മഹാത്മാഗാന്ധി സര്‍വകലാശാല യു.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന്‍: അറിയേണ്ടതെല്ലാം.
മഹാത്മാഗാന്ധി സർവകലാശാലയുടെ പ്രൈവറ്റ് രജിസ്ട്രേഷനിൽ രണ്ടുതരം രജിസ്ട്രേഷനുകൾ ലഭ്യമാണ്. പ്ലസ് ടു കഴിഞ്ഞ് ആദ്യമായി ത്രിവത്സര ബിരുദ കോഴ്സ് പൂർണമായി ചെയ്യണമെന്നുണ്ടെങ്കിൽ/നിശ്ചിത ബിരുദ കോഴ്സ് പൂർത്തിയാക്കി മറ്റൊരു കോഴ്സ് പൂർണമായും ചെയ്യണമെങ്കിൽ ഫുൾ കോഴ്സ് വിഭാഗത്തിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
നിലവിൽ ഒരു ബിരുദ കോഴ്സ് കഴിഞ്ഞവർക്ക്, അധികയോഗ്യത നേടാൻ/നിലവിലെ കോഴ്സിൽ ചില മാറ്റങ്ങൾ വരുത്താൻ അവസരമൊരുക്കുന്ന പദ്ധതിയാണ് നോൺഫുൾ കോഴ്സ്.
ഫുൾ കോഴ്സിൽ മൂന്നുതരത്തിലുള്ള കോഴ്സുകൾ ഉണ്ട്. ബി.എ./ബി.കോം. ഫുൾ കോഴ്സാണ് ഒന്ന്. രണ്ടാമത്തേത് പ്രൊഫഷണൽ ബിരുദമെടുത്തവർക്ക് പഠിക്കാവുന്ന ബി.എ./ബി.കോം. കോഴ്സ്. മൂന്നാമത്തേത്, ബി.കോം. ബിരുദധാരികൾക്ക് പഠിക്കാവുന്ന ബി.എ. പ്രോഗ്രാം. ഏതായാലും ആറ് സെമസ്റ്റർ പഠിക്കണം. ഈ കോഴ്സുകളുടെ ഒന്ന്, രണ്ട് സെമസ്റ്ററുകളുടെ പരീക്ഷ, റഗുലർ വിദ്യാർഥികളുടെ സെമസ്റ്റർ രണ്ട് പരീക്ഷയ്ക്കൊപ്പം നടത്തും. മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷകൾ റഗുലർ വിദ്യാർഥികളുടെ മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷകൾക്കൊപ്പം നടത്തും.
നോൺ ഫുൾ കോഴ്സുകളിൽ വിവിധ സാധ്യതകൾ ഉണ്ട്. ബി.എ./ബി.കോം. രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്ററുകൾ, ബി.കോം. അഡീഷണൽ ഓപ്ഷണൽ/ഇലക്ടീവ്, ബി.എ./ബി.എസ്സി./ബി.കോം. ബിരുദക്കാർക്ക് രണ്ടാം ഭാഷാ മാറ്റം, ബി.എ./ബി.എസ്സി./ബി.കോം. തോറ്റവരുടെ രണ്ടാം ഭാഷാ മാറ്റം, ബി.എ./ബി.എസ്സി. ബിരുദക്കാർക്ക് അധിക ബിരുദം, ബി.എ./ബി.എസ്സി. തോറ്റവർക്ക് ഓപ്ഷണൽ/ഫാക്കൽറ്റി മാറ്റം, ബി.എ./ബി. എസ്സി. പഠനം ഉപേക്ഷിച്ചവർക്ക് നാലാം സെമസ്റ്ററിലെ ഫാക്കൽറ്റി മാറ്റം, പോസ്റ്റ് ഗ്രാജ്വേറ്റുകൾക്ക് അധിക ബിരുദം, ബി.കോം. ബിരുദക്കാർക്ക് കോമൺ കോഴ്സ് I ആൻഡ് II രജിസ്ട്രേഷൻ എന്നിവയാണ് നോൺ ഫുൾ കോഴ്സ് വിഭാഗത്തിലുള്ളത്. ഇവയിൽ ഓരോന്നിന്റെയും വ്യവസ്ഥകൾ www.mgu.ac.in/privateregitsration/ൽ കിട്ടും.
നിങ്ങൾ നിലവിൽ പ്ലസ് ടു പൂർത്തിയാക്കിയ, ഒരു ബിരുദമെടുക്കാൻ ഉദ്ദേശിക്കുന്ന വിദ്യാർഥിയാണെങ്കിൽ, ബി.എ. അല്ലെങ്കിൽ ബി.കോം. ഫുൾ കോഴ്സാണ് തിരഞ്ഞെടുക്കേണ്ടത്. ബി.എ. ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇംഗ്ലീഷ്, സംസ്കൃതം, മലയാളം, ഹിന്ദി, അറബിക്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഇസ്ലാമിക് ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി എന്നിവയിലൊന്ന് മുഖ്യവിഷയമായെടുക്കാം. ബി.കോം. എങ്കിൽ, കോഓപ്പറേഷൻ, ഫൈനാൻസ് ആൻഡ് ടാക്സേഷൻ, ട്രാവൽ ആൻഡ് ടൂറിസം എന്നീ ഇലക്ടീവുകളിലൊന്ന് തിരഞ്ഞെടുക്കാം.
🔰നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം: മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.
നഴ്സിങ്, പാരാമെഡിക്കൽ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് www.lbscetnre.kerala.gov.inഎന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽനിന്ന് പ്രിന്റൗട്ടെടുത്ത ഫീ പെയ്മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി 14 വരെ നിർദ്ദിഷ്ട ഫീസൊടുക്കാം. ഓൺലൈനായും ഫീസൊടുക്കാം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും.
ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ട തീയതി പിന്നീട് അറിയിക്കും. വിവരങ്ങൾക്ക് ഫോൺ: 0471 2560363, 2560364.
🔰പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജനുവരി 31 മുതല്‍.
പ്ലസ് വൺ ഒന്നാം വർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷ ജനുവരി 31 മുതൽ ഫെബ്രുവരി നാലു വരെ നടത്തും. ഇംപ്രൂവ്മെന്റ് പരീക്ഷയിലൂടെ മൂന്നു വിഷയങ്ങൾക്കു വരെ സ്കോർ മെച്ചപ്പെടുത്താൻ അപേക്ഷിക്കാം.
സെപ്റ്റംബറിൽ നടന്ന ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർചെയ്ത ശേഷം പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് പരീക്ഷയ്ക്കു ഹാജരാകാത്ത എല്ലാ വിഷയത്തിനും രജിസ്റ്റർ ചെയ്യാം.
ഇപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷയ്ക്ക് മാതൃസ്കൂളിൽ 15നകം അപേക്ഷ സമർപ്പിക്കണം. പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾക്ക് ഫലം പ്രസിദ്ധീകരിച്ച ശേഷം തൊട്ടടുത്ത മൂന്നു പ്രവൃത്തിദിനങ്ങൾക്കുള്ളിൽ പിഴയില്ലാതെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. റഗുലർ, ലാറ്ററൽ എൻട്രി, റീ അഡ്മിഷൻ പരീക്ഷാർഥികൾക്ക് ഒരു വിഷയത്തിന് 175 രൂപയാണ് ഫീസ്. സർട്ടിഫിക്കറ്റ് ഫീസായി 40 രൂപയും നൽകണം.
🔰ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്.ഡി.
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) 2021 - 22ൽ നടത്തുന്ന പിഎച്ച്.ഡി. പ്രവേശനത്തിനുള്ള എഴുത്തുപരീക്ഷയ്ക്ക് നാഷണൽ ടെസ്റ്റിങ് ഏജൻസി അപേക്ഷ ക്ഷണിച്ചു.
പാർട്ട് ടൈം, ഫുൾ ടൈം രീതികളിൽ പ്രോഗ്രാം നടത്തുന്നുണ്ട്. കുറഞ്ഞത് മൂന്നും പരമാവധി ആറും വർഷമെടുത്ത് ഗവേഷണം പൂർത്തിയാക്കണം. വനിതകൾക്കും ഭിന്നശേഷിക്കാർക്കും ഗവേഷണം പൂർത്തിയാക്കാൻ എട്ടു വർഷം വരെ ലഭിക്കും.
വിഷയങ്ങൾ
ആന്ത്രോപ്പോളജി, പൊളിറ്റിക്കൽ സയൻസ്, കെമിസ്ട്രി, ജിയോളജി, ലൈഫ് സയൻസസ്, മാത്തമാറ്റിക്സ്, കൊമേഴ്സ്, മാനേജ്മെന്റ്, എജ്യുക്കേഷൻ, വിമൻസ് സ്റ്റഡീസ്, ഇന്റർ ഡിസിപ്ലിനറി ആൻഡ് ട്രാൻസ് ഡിസിപ്ലിനറി സ്റ്റഡീസ്, എൻവയോൺമെന്റൽ സയൻസ്, ടൂറിസം സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ്, ലോ, നഴ്സിങ്, ട്രാൻസ്ലേഷൻ സ്റ്റഡീസ്, വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ്, ഇംഗ്ലീഷ്, സാൻസ്ക്രിറ്റ്, ഉറുദു, ഹിന്ദി, ചൈൽഡ് െഡവലപ്മെന്റ്.
യോഗ്യത
കുറഞ്ഞത് 55 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെ, ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദം വേണം. പട്ടിക/ഒ.ബി.സി./ ഭിന്നശേഷി വിഭാഗക്കാർക്കും 19.9.1991നു മുമ്പ് മാസ്റ്റേഴ്സ് എടുത്തവർക്കും 50 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് മതി.
പ്രവേശനപരീക്ഷ
പ്രവേശന പരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ജനുവരി 16ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ നടത്തുന്ന പരീക്ഷയ്ക്ക് 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, റിസർച്ച് മെത്തഡോളജി (50), ബന്ധപ്പെട്ട വിഷയം (50) എന്നിവയിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകും. നെഗറ്റീവ് മാർക്കിങ് ഇല്ല. ഓരോ വിഷയത്തിന്റെയും സിലബസ് ignou.nta.ac.in ൽ ഉള്ള ഇൻഫർമേഷൻ ബുള്ളറ്റിനിൽ കിട്ടും.
പരീക്ഷയിൽ 50 ശതമാനം മാർക്ക് (പട്ടിക/ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനം) വാങ്ങുന്നവർക്ക്, ഇന്റർവ്യൂ/സിനോപ്സിസ് അവതരണം എന്നിവ ഉണ്ടാകും. പ്രവേശന പരീക്ഷയ്ക്ക് 70ഉം ഇന്റർവ്യൂവിന് 30ഉം ശതമാനം വെയ്റ്റേജ് നൽകി റാങ്ക് പട്ടിക തയ്യാറാക്കി പ്രവേശനം നടത്തും. അപേക്ഷignou.nta.ac.inവഴി ഡിസംബർ 22ന് വൈകീട്ട് അഞ്ചു വരെ നൽകാം.
🔰Kerala University Announcements: കേരള സര്‍വകലാശാല
ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ പ്രവേശനം – 2021ജനറല്‍/സംവരണ വിഭാഗങ്ങള്‍ക്ക് (SC/ ST വിഭാഗങ്ങള്‍ ഉള്‍പ്പടെ) സ്‌പോട്ട് അലോട്ട്‌മെന്റ്
കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആര്‍.ഡി. കോളേജുകളില്‍ ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദകോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജനറല്‍/സംവരണ വിഭാഗങ്ങള്‍ക്ക് (SC/ ST വിഭാഗങ്ങള്‍ ഉള്‍പ്പടെ) മേഖല തലത്തില്‍ സ്‌പോട്ട്അലോട്ട്‌മെന്റ് നടത്തുന്നു. തിരുവനന്തപുരം, കൊല്ലം മേഖലയിലുള്ള കോളേജുകളുടെ സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബര്‍ 14, 15 തീയതികളിലും ആലപ്പുഴ മേഖലയിലുള്ള കോളേജുകളുടെ സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബര്‍ 16നും നടത്തുന്നതാണ്. വിശദമായ ഷെഡ്യൂള്‍ ചുവടെ ചേര്‍ക്കുന്നു.
*SC/ ST വിഭാഗത്തിലെ ഒഴിവുകള്‍ അതേ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെ പരിഗണിച്ച് ആദ്യമേ നികത്തുന്നതാണ്.
തിരുവനന്തപുരം & കൊല്ലം മേഖല
December 14 MSc & MCom
December 15 All MA Programmes
ആലപ്പുഴ മേഖല
December 16 – All PG Programmes
വിദ്യാര്‍ത്ഥികള്‍ ഓപ്ഷന്‍ സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം താഴെ പറയുന്ന സെന്ററില്‍ രാവിലെ 10 മണിക്ക് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യണം. രജിസ്‌ട്രേഷന്‍ സമയം 8 മണി മുതല്‍ 10 മണി വരെ. ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്‌മെന്റ് സെന്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. മേഖലാടിസ്ഥാനത്തിലുള്ള സെന്ററുകള്‍ താഴെ പറയുന്നവയാണ്
തിരുവനന്തപുരം – യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടം
കൊല്ലം – എസ്. എന്‍ കോളേജ്, കൊല്ലം
ആലപ്പുഴ – മാര്‍ ഗ്രിഗോറിയസ് കോളേജ്, പുന്നപ്ര, ആലപ്പുഴ
നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി.വാങ്ങുവാന്‍ പാടുള്ളൂ. സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും (Non-creamy Layer, SC-ST, EWS) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഉണ്ടായിരിക്കണം. കോളേജും കോഴ്‌സും അലോട്ട് ചെയ്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. ഇതുവരെ അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോട്ട്അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ ലഭിക്കുകയാണെങ്കില്‍ സര്‍വകലാശാല അഡ്മിഷന്‍ ഫീസിനത്തില്‍ (എസ്.ടി/എസ്.സി വിഭാഗങ്ങള്‍ക്ക് 300 രൂപ, ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1030 രൂപ) അടയ്ക്കേണ്ടതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുമ്പ് സര്‍വകലാശാല അഡ്മിഷന്‍ ഫീസ് അടച്ചവര്‍ പേയ്മെന്റ് രസീതിന്റെ കോപ്പി കൈയില്‍ കരുതണം.പുതിയ രജിസ്ട്രേഷനും പ്രൊഫൈല്‍ തിരുത്തുവാനുമുള്ള അപേക്ഷ ഡിസംബര്‍ 12 വരെ.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ മേഖലകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സര്‍വകലാശാല വെബ്‌സൈറ്റില്‍ (http:// admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളസര്‍വകലാശാല ബിരുദാനന്തരബിരുദ പ്രവേശനം 2021 സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം
കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള സ്‌പോര്‍ട്‌സ്‌ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായി. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് വെരിഫിക്കേഷന്‍ സ്റ്റാറ്റസ് നോക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പരാതിയുള്ളവര്‍ 2021 ഡിസംബര്‍ 14 നകം രേഖാമൂലം (ഇ-മെയില്‍: onlineadmission @keralauniversity.ac.in) പരാതി നല്‍കണം. ഈ പരാതികള്‍ പരിഗണിച്ച ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റിക്വാട്ട സീറ്റുകളിലേക്കുപ്രവേശനം അവസാന ഘട്ട കൗണ്‍സിലിംഗ് ഡിസംബര്‍ 13 മുതല്‍ 15 വരെ
കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള കമ്മ്യൂണിറ്റിക്വാട്ട സീറ്റുകളിലെ അവസാന ഘട്ട കൗണ്‍സിലിംഗ് ഡിസംബര്‍ 13 മുതല്‍ 15 വരെ വരെ നടത്തുന്നതാണ്. കമ്മ്യൂണിറ്റിക്വാട്ട റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഈ ഘട്ടത്തില്‍ കൗണ്‍സിലിംഗിന് പങ്കെടുക്കാവുന്നതാണ്. (റാങ്ക്‌ലിസ്റ്റിനായി പ്രൊഫൈല്‍ സന്ദര്‍ശിക്കുക). വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള രെവലറൗഹല പ്രകാരം 10.30 ന് മുമ്പായി പ്രസ്തുത കോളേജില്‍ ഹാജരാകേണ്ടതാണ്. ആദ്യ ഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും അഡ്മിഷന്‍ ലഭിക്കാത്തവരെ പരിഗണിച്ചതിനുശേഷം മാത്രമേ മറ്റുളളവരെ പരിഗണിക്കുകയുളളൂ. നിലവിലുള്ള റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ പരിഗണിച്ചതിനുശേഷം മാത്രമേ സപ്ലിമെന്ററി റാങ്ക് ലിസ്റ്റിലുള്ള വിദ്യാര്‍ത്ഥികളെ പരിഗണിക്കുകയുള്ളൂ. ആദ്യ ഘട്ടത്തില്‍ കൗണ്‍സിലിംഗിന് കോളേജില്‍ ഹാജരാകാത്തവരെ വീണ്ടും പരിഗണിക്കുന്നതല്ല. കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ ഒഴിവുകളുടെ വിവരങ്ങളും കോളേജുകളിലെ ഓരോ കോഴ്‌സുകളുടെ അഡ്മിഷന്‍ തീയതിയും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. കൗണ്‍സിലിംഗിന് പങ്കെടുത്തതുകൊണ്ടു മാത്രം സീറ്റ് ഉറപ്പാകുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
എല്ലാ കോളേജുകളിലും ഒരു കോഴ്‌സിന് ഒരേ ഷെഡ്യൂളില്‍ തന്നെയാണ് കൗണ്‍സിലിംഗ് നടത്തുന്നത്. അതിനാല്‍ ഒന്നില്‍ കൂടുതല്‍ കോളേജുകളിലെ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൗണ്‍സിലിംഗില്‍ പങ്കെടുക്കാന്‍ രക്ഷകര്‍ത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. പ്രതിനിധിയാണ് ഹാജരാകുന്നതെങ്കില്‍ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാര്‍ത്ഥി ഒപ്പിട്ട authorization letter എന്നിവ ഹാജരാക്കണം. റാങ്ക് അനുസരിച്ചാണ് കൗണ്‍സിലിംഗ്, റാങ്ക് വിളിക്കുന്ന സമയം വിദ്യാര്‍ത്ഥിയോ പ്രതിനിധിയോ ഹാജരായില്ല എങ്കില്‍ റാങ്ക്‌ലിസ്റ്റിലെ അടുത്ത ആളിനെ വിളിക്കുന്നതാണ്. പിന്നീട് ആ വിദ്യാര്‍ത്ഥിക്ക് ആ സീറ്റ് ആവശ്യപ്പെടാന്‍ സാധിക്കില്ല.
അഡ്മിഷന് ഹാജരാകുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സല്‍ ഹാജരാക്കേണ്ടതാണ്. പ്രതിനിധി ഹാജരാകുന്ന കോളേജിലാണ് അഡ്മിഷന്‍ ലഭിക്കുന്നതെങ്കില്‍ പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുളളില്‍ വിദ്യാര്‍ത്ഥി നേരിട്ടെത്തി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ് മെമ്മോ ഹാജരാക്കണം. അങ്ങനെയുളളവര്‍ കമ്മ്യൂണിറ്റിക്വാട്ടയില്‍ അഡ്മിഷന്‍ ലഭിക്കുന്ന പക്ഷം പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുളളില്‍ അഡ്മിഷന്‍ ലഭിച്ച കോളേജില്‍ നിന്നും ടി.സി.യും മറ്റു സര്‍ട്ടിഫിക്കറ്റുകളും വാങ്ങി അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്.
പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുളളില്‍ അഡ്മിഷന്‍ നടപടി പൂര്‍ത്തിയാക്കാത്തവരുടെ സീറ്റ് ഒഴിവുളളതായി പരിഗണിക്കുന്നതും അടുത്ത ഘട്ടത്തിലെ കൗണ്‍സിലിംഗില്‍ നികത്തുന്നതുമാണ്. അവരെ പിന്നീട് യാതൊരു കാരണവശാലും ആ സീറ്റിലേക്ക് പരിഗണിക്കുന്നതല്ല. വിശദ വിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
വൈവാവോസി
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2021 ഫെബ്രുവരിയില്‍ നടത്തിയ അവസാന വര്‍ഷ എം.കോം. സപ്ലിമെന്ററി പരീക്ഷയുടെയും, 2021 ആഗസ്റ്റില്‍ നടത്തിയ അവസാന വര്‍ഷ എം.കോം. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2016 അഡ്മിഷന്‍ – അന്വല്‍ സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെയും വൈവാ വോസി 2021 ഡിസംബര്‍ 20 ന് രാവിലെ 10 മണി മുതല്‍ കാര്യവട്ടം വിദൂരവിദ്യാഭ്യാസപഠനകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫീസ്
കേരള സര്‍വകലാശാല 2022 ജനുവരിയില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ജഏഉഏകടഠ) പരീക്ഷയ്ക്ക് പിഴകൂടാതെ 2021 ഡിസംബര്‍ 18 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 22 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 24 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2022 ജനുവരി 5 ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മെഡിക്കല്‍ സയന്‍സ് (ജഏഉആട) പരീക്ഷയ്ക്ക് പിഴകൂടാതെ 2021 ഡിസംബര്‍ 18 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 22 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 24 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
സ്‌പോട്ട് അഡ്മിഷന്‍
കേരളസര്‍വകലാശാലയുടെ പഠനവകുപ്പുകളില്‍ എം.കോം. ബ്ലൂ ഇക്കോണമി ആന്റ് മാരിടൈം ലോ, എം.എസ്‌സി. അപ്ലൈഡ് സൈക്കോളജി എന്നീ പ്രോഗ്രാമുകള്‍ക്ക് 2021-23 ബാച്ച് അഡ്മിഷനു SC സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2021 ഡിസംബര്‍ 13 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ് .
കേരളസര്‍വകലാശാലയുടെ മലയാളം പഠനവകുപ്പില്‍ എം.എ. മലയാളം പ്രോഗ്രാമിന് 2021-23 ബാച്ച് അഡ്മിഷന് ടഠ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2021 ഡിസംബര്‍ 13 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
കേരളസര്‍വകലാശാലയുടെ കീഴിലുള്ള കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ രണ്ടാം വര്‍ഷ ബി.ടെക്. കോഴ്‌സിലെ (ഇ.സി, സി.എസ് ,ഐ.ടി) ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 2021 ഡിസംബര്‍ 15 ന് കോളേജ് ഓഫീസില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ക്ക് www. ucek.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9037119776, 9388011160, 9447125125
സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് – അപേക്ഷ ക്ഷണിക്കുന്നു
കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രത്തിന്റെ അംഗീകാരത്തോടെ ശാസ്താംകോട്ട കെ.എസ്.എം. ഡി.ബി കോളേജില്‍ 2021 ഡിസംബറില്‍ തുടങ്ങുന്ന പി.എസ്.സി. അംഗീകരിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.എല്‍.ഐ.എസ്.സി – 6 മാസം) കോഴ്‌സിനും സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് (സി.സി.എ – 3 മാസം) കോഴ്‌സിനും അപേക്ഷിക്കാം. അപേക്ഷ, പ്രോസ്‌പെക്ടസ് എന്നിവ വെബ്‌സൈറ്റില്‍ (www. ksmdbc.ac.in) ലഭ്യമാണ്. യോഗ്യത : പ്ലസ് ടു, പ്രായപരിധി ഇല്ല, ക്ലാസ്: ശനി, ഞായര്‍, അവധി ദിവസങ്ങളില്‍. മറ്റ് കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്കും ജോലി ഉള്ളവര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി 2021 ഡിസംബര്‍ 31.കൂടുതല്‍ വിവരങ്ങള്‍ക്ക് : 9446475975.
സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് – അപേക്ഷ ക്ഷണിക്കുന്നു
കേരളസര്‍വകലാശാല സെന്റര്‍ ഫോര്‍ അഡല്‍ട്ട് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ ആന്റ് എക്സ്റ്റന്‍ഷന്റെ കീഴില്‍ പെരിങ്ങമ്മല ഇക്ബാല്‍ കോളേജില്‍ നടത്തിവരുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് (സി.സി.എ.) മൂന്നുമാസക്കാലയളവുളള കോഴ്‌സിലേക്ക് 2021-22 വര്‍ഷത്തേക്കുള്ള അഡ്മിഷന് അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ബന്ധപ്പെടുക. ഫോണ്‍: 9446468897, 6282382887.
🔰MG University Announcements: എംജി സർവകലാശാല
പരീക്ഷാതീയതി
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. സെമസ്റ്റർ സൈബർ ഫോറൻസിക് (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ/2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/ റീ-അപ്പിയറൻസ്, 2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ്)പരീക്ഷ ജനുവരി നാലിന് ആരംഭിക്കും.
അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി – ത്രിവത്സരം (2018 അഡ്മിഷൻ – റഗുലർ, അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷ ഡിസംബർ 10-നും 13-നും നടക്കും.
ആറാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. – ത്രിവത്സരം (2018 അഡ്മിഷൻ – റഗുലർ, അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷ ഡിസംബർ 21-നും 23-നും നടക്കും.
അഞ്ചാം സെമസ്റ്റർ ബി.പി.ഇ.എസ് (2018 അഡ്മിഷൻ – റെഗുലർ/ 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ 2022 ജനുവരി മൂന്നിന് ആരംഭിക്കും. പിഴയില്ലാതെ ഡിസംബർ 20 വരെയും 525 രൂപ പിഴയോടെ ഡിസംബർ 21 -നും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 22 -നും അപേക്ഷിക്കാം.
പരിശീലന പരിപാടി
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിന്റെ കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്റർ നടത്തുന്ന തയ്യൽ പേന, പെൻസിൽ നിർമ്മാണം എന്നിവയിലുള്ള പരിശീലന പരിപാടിയിൽ പ്രവേശനത്തിന് 18 വയസ്സിന് മുകളിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതികൾക്ക് അപേക്ഷിക്കാം. പരിശീലനം പൂർണ്ണമായും സൗജന്യമായിരിക്കും. താൽപ്പര്യമുള്ളവർ മേൽവിലാസവും മെഡിക്കൽ സർട്ടിഫിക്കറ്റും സഹിതം വകുപ്പ് മേധാവി, വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്റർ, സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്, മഹാത്മാഗാന്ധി സർവ്വകലാശാല, കോട്ടയം എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ : 7025778974, 9495213248
ഗസ്റ്റ് അധ്യാപക ഒഴിവ്
മഹാത്മാഗാന്ധി സർവ്വകലാശാല പഠന വകുപ്പായ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്ലാസ്സെടുക്കുന്നതിന് ഗസ്റ്റ് അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു. ഇതിലേക്കുള്ള വോക്ക്-ഇൻ ഇന്റർവ്യു ഡിസംബർ 16 ന് ഉച്ചയ്ക്ക് 1.30 -ന് നടക്കും.
യോഗ്യത: എം എസ് സി – കമ്പ്യൂട്ടർ സയൻസ്/എം.എസി.എ./എം.എസ്.സി.-ഐ.റ്റി./ എം.ടെക്ക് – കമ്പ്യൂട്ടർ സയൻസ് കൂടാതെ എൻ.ഇ. റ്റി / പി എച്ച് ഡി യോഗ്യതയും ഉണ്ടായിരിക്കണം.
എൻ.ഇ. റ്റി / പി എച്ച് ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ യോഗ്യതാ പരീക്ഷകളിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോ സമാനമായ ഗ്രേഡോ നേടിയവരെ പരിഗണിക്കും.
താൽപ്പര്യമുള്ളവർ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 16 -ന് ഉച്ചയ്ക്ക് 1.30 -ന് സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ് ഓഫീസിൽ ഹാജരാകണം.
പരീക്ഷാ ഫലം
2021 സെപ്റ്റംബറിൽ നടന്ന ഒന്നാം വർഷ എം.എസ് സി- മെഡിക്കൽ മൈക്രോബയോളജി – (റഗുലർ / സപ്ലിമെന്റി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷകൾ 160 രൂപ ഫീസ് സഹിതം ഡിസംബർ 21 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.
2020 മെയിൽ നടന്ന ബി.ആർക് – ഒന്ന്, രണ്ട് സെമസ്റ്റർ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്, നാലാം സെമസ്റ്റർ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്, ആറാം സെമസ്റ്റർ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 24 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് 790 രൂപയും പുനർ മൂല്യനിർണയത്തിന് 160 രൂപയുമാണ് ഫീസടയ്‌ക്കേണ്ടത്.
2021 ഏപ്രിലിൽ നടന്ന ഒൻപതാം സെമസ്റ്റർ ബി.ആർക് റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 24 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് 790 രൂപയും പുനർ മൂല്യനിർണയത്തിന് 160 രൂപയുമാണ് ഫീസടയ്‌ക്കേണ്ടത്.
പരീക്ഷ മാറ്റി
ഡിസംബർ 17 -ന് നടത്താനിരുന്ന ഒന്നാം വർഷ എം.എസ്.സി. – മെഡിക്കൽ അനാട്ടമി (2020 അഡ്മിഷൻ – റെഗുലർ/ 2020 -ന് മുൻപുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട്.
🔰Calicut University Announcements: കാലിക്കറ്റ് സർവകലാശാല
കാലിക്കറ്റിലെ വിദൂരവിഭാഗത്തിന് ഓണ്‍ലൈന്‍ പരീക്ഷാ പോര്‍ട്ടല്‍
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസം വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പരീക്ഷാ പോര്‍ട്ടല്‍ തുടങ്ങി. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന്റെ ഭാഗമായുള്ള ഓഡിറ്റ് കോഴ്‌സിന്റെ പരീക്ഷയ്ക്കായാണ് ആദ്യഘട്ടത്തില്‍ പോര്‍ട്ടല്‍ ഉപയോഗിക്കുക. ആവശ്യമെങ്കില്‍ മറ്റു പരീക്ഷകള്‍ക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് രൂപകല്‍പ്പന. സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ സയന്‍സസിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഇ-ലേണിംഗിന്റെ നേതൃത്വത്തിലാണ് പോര്‍ട്ടല്‍ വികസിപ്പിച്ചത്. പ്രൊ-വൈസ്ചാന്‍സിലര്‍ ഡോ. എം. നാസര്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. എസ്.ഡി.ഇ. ഡയറക്ടര്‍ ഡോ. ആര്‍. സേതുനാഥ് അദ്ധ്യക്ഷനായി. സിണ്ടിക്കേറ്റ് അംഗങ്ങളായ യൂജിന്‍ മൊറേലി, കെ.കെ. ഹനീഫ പോര്‍ട്ടല്‍ രൂപകല്‍പന ചെയ്ത കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജീഷ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ സി.കെ. വിജയന്‍ എന്നിവര്‍ സംസാരിച്ചു. ഓഡിറ്റ് കോഴ്‌സുകളുടെ ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദൂരവിദ്യാഭ്യാസ വിഭാഗം അദ്ധ്യാപകര്‍ക്ക് പരിശീലനവും നല്‍കി. പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിലെ ഡോ. എ.ആര്‍. രമേശ്, താനൂര്‍ ഗവ. കോളേജിലെ ഡോ. പി. അഷ്‌കര്‍ അലി എന്നിവര്‍ ക്ലാസെടുത്തു.
എം.എ. ഫംഗ്ഷണല്‍ ഹിന്ദി സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠന വിഭാഗത്തില്‍ എം.എ. ഫംഗ്ഷണല്‍ ഹിന്ദിക്ക് എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എം.എ. ഹിന്ദി സാഹിത്യം പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷയുടെ പ്രിന്റ്ഔട്ടും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം 14-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം. സംവരണ വിഭാഗങ്ങളുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തിലുള്ളവരെ പ്രവേശനത്തിന് പരിഗണിക്കും. ഫോണ്‍ 0494 2407392, 9447887384, 9895811679.
ബി.എഡ്. പ്രവേശനം 15 വരെ നീട്ടി
കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് 15-ന് വൈകീട്ട് 4 മണി വരെ അപേക്ഷിക്കാം. മാന്റേറ്ററി ഫീസടക്കുന്നതിനുള്ള ലിങ്ക് 15-ന് 3 മണി വരെ ലഭ്യമാകും.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും ഫീസടച്ച് 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷ
അവസാന വര്‍ഷ അദീബെ-ഫാസില്‍ ഏപ്രില്‍/മെയ് 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും രണ്ടാം വര്‍ഷ അദീബെ-ഫാസില്‍ പ്രിലിമിനറി ഏപ്രില്‍/മെയ് 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും 2022 ജനുവരി 5-ന് തുടങ്ങും.
പ്രാക്ടിക്കല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. (സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്., കോവിഡ് സ്‌പെഷ്യല്‍) പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
കാലിക്കറ്റിലെ ഒഴിവുള്ള ബിരുദ-പി.ജി. പ്രോഗ്രാമുകളിലേക്ക് 15 വരെ രജിസ്റ്റര്‍ ചെയ്യാം
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകള്‍/സെന്ററുകള്‍/അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷ മുഖേന പ്രവേശനം നടത്തുന്ന എം.സി.എ, എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എം.എസ്‌സി. ജനറല്‍ ബയോടെക്‌നോളജി, എം.എ. ഫോക്‌ലോര്‍, എം.എസ്.ഡബ്ല്യു, എം.എസ്‌സി. ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി, എം.ടെക്. നാനോസയന്‍സ്, എം.എ. സംസ്‌കൃതം, എം.എ. ഫിലോസഫി, ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, എല്‍.എല്‍.എം. എന്നീ പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റിലേക്ക് ഓണ്‍ലൈനായി ഡിസംബര്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം.
വിജ്ഞാപന പ്രകാരം വിവിധ പ്രോഗ്രാമുകള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ്: ജനറല്‍ വിഭാഗത്തിന് 650/- രൂപ. എസ്.സി/എസ്.ടി. 440/- രൂപ. (എം.ടെക്. നാനോ സയന്‍സ് – അപേക്ഷാഫീസ്: ജനറല്‍ വിഭാഗത്തിന് 835/- രൂപ. എസ്.സി/എസ്.ടി. 560/- രൂപ.)
പ്രവേശനം മാര്‍ക്കടിസ്ഥാനത്തില്‍ ആയിരിക്കും. പ്രവേശന പരീക്ഷ ഉണ്ടായിരിക്കില്ല. രജിസ്ട്രേഷന്‍ ചെയ്യുന്നവര്‍ മാര്‍ക്ക് വിവരങ്ങള്‍ നല്‍കി അപേക്ഷ പൂര്‍ത്തീകരിച്ച് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. വിശദവിവരങ്ങള്‍ക്ക് https:// admission.uoc.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0494 2407016, 2407017.
അസി. എഞ്ചിനീയർ (സിവിൽ) അഭിമുഖം
കാലിക്കറ്റ് സർവ്വകലാശാല എൻജിനീയറിങ് വിഭാഗത്തിൽ അസി. എഞ്ചിനീയർ (സിവിൽ) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം 17-ന് രാവിലെ 9.45-ന് ഭരണകാര്യാലയത്തിൽ നടക്കുന്നു. യോഗ്യരായവരുടെ പേരും അവർക്കുള്ള നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ.
🔰Kannur University Announcements: കണ്ണൂർ സർവകലാശാല
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ പയ്യന്നൂർ കോളേജ് പയ്യന്നൂർ, സി എ എസ് കോളേജ് മാടായി എന്നീ പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് 2021 മാർച്ച് മൂന്നാം വർഷ ബിരുദ ബി എ / ബിബിഎ/ ബികോം (റെഗുലർ / സപ്ലിമെൻ്ററി/ ഇംപ്രൂവ്മെൻ്റ് ) പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡ് (2017 അഡ്മിഷൻ ഒഴികെ) 13. 12. 2021 (തിങ്കളാഴ്ച) സെൻറ് ജോസഫ്സ് കോളേജ്, പിലാത്തറ വെച്ച് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ വിതരണം ചെയ്യുന്നു.
വിദ്യാർത്ഥികൾ നിർബന്ധമായും ഹാൾ ടിക്കറ്റ് / സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമാണ്.
0 Comments