Ticker

6/recent/ticker-posts

Header Ads Widget

കെഎസ്ആർടിസി വീക്കെന്റ് സർവീസുകൾ 6 മുതൽ

കെ.എസ്.ആർ.ടി.സി ക്രിസ്മസ്-ന്യൂ ഇയർ-ശബരിമല തിരക്ക് കണക്കിലെടുത്ത് തൃശൂർ-ചെന്നൈ-തൃശൂർ റൂട്ടിലേക്ക് ആരംഭിച്ച മൾ‌ട്ടി ആക്സിൽ എ.സി സ്കാനിയ ബസ് സർവീസ് വിജയകരമായതിനെ തുടർന്ന് ഈ മാസം 6 മുതൽ ഒരു മാസത്തെ പരീക്ഷണാർത്ഥം വീക്കെന്റ് സർവീസുകൾ നടത്താൻ തീരുമാനിച്ചു. തമിഴ്നാട്ടിലെ വിവിധ മലയാളി അസോസിയേഷൻ സംഘടനാ പ്രതിനിധികൾ ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നൽകിയ നിവേദനം പരിഗണിച്ചാണ് നടപടി.

ചെന്നൈ കോയമ്പേട് ബസ് സ്റ്റാൻഡിൽ നിന്നും ജനുവരി 7, 9, 14,16, 21, 23, 28, 30, ഫെബ്രുവരി 4, 6 തീയതികളിൽ (എല്ലാ വെള്ളി, ഞായർ ദിവസങ്ങളിൽ ) വൈകുന്നേരം 6.30 ന് സർവീസ് ആരംഭിക്കും. തൃശൂരിൽ നിന്നും ചെന്നൈക്ക് ജനുവരി 6, 8, 13, 15, 20, 22, 27, 29, ഫെബ്രുവരി 3, 5 തീയതികളിൽ (എല്ലാ വ്യാഴം, ശനി ദിവസങ്ങളിൽ ) വൈകിട്ട് 5.30 ന് പുറപ്പെടുന്നതുമാണ്. ചെന്നൈയിൽ നിന്നും തൃശൂരിലേക്ക് എല്ലാ പ്രധാന സ്ഥലങ്ങളിലും ബോർഡിംഗ് പോയന്റ് ഉണ്ടായിരിക്കും.

തൃശൂരിൽ നിന്നും പാലക്കാട് നിന്നും കണക്ഷൻ സർവീസിൽ ടിക്കറ്റ് റിസർവ് ചെയ്യുന്നതിനും, തൃശൂർ, പാലക്കാട് ബസ് സ്റ്റേഷനുകളിൽ വിശ്രമിക്കുന്നതിനും സൗകര്യം ഒരുക്കും. ലഗേജുകൾ കൈകാര്യം ചെയ്യുന്നതിന് വേണ്ട സഹായിയെയും സൗകര്യപ്പെടുത്തുന്നതാണ്. പരീക്ഷണാർത്ഥം ഒരു മാസം ഈ സർവീസ് ഓപ്പറേറ്റ് ചെയ്ത ശേഷം തുടർന്ന് സർവീസ് നടത്തുന്നത് തീരുമാനിക്കും. ചെന്നൈ മലയാളികളുടെ ദീർഘകാല ആവശ്യമാണ് നിലവിൽ സാക്ഷാത്കരിക്കുന്നത്. സർവീസിലേക്ക് സീറ്റുകൾ “എന്റെ കെ എസ് ആർ ടി സി” ആപ്പ് വഴി ഓണ്ലൈനിൽ ബുക്ക് ചെയ്യാം.

Post a Comment

0 Comments