Ticker

6/recent/ticker-posts

Header Ads Widget

India Saudi Air Bubble agreement : ശനിയാഴ്ച മുതൽ കേരളമുൾപ്പടെ 8 ഇന്ത്യൻ എയർപ്പോർട്ടുകളിലേക്ക് വിമാന സർവീസ്

ഇന്ത്യാ-സൗദി എയർ ബബ്ൾ കരാർ ശനിയാഴ്ച മുതൽ നടപ്പാവും. കേരളത്തിലേക്കുൾപ്പടെ ഇന്ത്യയിലെ എട്ടു വിമാനത്താവളങ്ങളിലേക്ക് സൗദിയുടെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് സർവിസ് ആരംഭിക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കോഴിക്കോട്, കൊച്ചി, ചെന്നൈ, ബംളുരു, ഹൈദരാബാദ്, ലക്നോ, മുംബൈ, ഡൽഹി വിമാനത്താവളങ്ങളിലേക്കാണ് സർവിസ്. തിരികെ റിയാദ്, ജിദ്ദ, മദീന, ദമ്മാം വിമാനത്താവളങ്ങളിലേക്കും സർവിസുണ്ടാവും. സൗദിയിലെത്തുന്ന യാത്രക്കാർ ഹോട്ടൽ ക്വാറന്‍റീൻ അടക്കമുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും അംബാസഡർ പറഞ്ഞു.

സൗദി: മാളുകൾ, റെസ്റ്ററന്റുകൾ തുടങ്ങിയ ഇടങ്ങളിൽ ഏർപ്പെടുത്തുന്ന സുരക്ഷാ നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനം.

രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു. കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം ഉൾപ്പടെ വ്യാപിക്കുന്നത് തടയുന്നത് ലക്ഷ്യമിട്ടുള്ള ഈ തീരുമാനം ഡിസംബർ 30-നാണ് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചത്.

സൗദിയിലെ വാണിജ്യ കേന്ദ്രങ്ങൾ, പരമ്പരാഗത മാർക്കറ്റുകൾ, മാളുകൾ, റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഇടങ്ങൾക്ക് ഈ പുതുക്കിയ നിർദ്ദേശങ്ങൾ ബാധകമാണ്. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചിരിക്കുന്നത്:

റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഇടങ്ങളിലെത്തുന്നവർ സമൂഹ അകലം പാലിക്കേണ്ടതാണ്. ഇതിനായി ഇത്തരം സ്ഥാപനങ്ങളിലെ ഉപഭോക്താക്കളിൽ നിന്നുള്ള ഓർഡർ സ്വീകരിക്കുന്നതിനും, ഉപഭോക്താക്കൾ കാത്തിരിക്കുന്നതിനും ഉള്ള ഇടങ്ങളിൽ വ്യക്തികൾ തമ്മിൽ 1.5 മീറ്റർ സാമൂഹിക അകലം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

ഒരേ കുടുംബത്തിൽ നിന്നുള്ളവരെ ഒറ്റ വ്യക്തിയായി കണക്കാക്കുന്നതും, ഇവർക്ക് സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതുമാണ്.

റെസ്റ്ററന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് ഉപഭോക്താക്കൾക്ക് അനുമതി നൽകിയിട്ടുണ്ട്.

വാണിജ്യ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് (‘Tawakkalna’ ആപ്പിൽ ഇത് തെളിയിക്കുന്ന സ്റ്റാറ്റസ് നിർബന്ധം) മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കുന്നത് ഒഴിവാക്കുന്നതിന് ഔദ്യോഗിക അനുമതി നേടിയിട്ടുള്ളവർക്ക് (‘Tawakkalna’ ആപ്പിൽ ഇത് തെളിയിക്കുന്ന സ്റ്റാറ്റസ് നിർബന്ധം) മാത്രമാണ് ഇതിൽ ഇളവ് അനുവദിക്കുന്നത്.

എല്ലാ വാണിജ്യ കേന്ദ്രങ്ങളിലേക്കും പ്രവേശിക്കുന്ന ഉപഭോക്താക്കൾ, ഇത്തരം ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി തങ്ങളുടെ സ്മാർട്ട്ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ‘Tawakkalna’ ആപ്പ് ഉപയോഗിച്ച് ഒരു ബാർകോഡ് സ്കാൻ ചെയ്യേണ്ടതാണ്. മാളുകളിലേക്കും മറ്റും പ്രവേശിക്കുന്ന ഉപഭോക്താക്കൾ, സന്ദർശകർ തുടങ്ങിയവർ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരാണെന്ന് തെളിയിക്കുന്നതിനായാണ് ഈ നടപടി.

ഇത്തരം ഇടങ്ങളിലേക്ക് പ്രവേശിക്കുന്ന മുഴുവൻ ഉപഭോക്താക്കളും ഈ സ്കാനിംഗ് നടപടികൾ പൂർത്തിയാക്കുന്നുണ്ടെന്ന് സ്ഥാപനങ്ങളിലെ ജീവനക്കാർ ഉറപ്പ് വരുത്തേണ്ടതാണ്.

രാജ്യത്തെ ചില്ലറവില്പന മേഖലയിൽ പ്രവർത്തിക്കുന്ന ഗ്രോസറി ഷോപ്പുകൾ, അലക്കുകമ്പനികൾ, തയ്യൽകടകൾ, ബാർബർഷോപ്പുകൾ തുടങ്ങിയ ചെറിയ കടകളിലെത്തുന്ന ഉപഭോക്താക്കളുടെ വാക്സിനേഷൻ സ്റ്റാറ്റസ് ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ നേരിട്ട് പരിശോധിക്കേണ്ടതാണ്.

ശീഷ ഷോപ്പുകൾക്ക് ഔട്ട്ഡോറിൽ മാത്രമാണ് പ്രവർത്തിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്.

രാജ്യത്തെ ഇൻഡോറിലും, ഔട്ട്ഡോറിലുമുള്ള പൊതു ഇടങ്ങളിലെത്തുന്ന മുഴുവൻ വ്യക്തികളും 2021 ഡിസംബർ 30 മുതൽ മാസ്കുകൾ നിർബന്ധമായും ധരിക്കേണ്ടതാണ്.

Post a Comment

0 Comments