Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇦🇪വാട്‌സാപ്പ് വഴി മയക്കുമരുന്ന് വില്‍പ്പന; യുഎഇയില്‍ രണ്ട് വിദേശികള്‍ക്ക് വധശിക്ഷ.

✒️മയക്കുമരുന്ന് (drugs)വില്‍പ്പന നടത്തിയ രണ്ട് വിദേശികള്‍ക്ക് അബുദാബി ക്രിമിനല്‍ കോടതി(Criminal Court of Abu Dhabi ) വധശിക്ഷ(death penalty) വിധിച്ചു. രണ്ട് ഫിലിപ്പീന്‍സ് സ്വദേശികള്‍ക്കാണ് ശിക്ഷ വിധിച്ചത്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നും ഇത് കടത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നശിപ്പിക്കാനും കോടതി ഉത്തരവിട്ടു.

വിദേശത്ത് നിന്നും മയക്കുമരുന്ന് രാജ്യത്ത് എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു രണ്ടുപേരും. ആള്‍താമസമില്ലാത്ത സ്ഥലങ്ങളില്‍ ലഹരി വസ്തുക്കള്‍ എത്തിച്ച് ഒളിപ്പിച്ച ശേഷം ഇവിടെ നിന്ന് മറ്റിടങ്ങളിലേക്ക് എത്തിച്ച് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുകയാണ് ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി. വാട്‌സാപ്പിലൂടെയാണ് സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.

പൊലീസ് അന്വേഷണം നടത്തിയ ശേഷം അബുദാബി പബ്ലിക് പ്രോസിക്യൂഷനെ സമീപിച്ച് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തുടര്‍ന്ന് പ്രതികളുടെ വീടുകളില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. ഇവിടെ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തു. ഇടപാടിനായി ഉപയോഗിച്ച മൊബൈല്‍ ഫോണും പിടിച്ചെടുത്തു.

💢കൊവിഡ് ടെസ്റ്റിന്റെ മറവില്‍ വന്‍തുക ഈടാക്കി സുതാര്യമല്ലാത്ത പരിശോധന; നടപടിയുമായി കേരള പ്രവാസി കമ്മീഷന്‍.

✒️വിമാനത്താവളത്തില്‍(airport) യാത്രക്കാരെ കൊവിഡ് ടെസ്റ്റിന്റെ(covid test) മറവില്‍ സുതാര്യമല്ലാത്ത പരിശോധന നടത്തി വലിയ തുക ഈടാക്കുകയും തെറ്റായ റിസല്‍ട്ട് നല്‍കി പ്രവാസികളുടെ യാത്ര അനിശ്ചിതത്തിലാക്കി തൊഴില്‍ നഷ്ടപ്പെടുത്തുന്ന സ്ഥിതി വിശേഷത്തിനുമെതിരെ കേരള പ്രവാസി കമ്മീഷന്‍ നടപടി സ്വീകരിക്കുന്നു. ഈ വരുന്ന പതിനാലാം തീയതി എറണാകുളത്ത് നടക്കുന്ന അദാലത്തിലേക്ക് പരാതിക്കാരനായ തിരുവനന്തപുരം സ്വദേശി സലീം പള്ളി വിളയില്‍ അടക്കമുള്ളവരോട് എത്തപ്പെടാന്‍ ജസ്റ്റിസ് പി.ഡി.രാജന്‍ ചെയര്‍പേഴ്‌സണായ പ്രവാസി കമ്മീഷന്‍ നോട്ടീസയച്ചിരിക്കുകയാണ്.

സിവില്‍ ഏവിയേഷന്‍ സെക്രട്ടറി, അദാനി, തിരുവനന്തപുരം ഇന്റര്‍നാഷണല്‍ മാനേജര്‍ , കോഴിക്കോട് അരയടത്ത് പാലത്തിനടുത്തെ മെട്രോ ഹെല്‍ത്ത് ലാബോറട്ടറീസ് എം.ഡി. ഡോക്ടര്‍. നൗഷാദ്, മെട്രോ ഹെല്‍ത്ത് ലാബോറട്ടറീസ് തിരുവനന്തപുരം ബ്രാഞ്ച് മാനേജര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികളെയാണ് കമ്മീഷന്‍ അദാലത്തിലേക്ക് നോട്ടീസയച്ച് വിളിപ്പിച്ചിരിക്കുന്നത്.

വിമാനത്താവളത്തില്‍ എത്തുന്ന ദുബൈ യാത്രക്കാരായ പ്രവാസികള്‍ക്കായി കൊവിഡ് പരിശോധന കേന്ദ്രത്തിനായി അനുവാദം ചോദിച്ച സംസ്ഥാന സര്‍ക്കാരിനെ സുരക്ഷിതത്വത്തിന്റെ പേരില്‍ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ ഏജന്‍സിക്ക് പരിശോധന കേന്ദ്രം അനുവദിക്കുകയായിരുന്നു. പ്രവാസി സംഘങ്ങളുടെ കൂട്ടായ പ്രതിഷേധം ആണ് ഇതിനെതിരെ അലയടിക്കുന്നത്.ഈ വിഷയം സാമൂഹ്യ മാധ്യമങ്ങളിലുടെ അറിയാന്‍ കഴിഞ്ഞതിന്റെയും പ്രവാസി സംഘടനകള്‍ അറിയിച്ചതിന്റെയും അടിസ്ഥാനത്തിലാണ് കേരള പ്രവാസി കമ്മീഷന്‍ കൃത്യമായ ഇടപെടല്‍ നടത്തിയതെന്ന് പ്രവാസി കമ്മീഷനംഗം സുബൈര്‍ കണ്ണൂര്‍ അറിയിച്ചു.

🇸🇦സൗദിയില്‍ അഴിമതി വിരുദ്ധ അതോറിറ്റി റെയ്ഡില്‍ 233 പേര്‍ അറസ്റ്റില്‍.

✒️റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) അഴിമതി വിരുദ്ധ അതോറിറ്റി കഴിഞ്ഞ മാസം നടത്തിയ റെയ്ഡുകളില്‍ 233 പേര്‍ പിടിയിലായതായി ഓവര്‍സൈറ്റ് ആന്‍ ആന്റി കറപ്ഷന്‍ അതോറിറ്റി( Oversight and Anti-Corruption Authority) അറിയിച്ചു. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. അഴിമതി കുറ്റത്തില്‍ മറ്റ് 641 പേര്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 

കൈക്കൂലി, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ ഉള്‍പ്പെടെ അഡ്മിനിസ്‌ട്രേറ്റീവ്, സാമ്പത്തിക കുറ്റകൃത്യങ്ങളില്‍പ്പെട്ടവരാണ് അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു. 5,518 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പ്രതിരോധ, ആഭ്യന്തര, നാഷണല്‍ ഗാര്‍ഡ്, ഫോറിന്‍ അഫയേഴ്‌സ്, ആരോഗ്യ, ജസ്റ്റിസ് ആന്‍ഡ് മുന്‍സിപ്പല്‍, റൂറല്‍ ആന്‍ഡ് ഹൗസിങ് അഫയേഴ്‌സ് മന്ത്രാലയങ്ങളിലെ 233 ജീവനക്കാര്‍ പിടിയിലായത്.

ഇവരെ വിചാരണയ്ക്ക് ഹാജരാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി കമ്മീഷന്‍ അറിയിച്ചു. സ്വദേശികളും വിദേശികളുമുള്‍പ്പെടെ 641 പേര്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സാമ്പത്തിക രംഗത്തും ഭരണരംഗത്തും അഴിമതിയുമായി ബന്ധപ്പെട്ട പരാതികള്‍ ടോള്‍ ഫ്രീ നമ്പരായ 980ലോ nazaha.gov.sa@980 എന്ന ഇമെയിലിലോ 0114420057 എന്ന ഫാക്‌സ് നമ്പരിലോ അറിയിക്കണമെന്ന് അതോറിറ്റി അഭ്യര്‍ത്ഥിച്ചു.

🇦🇪യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 2,700 കടന്നു.

✒️അബുദാബി: യുഎഇയില്‍ ഇന്ന് 2,708 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 743 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,69,028 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,74,897 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,49,254 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,170 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 23,473 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇴🇲ഒമാനില്‍ 252 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 24 മണിക്കൂറിനിടെ മരണങ്ങളില്ല.

✒️ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 252 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid - 19 infection) സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 43 പേര്‍ കൂടി രോഗമുക്തരായി(Covid recoveries). കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാജ്യത്ത് ഇതുവരെ 3,06,492 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,00,602 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,117 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 98.1 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 19 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ അഞ്ചുപേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

🇦🇪എന്നാണ് ടിക്കറ്റെടുത്ത് തുടങ്ങിയതെന്ന് ഓര്‍മയില്ല; യുഎഇയില്‍ 50 കോടി നേടിയ മലയാളി പറയുന്നു.

✒️ബിഗ് ടിക്കറ്റില്‍ നിന്ന് സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിക്കുമ്പോള്‍ ഹരിദാസന്‍ വീട്ടിലായിരുന്നു. ആരോ കബളിപ്പിക്കുകയാണെന്നാണ് വിചാരിച്ചത്. എന്നാല്‍ കുറച്ചുകഴിഞ്ഞ് സുഹൃത്തുക്കളിലൊരാള്‍ വിളിച്ച് നമ്മള്‍ കോടീശ്വരന്മാരായെന്ന് പറഞ്ഞപ്പോഴാണ് സംഭവം സത്യമാണെന്ന് മനസിലായതെന്ന് അദ്ദേഹം പറയുന്നു. തിങ്കളാഴ്‍ച നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ ട്രെമന്‍ഡസ് 25 മില്യന്‍ നറുക്കെടുപ്പില്‍ 2,50,00,000 ദിര്‍ഹം (50 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയ പ്രവാസി മലയാളി ഹരിദാസന്‍ മൂത്തട്ടില്‍ ആ നിമിഷത്തെ ഞെട്ടല്‍ പങ്കുവെച്ചത് ഇങ്ങനെയായിരുന്നു.

15 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഹരിദാസന്‍ ടിക്കറ്റെടുത്തത്. നറുക്കെടുപ്പിന്റെ തത്സമയ സംപ്രേക്ഷണം കാണുകയായിരുന്ന അവിരൊലാള്‍ തന്നെയാണ് അദ്ദേഹത്തെ വിളിച്ച് എല്ലാവരും കോടീശ്വരന്മാരായ സന്തോഷം അറിയിച്ചത്. 2008 മുതല്‍ യുഎഇയില്‍ ജീവിക്കുന്ന ഹരിദാസിന് എന്നു മുതലാണ് താന്‍ ബിഗ് ടിക്കറ്റെടുത്ത് തുടങ്ങിയതെന്ന് ഓര്‍മയില്ല. എന്നാല്‍ എല്ലാ മാസവും ടിക്കറ്റെടുക്കുകയും മറ്റുള്ളവരെ എടുക്കാന്‍ പ്രേരിപ്പിക്കുയും ചെയ്‍തിരുന്നു. നിങ്ങള്‍ക്ക് വിജയിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ശ്രമിച്ചുകൊണ്ടേയിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

അല്‍ ഐനില്‍ താമസിക്കുന്ന 35കാരനായ ഹരിദാസ് അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ സ്‍കൈപാര്‍ക്ക് പ്ലാസയിലുള്ള ബിഗ് ടിക്കറ്റ് കൗണ്ടറില്‍ നിന്ന് നേരിട്ടാണ് ടിക്കറ്റെടുത്ത്. ഡിസംബര്‍ 30ന് വാങ്ങിയ 232976 എന്ന നമ്പരിലുള്ള ആ ടിക്കറ്റാണ് ഹരിദാസിന്റെയും സുഹൃത്തുക്കളുടെയും ജീവിതം മാറ്റി മറിച്ചത്. ഇത്തവണത്തെ നറുക്കെടുപ്പിലൂടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ബിഗ് ടിക്കറ്റ് നല്‍കിയത്.

ഈ ജനുവരിയില്‍ ജീവിതം തന്നെ മാറ്റിമറിക്കപ്പെടാന്‍ സാധ്യതയുള്ള 2.2 കോടി ദിര്‍ഹം (44 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം നല്‍കുന്ന നറുക്കെടുപ്പാണ് ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് പുറമെ വന്‍തുകകളുടെ മറ്റ് മൂന്ന് സമ്മാനങ്ങള്‍ കൂടിയുണ്ട്. ഇതിനെല്ലാം പുറമെ ജനുവരിയില്‍ ഓരോ ആഴ്‍ചയും വിജയികളെ കാത്തിരിക്കുന്നത് രണ്ടര ലക്ഷം ദിര്‍ഹം വീതമാണ് (50 ലക്ഷം ഇന്ത്യന്‍ രൂപ). ഇത് രണ്ടാമത്തെ മാസമാണ് ഗ്രാന്റ് പ്രൈസിന് പുറമെ ബിഗ് ടിക്കറ്റ് ഇങ്ങനെ പ്രതിവാര നറുക്കെടുപ്പുകള്‍ കൂടി സംഘടിപ്പിക്കുന്നത്. 

ആഴ്‍ചയില്‍ ഓരോരുത്തര്‍ക്ക് വീതം ആകെ നാല് പേര്‍ക്ക് അരക്കോടി രൂപ വീതം ഈ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ സ്വന്തമാക്കാനാവും. ഓരോ ആഴ്‍ചയിലും ടിക്കറ്റെടുക്കുന്നവരെ ഉള്‍പ്പെടുത്തി നടത്തുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തുന്നത്. ഇങ്ങനെ വിജയികളാവുന്നവരും ഫെബ്രുവരി മൂന്നിന് നടക്കാനിരിക്കുന്ന 2.2 കോടിയുടെ നറുക്കെടുപ്പില്‍ പങ്കാളികളാവും. നറുക്കെടുപ്പിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ അറിയിനായി ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ ശ്രദ്ധിക്കുക.

ആഴ്‍ചതോറും 2,50,000 ദിര്‍ഹം സമ്മാനം നല്‍കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദാംശങ്ങള്‍

പ്രൊമോഷന്‍ 1 : ജനുവരി ഒന്ന് മുതല്‍ എട്ട് വരെ. നറുക്കെടുപ്പ് ജനുവരി 9 ഞായറാഴ്‍ച
പ്രൊമോഷന്‍ 2: ജനുവരി 9 മുതല്‍ 16 വരെ. നറുക്കെടുപ്പ് ജനുവരി 17 തിങ്കളാഴ്‍ച
പ്രൊമോഷന്‍ 3: ജനുവരി 17 മുതല്‍ 23 വരെ. നറുക്കെടുപ്പ് ജനുവരി 24 തിങ്കളാഴ്‍ച
പ്രൊമോഷന്‍ 4: ജനുവരി 24 മുതല്‍ 31 വരെ. നറുക്കെടുപ്പ് ഫെബ്രുവരി 1 ചൊവ്വാഴ്‍ച.
പ്രൊമോഷന്‍ തീയ്യതികള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന എല്ലാ ബിഗ് ടിക്കറ്റുകളും തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമായിരിക്കും ഉള്‍ക്കൊള്ളിക്കുക. എല്ലാ ആഴ്‍ചയിലേയും നറുക്കെടുപ്പുകളില്‍ ഈ ടിക്കറ്റുകള്‍ ഉള്‍പ്പെടില്ല.

🇰🇼കുവൈത്തില്‍ സാമൂഹിക ഒത്തുചേരലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

✒️കൊവിഡ് കേസുകള്‍ (covid cases) വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ സാമൂഹിക ഒത്തുചേരലുകള്‍ക്ക് (Social gatherings) വിലക്കേര്‍പ്പെടുത്തി. ജനുവരി ഒന്‍പത് മുതല്‍ ഫെബ്രുവരി 28 വരെയാണ് അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുചേരലുകള്‍ക്ക് (Indoor gatherings) നിയന്ത്രണം. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് (Kuwait cabinet) ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

കുവൈത്തിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും 72 മണിക്കൂറിനിടെ എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കാനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് രോഗബാധിതരുടെ എണ്ണം പെട്ടെന്ന് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കുവൈത്തില്‍ കൂടുതവ്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. കഴിഞ്ഞ ഒരു ദിവസം മാത്രം 1482 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കേസുകള്‍ 4,20,796 ആയി.

കഴിഞ്ഞ ദിവസം 201 പേര്‍ രോഗമുക്തരായി. രോഗികളുടെ എണ്ണം കൂടുമ്പോഴും മരണ നിരക്ക് കാര്യമായി ഉയരാത്തത് ആശ്വാസകരമാണ്. ഇന്നലെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍കൂര്‍ അപ്പോയിന്റ്മെന്റ് എടുക്കാതെ തന്നെ ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കുന്നുണ്ട്. 50ല്‍ താഴെ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ബുക്ക് ചെയ്യണം.

🛫ഇന്ത്യയില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ക്ക് 48 മണിക്കൂറിനിടെയുള്ള പിസിആര്‍ പരിശോധനാ ഫലം വേണം.

✒️ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ക്ക് (Passengers to Dubai) 48 മണിക്കൂറിനിടെ നടത്തിയ പി.സി.ആര്‍ പരിശോധനാ ഫലം (PCR Test report) നിര്‍ബന്ധം. ദുബൈയിലെ വിമാനത്താവളങ്ങള്‍ വഴി ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാര്‍ക്കും (Transit passengers) ഇത് നിര്‍ബന്ധമാണ്. ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈന്‍സ് (Emirates Airlines) തങ്ങളുടെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇന്ത്യയ്‍ക്ക് പുറമെ ബംഗ്ലാദേശ്, ഈജിപ്‍ത്, ഇന്തോനേഷ്യ, ലെബനാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സുഡാന്‍, യു.കെ, വിയറ്റ്‍നാം, സാംബിയ എന്നീ രാജ്യങ്ങളെയാണ് 48 മണിക്കൂറിനിടെയുള്ള കൊവിഡ് പരിശോധനാ ഫലം ആവശ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പരിശോധനാ ഫലത്തില്‍ അവയുടെ ആധികാരികത പരിശോധിക്കാന്‍ സാധിക്കുന്ന ക്യു.ആര്‍ കോഡ് ഉണ്ടായിരിക്കണം. ദുബൈ വിമാനത്താവളത്തില്‍ ദുബൈ ഹെല്‍ത്ത് അതോരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനാ ഫലം പരിശോധിക്കും. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ യാത്ര പുറപ്പെടുന്ന വിമാനത്താവളത്തില്‍ വെച്ച് ആറ് മണിക്കൂറിനകം മറ്റൊരു പി.സി.ആര്‍ പരിശോധനയ്‍ക്കും വിധേയമാകണം. ഇന്ത്യ ഉള്‍പ്പെടെയുള്ള 50ല്‍ അധികം രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ദുബൈയില്‍ എത്തിയ ശേഷവും പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്. 

ജനുവരി രണ്ട് മുതല്‍ യു.കെയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് 48 മണിക്കൂറിനിടെയുള്ള പി.സി.ആര്‍ പരിശോധനാ ഫലം ദുബൈയില്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇവര്‍ക്ക് യു.കെയിലെ എന്‍.എച്ച്.എസ് കൊവിഡ് പരിശോധനാ ഫലം യാത്രാ രേഖയായി സ്വീകരിക്കില്ലെന്നും അറിയിച്ചിരുന്നു.

🇴🇲പ്രവാസികള്‍ക്ക് അംബാസഡറെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാം; ഓപ്പണ്‍ ഹൗസ് ജനുവരി ഏഴിന്.

✒️മസ്കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് (Indian Expats in Oman) ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ (Indian Ambassador) നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് (Open House) ജനുവരി ഏഴിന് ആയിരിക്കുമെന്ന് എംബസി (Indian Embassy in Oman) വൃത്തങ്ങൾ അറിയിച്ചു .

വെള്ളിയാഴ്ച ഉച്ചക്ക് 2.0ന് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ്സ് വൈകുന്നേരം 4.00 മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബസ്സി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

ഗ്രീന്‍, റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തര്‍.

✒️കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗ്രീൻ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തർ ആഭന്തര മന്ത്രാലയം. പുതുക്കിയ പട്ടിക ജനുവരി എട്ടിന് വൈകുന്നേരം ഏഴ് മണി മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ പട്ടികയില്‍ 143 രാജ്യങ്ങളാണ് ഗ്രീന്‍ ലിസ്റ്റിലുള്ളത്. 10 രാജ്യങ്ങളെ കൂടി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതോടെ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളുടെ എണ്ണം 57 ആയി ഉയര്‍ന്നു.

ഓസ്ട്രിയ, എസ്റ്റോണിയ, ഗ്രീസ്, ഗ്രീന്‍ലാന്‍ഡ്, ഹംഗറി, ഐസ്ലന്റ്, ലാത്വിയ, പോര്‍ച്ചുഗല്‍, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, തുര്‍ക്കി എന്നീ രാജ്യങ്ങളെയാണ് പുതുതായി റെഡ്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം, എക്‌സെപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യ ഇപ്പോഴും എക്‌സെപ്ഷണല്‍ റെഡ് ലിസ്റ്റിലാണ്. നിലവില്‍ ഇന്ത്യയുള്‍പ്പടെ ഒമ്പത് രാജ്യങ്ങളാണ് എക്‌സെപ്ഷണല്‍ റെഡ് ലിസ്റ്റിലുള്ളത്.

🇶🇦ഖത്തറിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു: ഇന്നലെ റിപ്പോർട്ട് ചെയ്തത് 1695 കോവിഡ് കേസുകൾ.

✒️ദോഹ:ഖത്തറിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. ഇന്നലെ മാത്രം 1695 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചവരില്‍ 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ . രോഗബാധിതരില്‍ 627 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. ഇതുവരെ 618 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 198 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തുന്നത്.
246274 പേരാണ് ഖത്തറില്‍ ഇതുവരെ കൊവിഡ് രോഗമുക്തി നേടിയത്.
രാജ്യത്ത് നിലവില്‍ 8339 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 81 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 32 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ്് പേരെയാണ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്.

🇰🇼കുവൈറ്റ്: കോൺസുലാർ, പാസ്സ്‌പോർട്ട് സേവനകേന്ദ്രങ്ങൾ പുതിയ വിലാസത്തിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

✒️2022 ജനുവരി 11 മുതൽ കോൺസുലാർ, പാസ്സ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്ന ഔട്ട്സോർസിങ്ങ് കേന്ദ്രങ്ങളുടെ പ്രവർത്തനം പുതിയ വിലാസങ്ങളിൽ നിന്നായിരിക്കുമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് 2022 ജനുവരി 4-ന് ഇന്ത്യൻ എംബസി സമൂഹ മാധ്യമങ്ങളിൽ (https://www.facebook.com/indianembassykuwait/posts/4517422508386625) പങ്ക് വെച്ചിട്ടുണ്ട്.

ഈ അറിയിപ്പ് പ്രകാരം, 2022 ജനുവരി 11 മുതൽ കോൺസുലാർ, പാസ്സ്‌പോർട്ട്, വിസ സേവനങ്ങൾ താഴെ പറയുന്ന കേന്ദ്രങ്ങളിൽ നിന്നാണ് ലഭ്യമാക്കുന്നത്:

Sharq – 3rd Floor, Jawahara Tower, Khalid Ibn Al Waleed Street, Kuwait City.
Jleeb Al Shuyouk (Abbasiya) – M Floor, Olive Supermarket Building, Jleeb Al Shuyouk.
Fahaheel – Al Anoud Shopping Complex, Mezzanine Floor, Mecca Street, Fahaheel.
ഈ സേവന കേന്ദ്രങ്ങൾ ശനി മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 മണിവരെയും, വൈകീട്ട് 4 മുതൽ രാത്രി 8 മണിവരെയും പ്രവർത്തിക്കുന്നതാണ്. ഈ കേന്ദ്രങ്ങൾ വെള്ളിയാഴ്ച്ചകളിൽ വൈകീട്ട് 4 മുതൽ രാത്രി 8 മണിവരെ സേവനങ്ങൾ നൽകുന്നതാണ്.

ഈ കേന്ദ്രങ്ങൾ 2022 ജനുവരി 10-ന് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യുന്നതാണ്. 2022 ജനുവരി 11-ന് രാവിലെ 8 മണിമുതൽ ഈ കേന്ദ്രങ്ങളിൽ പാസ്സ്‌പോർട്ട്, വിസ, കോൺസുലാർ രേഖകളുടെ അറ്റസ്റ്റേഷൻ ഉൾപ്പടെയുള്ള മറ്റു കോൺസുലാർ സേവനങ്ങൾ മുതലായവയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ആരംഭിക്കുന്നതാണ്. ജനുവരി 11 മുതൽ എംബസിയിൽ നിന്ന് നേരിട്ടുള്ള അറ്റസ്റ്റേഷൻ സേവനങ്ങൾ നിർത്തലാക്കുന്നതാണ്. മരണം രെജിസ്റ്റർ ചെയ്യുന്നതിനുള്ള സേവനങ്ങൾ എംബസിയിൽ നിന്ന് നേരിട്ട് ലഭ്യമാക്കുന്നതാണ്.

🇶🇦ഖത്തർ: ഹോം ഐസൊലേഷൻ സംബന്ധിച്ച പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു.

✒️രാജ്യത്ത് ഹോം ഐസൊലേഷനിൽ തുടരുന്നവർ പാലിക്കേണ്ടതായ പുതുക്കിയ നടപടിക്രമങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. ഈ അറിയിപ്പ് പ്രകാരം, ഖത്തറിൽ COVID-19 രോഗബാധിതരാകുന്നവർ, അവർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഇല്ലാത്ത സാഹചര്യത്തിൽ, തങ്ങളുടെ വീടുകളിൽ പത്ത് ദിവസം ഐസൊലേഷനിൽ തുടരേണ്ടതാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിൽ ഐസൊലേഷനിൽ തുടരുന്നവർ പാലിക്കേണ്ട നടപടികൾ മന്ത്രാലയം ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തറിൽ ഹോം ഐസൊലേഷനിൽ തുടരുന്നവർ പാലിക്കേണ്ടതായ നിർദ്ദേശങ്ങൾ:

ഹോം ഐസൊലേഷന്റെ ആദ്യത്തെ അഞ്ച് ദിനങ്ങളിൽ കുടുംബത്തിലെ മറ്റ് അംഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കിക്കൊണ്ട്, ബാത്ത്റൂം സൗകര്യമുള്ള ഒരു മുറിയിൽ കഴിയേണ്ടതാണ്.

ഈ മുറി വായുസഞ്ചാരമുള്ളതായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

വ്യക്തികൾ ഹോം ഐസൊലേഷനിൽ തുടരുന്ന വീടുകളിലേക്ക് സന്ദർശകരെ അനുവദിക്കരുത്.

ഹോം ഐസൊലേഷനിൽ തുടരുന്നവർ വീട് വിട്ട് പുറത്ത് പോകരുത്.

വീട്ടിലുള്ള മാറ്റ് അംഗങ്ങളെ ബന്ധപ്പെടാൻ ഫോൺ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്.

ഇത്തരം വീടുകളിലേക്ക് മരുന്ന്, ഭക്ഷണം തുടങ്ങിയ അവശ്യ സാധനങ്ങളും മറ്റും വാങ്ങുന്നതിനായി മറ്റു കുടുംബാംഗങ്ങളുടെയോ, സുഹൃത്തുക്കളുടെയോ സഹായം ആവശ്യപ്പെടേണ്ടതാണ്.

ഹോം ഐസൊലേഷനിൽ തുടരുന്നവർക്ക് ഭക്ഷണം മറ്റു ആവശ്യവസ്തുക്കൾ എന്നിവ നൽകുന്നതിന് ഒരേ കുടുംബാംഗത്തിന്റെ സേവനം ഉപയോഗപ്പെടുത്തേണ്ടതാണ്. ഇത്തരം സേവനം നൽകുന്ന വ്യക്തികൾ ഹോം ഐസൊലേഷനിലുള്ളവരുടെ മുറികളിൽ പ്രവേശിക്കുന്ന മുഴുവൻ സമയവും മാസ്കുകൾ, കയ്യുറ എന്നിവ ധരിക്കേണ്ടതാണ്. ഇവർ മുറിയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ ഈ മാസ്കുകൾ, കയ്യുറകൾ എന്നിവ കൃത്യമായ രീതിയിൽ നിർമാർജ്ജനം ചെയ്യേണ്ടതും, കൈകൾ ശുചിയാക്കേണ്ടതുമാണ്. ഐസൊലേഷനിൽ ഇരിക്കുന്ന വ്യക്തിയുമായി ഒരു മീറ്റർ അകലം പാലിക്കേണ്ടതാണ്.

അഞ്ച് ദിവസത്തെ ഹോം ഐസൊലേഷൻ കഴിയുന്നതോടെ ഇത്തരം വ്യക്തികൾക്ക് മുറിയിൽ നിന്ന് പുറത്തിറങ്ങുന്നതിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരം വ്യക്തികൾ മറ്റുള്ള കുടുംബാംഗങ്ങളുമായി ഇടപഴകുന്ന മുഴുവൻ സമയവും മാസ്കുകൾ ഉപയോഗിക്കേണ്ടതാണ്.

ഈ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും, സംശയനിവാരണത്തിനുമായി 16000 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

🇸🇦കോവിഡ്; സൗദിയിൽ പുതിയ രോഗികളുടെ എണ്ണം 3,000 കവിഞ്ഞു.

✒️സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം 3,000 കവിഞ്ഞു. പുതുതായി 3,045 രോഗികളും 424 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,65,482 ഉം രോഗമുക്തരുടെ എണ്ണം 5,43,553 ഉം ആയി. പുതുതായി മൂന്ന് മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8,886 ആയി. രാജ്യത്താകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 13,043 ആയി. ഇവരിൽ 109 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.12 ശതമാനവും മരണനിരക്ക് 1.57 ശതമാനവുമാണ്. റിയാദിലാണ് ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത്. 855 പേർക്കാണ് പുതുതായി റിയാദിൽ രോഗം ബാധിച്ചത്. ജിദ്ദയിൽ 647 ഉം മക്കയിൽ 398 ഉം ഹുഫൂഫിൽ 152 ഉം ദമ്മാമിൽ 144 ഉം മദീനയിൽ 70 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 5,18,83,039 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,50,73,276 ആദ്യ ഡോസും 2,32,75,176 രണ്ടാം ഡോസും 35,34,587 ബൂസ്റ്റർ ഡോസുമാണ്.

Post a Comment

0 Comments