🛫ഒമിക്രോണ്‍ വ്യാപനം; സൗദിയും യു.എ.ഇ യും ഖത്തറിന്റെ റെഡ് ലിസ്റ്റിൽ.
✒️ഒമിേക്രാൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സൌദിയെയും യുഎഇയെയും ഖത്തര്‍ റെഡ് ലിസ്റ്റില്‍. പൊതുജനാരോഗ്യ മന്ത്രാലയമാണ് കോവിഡ് ബാധിതരാജ്യങ്ങളെ ക്രമീകരിക്കുന്ന പട്ടികയിൽ മാറ്റം വരുത്തിയത്.കോവിഡ് പുതിയ വകഭേദമായ ഒമിേക്രാൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഖത്തര്‍ പട്ടിക പുതുക്കിയത്. ജനുവരി ഒന്ന് രാത്രി ഏഴ് മുതൽ പുതിയ പട്ടിക പ്രാബല്ല്യത്തിൽ വരും. ഇതോടെ യുഎഇ, സൌദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നും ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ടിവരും.കോവിഡ് വ്യാപനത്തിന് നേരിയ സാധ്യതയുള്ള രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നത്.
നേരത്തെ 23 രാജ്യങ്ങളായിരുന്നു ഈ ലിസ്റ്റില്‍ ഉണ്ടായിരുന്നത്.ഇത് ഇപ്പോള്‍ 47 ആയി ഉയര്‍ന്നു. ഗ്രീൻ ലിസ്റ്റിലായിരുന്ന സൗദി അറേബ്യ, യു.എ.ഇ എന്നിവയ്ക്ക് പുറമെ അമേരിക്ക, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഇറ്റലി രാജ്യങ്ങളെയാണ് പുതുതായി റെഡ് ലിസ്റ്റില്‍ പെടുത്തിയത്. നേരത്തെ എക്സപ്ഷണൽ റെഡ്ലിസ്റ്റിൽ ഉണ്ടായിരുന്ന ശ്രീലങ്ക, ഫിലിപ്പിന്‍സ്,സുഡാൻ എന്നീ രാജ്യങ്ങളെ തീവ്രത കുറഞ്ഞ റെഡ് ലിസ്റ്റിലേക്ക് മാറ്റി.ഇന്ത്യയടക്കം ഒമ്പതു രാജ്യങ്ങളാണ് എക്സപ്ഷണൽ റെഡ് ലിസ്റ്റിൽ തുടരുന്നത്.
🛫എട്ട് നഗരങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ച് എമിറേറ്റ്സ്.
✒️എട്ട് നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ (Flight services) ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിര്‍ത്തിവെച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് (Emirates Airlines) അറിയിച്ചു. ഡിസംബര്‍ 28 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. ഇവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും ട്രാന്‍സിറ്റ് (Transit) യാത്രക്കാരെയും അനുവദിക്കില്ലെന്നാണ് വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നത്.
അംഗോളയിലെ ലുവാൻഡ, ഗിനിയുടെ തലസ്ഥാനമായ കൊണാക്രി, കെനിയയിലെ നെയ്‍റോബി, ടാന്‍സാനിയയിലെ ദാര്‍ എസ് സലാം, യുഗാണ്ടയിലെ എന്റബ്ബി, ഘാനയുടെ തലസ്ഥാനമായ അക്ര, ഐവറികോസ്റ്റിലെ അബീദ്‌ജാൻ, എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബെബ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്.
കൊണാക്രിയില്‍ നിന്ന് സെനഗള്‍ തലസ്ഥാനമായ ഡാക്കറിലേക്കുള്ള യാത്രക്കാരെയും സ്വീകരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ദുബൈയില്‍ നിന്ന് ഈ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ തടസമില്ലാതെ തുടരും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാല് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് എമിറേറ്റ്സിന്റെയും അറിയിപ്പ്.
🇦🇪കൊവിഡ് കേസുകള്‍ കൂടുന്നു; യുഎഇയിലെ സ്‍കൂളുകളില്‍ രണ്ടാഴ്‍ച ഓണ്‍ലൈന്‍ പഠനം.
✒️അബുദാബി: യുഎഇയില്‍ (UAE) കൊവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ രണ്ടാഴ്‍ച ഓണ്‍ലൈന്‍ രീതിയില്‍ ക്ലാസുകള്‍ (Remote learning) നടത്തും. ജനുവരി മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രണ്ടാം സെമസ്റ്റര്‍ ക്ലാസുകള്‍ (Second semester classes) ആരംഭിക്കാനിരിക്കവെയാണ് ആദ്യം രണ്ടാഴ്‍ച ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കുമെന്ന് ചൊവ്വാഴ്‍ച സര്‍ക്കാര്‍ വക്താവ് (Government Spokeperson)അറിയിച്ചത്.
രാജ്യത്തെ സ്‍കൂളുകള്‍, സര്‍വകലാശാലകള്‍, ട്രെയിനിങ് സെന്ററുകള്‍ എന്നിവയ്‍ക്കെല്ലാം പുതിയ അറിയിപ്പ് ബാധകമാണെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. പുതുവര്‍ഷാരംഭം മുതല്‍ പൂര്‍ണമായും നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊവിഡ് കേസുകളില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇതില്‍ മാറ്റം വരുത്തിയത്. അതേസമയം സര്‍ക്കാര്‍ സ്‍കൂളുകള്‍ക്ക് മാത്രമാണോ പുതിയ തീരുമാനം ബാധകമെന്ന് വ്യക്തമായിട്ടില്ല.
യുഎഇയില്‍ ഓരോ എമിറേറ്റിനും പ്രത്യേകം ദുരന്ത നിവാരണ വിഭാഗമുള്ളതിനാല്‍ അതത് എമിറേറ്റുകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങളും ഇളവുകളും പ്രത്യേകമായി പ്രഖ്യാപിക്കുകയും ചെയ്യും. അബുദാബിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‍കൂളുകളില്‍ ആദ്യ രണ്ടാഴ്‍ച ഓണ്‍ലൈന്‍ രീതിയിലായിരിക്കും പഠനമെന്ന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി അറിയിച്ചു. അതേസമയം ദുബൈയിലെ സ്‍കൂളുകളില്‍ ജനുവരി മൂന്ന് മുതല്‍ തന്നെ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.
🇦🇪ന്യൂ ഇയര്‍ ഓഫറുമായി ബിഗ് ടിക്കറ്റ്; രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി നേടാന്‍ അവസരം.
✒️മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പുതിയ ഓഫറുമായി രംഗത്ത്. ഡിസംബര്‍ 29നും 30നുമായി നടക്കുന്ന 'ന്യൂ ഇയര്‍ ബൊണാന്‍സ' ഓഫറിലൂടെ രണ്ട് ബിഗ് ടിക്കറ്റുകള്‍ തികച്ചും സൗജന്യമായി സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.
ഡിസംബര്‍ 29, 30 തീയ്യതികളില്‍ രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ചെടുക്കുന്നവര്‍ക്ക് മറ്റൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന് പുറമെ 'ന്യൂ ഇയര്‍ ബൊണാന്‍സ'യുടെ പ്രത്യേക ഇലക്ട്രോണിക്കുള്ള എന്‍ട്രിയും ലഭ്യമാവും. ഇതില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് രണ്ട് ബിഗ് ടിക്കറ്റുകള്‍ വീതം സൗജന്യമായി ലഭിക്കുകയും ചെയ്യും. ഡിസംബര്‍ 31ന് ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ ചാനലുകള്‍ വഴി വിജയികളെ പ്രഖ്യാപിക്കും.
10 ലക്ഷം ദിര്‍ഹം (രണ്ട് കോടി രൂപ) സമ്മാനമുള്ള ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിലെ അവസാന വിജയിയും ഇനി തെരഞ്ഞെടുക്കപ്പെടാനുണ്ട്. ഇപ്പോള്‍ ടിക്കറ്റുകള്‍ സ്വന്തമാക്കുന്നതിലൂടെ ജനുവരി ഒന്നിന് നടക്കുന്ന ആ നറുക്കെടുപ്പിലെ വിജയിയും ഒരുപക്ഷേ നിങ്ങളായി മാറാമെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ പറയുന്നു. പത്ത് ലക്ഷം ദിര്‍ഹത്തിന്റെ പ്രതിവാര നറുക്കെടുപ്പ് ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളാണ് ഡിസംബറില്‍ ബിഗ് ടിക്കറ്റ് ഒരുക്കിയത്. ഈ മാസം വാങ്ങിയ എല്ലാ ടിക്കറ്റുകളും ജനുവരി മൂന്നിന് നടക്കാനിരിക്കുന്ന ട്രെമണ്ടസ് 25 മില്യന്‍ ഗ്രാന്റ് പ്രൈസ് നറുക്കെടുപ്പിനായുള്ള ഡ്രമ്മില്‍ നിക്ഷേപിക്കപ്പെടും. രണ്ടര കോടി ദിര്‍ഹത്തിന്റെ (50 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനത്തിന് പുറമെ 20 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും മറ്റ് നാല് ക്യാഷ് പ്രൈസുകളുമാണ് ജനുവരി മൂന്നിന് വിജയികളെ കാത്തിരിക്കുന്നത്.
നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഓരോ ബിഗ് ടിക്കറ്റിന്റെയും വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. www.bigticket.ae എന്ന വെബ്‍സൈറ്റിലൂടെയോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയോ അല്‍-ഐന്‍ വിമാനത്താവളത്തിലെയോ ബിഗ് ടിക്കറ്റ് സ്റ്റോറുകളില്‍ നിന്നോ ബിഗ് ടിക്കറ്റ് വാങ്ങാനാവും. എത്രയും വേഗം ബിഗ് ടിക്കറ്റ് സ്വന്തമാക്കി ഈ വര്‍ഷാവസാനം ബിഗ് ടിക്കറ്റിനൊപ്പം അടിച്ചുപൊളിക്കാം.
🇦🇪യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു.
✒️യുഎഇയില്‍ (UAE) 2022 ജനുവരി മാസത്തേക്കുള്ള ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി (Fuel price committee) പ്രഖ്യാപിച്ചു. ഡിസംബറിലെ വിലയെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും രാജ്യത്ത് അടുത്ത മാസം വിലകുറയും.
ജനുവരി ഒന്ന് മുതല്‍ സൂപ്പര്‍ 98 പെട്രോളിന് 2.65 ദിര്‍ഹമായിരിക്കും വില. നിലവില്‍ ഇത് 2.77 ദിര്‍ഹമാണ്. ഇപ്പോഴ്‍ 2.66 ദിര്‍ഹം വിലയുള്ള സ്‍പെഷ്യല്‍ 95 പെട്രോളിന് ജനുവരിയില്‍ 2.53 ദിര്‍ഹമായിരിക്കും വില. ഇ-പ്ലസ് 91 പെട്രോളിന് ഇപ്പോള്‍ 2.58 ദിര്‍ഹം വിലയുള്ള സ്ഥാനത്ത്, ജനുവരിയില്‍ 2.46 ദിര്‍ഹമായി വില കുറയും. ഡീസല്‍ വില 2.77 ദിര്‍ഹത്തില്‍ നിന്ന് 2.56 ദിര്‍ഹമായി കുറയുമെന്നും അറിയിച്ചിട്ടുണ്ട്.
🇦🇪അനുവാദമില്ലാതെ ഫോട്ടോയെടുത്താല്‍ 1 കോടി രൂപ പിഴ; യുഎഇയില്‍ നിര്‍ണായക സൈബര്‍ നിയമ ഭേദഗതി.
✒️യുഎഇയില്‍ (UAE) അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുത്താല്‍ (Clicking someones photo in public place) ഇനി ഒരുകോടി രൂപവരെ പിഴ അടക്കേണ്ടിവരും. ഇതിന് പുറമേ ആറ് മാസം വരെ തടവും ലഭിക്കും. സൈബർ നിയമ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎഇയില്‍ പൊതുസ്ഥലങ്ങളിൽ അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താൽ അഞ്ച് ലക്ഷം ദിർഹം ഏകദേശം ഒരു കോടി രൂപ വരെയായിരിക്കും പിഴ. ആറ് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. നിയമഭേദഗതി ജനുവരി രണ്ട് മുതൽ പ്രാബല്യത്തിൽ വരും.
വിവിധ സൈബർ കുറ്റങ്ങൾക്ക് ഒന്നരലക്ഷം ദിര്‍ഹംസ് മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹംസ് വരെയാണ് പിഴയിട്ടിരിക്കുന്നത്. ബാങ്കുകളുടെയും മാധ്യമങ്ങളുടെയും ആരോഗ്യ മേഖലയിലെയും ഡാറ്റ നശിപ്പിക്കുന്നതും ശിക്ഷക്കിടയാക്കും. ഡിജിറ്റൽ യുഗത്തിൽ പൗരൻമാരുടെ അവകാശ സംരക്ഷണവും ഇന്‍റർനെറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. സൈബർ കുറ്റങ്ങളുമായി ബന്ധപ്പെട്ട 2012ലെ നിയമമാണ് ദേദഗതി ചെയ്തത്.നേരത്തെ സ്വകാര്യ സ്ഥലങ്ങളിലായിരുന്നു നിയന്ത്രണം.
പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ബീച്ച്, പാർക്ക് ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിൽ ഫോട്ടോ എടുക്കുമ്പോള്‍ അത് മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിച്ചാല്‍ നിയമലംഘനമാകും. ഓൺലൈൻ, സാങ്കേതിക വിദ്യ എന്നിവ ദുരുപയോഗം ചെയ്ത് വ്യാജ വാർത്തകളും അപവാദപ്രചാരണങ്ങളും നടത്തുന്നതും സൈബർ ലോയുടെ പരിധിയിൽ വരും. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങളും സോഫ്റ്റ്വെയറും കണ്ടുകെട്ടാനുള്ള അധികാരം കോടതിക്കുണ്ടായിരിക്കുമെന്നും നിയമ ഭേദഗതിയില്‍ വ്യക്തമാക്കുന്നു.
🇸🇦സൗദി അറേബ്യയിൽ കടകളിൽ പ്രവേശിക്കാൻ ബാർകോഡ് സ്‍കാനിങ് നിർബന്ധമാക്കുന്നു.
✒️റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia)വ്യാപാര സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ ബാർകോഡ് സ്‍കാനിങ് (Barcode scanning) നിർബന്ധമാക്കുന്നു. ഷോപ്പിങ്ങിന് എത്തുന്നവർ തങ്ങളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ‘തവക്കൽനാ’ ആപ്പ് (Tawakkalna application) ഉപയോഗിച്ച് ഈ കോഡ് സ്‍കാൻ ചെയ്‍തു വേണം അകത്ത് പ്രവേശിക്കാൻ. വാണിജ്യ കേന്ദ്രങ്ങളിലും വ്യാപാര സമുച്ചയങ്ങളിലും പ്രവേശിക്കുന്നതിന് മുമ്പ് വാക്സിൻ അവസ്ഥ പരിശോധിക്കാൻ തവക്കൽന ആപ്ലിക്കേഷൻ വഴി ഉപഭോക്താവ് ബാർകോഡ് സ്കാൻ ചെയ്യണം.
പുതിയ സംവിധാനത്തിനായി വാണിജ്യ സ്ഥാപനങ്ങൾ പ്രവേശന കവാടങ്ങളിൽ ആരോഗ്യനില പരിശോധിക്കുന്നതിനുള്ള പെർമിറ്റ് കോഡ് സ്ഥാപിക്കണം. ഷോപ്പിങ്ങിനെത്തുന്നവർ മാളുകളിലേക്ക് പ്രവേശിക്കും മുമ്പ് ബാർകോഡ് സ്‍കാൻ ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ജീവനക്കാരെയും നിയമിക്കണം. ഭക്ഷ്യവിൽപ്പന കടകൾ, ലോൻഡ്രികൾ, ബാർബർ ഷോപ്പുകൾ, തയ്യൽ കടകൾ എന്നിവക്ക് ഈ നിയമം ബാധകമല്ല. ഈ സ്ഥാപനങ്ങളിൽ വരുന്നവർ അകത്ത് പ്രവേശിക്കാൻ തവക്കൽന ആപ്പിലെ ആരോഗ്യസ്ഥിതി കാണിക്കണം.
🇴🇲ഒമാൻ: റെസിഡൻസി പുതുക്കുന്നതുമായി ബന്ധപ്പെട്ട ഫീസ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ROP.
✒️2022 ജനുവരി മുതൽ രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി പുതുക്കുന്നതിനുള്ള ചാർജുകൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. ഡിസംബർ 28-നാണ് ROP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
റെസിഡൻസി പുതുക്കുന്നതുമായി ബന്ധപ്പെട്ട ഫീസ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന്, ഇത്തരം പ്രചാരണങ്ങൾ തള്ളിക്കൊണ്ട് ROP വ്യക്തമാക്കി. അടുത്ത വർഷം മുതൽ പ്രവാസികളുടെ റെസിഡൻസി പുതുക്കുന്നതുമായി ബന്ധപ്പെട്ട തുകകൾ ഇരുപത്തഞ്ച് ശതമാനത്തോളം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായുള്ള സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തെറ്റായി പ്രചരിച്ചത്.
🇦🇪അബുദാബി: ഡിസംബർ 30 മുതൽ മറ്റു എമിറേറ്റുകളിൽ നിന്ന് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തുന്നു.
✒️യു എ ഇയിലെ മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2021 ഡിസംബർ 30, വ്യാഴാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. ഡിസംബർ 28-നാണ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് ഡിസംബർ 19 മുതൽ നടപ്പിലാക്കിയിട്ടുള്ള EDE COVID-19 സ്കാനറുകൾ ഉപയോഗിച്ചുള്ള പരിശോധനകൾക്ക് പുറമെ, ഡിസംബർ 30 മുതൽ ഏർപ്പെടുത്തുന്ന പ്രവേശന നടപടിക്രമങ്ങളാണ് കമ്മിറ്റി ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഈ തീരുമാന പ്രകാരം ഡിസംബർ 30 മുതൽ അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് താഴെ പറയുന്ന നിബന്ധനകൾ ബാധകമാണ്:
EDE COVID-19 സ്കാനറുകൾ ഉപയോഗിച്ചുള്ള ദ്രുത പരിശോധനകൾ തുടരുന്നതാണ്.
മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വ്യക്തികൾക്ക് അൽ ഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാക്കുന്നതാണ്.
അബുദാബിയിലേക്ക് പ്രവേശിക്കുന്ന COVID-19 വാക്സിനേഷൻ പൂർത്തിയാക്കാത്തവർക്ക് 96 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള നെഗറ്റീവ് PCR ഫലം നിർബന്ധമാണ്.
പൊതു സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് പ്രവേശന നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കുന്നതിനുള്ള ഈ തീരുമാനം.
അബുദാബിയിൽ നിലവിൽ രേഖപ്പെടുത്തുന്ന തീരെ കുറഞ്ഞ COVID-19 രോഗവ്യാപന സാഹചര്യം തുടരുന്നതിനായാണ് ഡിസംബർ 19 മുതൽ മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ COVID-19 രോഗബാധ കണ്ടെത്തുന്നതിന് EDE COVID-19 സ്കാനറുകൾ പ്രവർത്തനക്ഷമമാക്കുന്നതിന് കമ്മിറ്റി തീരുമാനിച്ചത്.
🇶🇦ഖത്തറില്‍ വെള്ളിയാഴ്ച്ച മുതല്‍ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍; മാസ്‌ക്ക് നിര്‍ബന്ധമാക്കി.
✒️വെള്ളിയാഴ്ച്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് താഴെ പറയുന്ന നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
1. വെള്ളിയാഴ്ച്ച മുതല്‍ തുറസ്സായ സ്ഥലങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക്ക് നിര്‍ബന്ധം. തുറസ്സായ സ്ഥലത്ത് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു മാത്രമാണ് ഇളവ്.
2. കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍, ഇവന്റുകള്‍ എന്നിവ താഴെ പറയുന്ന നിബന്ധനകളോട് കൂടി നടത്താം
-തുറസ്സായ സ്ഥലങ്ങളില്‍ പരമാവധി 75 ശതമാനം പേര്‍ മാത്രം
– അടച്ചിട്ട സ്ഥലങ്ങളില്‍ പരമാവധി 50 ശതമാനം പേര്‍ മാത്രം. ഇതില്‍ 90 ശതമാനം പേരും വാക്‌സിനെടുത്തവര്‍ ആയിരിക്കണം. വാക്‌സിനെടുക്കാത്തവര്‍ കോവിഡ് പരിശോധന നടത്തണം
പരിപാടികള്‍ സംഘടിപ്പിക്കും മുമ്പ് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കണം.
🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 400ന് മുകളില്‍; 317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.
✒️ഖത്തറില്‍(Qatar) ഇന്ന് 443 പേര്‍ക്ക് കോവിഡ്(covid19) സ്ഥിരീകരിച്ചു. 317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 126 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 139 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,45,186
ആയി.
രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 616. രാജ്യത്ത് നിലവില്‍ 3,443 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 19 പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ ഒരാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 58 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 204 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.
24 മണിക്കൂറിനിടെ 9,461 ഡോസ് വാക്‌സിന്‍ കൂടി നല്‍കി. 2,54,963
ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകളാണ് ഇതുവരെ നല്‍കിയത്. വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 51,82,058 ഡോസ് വാക്‌സിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
🇸🇦സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി; നനഞ്ഞ് കുതിര്‍ന്ന് തീർഥാടകർ.
✒️സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയും ശീതക്കാറ്റും ശക്തമായി. രാജ്യത്തുടനീളം യാത്രക്കാർക്കും ജനങ്ങൾക്കും ആരോഗ്യ ജാഗ്രതാ നിർദേശമുണ്ട്. റിയാദിൽ മഴ തുടരുന്നത് കണക്കിലെടുത്ത് സീസണിലെ നാളത്തെ പരിപാടികൾ മാറ്റി. മക്ക ഹറമിൽ നനഞ്ഞാണ് തീർഥാടകർ രാവിലെ കർമങ്ങൾ പൂർത്തിയാക്കിയത്. പുലർച്ചയോടെയാണ് മക്കാ ഹറമിൽ മഴ പെയ്തത്. തീർഥാടകർ മഴയത്ത് നമസ്കാരവും കർമങ്ങളും പൂർത്തിയായി. ഉച്ചയോടെ ആകാശം തെളിഞ്ഞു. മദീനയിലും കഴിഞ്ഞ ദിവസം മഴയെത്തിയിരുന്നു.റിയാദിലും രാവിലെ മഴചാറിത്തുടങ്ങി. ഉച്ചയോടെ റിയാദ് നഗരത്തിന് പുറത്ത് മഴ ഏറെ നേരം നിന്നു. നാളെ മുതൽ ഇവിടെ മഴക്ക് ശക്തിയേറുമെന്നാണ് പ്രവചനം. ഇത് കണക്കിലെടുത്ത് റിയാദ് സീസണിലെ നാളത്തെ പരിപാടികൾ മാറ്റി വെച്ചിട്ടുണ്ട്. അസീർ, അൽജൗഫ്, ഹാഇൽ പ്രവിശ്യകളിലും മഴയുണ്ട്.
റോഡുകളിൽ നിശ്ചിത അകലത്തിലും വേഗം കുറച്ചും യാത്ര ചെയ്യാൻ നിർദേശമുണ്ട്. ഇൻഡിക്കേറ്ററുകളും അത്യാവശ്യ ഘട്ടങ്ങളിൽ ഹസാർഡ് ലൈറ്റും പാർക്കിങ് ലൈറ്റും നിർബന്ധമായും ഉപയോഗിക്കണം. താഴ്വരകളിൽ ക്യാംപ് ചെയ്യരുത്. മല വെള്ളപ്പാച്ചിൽ മുറിച്ച് വാഹനം ഓടിച്ചാൽ പതിനായിരം റിയാൽ വരെയാണ് പിഴ. കടുത്ത തണുപ്പും ശീതക്കാറ്റും മഴയും അടക്കമുള്ള കാലാവസ്ഥയിലെ മാറ്റം കുഞ്ഞുങ്ങൾക്കും പ്രായമേറിയവർക്കും ആരോഗ്യ പ്രയാസങ്ങൾ സൃഷ്ടിച്ചേക്കാം. ഇതിനാൽ ഇവരെ പുറത്തിറക്കുമ്പോൾ അതീവ ശ്രദ്ധ വേണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദീർഘ ദൂര യാത്രകൾ അത്യാവശ്യമല്ലെങ്കിൽ കനത്ത മഴയിൽ ഒഴിവാക്കണെമെന്നും മന്ത്രാലയം അറിയിച്ചു.
🇸🇦സൗദിയില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; വാക്‌സിന്‍ വിതരണം അഞ്ച് കോടി ഡോസ് കവിഞ്ഞു.
✒️സൗദി അറേബ്യയില്‍(Saudi Arabia) പുതിയ കൊവിഡ് (Covid)കേസുകള്‍ മുകളിലേക്ക് തന്നെ. അതെസമയം പ്രതിരോധ കുത്തിവെയ്പ് അഞ്ച് കോടി ഡോസ് കവിയുകയും ചെയ്തു. 24 മണിക്കൂറിനിടയില്‍ 744 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തിയും ഉയരുന്നുണ്ട്. നിലവിലെ രോഗികളില്‍ 233 പേര്‍ സുഖം പ്രാപിച്ചു. കൊവിഡ് മൂലം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 554,665 ആയി. ആകെ രോഗമുക്തി കേസുകള്‍ 541,388 ആണ്. ആെക മരണസംഖ്യ 8,874 ആയി. ഇന്ന് രാജ്യത്ത് ആകെ 33,049,929 കോവിഡ് പി.സി.ആര്‍ പരിശോധന നടത്തി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 4,403 പേരില്‍ 43 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 50,396,543 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,995,660 എണ്ണം ആദ്യ ഡോസ് ആണ്. 23,140,516 എണ്ണം സെക്കന്‍ഡ് ഡോസും. 1,734,380 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 2,260,367 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി.
രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 187, മക്ക 155, ജിദ്ദ 149, ഹുഫൂഫ് 32, മദീന 22, മുബറസ് 22, ഖോബാര്‍ 18, അറാര്‍ 16, ദമ്മാം 14, ദഹ്‌റാന്‍ 9, യാംബു 8, തായിഫ് 6, തുറൈഫ് 6, ജുബൈല്‍ 6, തബൂക്ക് 5, റാബിഖ് 5, ലൈത് 5, ബുറൈദ 4, ഖുലൈസ് 3, ജീസാന്‍ 3, മജ്മഅ 3, ഉനൈസ 3, അല്‍റസ് 3, അല്‍കാമില്‍ 3, ഖഫ്ജി 3, മറ്റ് അഞ്ചിടങ്ങളില്‍ ആറ് സ്ഥലങ്ങളില്‍ രണ്ടും 32 സ്ഥലങ്ങളില്‍ ഓരോന്നും വീതം രോഗികള്‍.
🇦🇪ഷാര്‍ജയിലെ സ്‍കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധം.
✒️ഷാര്‍ജ (Sharjah) എമിറേറ്റിലെ സ്‍കൂളുകളിലും നഴ്‍സറികളിലും കോളേജുകളിലും അവധിക്ക് ശേഷം ജനുവരി മൂന്ന് മുതല്‍ തന്നെ നേരിട്ടുള്ള ക്ലാസുകള്‍ (In-Person learning) തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം സ്‍കുളുകള്‍ എല്ലാ കൊവിഡ് പ്രതിരോധ സുരക്ഷാ നടപടികളും (Covid precautions) സ്വീകരിക്കണമെന്നും ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോരിറ്റി (Sharjah Private Education Authority) അറിയിച്ചിട്ടുണ്ട്.
സ്‍കൂളിലെ അധ്യാപകരും ജീവനക്കാരും 12 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ വിദ്യാര്‍ത്ഥികളും ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് കൊവിഡ് പരിശോധനാ ഫലം ഹാജരാക്കണം. 96 മണിക്കൂറിനിടെ നടത്തിയ പരിശോധനയുടെ ഫലമാണ് ഹാജരാക്കേണ്ടത്. പാഠ്യേതര പ്രവര്‍ത്തനങ്ങളും അസംബ്ലിയും സ്‍കൂള്‍ ട്രിപ്പുകള്‍ പോലുള്ളവയും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെയ്‍ക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
അവധിക്ക് ശേഷം യുഎഇയിലെ സ്‍കൂളുകളില്‍ രണ്ടാം ടേം ക്ലാസുകള്‍ ജനുവരി മൂന്ന് മുതല്‍ തുടങ്ങാനിരിക്കവെ, രണ്ടാഴ്‍ച കൂടി ഓണ്‍ലൈന്‍ പഠനം തുടരുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചിരുന്നു. എന്നാല്‍ അതത് എമിറേറ്റുകളിലെ ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് കമ്മിറ്റികള്‍ പിന്നീട് പ്രത്യേകം അറിയിപ്പുകള്‍ പുറത്തിറക്കുകയായിരുന്നു. രണ്ടാഴ്‍ച ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയിരിക്കുമെന്ന് അബുദാബി അധികൃതര്‍ അറിയിച്ചെങ്കിലും ജനുവരി മൂന്ന് മുതല്‍ കൊവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ട് നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുമെന്നാണ് ദുബൈ, ഷാര്‍ജ എമിറേറ്റുകളിലെ അറിയിപ്പ്.
🇸🇦സൗദി അറേബ്യയില്‍ നാളെ മുതല്‍ വീണ്ടും മാസ്‍കും സാമൂഹിക അകലവും നിര്‍ബന്ധമാക്കി.
✒️റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) എല്ലാ സ്ഥലങ്ങളിലും മാസ്‍കും സാമൂഹിക അകലം പാലിക്കലും (Mask and social distancing) വീണ്ടും നിര്‍ബന്ധമാക്കി. നേരത്തെ രാജ്യത്ത് മാസ്‍ക് ധരിക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2021 ഡിസംബര്‍ 30 മുതല്‍ രാജ്യത്ത് തുറസായ സ്ഥലങ്ങളിലും കെട്ടിടങ്ങള്‍ക്കുള്ളിലുമെല്ലാം (Indoor and Outdoor) ഒരുപോലെ മാസ്‍കും സാമൂഹിക അകലവും നിര്‍ബന്ധമാക്കിയതായാണ് ഔദ്യോഗിക അറിയിപ്പ്.
വ്യാഴാഴ്‍ച രാവിലെ എഴ് മണി മുതല്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും കൊവിഡ് വൈറസിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലുമാണ് നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. രാജ്യത്ത് നടപ്പാക്കുന്ന കൊവിഡ് നിബന്ധനകള്‍, പ്രാദേശികവും രാജ്യാന്തര തലത്തിലുമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിരന്തരം പുനഃപരിശോധനയ്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുമെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
🇦🇪യുഎഇയില്‍ കൊവിഡ് കേസുകള്‍ രണ്ടായിരം കടന്നു.
✒️യുഎഇയില്‍ ഇന്ന് 2234 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 775 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയ മരണങ്ങളൊന്നും (Covid death) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പുതിയതായി നടത്തിയ 4,48,050 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 11 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 757,145 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 743,340 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,160 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 11,645 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇴🇲ഒമാനില്‍ 104 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം.
✒️ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid - 19 infection) സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 14 പേര്‍ കൂടി രോഗമുക്തരായി. കൊവിഡ് ബാധിച്ച് പുതിയതായി രണ്ടു പേര്‍ കൂടി മരിച്ചു.
രാജ്യത്ത് ഇതുവരെ 3,05,357 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,00,355 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,116 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 98.4 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ എട്ട് കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
🇦🇪പുതുവര്‍ഷാഘോഷം; മാസ്‌ക് ധരിച്ചില്ലെങ്കില്‍ 3,000 ദിര്‍ഹം പിഴ.
✒️പുതുവര്‍ഷാഘോഷങ്ങളുമായി(New Yera celebrations) ബന്ധപ്പെട്ട് മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കി ദുബൈ(Dubai). മാസ്‌ക്(mask) ധരിക്കുന്നതടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്ക് 3,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് ദുബൈ ദുരന്ത നിവാരണ സമിതി സുപ്രീം കമ്മറ്റി അറിയിച്ചു. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.
ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ നിരീക്ഷണം കര്‍ശനമാക്കും. അതേസമയം പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ജനങ്ങള്‍ക്ക് വെടിക്കെട്ട് ആസ്വദിക്കുന്നതിനായി 29 സ്ഥലങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.
🔴ഒമിക്രോണ്‍; പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം മാറ്റിവെച്ചു.
✒️ഒമിക്രോണ്‍(Omicron) ആശങ്കകളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ(Narendra Modi) യുഎഇ(UAE) സന്ദര്‍ശനം മാറ്റിവെച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2022ലെ അദ്ദേഹത്തിന്റെ ആദ്യ വിദേശയാത്രയായിരുന്നു ഇത്. ജനുവരി ആറിനായിരുന്നു പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിക്കാനിരുന്നത്.
ദുബൈ എക്‌സ്‌പോ മോദി സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് മോദി യുഎഇ സന്ദര്‍ശിക്കാനൊരുങ്ങിയത്. 2015ലാണ് പ്രധാനമന്ത്രി ആദ്യമായി യുഎഇ സന്ദര്‍ശിച്ചത്. 2018ലും 2019ലും മോദി യുഎഇ സന്ദര്‍ശിച്ചിരുന്നു. രാജ്യത്തെ ഉന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് അംഗീകാരവും മോദിക്ക് ലഭിച്ചിട്ടുണ്ട്.
🇴🇲വിദേശികളെ സര്‍ക്കാര്‍ ജോലിയില്‍ നിയമിക്കരുതെന്ന ഭേദഗതി; ബില്‍ തള്ളി.
✒️സിവില്‍ സര്‍വീസ് നിയമത്തില്‍ (Civil Service Law)ഭേദഗതി ആവശ്യപ്പെട്ടുള്ള രണ്ട് ബില്ലുകള്‍ ശൂറ കൗണ്‍സില്‍(Shura Council) തള്ളി. പൊതുമേഖലയിലെ കരാര്‍ ജോലികള്‍ ഉള്‍പ്പെടെ എല്ലാ ജോലികളും സ്വദേശികള്‍ക്കായി മാറ്റിവെക്കണമെന്ന് നിയമഭേദഗതി ആവശ്യപ്പെടുന്ന ബില്ലുകളാണിത്.
വോട്ടെടുപ്പിലൂടെയാണ് ബില്ലുകള്‍ തള്ളിയത്. ശൂറ കൗണ്‍സിലിലെ ഒരു അംഗം വിട്ടു നിന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം ആളുകളും ബില്ലിനെ എതിര്‍ത്തു. നിയമകാര്യ സമിതിയുടെ നിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ്. നിര്‍ദ്ദിഷ്ട ജോലിയിലേക്ക് യോഗ്യരായ സ്വദേശികളെ നിയമിക്കാനായില്ലെങ്കില്‍ തല്‍സ്ഥാനത്ത് വിദേശികളെ നിയമിക്കാമെന്ന് സമിതി വിലയിരുത്തി.
0 Comments