Ticker

6/recent/ticker-posts

Header Ads Widget

ശബ്‌ദ സന്ദേശങ്ങൾക്ക് പ്രിവ്യൂ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്; എങ്ങനെ പ്രവർത്തനക്ഷമമാക്കാം, അറിയാം

ശബ്‌ദ സന്ദേശങ്ങൾ അയക്കുന്നതിനു മുൻപ് കേട്ടു നോക്കാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. അയക്കുന്നതിനു മുൻപ് നിങ്ങളുടെ സന്ദേശം ഒന്നൂടെ കേട്ട് അയക്കണമോ വേണ്ടയോയെന്ന് ഉറപ്പിക്കാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ.

ലോകമെമ്പാടുമുള്ള വാട്സ്ആപ്പ് ഉപയോക്താക്കൾ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ശബ്‌ദ സന്ദേശങ്ങൾ. പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വ്യക്തമായി പറയാൻ ഇത് സഹായിക്കും.

ശബ്‌ദ സന്ദേശങ്ങൾ എങ്ങനെ അയക്കും മുൻപ് കേട്ടു നോക്കാം?

ഒരു ഗ്രൂപ്പ് ചാറ്റ് അല്ലെങ്കിൽ വ്യക്തിഗത ചാറ്റ് തുറക്കുക.

മൈക്രോഫോൺ ചിഹ്നത്തിൽ അമർത്തുക, മുകളിലേക്ക് സ്ലൈഡ് ചെയ്താൽ മൈക്രോഫോൺ ലോക്ക് ചെയ്യാം.

സംസാരിക്കാം.

പൂർത്തിയാക്കിയ ശേഷം ‘സ്റ്റോപ്പ്’ നൽകാം.

ശബ്‌ദ സന്ദേശത്തിൽ ക്ലിക്ക് ചെയ്ത് കേട്ടു നോക്കാം, ടൈംസ്റ്റാമ്പിൽ ടച്ച് ചെയ്ത് നിങ്ങൾക്ക് ഇഷ്ടമുള്ള ഭാഗം മുതൽ കേട്ടു തുടങ്ങാം.

സന്ദേശം കേട്ട ശേഷം ഡിലീറ്റ് ചെയ്യണമെങ്കിൽ ട്രാഷിൽ ടച്ച് ചെയ്യാം, അയക്കാനാണെങ്കിൽ സെൻറ് കൊടുക്കാം.

ശബ്‌ദ സന്ദേശം എങ്ങനെ വേഗത്തിൽ കേൾക്കാം

നിങ്ങൾക്ക് അയച്ച അല്ലെങ്കിൽ നിങ്ങൾ അയച്ച സന്ദേശത്തിൽ ക്ലിക്ക് ചെയ്യുക.

മെസ്സേജ് കേൾക്കുക.

മെസ്സേജ് കേൾക്കുന്നതിനിടയിൽ അതിനു വശത്തുള്ള 1x എന്നതിൽ ക്ലിക്ക് ചെയ്ത് വേഗത 1.5x അല്ലെങ്കിൽ 2x ആയി ഉയർത്തി വേഗത്തിൽ കേൾക്കാം.

കഴിഞ്ഞ ദിവസം അറിയാത്ത ആളുകൾക്ക് ഓൺലൈൻ സ്റ്റാറ്റസോ ലാസ്റ്റ് സീനോ കാണാൻ കഴിയാത്ത പുതിയ പ്രൈവസി ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ വോയ്‌സ് മെസ്സേജ് പ്രിവ്യൂ ഫീച്ചറും അവതരിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച, ശബ്‌ദ സന്ദേശങ്ങൾക്ക് വാട്സ്ആപ്പ് വേവ്ഫോം നൽകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു

Post a Comment

0 Comments