🕋ഹജ്ജ് അപേക്ഷ: പ്രായപരിധി ഒഴിവാക്കി.
✒️2022ലെ ഹജ്ജ് അപേക്ഷ സമർപ്പിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഏർപ്പെടുത്തിയ പ്രായപരിധി ഒഴിവാക്കി. 65 വയസ്സായിരുന്നു നേരത്തേ നിശ്ചയിച്ച പ്രായപരിധി. ഇത് ഒഴിവാക്കിയേതാടെ 70 വയസ്സിന് മുകളിലുള്ളവർക്ക് നേരത്തേയുള്ള രീതിയിൽ സംവരണ വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കാം.
ഒാൺലൈനായാണ് അപേക്ഷ നൽകേണ്ടത്. 70 വയസ്സിെൻറ സംവരണ വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കുന്നവർക്കൊപ്പം സഹായിയായി ഒരാൾ വേണം. ഒരു കവറിൽ രണ്ട് 70 വയസ്സിന് മുകളിലുള്ളവരുണ്ടെങ്കിൽ രണ്ട് സഹായികളെ അനുവദിക്കും. സഹായികളായി ഭാര്യ, ഭർത്താവ്, സഹോദരങ്ങൾ, മക്കൾ, മരുമക്കൾ, പേരമക്കൾ, സഹോദരപുത്രൻ, സഹോദരപുത്രി എന്നിവരെയാണ് അനുവദിക്കുക. ഇവരുടെ ബന്ധം തെളിയിക്കുന്നതിനുള്ള രേഖകള്‍ അപേക്ഷയോടൊപ്പം സമർപ്പിക്കണം. 70 വയസ്സിെൻറ സംവരണ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി/ സഹായി യാത്ര റദ്ദാക്കുകയാണെങ്കിൽ കൂടെയുള്ളവരുടെ യാത്രയും റദ്ദാകും. അപേക്ഷകർ കൂടിയാൽ നറുക്കെടുപ്പ് വഴിയാകും തെരഞ്ഞെടുപ്പ്.
🇦🇪Dubai vacancy : ദുബൈ സര്‍ക്കാറില്‍ തൊഴിലവസരങ്ങള്‍; പ്രവാസികള്‍ക്കും അപേക്ഷിക്കാം, ആറ് ലക്ഷം രൂപ വരെ ശമ്പളം.
✒️ദുബൈ സർക്കാർ വകുപ്പിെൻറ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 30,000 ദിർഹം (ആറ് ലക്ഷം രൂപ) വരെ ശമ്പളം ലഭിക്കുന്ന ഒഴിവുകളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈ ഹെൽത്ത് അതോറിറ്റി, മീഡിയ ഓഫിസ്, ടൂറിസം- വകുപ്പ് തുടങ്ങിയവയിലാണ് ഒഴിവുകൾ. dubaicareers.ae/en എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. യു.എ.ഇ പൗരൻമാർക്കും പ്രവാസികൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്.
ദുബൈ ഹെൽത്ത് അതോറിറ്റിയിൽ സ്പെഷ്യലിസ്റ്റ് രജിസ്റ്റാർ ഒഴിവിലേക്ക് അംഗീകൃത മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്ന് ബിരുദവും ഫെലോഷിപ്പുമുള്ളവർക്ക് അപേക്ഷിക്കാം. 20,000- 30,000 ദിർഹം (നാല് ലക്ഷം രൂപ മുതൽ ആറ് ലക്ഷം രൂപ വരെ) ആണ് ശമ്പളം.
ദുബൈ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സിെൻറ ഒഴിവിലേക്ക് ബി.എസ്സി നഴ്സിങ്ങോ തത്തുല്യ യോഗ്യതയോ രണ്ട് വർഷം പരിചയസമ്പത്തോ ഉള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 10,000 ദിർഹമിൽ താഴെ (രണ്ട് ലക്ഷം രൂപ). ഇതേ ഹോസ്പിറ്റലിലെ സീനിയർ സ്പെഷ്യലിസ്റ്റ് രജിസ്റ്റാർ (ജനറൽ സർജറി, ഇൻറേണൽ മെഡിസിൻ) എന്നിവയിലേക്ക് 20,000- 30,000 ദിർഹം (നാല് ലക്ഷം രൂപ മുതൽ ആറ് ലക്ഷം രൂപ വരെ) ആണ് ശമ്പളം. അൽ ജലീലിയ ചിൽഡ്രൻ സ്പെഷ്യാലിറ്റി ആശുപത്രിയിൽ സൈക്കോളജിസ്റ്റിെൻറ ഒഴിവുമുണ്ട്.
ദുബൈ മീഡിയ ഓഫിസിൽ അറബിക് എഡിറ്ററുടെ (അറബി) ഒഴിവിലേക്ക് ജേണലിസം, കമ്യൂണിക്കേഷൻ, മൾട്ടിമീഡിയ, മീഡിയ സ്റ്റഡി എന്നിവയിലേതെങ്കിലും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 10000 ദിർഹമിൽ (രണ്ട് ലക്ഷം രൂപ) താഴെ. സീനിയർ എഡിറ്റർ (അറബി) ഒഴിവിലേക്കും ഇതേ യോഗ്യതകളാണ് വേണ്ടത്. ശമ്പളം 10000 ദിർഹം- 20000 ദിർഹം (രണ്ട് ലക്ഷം രൂപ- നാല് ലക്ഷം രൂപ).
ദുബൈ ടൂറിസത്തിൽ ഡാറ്റാ എഞ്ചിനീയറുടെ ഒഴിവിലേക്ക് ബന്ധപ്പെട്ട മേഖലയിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. വനിത ശാക്തീകരണ വകുപ്പിൽ ഫിറ്റ്നസ് സൂപ്പർവൈസറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട മേഖലയിൽ ഡിേപ്ലാമ ഉള്ളവർക്ക് അപേക്ഷിക്കാം.
🎙️തന്റെ ഇഖാമ നമ്പര്‍ ഉപയോഗിച്ച് ആരോ പാക്‌സിതാനിലേക്ക് പണമയച്ചു; നാട്ടിലേക്ക് പോവാനാതെ മലയാളി യുവാവ്.
✒️തന്റെ ഇഖാമ നമ്പര്‍ ഉപയോഗിച്ച് അജ്ഞാതര്‍ സൗദിയില്‍ നിന്ന് പാകിസ്താനിലേക്ക് പണമയച്ചതിന്റെ പേരില്‍ മലയാളി യുവാവ് കുരുക്കില്‍. സൗദിയില്‍ പ്രവാസിയായ തിരുവന്തപുരം, പാപ്പനംകോട്, പൂളിക്കുന്ന് കൃഷ്ണയില്‍ ജിഷ്ണുവാണ് (27) അഞ്ചുവര്‍ഷമായി നാട്ടില്‍ പോകാനാവാതെ കുടുങ്ങിയിരിക്കുന്നതെന്ന് മാധ്യമം റിപോര്‍ട്ട് ചെയ്തു.
പാകിസ്താനിലേക്ക് വന്‍തുക അയച്ചെന്ന് സൗദിയുടെ വിവിധയിടങ്ങളിലായി മൂന്ന് കേസുകളാണുള്ളത്. റിയാദിലെ ഒരു ഹോട്ടലില്‍ വെയിറ്ററായി ജോലി ചെയ്തിരുന്ന വിഷ്ണു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഷോപ്പിങ് മാളില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കൗണ്ടറില്‍ നിന്ന് ഒരു സിം എടുത്തിരുന്നു.
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ സിം നല്‍കിയ കമ്പനിയുടെ നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചിരിക്കുന്നു എന്നറിയിച്ച് ഒരു കാള്‍ വന്നു. കൂടെയുണ്ടായിരുന്ന ചില ഹിന്ദി സുഹൃത്തുകളാണ് വിഷ്ണുവിന് വേണ്ടി ഫോണില്‍ മറുപടി പറഞ്ഞത്. വിളിച്ചവര്‍ ആവശ്യപ്പെട്ടത് പ്രകാരം ഇഖാമയുടെ പകര്‍പ്പും അയച്ചുകൊടുത്ത് സമ്മാനത്തിനായി കാത്തിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും സമ്മാനത്തുക ലഭിക്കാത്തതിനെതുടര്‍ന്ന് സിം കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ അങ്ങനെയൊരു നറുക്കെടുപ്പ് നടത്തിയിട്ടില്ലെന്നും കബളിപ്പിക്കപ്പെട്ടതാകും എന്നും അവര്‍ അറിയിച്ചു.
മാസങ്ങള്‍ക്ക് ശേഷം നാട്ടില്‍ പോകാന്‍ റീ എന്‍ട്രി വിസ അടിക്കാന്‍ ശ്രമിക്കുമ്പോഴാണ് തന്റെ പേരില്‍ ദക്ഷിണ സൗദിയിലെ അബഹയില്‍ രണ്ടും കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ഒന്നും കേസുള്ളതായി അറിയുന്നത്. വിഷ്ണുവിന്റെ ഇഖാമ നമ്പര്‍ ഉപയോഗിച്ച് ഈ മുന്ന് സ്ഥലങ്ങളില്‍ നിന്നായി 160,000 റിയാല്‍ പാകിസ്താനിലേക്ക് അയച്ചു എന്നും വരുമാനത്തില്‍ വളരെ കൂടുതലാണ് അയച്ചതെന്നുമാണ് കേസ്.
ഈ കേസുകളുടെ കുരുക്കഴക്കാതെ വിഷ്ണുവിന് നാടുകാണാനാവില്ല. കമ്പനിയും കൈയ്യൊഴിഞ്ഞതോടെ വിഷ്ണു ഇന്ത്യന്‍ എംബസിയുടെ സഹായം തേടി. എംബസി നിര്‍ദേശ പ്രകാരം സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്ന് ജുബൈല്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് ഒഴിവായിക്കിട്ടി. ഇനി അബഹയിലുള്ള രണ്ട് കേസുകളുടെ കുരുക്ക് കൂടി അഴിക്കണം. അതിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് വിഷ്ണു.
🇶🇦ഖത്തറില്‍ ഇന്ന് 148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 151 പേര്‍ കോവിഡില്‍ നിന്ന് മുക്തി നേടി.
✒️രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 613. രാജ്യത്ത് നിലവില്‍ 2,443 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 10 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ ഒരാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 9 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 71 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.
24 മണിക്കൂറിനിടെ 10,558 ഡോസ് വാക്സിന്‍ കൂടി നല്‍കി. 1,79,084 ബൂസ്റ്റര്‍ ഡോസ് വാക്സിനുകളാണ് ഇതുവരെ നല്‍കിയത്. വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 50,77,164 ഡോസ് വാക്സിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
🇰🇼കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് ബുസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കുന്നു.
✒️സ്വദേശികള്‍ക്ക് വിദേശത്ത് പോകുന്നതിനും വിദേശികള്‍ക്ക് കുവൈത്തില്‍ പ്രവേശിക്കുന്നതിനും കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കുന്ന കാര്യം ആലോചനയില്‍. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് കുവൈത്ത് അധികൃതര്‍ സ്വദേശികളോടും വിദേശികളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്.
അതേസമയം, കോവിഡ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനു വേണ്ടി വിദേശത്ത് നിന്ന് ഇതുവരെ 539708 അപേക്ഷ ലഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വിദേശികള്‍ കുവൈത്തില്‍ പ്രവേശിക്കുന്നതിന് അവരുടെ രാജ്യത്ത് നിന്നുമുള്ള കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. 194962 അപേക്ഷ വിവിധ കാരണങ്ങളാല്‍ നിരാകരിച്ചിട്ടുണ്ട്.
സമര്‍പ്പിച്ച ഡാറ്റ കൃത്യമല്ലാത്തവയാണ് നിരാകരിക്കപ്പെട്ടവയില്‍ 41%. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ അവ്യക്തതയും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയാത്തതുമാണ് 29% അപേക്ഷ നിരാകരിക്കാന്‍ കാരണം. സര്‍ട്ടിഫിക്കറ്റ് കൃത്യമായി അറ്റാച്ച് ചെയ്യാത്തിനാല്‍ 27% അപേക്ഷ തള്ളി. കുവൈത്തില്‍ അംഗീകാരമില്ലാത്ത വാക്‌സീന്‍ ആയതിനാല്‍ 3% അപേക്ഷ നിരാകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
🇸🇦സൗദിയില്‍ 82 പേര്‍ കൂടി കൊവിഡ് മുക്തരായി.
✒️സൗദി അറേബ്യയില്‍(Saudi Arabia) പുതിയ കൊവിഡ് (Covid 19)കേസുകളോടൊപ്പം സുഖം പ്രാപിക്കുന്നവരുടെ എണ്ണവും ഉയരുന്നു. പുതുതായി 65 പേര്‍ക്ക് കൂടി കൊവിഡ് ബാധ കണ്ടെത്തിയപ്പോള്‍ നിലവിലെ രോഗികളില്‍ 82 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടയില്‍ കൊവിഡ് മൂലം ഒരു മരണം മാത്രമാണ് രാജ്യത്തുണ്ടായതെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ആകെ 32,066,964 പി.സി.ആര്‍ പരിശോധന നടന്നു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 550,369 ആയി. ഇതില്‍ 539,636 പേരും സുഖം പ്രാപിച്ചു. ആകെ 8,856 പേര്‍ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 1,877 പേരില്‍ 33 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 48,104,418 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,791,173 എണ്ണം ആദ്യ ഡോസ് ആണ്. 22,809,730 എണ്ണം സെക്കന്‍ഡ് ഡോസും. 1,726,599 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 503,515 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 22, ജിദ്ദ 17, ദമ്മാം 5, മക്ക 4, മദീന 4, അറാജ് 3, അല്‍ഖര്‍ജ് 2, മറ്റ് 8 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.
🇸🇦സൗദിയില്‍ പുതിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു.
✒️ലുലു ഗ്രൂപ്പിന്റെ(LuLu Group) ആഗോള വിപുലീകരണ സംരംഭങ്ങളുടെ ഭാഗമായി, പശ്ചിമവടക്കേ ആഫ്രിക്ക മേഖലയിലെ മുന്‍നിര റീട്ടെയില്‍ ശൃംഖലയില്‍ ഒരു കണ്ണികൂടി ചേര്‍ത്ത് റിയാദില്‍(Riyadh) പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു.
സൗദിയിലെ 24ാമത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് നഗര മധ്യത്തോട് ചേര്‍ന്ന മലസ് ഡിസ്ട്രിക്റ്റിലെ അലി ഇബ്ന്‍ അബി താലിബ് റോഡിലാണ് ആരംഭിച്ചത്. സൗദി നിക്ഷേപ മന്ത്രാലയത്തിലെ ഉപമന്ത്രി അദ്‌നാന്‍ എം. അല്‍ശര്‍ഖിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നിക്ഷേപ മന്ത്രാലയം മാനേജിങ് ഡയറക്ടര്‍ മാജിദ് മാജിദ് എം. അല്‍ഗാനിം, ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫ് അലി, സി ഇ ഒ സൈഫിഇ രൂപാവാല എന്നിവര്‍ സന്നിഹിതരായിരുന്നു.
ഒന്നര ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ ഇരുപത്തി നാലാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റാണിത്. പലചരക്ക് അവശ്യവസ്തുക്കൾ മുതൽ തയാറാക്കിയ ചൂടാറാത്ത ഭക്ഷണവിഭവങ്ങൾ, ആരോഗ്യ, സൗന്ദര്യ പരിപാലനത്തിനുള്ള വിവിധതരം ഉൽപന്നങ്ങൾ, വീട്ടാവശ്യങ്ങൾക്കുള്ള നിത്യോപയോഗ സാധനങ്ങൾ, കമ്പ്യൂട്ടർ, മൊബൈൽ ഫോണുകൾ, ഗാഡ്‌ജെറ്റുകൾ തുടങ്ങി എല്ലായിനങ്ങളും ഭക്ഷണം, ഫാഷൻ, ജീവിതശൈലി എന്നീയിനങ്ങളിലെ ആഗോളബ്രാൻഡ് ഉൽപ്പന്നങ്ങൾ തുടങ്ങി എന്തും ഇവിടെ ഉപഭോക്താക്കൾക്കായി അണിനിരത്തിയിട്ടുണ്ട്. 22 രാജ്യങ്ങളിൽ ഉടനീളമുള്ള ലുലു ഗ്രൂപ്പിെൻറ സ്വന്തം കൃഷിതോട്ടങ്ങളിൽ ഉദ്പാദിപ്പിച്ച ഭക്ഷ്യവസ്തുക്കളാണ് ഹൈപർമാർക്കറ്റിലൂടെ ഉപഭോക്താവിന് ലഭ്യമാക്കുന്നത്. ‘വിഷൻ 2030’െൻറ ചുവടുപിടിച്ച് സൗദി അറേബ്യ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്കും വൈവിധ്യവത്കരണത്തിനും വേണ്ടി ഒരുക്കിയ ചട്ടക്കൂടിൽ നിന്ന് കൊണ്ട് രാജ്യത്തുടനീളം വ്യാപാര മേഖലയിൽ ലുലു ഗ്രൂപ്പിെൻറ വിപുലീകരണ പദ്ധതികളും ബിസിനസ് നിക്ഷേപങ്ങളും തുടരുമെന്ന് എം.എ. യൂസുഫ് അലി പറഞ്ഞു. തുടർച്ചയായ വളർച്ചയ്ക്കും ദീർഘകാല പരിഷ്കാരങ്ങൾക്കും ദീർഘവീക്ഷണത്തോടെ നേതൃത്വം നൽകുന്ന സൗദി ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ ആവശ്യം കണ്ടറിഞ്ഞ് അതിന് അനുസൃതമായ ഒരു ഷോപ്പിങ് സാഹചര്യം ഒരുക്കിയെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ലോകത്ത് എവിടെയുള്ള ഉപഭോക്താവിനും ആഗോളതലത്തിൽ ലഭ്യമായ ഏത് ഉൽപന്നവും എത്തിച്ച് നൽകുന്നതിലും അതിനോടൊപ്പം ആളുകളുടെ ആരോഗ്യ പരിപാലനത്തിൽ ബദ്ധശ്രദ്ധരാവാനും തങ്ങൾ ശ്രമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങിൽ ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, റീജനൽ ഡയറക്ടർ ഹാത്വിം കോൺട്രാക്ടർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
🇸🇦സൗദി പുതിയ വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു; 90 ശതകോടി റിയാല്‍ മിച്ചം.
✒️കൊവിഡ്(covid 19) പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ ബജറ്റ് സൗദി അറേബ്യ(Saudi Arabia) അവതരിപ്പിച്ചു. 2022ലേക്കുള്ള വാര്‍ഷിക ബജറ്റില്‍(budget) കമ്മിയല്ല, പകരം വന്‍ തുക മിച്ചമാണ് കാണിക്കുന്നത്. എല്ലാ പ്രതിസന്ധികളെയും സൗദി അതിജീവിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭായോഗം അംഗീകരിച്ച പുതിയ ബജറ്റ്.
90 ബില്യണ്‍ റിയാലാണ് മിച്ചം കാണിക്കുന്നത്. മൊത്തം ചെലവ് 955 ബില്യണ്‍ റിയാലാണ്. 1045 ബില്യണ്‍ റിയാല്‍ വരുമാനമായും പ്രതീക്ഷിക്കുന്നു. സമ്പദ് വ്യവസ്ഥയുടെ അനസ്യൂതമുള്ള വളര്‍ച്ചയും വരുമാന സ്രോതസിന്റെ വൈവിധ്യവും സുസ്ഥിരതയുമാണ് ബജറ്റ് ലക്ഷ്യമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. സാമ്പത്തിക പ്രത്യാഘാതങ്ങളെയും കൊവിഡിനെ തുടര്‍ന്നുണ്ടായ അസാധാരണ പ്രതിസന്ധി ഘട്ടങ്ങളെയും രാജ്യം മറികടന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡിന്റെയും ആരോഗ്യ സാമ്പത്തിക പ്രത്യാഘാതങ്ങളുടെയും പശ്ചാത്തലത്തില്‍ രാജ്യത്തെ ആരോഗ്യ മേഖലയ്ക്ക് ആവശ്യമായ വിഹിതം ബജറ്റില്‍ ബാക്കിവെച്ചിട്ടുണ്ടെന്നും വിദേശികളടക്കം രാജ്യത്തെ മുഴുവനാളുകള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കലിന് പ്രത്യേക ഊന്നല്‍ കൊടുക്കുന്നതായും സല്‍മാന്‍ രാജാവ് പറഞ്ഞു.
🇦🇪യുഎഇയില്‍ 110 പുതിയ കൊവിഡ് കേസുകള്‍, 82 പേര്‍ക്ക് രോഗമുക്തി.
✒️യുഎഇയില്‍(UAE) ഇന്ന് 110 പേര്‍ക്ക് പുതിയതായി കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 82 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പുതിയതായി നടത്തിയ 321,306 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.52 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,43,004 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,38,049 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,151 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 2,804 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇴🇲ഒമാനില്‍ 10 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.
✒️ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid - 19 infection) സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഏഴ് പേര്‍ കൂടി രോഗമുക്തരായി(Covid recoveries). പുതിയതായി കൊവിഡ് മരണങ്ങളൊന്നും ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
രാജ്യത്ത് ഇതുവരെ 3,04,724 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,00,103 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,113 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 98.5 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് കൊവിഡ് രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ എട്ട് കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഗുരുതരാവസ്ഥയിലുള്ള രണ്ട് രോഗികള്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
0 Comments