വെള്ള റേഷൻ കാർഡുകാർക്ക് ഈ മാസം പത്ത് കിലോ അരി വീതം നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. നീല കാർഡുടമകൾക്ക് മൂന്ന് കിലോ അധിക അരി 15 രൂപ നിരക്കിൽ നൽകാനും തീരുമാനമായി. മാത്രമല്ല പൊതുവിപണിയില്‍ 30 രൂപക്ക് മുകളില്‍ വിലയുള്ള അരിയാണ് കുറഞ്ഞ വിലയ്ക്ക് നല്‍കുന്നതെന്നും ഇത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഏറെ സഹായിക്കുമെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.
ഭക്ഷ്യ- പൊതുവിതരണ വകുപ്പിന് കീഴിലെ വകുപ്പുകൾ ഈ മാസം മുതൽ ഇ-ഓഫിസുകളായി മാറുമെന്നും അദ്ദേഹം പറഞ്ഞു. പൊതുവിതരണ വകുപ്പ് പൂർണമായും ഡിജിറ്റലൈസ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്തെ വിവിധ മേഖലകളിലെ ജനങ്ങളുടെ ആവശ്യവും താത്പര്യവും കണക്കിലെടുത്ത് വിതരണം ഉറപ്പ് വരുത്താന്‍ താലൂക്ക് സപ്ളൈ ഓഫി സര്‍മാരെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
അറിയിപ്പ് :-
2022 ജനുവരി മാസത്തെ റേഷൻ വിതരണം ഇന്ന് (01.01.2022) മുതൽ ആരംഭിക്കുന്നു..
(എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2022 ജനുവരി മാസത്തെ റേഷൻ വിഹിതം ചുവടെ...)
0 Comments