🇸🇦സൗദി: പ്രവാസികളുടെ വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ട കുടിശ്ശികകൾക്ക് തവണവ്യവസ്ഥ ബാധകമല്ല.
✒️റെസിഡൻസി പെർമിറ്റുകൾ നേടുന്നതിലും, പുതുക്കുന്നതിലും വരുത്തുന്ന കാലതാമസം മൂലം വർക്ക് പെർമിറ്റ് ഫീ, പ്രവാസികളുടെ റെസിഡൻസി ഫീ, ആശ്രിതവിസകളുമായി ബന്ധപ്പെട്ട ഫീ തുടങ്ങിയവയിൽ ഉണ്ടാകുന്ന കുടിശ്ശികകൾക്ക് തവണവ്യവസ്ഥ ബാധകമല്ലെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട ചെയ്തത്.
പ്രവാസികളുടെ ഇഖാമ പുതുക്കുന്ന അവസരത്തിൽ (3, 6, 9 മാസങ്ങളിലേക്കോ, മറ്റു കാലയളവുകളിലേക്കോ പുതുക്കുന്ന അവസരത്തിൽ ബാധകം) ഇത്തരം കുടിശ്ശിക തുകകൾ ഒറ്റതവണയായി അടച്ച് തീർക്കേണ്ടതാണെന്നും, ഇവയിൽ തവണവ്യവസ്ഥ അനുവദിക്കുന്നില്ലെന്നുമാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കുടിശ്ശികകളില്ലാത്ത സാഹചര്യത്തിൽ വർക്ക് പെർമിറ്റ് ഫീ, മറ്റു അനുബന്ധ തുകകൾ എന്നിവ മൂന്ന് മാസം തോറും തവണകളായി അടയ്ക്കുന്നതിന് അനുവദിക്കുന്നതാണ്.
🇰🇼കുവൈറ്റ്: അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ താത്കാലികമായി നീട്ടി നൽകുമെന്ന് സൂചന.
✒️രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിക്കുന്നത് ഇതുവരെ പ്രവർത്തികമാകാത്ത സാഹചര്യത്തിൽ ഈ വിഭാഗങ്ങളിൽപ്പെടുന്നവരുടെ പെർമിറ്റുകൾ താത്കാലികമായി നീട്ടി നൽകുന്നതിനുള്ള നടപടികൾ കുവൈറ്റ് അധികൃതർ കൈക്കൊള്ളുന്നതായി സൂചന. 60 വയസിന് മുകളിൽ പ്രായമുള്ള, റെസിഡൻസി പെർമിറ്റുകളുടെ കാലാവധി അവസാനിച്ചവരുടെ പെർമിറ്റുകൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം താത്കാലികമായി നീട്ടി നൽകുന്നത് തുടരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ ഔദ്യോഗികമായി പിൻവലിക്കാൻ നവംബർ 4-ന് കുവൈറ്റ് വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി അബ്ദുല്ല അൽ സൽമാന്റെ നേതൃത്വത്തിൽ ചേർന്ന പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ബോർഡ് യോഗത്തിൽ തീരുമാനമായതായി നേരത്തെ സൂചനകളുണ്ടായിരുന്നു.
ഈ തീരുമാനം ഔദ്യോഗികമായി പിൻവലിച്ചതായും, ഇത്തരക്കാരുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് പ്രതിവർഷം 500 ദിനാർ ഫീസായി ഏർപ്പെടുത്തുന്നതിനും, നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിനും കുവൈറ്റ് തീരുമാനിച്ചതായും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നെങ്കിലും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇതുവരെ ഇത് ഔദ്യോഗികമായി നടപ്പിലാക്കിയിട്ടില്ല. യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളെ നിയമിക്കുന്നതിനാണ് കുവൈറ്റ് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നത്.
പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇതുവരെ ഈ തീരുമാനം പിൻവലിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകാത്തതിനാൽ ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് തങ്ങളുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ്, മാനുഷിക പരിഗണന കണക്കിലെടുത്ത്, ഇത്തരക്കാരുടെ പെർമിറ്റുകളുടെ കാലാവധി ഏതാനം മാസങ്ങളിലേക്ക് നീട്ടി നൽകാനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം കൈക്കൊണ്ടതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ ഇത്തരം താത്കാലിക റെസിഡൻസി പെർമിറ്റുകളിലുള്ള പ്രവാസികൾ കുവൈറ്റിൽ നിന്ന് വിദേശത്തേക്ക് യാത്രചെയ്യുന്നത് ഒഴിവാക്കണമെന്നും, ഇത്തരം വിസകളിൽ പുറത്ത് പോകുന്നവർക്ക്, അതേ വിസകൾ ഉപയോഗിച്ച് കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കാനാകില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസ്സുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളെ നിയമിക്കുന്നത് വിലക്കിയ തീരുമാനത്തിന് നിയമ പരിരക്ഷയില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കുവൈറ്റ് ലീഗൽ അഡ്വൈസ് ആൻഡ് ലെജിസ്ലേഷൻ ഡിപ്പാർട്മെന്റ് ഈ തീരുമാനം ഒക്ടോബറിൽ റദ്ദ് ചെയ്തിരുന്നു. ഔദ്യോഗിക അംഗീകാരമില്ലാതെയാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഈ തീരുമാനം കൈക്കൊണ്ടതെന്നും ലീഗൽ അഡ്വൈസ് ആൻഡ് ലെജിസ്ലേഷൻ ഡിപ്പാർട്മെന്റ് വ്യക്തമാക്കിയിരുന്നു.
🛫കരിപ്പൂരില്‍ നിന്ന് ഉടന്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചേക്കും.
✒️അതേസമയം വിമാനസര്‍വീസ് പുനരാരംഭിക്കുമെന്ന ഉറപ്പ് ലംഘിച്ചാല്‍ സമരമാരംഭിക്കുമെന്നും എം.പി പറഞ്ഞു. 2020 ഓഗസറ്റിലുണ്ടായ വിമാനാപകടത്തിന് ശേഷം കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതിയുണ്ടായിരുന്നില്ല. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് പ്രശ്‌നമില്ലെന്നായിരുന്നു എയര്‍ക്രഫ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്. എന്നാല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടി ആരംഭിച്ചിരുന്നില്ല.
🇩🇪Nurses Recruitment : ജര്‍മനിയില്‍ നഴ്‌സാകാം; നോര്‍ക്ക റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു.
✒️ജര്‍മനിയിലേക്ക്(Germany) മലയാളി നഴ്‌സുമാരെ റിക്രൂട്ടു (Nurses Recruitment)ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്‌സും(Norka roots) ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി (ബി. എ) ഒപ്പു വച്ച 'ട്രിപ്പിള്‍ വിന്‍' പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ടുമെന്റിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജര്‍മന്‍ ഭാഷയില്‍ ബി1 ലവല്‍ യോഗ്യതയും നഴ്‌സിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ഫാസ്റ്റ് ട്രാക്ക് റിക്രൂട്ടുമെന്റ് പദ്ധതിയിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്.
ജര്‍മനിയില്‍ രജിസ്റ്റേര്‍ഡ് നഴ്‌സ് ആയി ജോലി ചെയ്യണമെങ്കില്‍ ജര്‍മന്‍ ഭാഷയില്‍ ബി2 ലവല്‍ യോഗ്യത നേടേണ്ടതുണ്ട്. കൂടാതെ ലൈസന്‍സിംഗ് പരീക്ഷയും പാസ്സാകണം. നിലവില്‍ ബി1 യോഗ്യത നേടിയ നഴ്‌സുമാര്‍ക്ക് ബി2 ലവല്‍ യോഗ്യത നേടുന്നതിനും ലൈസന്‍സിംഗ് പരീക്ഷ പാസ്സാകുന്നതിനും ട്രിപ്പിള്‍ വിന്‍ പദ്ധതി പ്രകാരം സൗജന്യ പരിശീലനം ലഭിക്കും. ഇക്കാലയളവില്‍ ആശുപത്രികളിലോ കെയര്‍ ഹോമുകളിലോ കെയര്‍ഗിവറായി ജോലി ചെയ്യുന്നതിനും പ്രതിമാസം കുറഞ്ഞത് 2300 യൂറോ ശമ്പളം ലഭിക്കുന്നതിനും അര്‍ഹതയുണ്ട്.
മേല്‍പ്പറഞ്ഞ യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള നഴ്‌സുമാര്‍ക്ക് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്.
ജര്‍മനിയിലെ തൊഴില്‍ ദാതാവ് നേരിട്ടോ ഓണ്‍ലൈനായോ ഇന്‍റര്‍വ്യൂ നടത്തിയായിരിക്കും യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പ് പൂര്‍ണമായും ജര്‍മന്‍ തൊഴില്‍ദാതാവിന്റെ തീരുമാനത്തിന് വിധേയമായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2021 ഡിസംബര്‍ 24. അപേക്ഷകള്‍ അയക്കേണ്ട ഇ-മെയില്‍ വിലാസം: rcrtment.norka@kerala.gov.in. വിശദാശംങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 1800 452 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. ബി1 ലവല്‍ മുതല്‍ ജര്‍മന്‍ ഭാഷ പരിശീലീപ്പിച്ചു കൊണ്ടുള്ള രണ്ടാം ഘട്ട റിക്രൂട്ട്മെന്റിന് വൈകാതെ അപേക്ഷ ക്ഷണിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു.
0 Comments