Ticker

6/recent/ticker-posts

Header Ads Widget

രാജ്യത്ത് 2.58 ലക്ഷം പുതിയ രോഗികള്‍; പോസിറ്റിവിറ്റി നിരക്ക് 19.65%

രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത് 2.58 ലക്ഷം കോവിഡ് കേസുകൾ. മുൻപത്തെ ദിവസത്തെക്കാൾ 5 ശതമാനം കുറവാണിത്. 385 പേരാണ് കോവിഡ് സംബന്ധമായ രോഗങ്ങളാൽ മരണപ്പെട്ടത്.

3.73 കോടിയാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം. 8,209 ആണ് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം. നിലവിൽ രാജ്യത്തെ 29 സംസ്ഥാനങ്ങളിലും ഒമിക്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കോവിഡ് വിമുക്തി നിരക്ക് 94.27 ആയി കുറഞ്ഞു. ഡെയ്ലി പോസിറ്റിവിറ്റി നിരക്ക് 16.28% ൽ നിന്ന് 19.65% ആയി വർധിച്ചു. 14.41 ആണ് വീക്ക്ലി പോസിറ്റിവിറ്റി നിരക്ക്.

രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ 41,327 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. 8 പുതിയ ഒമിക്രോൺ രോഗികളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 1,738 ആയി.

18,286 ആണ് ഡൽഹിയിലെ പുതിയ കോവിഡ് രോഗികളുടെ എണ്ണം. ഡൽഹിയിലെ പോസിറ്റിവിറ്റി നിരക്ക് 30.64 ശതമാനത്തിൽ നിന്ന് 27.87 ശതമാനമായി കുറഞ്ഞു. ഐ.സി.എം.ആർ നിർദേശിച്ചതിന്റെ മൂന്നിരട്ടി കോവിഡ് ടെസ്റ്റുകളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി പറഞ്ഞു.

രോഗലക്ഷണങ്ങളില്ലാത്തവർ കോവിഡ് ടെസ്റ്റ് നടത്തേണ്ടതില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശം. അതുപോലെ കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവരും മറ്റ് അസുഖങ്ങളുള്ളവരോ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരോ അല്ലെങ്കിൽ ടെസ്റ്റ് ചെയ്യേണ്ടതില്ല.

രാജ്യത്താകമാനം 1,47,492 കുട്ടികൾക്ക് കോവിഡ് മൂലം അച്ഛനെയോ അമ്മയെയോ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് പുറത്തുവിട്ട കണക്കിൽ പറയുന്നു. ഇത്തരത്തിൽ അനാഥരായ ഭൂരിപക്ഷം കുട്ടികളും 8 മുതൽ 13 വയസ്സ് പ്രായമുള്ളവരാണെന്നും ഈ പഠനത്തിൽ പറയുന്നു.


Post a Comment

0 Comments