സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്ന് പുതിയ രോഗികളുടെ എണ്ണം 2,585 ലെത്തി. 375 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,62,437 ഉം രോഗമുക്തരുടെ എണ്ണം 5,43,129 ഉം ആയി. പുതുതായി രണ്ട് മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8,883 ആയി.
രാജ്യത്താകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം പതിനായിരം കവിഞ്ഞു. 10,425 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരിൽ 96 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.56 ശതമാനവും മരണനിരക്ക് 1.57 ശതമാനവുമാണ്.
റിയാദിലാണ് ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത്. 799 പേർക്കാണ് പുതുതായി റിയാദിൽ രോഗം ബാധിച്ചത്. ജിദ്ദയിൽ 512 ഉം മക്കയിൽ 378 ഉം മദീനയിൽ 115 ഉം ഹുഫൂഫിൽ 109 ഉം ദമ്മാമിൽ 107 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 5,15,52,428 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,50,55,765 ആദ്യ ഡോസും 2,32,45,486 രണ്ടാം ഡോസും 32,51,177 ബൂസ്റ്റർ ഡോസുമാണ്.
0 Comments