Ticker

6/recent/ticker-posts

Header Ads Widget

രാജ്യത്ത് അതിതീവ്ര വ്യാപനം: പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിനടുത്ത്; 325 മരണം

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടയിൽ 90,928 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6.43 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒറ്റ ദിവസം കൊണ്ട് 55% വർധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ 58,097 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.

325 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,82,876 ആയി ഉയർന്നു. 19,206 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 97.81 ശതമാനമാണ്. നിലവിൽ 2,85,401 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.47 ശതമാനമാണ്. ഇതുവരെ 148.67 കോടി വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തതെന്നും 68.53 കോടി കോവിഡ് പരിശോധനകൾ ഇതുവരെ രാജ്യത്ത് നടത്തിയതായും മന്ത്രാലയം അറിയിച്ചു

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ 26,538 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാളിൽ 14,022 പേർക്കും പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിലും കേസുകൾ ഇരട്ടിയോളം വർധിച്ചു. 10,665 പേർക്കാണ് ഡൽഹിയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. മെയ് 12ന് ശേഷമുള്ള ഡൽഹിയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാടിൽ വാളയാർ ഉൾപ്പെടെയുള്ള അതിർത്തിപ്രദേശങ്ങളിൽ പരിശോധനകൾ ശക്തമാക്കും. കർണാടകയിൽ രാത്രി കർഫ്യൂവും വാരാന്ത്യ കർഫ്യുവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലും വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments