Ticker

6/recent/ticker-posts

Header Ads Widget

രാജ്യത്ത് പുതിയ 2.68 ലക്ഷം കോവിഡ് കേസുകൾ; ഒമിക്രോൺ ബാധിതരുടെ എണ്ണം 6,041 ആയി

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,68,833 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്ക് 14.7 ശതമാനത്തിൽനിന്നും 16.66% ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,684 പേർ രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം 14,17,820 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 402 പേർ കോവിഡ് ബാധിച്ച് മരിച്ചു. അതിനിടെ, ഒമിക്രോൺ ബാധിതരുടെ എണ്ണം 6.041 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 156.02 കോടി ഡോസ് വാക്സിനുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്.രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,68,833 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്ക് 14.7 ശതമാനത്തിൽനിന്നും 16.66% ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,684 പേർ രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം 14,17,820 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 402 പേർ കോവിഡ് ബാധിച്ച് മരിച്ചു. അതിനിടെ, ഒമിക്രോൺ ബാധിതരുടെ എണ്ണം 6.041 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 156.02 കോടി ഡോസ് വാക്സിനുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്.

മഹാരാഷ്ട്രയിലാണ് കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ഇന്നലെ ഇവിടെ 43,211 പുതിയ കോവിഡ് കേസുകളും 19 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ ഇന്നലെ മാത്രം 24,383 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

തമിഴ്നാട്ടിലും കൊവിഡ് കേസുകൾ കുതിക്കുകയാണ്. ഇന്നലെ 23459 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ പ്രതിദിന കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുകയാണ്.

ഇന്നലെ 8963 പേർക്കാണ് ചെന്നൈയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലിരുന്ന 26 പേർ മരിച്ചു. ഒന്നര ലക്ഷത്തിലേറെ പരിശോധനകളാണ് ഇന്നലെ നടത്തിയത്. ഇന്ന് ചെറുതും വലുതുമായ നിരവധി ജല്ലിക്കട്ടുകൾ നടക്കുന്ന മാട്ടുപ്പൊങ്കൽ ദിവസമാണ്. ജല്ലിക്കട്ട് വേദികളിൽആൾക്കൂട്ടം പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടങ്ങളും പൊലീസും.

Post a Comment

0 Comments