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം (Minisrtry of Health) പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
വാക്സിന്‍ സ്വീകരിച്ച് മാസങ്ങള്‍ കഴിയുന്നതോടെ അതിന്റെ ഫലപ്രാപ്‍തി കുറയുമെന്നും അതുകൊണ്ടുതന്നെ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുതിയതായി കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദത്തിന്റെ രോഗലക്ഷണങ്ങള്‍, നിലവിലുള്ള ഡെല്‍റ്റ ഉള്‍പ്പെടെയുള്ള വകഭേദങ്ങളുടേതിനാക്കള്‍ കടുത്തതാണോ എന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
ആദ്യ രണ്ട് ഡോസുകള്‍ സ്വീകരിച്ച വാക്സിനല്ലാതെ മറ്റൊരു വാക്സിന്റെ മൂന്നാം ഡോസ് സ്വീകരിക്കുമെന്നും രാജ്യത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഒമാനില്‍ ഇതുവരെ രണ്ട് ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. പ്രവാസികള്‍ക്ക് ഓള്‍ഡ് മസ്‍കത്ത് എയര്‍പോര്‍ട്ട് ബില്‍ഡിങില്‍ നിന്ന് പ്രവൃത്തി സമയങ്ങളില്‍ വാക്സിന്റെ ഒന്നാം ഡോസോ രണ്ടാം ഡോസോ സ്വീകരിക്കാം. അല്‍ ഖുവൈര്‍, അമീറത്, മസ്‍കത്ത്, ഖുറിയത്ത് എന്നിവടങ്ങളിലെ ഹെല്‍ത്ത് സെന്ററുകളില്‍ നിന്ന് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയുള്ള സമയങ്ങളിലും വാക്സിന്‍ സ്വീകരിക്കാം.
🇸🇦സൗദി അറേബ്യയില്‍ വിമാനത്താവളത്തിന് നേരെ പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് ആക്രമണ ശ്രമം.
✒️സൗദി അറേബ്യക്ക് (Saudi Arabia) നേരെ യമൻ വിമത വിഭാഗമായ ഹൂതികളുടെ (Houthi militia) ആക്രമണ ശ്രമം വീണ്ടും. ഇത്തവണ തെക്ക് പടിഞ്ഞാറൻ അതിർത്തിയിലെ ജിസാൻ കിംഗ് അബ്ദുല്ല എയർപോർട്ടിന് നേരെ (King Abdullah bin Abdulaziz Airport Jazan) സ്ഫോടക വസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനം ഉപയോഗിച്ചാണ് ആക്രമണം നടത്താനുള്ള ശ്രമമുണ്ടായത്. എന്നാല്‍ സൗദി നേതൃത്വത്തലുള്ള അറബ് സഖ്യസേന ഈ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു.
യമനിലെ സൻആ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഹൂതികൾ ജിസാൻ എയർപോർട്ടിൽ യാത്രക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ഡ്രോൺ തൊടുത്തുവിട്ടത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പായി സഖ്യസേന ഡ്രോൺ കണ്ടെത്തി വെടിവെച്ചിടുകയായിരുന്നു. സാധാരണക്കാർക്ക് നേരെ ആക്രമണങ്ങൾ നടത്താൻ സൻആ എയർപോർട്ട് ഉപയോഗിക്കുന്നത് നിയമാനുസൃത സൈനിക നടപടികൾക്ക് കാരണമാകുമെന്ന് സഖ്യസേന പറഞ്ഞു. തങ്ങൾ ഇപ്പോഴും സംയമനം പാലിക്കുകയാണെന്നും സഖ്യസേന പറഞ്ഞു.
കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ അബഹ അന്താരാഷ്‍ട്ര വിമാനത്താവളം ഹൂതികള്‍ നടത്തിയ വ്യോമാക്രമണ ശ്രമവും അറബ് സഖ്യസേന പരാജയപ്പെടുത്തിയിരുന്നു. വിമാനത്താവളത്തില്‍ ആക്രമണം നടത്താനൊരുങ്ങിയ രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായാണ് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഞായറാഴ്‍ച അറിയിച്ചത്.
വിമാനത്താവളത്തിലെ യാത്രക്കാരെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണ ശ്രമമെന്നും യെമനിലെ സന്‍ആ വിമാനത്താവളത്തില്‍ നിന്നാണ് ഡ്രോണുകള്‍ പറന്നുയര്‍ന്നതെന്നും സഖ്യസേന ആരോപിച്ചിരുന്നു. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ നടത്താനുള്ള കേന്ദ്രമായി സന്‍ആ അന്താരാഷ്‍ട്ര വിമാനത്താവളത്തെ ഹൂതി വിമതര്‍ ഉപയോഗിക്കുകയാണെന്നും സഖ്യസേന പുറത്തിറക്കിയ പ്രസ്‍താവനയില്‍ ആരോപിച്ചു.
ഞായറാഴ്‍ച തന്നെ സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യം വെച്ചും ഹൂതികളുടെ ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു. ഇതും ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ത്തു. ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ സൗദി അറേബ്യയിലെ സാധാരണക്കാരെയും അവരുടെ വസ്‍തുവകകളും ലക്ഷ്യം വെച്ച് ആക്രമണം തുടരുകയാണെന്നും ഇതിനായി സന്‍ആ അന്താരാഷ്‍ട്ര വിമാനത്താവളം ഉപയോഗിക്കുകയാണെന്നും സഖ്യസേന ആരോപിച്ചു.
ഇക്കഴിഞ്ഞ ബുധനാഴ്‍ച തെക്ക് പടിഞ്ഞാറൻ അതിർത്തി പട്ടണമായ ജിസാനില്‍ മിസൈല്‍ പതിച്ച് വാഹനങ്ങളും വര്‍ക്ക്‌ഷോപ്പുകളും കത്തിനശിച്ചിരുന്നു. ജിസാനിലെ അഹദ് അല്‍മസാരിഹില്‍ മൂന്നു വര്‍ക്ക്‌ഷോപ്പുകളും മൂന്നു കാറുകളുമാണ് ഹൂതികളുടെ ആക്രമണത്തില്‍ കത്തി നശിച്ചത്.
🇦🇪ദുബൈ വിമാനത്താവളം പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
✒️ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ (Dubai International Airport) മൂന്നാം ടെര്‍മിനലിലുള്ള കോണ്‍കോഴ്‍സ് എ (Concourse A at Terminal 3) പൂര്‍ണമായും തുറന്നതോടെ വിമാനത്താവളം പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. വിമാനത്താവളത്തിലെ എല്ലാ ടെര്‍മിനലുകളും കോണ്‍കോഴ്‍സുകളും ലോഞ്ചുകളും റസ്റ്റോറന്റുകളും മറ്റ് റീട്ടെയില്‍ ഔട്ട്‍ലെറ്റുകളുമെല്ലാം ഇപ്പോള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുകയാണെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അധികൃതര്‍ അറിയിച്ചു.
ദുബൈ വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനല്‍ മാത്രം ഡിസംബറിന്റെ രണ്ടാം പകുതിയില്‍ 16 ലക്ഷത്തിലധികം യാത്രക്കാര്‍ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡിസംബര്‍ അവസാനത്തിലേക്ക് കടക്കുന്നതോടെ വിമാനത്താവളത്തില്‍ ഓരോ ദിവസം കഴിയുംതോറും തിരക്കേറുകയാണ്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ദുബൈയിലെ സന്ദര്‍ശകരുടെ എണ്ണം 10 ലക്ഷം കവിഞ്ഞത്. നവംബറില്‍ പ്രതിവാരം 10 ലക്ഷം സന്ദര്‍ശകരെന്ന നിര്‍ണായക നാഴികക്കല്ല് പിന്നിട്ടു. കൊവിഡിന് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണം 94 ശതമാനത്തിലെത്തി.
വിമാനത്താവളത്തിലെ 100 ശതമാനം സൗകര്യങ്ങളും ഉപഭോക്താക്കള്‍ക്കായി തുറന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ ദുബൈയിലേക്ക് നിരവധി സന്ദര്‍ശകരെത്തുന്നത് വ്യോമഗതാഗത മേഖലയ്‍ക്കും ദുബൈയുടെ സാമ്പത്തിക വളര്‍ച്ചയ്‍ക്കും ഉണര്‍വേകുമെന്ന് ദുബൈ എയര്‍പോര്‍ട്ട്സ് സിഇഒ പോള്‍ ഗ്രിഫിത്‍സ് പറഞ്ഞു.
ഏറ്റവും മികച്ച ആരോഗ്യ സുരക്ഷാ നടപടികള്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചിട്ടുണ്ട്. ഫ്രാസ്‍ട്രാക്ക് കൊവിഡ് പി.സി.ആര്‍ പരിശോധനാ സംവിധാനവും കൂടുതല്‍ മികച്ച കസ്റ്റമര്‍ സര്‍വീസും ഉറപ്പാക്കി യാത്രക്കാര്‍ക്ക് വേണ്ട എല്ലാ സേവനങ്ങളും വേഗത്തില്‍ നല്‍കുന്നതിലൂടെ കൊവിഡിന് മുമ്പുള്ള കാലത്തുണ്ടായിരുന്ന യാത്രാ അനുഭവം തിരിച്ചെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
🇸🇦സൗദി അറേബ്യയിൽ ആവശ്യമുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് നല്‍കുന്നു.
✒️റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് വാക്സിന്റെ (Covid vaccine) ബൂസ്റ്റർ ഡോസ് Booster dose) എല്ലാവർക്കും എടുക്കാനുള്ള സംവിധാനം നിലവിൽ വന്നു. രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്ത് ആറു മാസം പിന്നിട്ടവർക്ക് മാത്രമായിരുന്നു ഇതുവരെ ബൂസ്റ്റർ ഡോസ് നൽകിയിരുന്നത്. അതിനുള്ള സംവിധാനമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ആ കാലപരിധി കുറച്ചിരിക്കുകയാണ്.
ആവശ്യമുള്ളപ്പോൾ ബുക്ക് ചെയ്‍ത് ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കാനുള്ള സംവിധാനമാണ് നിലവിലായത്. ആരോഗ്യവകുപ്പിന്റെ ‘സൈഹത്വി’ എന്ന മൊബൈൽ ആപ് വഴി ബൂസ്റ്റർ ഡോസിന് ബുക്ക് ചെയ്യാം. രണ്ട് ഡോസ് പൂർത്തിയാക്കിയ എല്ലാവർക്കും ബൂസ്റ്റർ ഡോസിനായി ബുക്ക് ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
യുഎഇയിലെ ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ പാസ്
അബുദാബി: യുഎഇയിലെ(UAE) എല്ലാ എമിറേറ്റുകളിലെയും ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഫെഡറല്‍ ഗവണ്‍മെന്റ്(federal government departments) സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഗ്രീന്‍ പാസ്(Green Pass) സംവിധാനം. 2022 ജനുവരി മൂന്ന് മുതല്‍ വാക്‌സിനേഷന്‍(Vaccination) പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും, ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്കും(ബൂസ്റ്റര്‍ ഡോസിന് യോഗ്യരായവര്‍)മാത്രമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഓഫീസിലേക്ക് പ്രവേശനം അനുവദിക്കുക.
അല്‍ ഹൊസ്ന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ എല്ലാ 14 ദിവസം കൂടുമ്പോഴും പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും ആവശ്യമാണ്. എല്ലാ ജീവനക്കാരും ഫെഡറല്‍ ഗവണ്‍മെന്റ് സേവനങ്ങള്‍ ആവശ്യമുള്ള താമസക്കാരും സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവേശനത്തിന് കൊവിഡ് സുരക്ഷാ പ്രൊട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. 16 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഗ്രീന്‍ പാസ് പ്രോട്ടോക്കോളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കൃത്യമായ ഇടവേളകളില്‍ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പാക്കാത്തവരുടെ ഗ്രീന്‍ സ്റ്റാറ്റസ് ഗ്രേ നിറത്തിലാകും. ഇവര്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റ് ഓഫീസുകളില്‍ പ്രവേശനം അനുവദിക്കില്ല. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ആറ് മാസം കഴിഞ്ഞവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം.
🇦🇪യുഎഇയില്‍ 301 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
✒️യുഎഇയില്‍(UAE) ഇന്ന് 301 പേര്‍ക്ക് പുതിയതായി കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 149 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.
പുതിയതായി നടത്തിയ 2,72,115 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.7 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,44,438 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,38,785 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,152 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,501 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇦🇪യുഎഇയിലെ ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാന്‍ ഗ്രീന്‍ പാസ്.
✒️യുഎഇയിലെ(UAE) എല്ലാ എമിറേറ്റുകളിലെയും ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഫെഡറല്‍ ഗവണ്‍മെന്റ്(federal government departments) സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഗ്രീന്‍ പാസ്(Green Pass) സംവിധാനം. 2022 ജനുവരി മൂന്ന് മുതല്‍ വാക്‌സിനേഷന്‍(Vaccination) പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും, ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്കും(ബൂസ്റ്റര്‍ ഡോസിന് യോഗ്യരായവര്‍)മാത്രമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഓഫീസിലേക്ക് പ്രവേശനം അനുവദിക്കുക.
അല്‍ ഹൊസ്ന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ എല്ലാ 14 ദിവസം കൂടുമ്പോഴും പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും ആവശ്യമാണ്. എല്ലാ ജീവനക്കാരും ഫെഡറല്‍ ഗവണ്‍മെന്റ് സേവനങ്ങള്‍ ആവശ്യമുള്ള താമസക്കാരും സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവേശനത്തിന് കൊവിഡ് സുരക്ഷാ പ്രൊട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. 16 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഗ്രീന്‍ പാസ് പ്രോട്ടോക്കോളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കൃത്യമായ ഇടവേളകളില്‍ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പാക്കാത്തവരുടെ ഗ്രീന്‍ സ്റ്റാറ്റസ് ഗ്രേ നിറത്തിലാകും. ഇവര്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റ് ഓഫീസുകളില്‍ പ്രവേശനം അനുവദിക്കില്ല. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ആറ് മാസം കഴിഞ്ഞവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം.
🇴🇲ഒമാനില്‍ 31 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
✒️ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid - 19 infection) സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 12 പേര്‍ രോഗമുക്തരായി. പുതിയതായി കൊവിഡ് മരണങ്ങളൊന്നും (Covid deaths ) ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
രാജ്യത്ത് ഇതുവരെ 3,04,874 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,00,203 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,113 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.നിലവില്‍ 98.5 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 10 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
🇦🇪യുഎഇയില്‍ അടുത്ത വര്‍ഷത്തെ ആദ്യ പൊതു അവധി പ്രഖ്യാപിച്ചു.
✒️യുഎഇയില്‍(UAE) 2022ലെ ആദ്യ പൊതു അവധി(Public Holiday) പ്രഖ്യാപിച്ചു. പുതുവത്സര ദിവസമായ(New Year) ജനുവരി ഒന്ന്, ശനിയാഴ്ച യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്ത് ജനുവരി ഒന്ന് മുതല്‍ നടപ്പിലാക്കുന്ന പുതിയ വാരാന്ത്യ അവധി സംവിധാനമനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.
ഡിസംബര്‍ 31 വെള്ളിയാഴ്ച ആയതിനാലും ശനി, ഞായര്‍ ദിവസങ്ങളിലെ പുതിയ അവധി സംവിധാനം അനുസരിച്ചുമാണ് മൂന്ന് ദിവസത്തെ അവധി ലഭിക്കുക. അവധിക്ക് ശേഷം ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ഓഫീസുകളില്‍ ഹാജരാകണം. രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ജനുവരി ഒന്നിന് അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. സ്വകാര്യ മേഖലയില്‍ ഞായറാഴ്ച കൂടി അവധി നല്‍കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മൂന്ന് ദിവസം അവധി ലഭിക്കും.
🇴🇲യാത്രാ നിബന്ധനകള്‍ വ്യക്തമാക്കി ഒമാന്‍; വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
✒️പുതിയ യാത്രാനിബന്ധനകള്‍(Travel guidelines) സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കി ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി(Oman Civil Aviation Authority). യുഎഇയില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രകള്‍ക്കാണ് പുതിയ നിബന്ധനകള്‍ ബാധകമാക്കിയത്. ഒമാനിലെയും യുഎഇയിലെയും പൗരന്മാര്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സഞ്ചരിക്കുമ്പോള്‍ പുതിയ നിബന്ധനകള്‍ പാലിക്കണം. ഒമാനിലെ യാത്രാ നിബന്ധനകള്‍ പാലിക്കാത്ത യാത്രക്കാരെ വിമാനത്തില്‍ കയറ്റിയാല്‍ വിമാന കമ്പനിക്ക് പിഴ ചുമത്തുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.
യുഎഇയില്‍ നിന്ന് ഒമാനിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപ്ലോഡ് ചെയ്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഒമാനിലെത്തുന്ന സമയത്തിന് 14 മണിക്കൂര്‍ മുമ്പെടുത്ത കൊവിഡ് പിസിആര്‍ നെഗറ്റീവ് ഫലവും കരുതണം. https://covid19.emushrif.om/ എന്ന ലിങ്ക് വഴിയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്.
https://covid19.emushrif.om/ ലിങ്ക് വഴിയുള്ള രജിസ്‌ട്രേഷന്‍, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം അല്ലെങ്കില്‍ ഒമാനിലെത്തിയ ശേഷം പിസിആര്‍ പരിശോധന നടത്താനുള്ള റിസര്‍വേഷന്‍ എന്നിവയാണ് വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ കരുതേണ്ട രേഖകള്‍.
https://covid19.emushrif.om/ ലിങ്ക് വഴിയുള്ള രജിസ്‌ട്രേഷന്‍, നെഗറ്റീവ് പിസിആര്‍ ഫലം അല്ലെങ്കില്‍ ഒമാനിലെത്തിയ ശേഷം പിസിആര്‍ പരിശോധന നടത്താനുള്ള റിസര്‍വേഷന്‍, ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ ഇളവ് ലഭിക്കാത്തവര്‍ ക്വാറന്റീന്‍ സെന്റര്‍ റിസല്‍വേഷന്‍ രേഖ എന്നിവ കൈവശം കരുതണം.
🇧🇭ബഹ്‌റൈനില്‍ പുതിയ കൊവിഡ് കേസുകളില്‍ 29 പ്രവാസി തൊഴിലാളികളും.
✒️മനാമ: ബഹ്റൈനില്‍ (Bahrain) കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. 89 പേര്‍ക്കാണ് ഞായറാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്. 33 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി.
പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 29 പേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ 2,78,499 പേര്‍ക്കാണ് ബഹ്റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,76,571 പേര്‍ രോഗമുക്തരായി. ആകെ 7,775,271 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. നിലവില്‍ 534 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതില്‍ ആരും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലില്ല.
🇧🇭ബഹ്‌റൈൻ: യെല്ലോ ലെവൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു.
✒️ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം 2021 ഡിസംബർ 19 മുതൽ രാജ്യത്ത് യെല്ലോ ലെവൽ COVID-19 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. 2021 ഡിസംബർ 19 മുതൽ 2022 ജനുവരി 31 വരെയാണ് ബഹ്‌റൈനിൽ യെല്ലോ ലെവൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
നാഷണൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദ്ദേശ പ്രകാരമാണ് ഈ തീരുമാനം. ഈ തീരുമാനം പ്രാബല്യത്തിൽ വന്നതോടെ 2021 ഡിസംബർ 19 മുതൽ 2022 ജനുവരി 31 വരെ താഴെ പറയുന്ന ഇടങ്ങളിലേക്കുള്ള പ്രവേശനം BeAware ആപ്പിലെ ആരോഗ്യ സ്റ്റാറ്റസ് പ്രകാരം, രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം പൂർത്തിയാക്കിയവർക്കും, COVID-19 രോഗമുക്തി നേടിയവർക്കും മാത്രമായി നിയന്ത്രിക്കുന്നതാണ്.
സിനിമാശാലകൾ (പ്രവർത്തനം പരമാവധി അമ്പത് ശതമാനം ശേഷിയിൽ).
ഷോപ്പിംഗ് മാൾ.
റെസ്റ്ററന്റുകൾ, കഫെ എന്നിവിടങ്ങളിലെ ഇൻഡോർ സേവനം.
ഇൻഡോർ സ്വിമ്മിങ്ങ് പൂളുകൾ.
ബാർബർ ഷോപ്പ്, സലൂൺ, സ്പാ.
വിനോദകേന്ദ്രങ്ങൾ, കളിയിടങ്ങൾ (ഇത്തരം ഇൻഡോർ ഇടങ്ങളുടെ പരമാവധി ശേഷിയുടെ അമ്പത് ശതമാനം പേർക്ക് പ്രവേശനം).
പരിപാടികൾ, സമ്മേളനങ്ങൾ തുടങ്ങിയവ (ഇൻഡോർ ഇടങ്ങളിൽ നടത്തുന്ന ഇത്തരം പരിപാടികൾ വേദിയുടെ പരമാവധി ശേഷിയുടെ അമ്പത് ശതമാനം പേർക്ക് പ്രവേശനം).
കായിക മത്സരങ്ങളുടെ വേദികൾ (ഇൻഡോർ ഇടങ്ങളിൽ നടത്തുന്ന ഇത്തരം മത്സരങ്ങളുടെ വേദിയുടെ പരമാവധി ശേഷിയുടെ അമ്പത് ശതമാനം പേർക്ക് പ്രവേശനം).
ഈ തീരുമാനം പ്രാബല്യത്തിൽ വന്നതോടെ സർക്കാർ ഓഫീസുകളിൽ 30 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പിലാക്കുന്നതാണ്. ഒറ്റപ്പെട്ട് നിൽക്കുന്ന സർക്കാർ ഓഫീസുകൾ, ചില്ലറവില്പനശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വാക്സിനെടുത്തവർക്കും, അല്ലാത്തവർക്കും പ്രവേശനം അനുവദിക്കുന്നതാണ്. വീടുകളിൽ വെച്ച് സംഘടിപ്പിക്കുന്ന പരമാവധി 30 പേർ പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങുകളിലും വാക്സിനെടുത്തവർക്കും, അല്ലാത്തവർക്കും പ്രവേശനം അനുവദിക്കുന്നതാണ്.
2021 ജൂലൈ മുതൽ രാജ്യത്തെ COVID-19 നിയന്ത്രണങ്ങൾ രേഖപ്പെടുത്തുന്നതിനും, COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനുമായി ട്രാഫിക് ലൈറ്റ് സിഗ്നലിന് സമാനമായ ഒരു കളർ കോഡിങ്ങ് സംവിധാനമാണ് നാഷണൽ ടാസ്‌ക്‌ഫോഴ്‌സ് ഉപയോഗിക്കുന്നത്.
🇶🇦ഖത്തറില്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് വാങ്ങിവച്ചാല്‍ 25,000 റിയാല്‍ പിഴ.
✒️റെസിഡന്‍സ് പെര്‍മിറ്റ് ലഭിച്ച ഉടനെയോ അല്ലെങ്കില്‍ പുതുക്കിയ ഉടനെയോ പാസ്‌പോര്‍ട്ട് തൊഴിലാളിക്ക് കൈമാറണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ഉടന്‍ പാസ്‌പോര്‍ട്ട് തൊഴിലാളിക്ക് തിരിച്ചു നല്‍കിയില്ലെങ്കില്‍ 25,000 റിയാല്‍ പിഴ അടക്കേണ്ടി വരും.
രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് അനുവദിച്ച ഗ്രേസ് പിരീഡ് സംബന്ധിച്ച് ബോധവല്‍ക്കരിക്കുന്നതിന് മന്ത്രാലയം നടത്തിയ വെബിനാറിലാണ് ഇക്കാര്യം അറിയിച്ചത്.
അനധികൃത വിസാ കച്ചവടം നടത്തിയാല്‍ 3 വര്‍ഷം തടവും 50,000 റിയാല്‍ പിഴയും ശിക്ഷ അനുഭവിക്കേണ്ടി വരും. തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴ ലക്ഷം ദിര്‍ഹമായി വര്‍ധിക്കും.
റെസിഡന്‍സി പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിനകം പുതുക്കിയില്ലെങ്കില്‍ തൊഴിലുടമ 10,000 റിയാല്‍ പിഴ അടക്കണം.
🇶🇦ഖത്തറിലെത്തിയ 46 യാത്രക്കാര്‍ക്ക് കോവിഡ്; 151 പേര്‍ രോഗമുക്തി നേടി.
✒️ദോഹ: ഖത്തറില്‍(Qatar) ഇന്ന് 177 പേര്‍ക്ക് കോവിഡ്(covid19) സ്ഥിരീകരിച്ചു. 131 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 46 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 151 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,46,714
ആയി.
രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 614. രാജ്യത്ത് നിലവില്‍ 2,315 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 11 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചില്ല. 8 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 77 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.
24 മണിക്കൂറിനിടെ 4,620 ഡോസ് വാക്സിന്‍ കൂടി നല്‍കി. 2,05,355
ബൂസ്റ്റര്‍ ഡോസ് വാക്സിനുകളാണ് ഇതുവരെ നല്‍കിയത്. വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 51,18,777 ഡോസ് വാക്സിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
🛬ഒമിക്രോണ്‍: ഇന്ത്യയിലെ ആറ് എയര്‍പോര്‍ട്ടുകളില്‍ ആര്‍ടിപിസിആര്‍ മുന്‍കൂര്‍ ബുക്കിങ് നിര്‍ബന്ധമാക്കി.
✒️കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് മുന്‍കൂര്‍ ബുക്കിങ് നിര്‍ബന്ധമാക്കി കേന്ദ്രം. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് ഈ നിബന്ധന. ടെസ്റ്റ് നടത്തുന്നതിനായി മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എയര്‍ സുവിധ പോര്‍ട്ടലില്‍ സജ്ജമാക്കും. തിങ്കളാഴ്ച്ച മുതലാണ് ഇത് നടപ്പില്‍ വരുന്നത്.
നിലവില്‍ ഡല്‍ഹി, മുംബൈ, കോല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരാണ് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത്. യാത്രക്കാര്‍ക്ക് തടസ്സങ്ങളില്ലെന്ന് ബോധ്യപ്പെട്ടാല്‍ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.
സാധാരണഗതിയില്‍ ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് 500 രൂപയാണ്. എട്ട് മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. പെട്ടെന്ന് ഫലം ലഭിക്കുന്ന റാപ്പിഡ് പരിശോധനയ്ക്ക് 3500 രൂപയായിരിക്കും. 30 മിനിറ്റ് മുതല്‍ ഒന്നര മണിക്കൂറിനുള്ളില്‍ റാപ്പിഡ് ടെസ്റ്റ് പരിശോധനാഫലങ്ങള്‍ ലഭ്യമാകും.
വിമാനത്താവളങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത് ഇപ്രകാരമാണ്
-സന്ദര്‍ശിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
-ഏറ്റവും മുകളിലായി കാണുന്ന ‘Book Covid-19 Test’ ക്ലിക്ക് ചെയ്യുക.
-അന്താരാഷ്ട്ര യാത്രക്കാരന്‍ എന്നത് തിരഞ്ഞെടുക്കുക.
-പേര്, ഇമെയില്‍, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പാസ്പോര്‍ട്ട് നമ്പര്‍, മേല്‍വിലാസം, എത്തിച്ചേരുന്ന സമയം, തീയതി എന്നിവ രേഖപ്പെടുത്തുക.
-ആര്‍ടിപിസിആര്‍, റാപ്പിഡ് ആര്‍ടിപിസിആര്‍ എന്നിവയില്‍ നിന്ന് പരിശോധനാ രീതി തിരഞ്ഞെടുക്കുക.
🇰🇼കുവൈത്തിലെത്തുന്നവർക്ക് ഞയറാഴ്ച മുതൽ മൂന്നുദിവസം നിര്‍ബന്ധിത ഹോം ക്വാറൻറീൻ.
✒️കുവൈത്തിലെത്തുന്നവർക്ക് ഞയറാഴ്ച മുതൽ മൂന്നുദിവസം നിര്‍ബന്ധിത ഹോം ക്വാറൻറീൻ. രാജ്യത്തേക്ക് വരുന്നവര്‍ 48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ജനുവരി 2 മുതൽ ബൂസ്റ്റര്‍ ഡോസും നിര്‍ബന്ധം ആക്കിയിട്ടുണ്ട്.തിങ്കളാഴ്ച വൈകീട്ട് ചേർന്ന കുവൈത്ത് മന്ത്രിസഭ യോഗത്തിന്‍റേതാണ് തീരുമാനം. കുവൈത്തിലേക്ക് വരുന്നവർ 48 മണിക്കൂറിനുള്ളിൽ പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് തെളിയിക്കണം. നേരത്തെ 72 മണിക്കൂറിനുള്ളിൽ എടുത്താൽ മതിയായിരുന്നു. ഡിസംബർ 26 മുതലാണ് ഉത്തരവിന് പ്രാബല്യം. യാത്രക്കാര്ക്കുള്ള ക്വാറൻറീൻ ഏഴ് ദിവസമുള്ളത് പത്തുദിവസമാക്കി ഉയർത്തിയിട്ടുണ്ട്. 72 മണിക്കൂർ കഴിഞ്ഞ് പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ പുറത്തിറങ്ങാൻ അനുമതിയുണ്ടാകും. അതായത് മൂന്നുദിവസം നിർബന്ധിത ഹോം ക്വാറൻറീൻ അനുഷ്ടിക്കണം. വാക് സിന്റെ 2 ഡോസ് പൂര്‍ത്തിയാക്കി 9 മാസം പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ സോസ് നിര്‍ബന്ധം ആക്കിയിട്ടുണ്ട്. ഇത് ജനുവരി 2 മുതൽ പ്രാബല്യത്തില്‍ ആകും. വിവിധ രാജ്യങ്ങളിലെ ഒമിക്രോണ്‍ വ്യാപന ത്തിന്റെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം.അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് മന്ത്രിസഭ രാജ്യനിവാസികളോട് അഭ്യർഥിച്ചു.
0 Comments