Ticker

6/recent/ticker-posts

Header Ads Widget

പ്രശസ്ത സിനിമ സീരിയൽ നടൻ ജി കെ പിള്ള അന്തരിച്ചു

സിനിമ സീരിയൽ നടൻ ജി കെ പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയ ജി കെ പിള്ള മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമ ആണ് ആദ്യത്തെ ചിത്രം. നായരുപിടിച്ച പുലിവാല്, ജ്ഞാനസുന്ദരി, സ്ഥാനാർത്ഥി സാറാമ്മ, തുമ്പോലാർച്ച, ലൈറ്റ് ഹൗസ്, കാര്യസ്ഥൻ തുടങ്ങി പ്രമുഖ താരങ്ങൾക്കൊപ്പം ജി കെ ബി​ഗ് സ്ക്രീനിൽ നിറഞ്ഞ സിനിമകൾ ഏറെയുണ്ട്. 'എന്റെ മാനസപുത്രി' എന്ന സീരിയലിലെ കഥാപാത്രവും ഏറെ പ്രശസ്തമാണ്.

സത്യൻ, നസീർ, ഉമ്മർ, മധു, സോമൻ, ജയൻ, മമ്മൂട്ടി, മോഹൻലാൽ ഇവരുടെയെല്ലാം തുടക്കക്കാലത്തിനു സാക്ഷിയായിരുന്നു ജി കെ. 'കാര്യസ്ഥൻ' എന്ന സിനിമയിലെ മധുവിനൊപ്പമുള്ള കാരണവർ വേഷമാണ് അടുത്തകാലത്ത് ഏറെ ശ്രദ്ധനേടിയത്. വിമുക്തഭടനായ പിള്ള 15 വർഷം കോൺഗ്രസ്‌ നേതൃത്വത്തിലുള്ള എക്‌സ്‌ സർവീസ് ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.

Post a Comment

0 Comments