📲ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രവാസി മലയാളി നഴ്‌സുമാര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍.
✒️റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി(Online Fraud) മലയാളി നഴ്‌സുമാര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍. ദമ്മാമിലെ പ്രമുഖ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മൂന്ന് മലയാളി നഴ്‌സുമാര്‍ക്ക് ഒരു ദിവസം നഷ്ടമായത് ലക്ഷത്തിലേറെ റിയാലാണ്. സമാനരീതിയിലാണ് മൂന്നുപേരെയും തട്ടിപ്പിനിരയാക്കിയത്.
നാട്ടിലെ കടബാധ്യതകള്‍ തീര്‍ക്കാന്‍ ബാങ്കില്‍ നിന്ന് ലോണെടുത്ത പണം ഇവരുടെ അക്കൗണ്ടില്‍ എത്തിയതിന്റെ രണ്ട് ദിവസം കഴിഞ്ഞാണ് ഇവര്‍ക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചത്. അക്കൗണ്ട് നമ്പര്‍ പറഞ്ഞ ശേഷം ഇത് നിങ്ങളുടെ പേരിലുള്ള അക്കൗണ്ട് അല്ലേ എന്നാണ് ഫോണ്‍ വിളിച്ചവര്‍ ചോദിച്ചത്. അക്കൗണ്ട് നമ്പര്‍ കേട്ടതോടെ ബാങ്കില്‍ നിന്നുള്ള ഫോണ്‍ കോളാണെന്ന് കരുതി അതേയെന്ന് ഇവര്‍ ഉത്തരം നല്‍കി.
ചില വിവരങ്ങള്‍ അറിയാനുണ്ടെന്ന് പറഞ്ഞ് 10 മിനിറ്റിലേറെ സമയം ഫോണ്‍ കട്ട് ചെയ്യാതെ ഇവരെ ലൈനില്‍ നിര്‍ത്തി ഈ സമയം കൊണ്ടാണ് ഒരാളുടെ അക്കൗണ്ടില്‍ നിന്ന് 38,000 റിയാലും മറ്റ് രണ്ടുപേരുടെ അക്കൗണ്ടുകളില്‍ നിന്ന് 40,000 റിയാല്‍ വീതവുമാണ് തട്ടിപ്പുകാര്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയത്.
ഒടിപി നമ്പര്‍ ഫോണിലെത്തിയത് ചോദിക്കുകയോ പറഞ്ഞുകൊടുക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ 10 മിനിറ്റ് സമയം ലൈനില്‍ നിര്‍ത്തിയതോടെ ഫോണില്‍ വന്ന ഒടിപി നമ്പര്‍ മറ്റേതോ മാര്‍ഗത്തിലൂടെ തട്ടിപ്പുകാര്‍ കൈക്കലാക്കിയതായാണ് കരുതുന്നത്. വിദേശ രാജ്യത്തെ ഒരു അക്കൗണ്ടിലേക്കാണ് തട്ടിപ്പുകാര്‍ പണം മാറ്റിയത്. അതിനാല്‍ തന്നെ പണം തിരിച്ചു പിടിക്കാന്‍ പ്രയാസമാകുമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. നഴ്‌സുമാര്‍ പൊലീസിലും ബാങ്കിലും നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. ബാങ്കുകളില്‍ നിന്ന് ഒരു കാരണവശാലും ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങള്‍ ഫോണിലൂടെ കൈകാര്യം ചെയ്യില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.
🇸🇦സൗദിയില്‍ മഴയും പ്രളയവും, മക്കയില്‍ മഴവെള്ളപ്പാച്ചിലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി.
✒️റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ചില ഭാഗങ്ങളില്‍ മഴയും(rain) വെള്ളപ്പാച്ചിലും. മക്ക മേഖലയില്‍ ഒരു ഗ്രാമത്തില്‍ പ്രളയത്തില്‍ മുങ്ങിയ പിക്കപ്പ് വാനില്‍ കുടുങ്ങിയവരെ സൗദി സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. അല്‍ബുസ്താന്‍ എന്ന ഗ്രാമത്തിലെ താഴ്വരയില്‍ പിക്കപ്പ് യാത്രികര്‍ പ്രളയത്തില്‍ പെട്ടതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. നാലു പേരാണ് പിക്കപ്പിലുണ്ടായിരുന്നത്. ഇവരെയെല്ലാവരെയും രക്ഷപ്പെടുത്താന്‍ സാധിച്ചതായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.
മദീന മേഖലയില്‍ അല്‍മുദീഖ് താഴ്വരയില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട കാറിലെ യാത്രക്കാരെയും സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. സൗദി കുടുംബം സഞ്ചരിച്ച കാറാണ് താഴ്വര മുറിച്ചുകടക്കുന്നതിനിടെ അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ടത്. ജിസാനിലെ വാദി ലജബില്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചയാളുടെ മൃതദേഹം സിവില്‍ ഡിഫന്‍സ് പുറത്തെടുത്തു. ഏതാനും പേരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തുകയും ചെയ്തു. ഉല്ലാസ യാത്രക്കിടെയാണ് ഏതാനും പേര്‍ വാദി ലജബിലെ വെള്ളക്കെട്ടില്‍ പതിച്ചത്. അതിനിടെ റിയാദ് നഗരത്തിലെയും പ്രവിശ്യയിലെയും വിവിധ ഭാഗങ്ങളിലുണ്ടായ മഴയെ തുടര്‍ന്ന് റിയാദ് സീസണ്‍ ആഘോഷ പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.
അല്‍ആദിരിയ, അല്‍സലാം ട്രീ, നബദ് അല്‍ റിയാദ്, കോംപാക്ട് ഫീല്ഡ്, സ്സമാന്‍ വില്ലേജ്, ദ ഗ്രൂവ്‌സ് എന്നിവിടങ്ങളിലെ പരിപാടികളാണ് മാറ്റിവെച്ചത്. ബോളിവാര്‍ഡ് സിറ്റിയില്‍ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ലൈലതുല്‍ മആസിം സംഗീത കച്ചേരി ഇന്നത്തേക്ക് മാറ്റി. ഈ വേദിയില്‍ ഇന്ന് നടക്കേണ്ട സ്‌പോര്‍ട്‌സ് കിഡ്‌സ് എന്ന കൊറിയന്‍ പരിപാടി അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. റിയാദ് നഗരത്തിന് സമീപ പ്രദേശങ്ങളായ മുസാഹ്മിയ, താദിഖ്, റുമാ, ശഖ്‌റ, ദുര്‍മ എന്നിവിടങ്ങളിലും മഴയുണ്ടായി.
🇦🇪UAE : യുഎഇയില്‍ 24 മണിക്കൂറിനിടെ വിതരണം ചെയ്തത് അരലക്ഷത്തിലേറെ കൊവിഡ് വാക്‌സിന്‍ ഡോസുകള്‍.
✒️അബുദാബി: യുഎഇയില്‍(UAE) കഴിഞ്ഞ 24 മണിക്കൂറിനിടെ അരലക്ഷത്തിലേറെ കൊവിഡ് വാക്‌സിന്‍ ഡോസുകള്‍(covid vaccine doses) വിതരണം ചെയ്തു. 55,203 ഡോസുകളാണ് രാജ്യത്ത് നല്‍കിയത്.
2.3 കോടി ഡോസ് വാക്‌സിനാണ് ഇതുവരെ രാജ്യത്താകെ വിതരണം ചെയ്തതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേര്‍ക്ക് 233.22 ഡോസുകള്‍ എന്ന തോതിലാണിത്. ദുബൈയിലെ മിനാ റാഷിദിലെ കൊവിഡ് 19 ഡ്രൈവ് ത്രൂ സര്‍വീസ് കേന്ദ്രം അടച്ചതായി അബുദാബി ഹെല്‍ത്ത് സര്‍വാസസ് കമ്പനി അറിയിച്ചു. കൊവിഡ് 19 പിസിആര്‍ പരിശോധനയോ വാക്‌സിനേഷനോ ആവശ്യമായവര്‍ സിറ്റി വാക്കിലെയോ അല്‍ ഖവനീജിലെയോ സെഹ കൊവിഡ് 19 ഡ്രൈവ് ത്രൂ സര്‍വീസസ് ഉപയോഗപ്പെടുത്തണം. ഇതിനായി സെഹ ആപ്പ് വഴി അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യണം. എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ രാത്രി എട്ടു വരെയാണ് സെന്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കുക.
അതേസമയം യുഎഇയില്‍ പുതിയ കൊവിഡ് കേസുകള്‍ 3100 കടന്നു. ഇന്ന് 3,116 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1182 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,10,949 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,02,181 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,59,213 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,188 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 40,780 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇦🇪യുഎഇയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 40,000 കടന്നു.
✒️അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകള്‍ 3100 കടന്നു. ഇന്ന് 3,116 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1182 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,10,949 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,02,181 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,59,213 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,188 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 40,780 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇦🇪അബുദാബിയില്‍ കൊവിഡ് ബാധിതരും സമ്പര്‍ക്കമുള്ളവരും പാലിക്കേണ്ട നിബന്ധനകളില്‍ മാറ്റം.
✒️അബുദാബി: അബുദാബിയില്‍ കൊവിഡ് പരിശോധന നടത്തി പോസിറ്റീവാണെന്ന് തെളിഞ്ഞവരും (Covid positive) കൊവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായവരും (close contacts of covid cases) പാലിക്കേണ്ട പുതിയ നിബന്ധനകള്‍ മാറ്റം വരുത്തി. വെള്ളിയാഴ്‍ചയാണ് അധികൃതര്‍ ഇത് സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
കൊവിഡ് പോസിറ്റീവായാല്‍
ഹൈ റിസ്‍ക് വിഭാഗങ്ങളിലുള്ളവര്‍ - 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍, രോഗ ലക്ഷണങ്ങളുള്ളവര്‍, ഗുരുതരമായ മറ്റ് അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍- ആദ്യം പ്രത്യേകം നിശ്ചയിച്ചിട്ടുള്ള കൊവിഡ് പ്രൈം അസസ്‍മെന്റ് സെന്ററില്‍ പോയി മെഡിക്കല്‍ പരിശോധന നടത്തണം. ഐസൊലേഷന്‍ നടപടികളും അവിടെ നിന്ന് സ്വീകരിക്കും. ഇവര്‍ ഐസൊലേഷന്‍ അവസാനിപ്പിക്കണമെങ്കില്‍ 24 മണിക്കൂര്‍ ഇടവേളയിലുള്ള രണ്ട് പരിശോധനകളില്‍ നെഗറ്റീവ് ആയിരിക്കണം. 10 ദിവസമായിരിക്കും ഇവരുടെ ഐസൊലേഷന്‍ കാലയളവ്. എട്ടാം ദിവസവും പത്താം ദിവസവും പരിശോധന നടത്തും. അവസാന മൂന്ന് ദിവസം രോഗലക്ഷണങ്ങളുണ്ടാകാതിരിക്കുകയും മെഡിക്കല്‍ പരിശോധന തൃപ്‍തികരമാവുകയും ചെയ്‍താല്‍ ഐസൊലേഷന്‍ അവസാനിപ്പിക്കാനുള്ള നിര്‍ദേശം ലഭിക്കും.
ഹൈ റിസ്ക് വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്തവരും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമുള്ള മറ്റ് ഗുരുതര രോഗങ്ങളൊന്നും ഇല്ലാത്തവരുമായവര്‍ക്ക് എമിറേറ്റിലെ ഒരു പരിശോധനാ കേന്ദ്രത്തില്‍ വീണ്ടും പരിശോധന നടത്തുകയാണ് വേണ്ടത്. തുടര്‍ന്ന് ക്വാറന്റീന്‍ പാലിക്കണം. പരിശോധനാ ഫലം വരുമ്പോള്‍ പോസിറ്റീവാണെങ്കില്‍ തുടര്‍ നടപടികള്‍ക്കായി ആരോഗ്യ വിദഗ്ധര്‍ ബന്ധപ്പെടും.
രണ്ടാമത്തെ പരിശോധനയില്‍ നെഗറ്റീവാണെങ്കില്‍ 24 മണിക്കൂര്‍ കുടി കഴിഞ്ഞ് മൂന്നാമതൊരു പരിശോധന കൂടി നടത്തണം. അതും നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
രോഗിയുമായി അടുത്ത സമ്പര്‍ക്കം
സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് പിസിആര്‍ പരിശോധന നടത്താനും ഹോം ക്വാറന്റീന്‍ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാനുമുള്ള ലിങ്ക് എസ്.എം.എസ് വഴി ലഭിക്കും. വാക്സിനെടുത്തവര്‍ ഏഴ് ദിവസവും അല്ലാത്തവര്‍ 10 ദിവസവുമാണ് ക്വാറന്റീനില്‍ കഴിയേണ്ടത്.
അടുത്ത സമ്പര്‍ക്കമുള്ളവര്‍ ക്വാറന്റീനില്‍ കഴിയുമ്പോള്‍ വാക്സിനെടുത്തവര്‍ ആറാം ദിവസവും അല്ലാത്തവര്‍ ഒന്‍പതാം ദിവസവും പിസിആര്‍ പരിശോധന നടത്തണം. നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം
എന്നാല്‍ പരിശോധന പോസിറ്റീവാണെങ്കില്‍ ഹൈ റിസ്‍ക് വിഭാഗങ്ങളിലുള്ളവര്‍ - 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍, രോഗ ലക്ഷണങ്ങളുള്ളവര്‍, ഗുരുതരമായ മറ്റ് അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍- ആദ്യം പ്രത്യേകം നിശ്ചയിച്ചിട്ടുള്ള കൊവിഡ് പ്രൈം അസസ്‍മെന്റ് സെന്ററില്‍ പോയി മെഡിക്കല്‍ പരിശോധന നടത്തണം. ഐസൊലേഷന്‍ നടപടികളും അവിടെ നിന്ന് സ്വീകരിക്കും.
ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമുള്ള മറ്റ് ഗുരുതര രോഗങ്ങളൊന്നും ഇല്ലാത്തവര്‍ എമിറേറ്റിലെ ഏതെങ്കിലും പരിശോധനാ കേന്ദ്രത്തില്‍ നിന്ന് ഒരിക്കല്‍ കൂടി ടെസ്റ്റ് ചെയ്‍ത ശേഷം ക്വാറന്റീന്‍ തുടരണം. രണ്ടാമത്തെ പരിശോധന പോസിറ്റീവാണെങ്കില്‍ ആരോഗ്യ വിദഗ്ധന്‍ രോഗിയുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കും. രണ്ടാമത്തെ പരിശോധന നെഗറ്റീവാണെങ്കില്‍ 24 മണിക്കൂറിന് ശേഷം മൂന്നാമൊതുരു പരിശോധന കൂടി നടത്തിയ ശേഷം അതും നെഗറ്റീവാണെങ്കില്‍ മാത്രം ക്വാറന്റീന്‍ അവസാനിപ്പിക്കാം.
അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്ക് ക്വാറന്റീന്‍ അവസാനിപ്പിക്കാന്‍
1. 24 മണിക്കൂര്‍ ഇടവേളയില്‍ നടത്തിയ രണ്ട് പരിശോധനകള്‍ നെഗറ്റീവാകണം. അല്ലെങ്കില്‍,
2. പത്ത് ദിവസത്തെ ക്വാറന്റീനില്‍ എട്ടാം ദിവസവും പത്താം ദിവസവും പരിശോധന നടത്തുകയും അവസാന മൂന്ന് ദിവസം ലക്ഷണങ്ങളൊന്നും ഇല്ലാതിരിക്കുകയും ചെയ്‍തവര്‍ക്ക് മെഡിക്കല്‍ പരിശോധനായുടെ അടിസ്ഥാനത്തില്‍ മാത്രം.
🛫പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ പുതുക്കുന്നത് യോഗ്യരായ സ്വദേശികള്‍ ഇല്ലെങ്കില്‍ മാത്രം.
✒️ബഹ്റൈനിലെ സര്‍ക്കാര്‍ മേഖലയില്‍ താത്കാലിക കരാറുകളുടെ അടിസ്ഥാനത്തില്‍ 7356 പ്രവാസികള്‍ ജോലി ചെയ്യുന്നുവെന്ന് കണക്കുകള്‍. ബഹ്റൈന്‍ സിവില്‍ സര്‍വീസ് കമ്മീഷന്റെ കൂടി ചുമതലയുള്ള പാര്‍ലമെന്റ് ആന്റ് ശൂറ കൗണ്‍സില്‍ മന്ത്രി ഗനീം അല്‍ ബുനൈനാണ് ഇക്കാര്യം പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചത്. അതത് മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും അഭ്യര്‍ത്ഥിച്ചതുകൊണ്ട് മാത്രമാണ് സര്‍ക്കാര്‍ മേഖലയില്‍ പ്രവാസികളെ നിയമിച്ചതെന്നും അദ്ദേഹം അറിയിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും പൊതുമേഖലയില്‍ പ്രവാസികള്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ പശ്ചാത്തലവും യോഗ്യതയും പ്രവൃത്തി പരിചയവും പരിശോധിച്ച ശേഷമാണ് ജോലി നല്‍കിയത്. ഓരോ മന്ത്രാലയത്തിനും സര്‍ക്കാര്‍ സ്ഥാപനത്തിനും അനുവദിച്ച ബജറ്റ് തുകയുടെ അടിസ്ഥാനത്തില്‍ അവിടുത്തെ ജോലി ഒഴിവുകള്‍ സിവില്‍ സര്‍വീസസ് കമ്മീഷന്‍ പരിശോധിക്കുന്നുണ്ട്. ഓരോ തസ്‍തികയിലേക്കും യോഗ്യരായ സ്വദേശികള്‍ ലഭ്യമല്ലെങ്കില്‍ മാത്രമേ പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ പുതുക്കാറുള്ളൂ എന്നും അദ്ദേഹം പാര്‍ലമെന്റില്‍ നല്‍കിയ പ്രസ്‍താവനയില്‍ വ്യക്തമാക്കുന്നു.
പൊതുമേഖലയിലെ പ്രവാസികളെ സംബന്ധിച്ച് പാര്‍ലമെന്റ് അംഗം മഹ്‍മൂദ് അല്‍ സലാഹ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി വിശദ വിവരങ്ങള്‍ നല്‍കിയത്. പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ പുതുക്കുന്ന സമയമാവുമ്പോള്‍ ആ തസ്‍തികയിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള സ്വദേശികളുണ്ടെങ്കില്‍ അവരുടെ വിശദ വിവരങ്ങള്‍ അതത് സ്ഥാപനങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. 2019 ജനുവരി മുതല്‍ ഇക്കഴിഞ്ഞ നവംബര്‍ 14 വരെയുള്ള കണക്കുകള്‍ പ്രകാരം 1815 പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ റദ്ദാക്കി. ഇതേ കാലയളവില്‍ 4598 സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുകയും ചെയ്‍തു.
ചുമതലകള്‍ക്ക് പുറമെ സ്വദേശികള്‍ക്ക് പരിശീലനം നല്‍കേണ്ട ഉത്തരവാദിത്തം കൂടി ചില പ്രവാസികളുടെ തൊഴില്‍ കരാറുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 1402 പ്രവാസികളെയാണ് സര്‍ക്കാര്‍ മേഖലയില്‍ പുതിയതായി ജോലിക്ക് നിയമിച്ചത്. കൊവിഡ് സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ നിയമിച്ച 1194 പേര്‍ ഉള്‍പ്പെടെയാണിത്. 158 പേരെ വിദ്യാഭ്യാസ മേഖലയില്‍ നിയമിച്ചു. എല്ലാ രംഗത്തും സ്വദേശികള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നതെന്നും സ്വദേശികള്‍ക്ക് അപേക്ഷിക്കാനായി എല്ലാ തൊഴിലവസരങ്ങളും പരസ്യം ചെയ്യാറുണ്ടെന്നും മന്ത്രി അറിയിച്ചു.
🇶🇦ഖത്തറില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷനുമായി ലിങ്ക് ചെയ്‍ത കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ ഇവയാണ്.
✒️ദോഹ: ഖത്തറില്‍ ഇഹ്‍തിറാസ് മൊബൈല്‍ ആപ്ലിക്കേഷനുമായി (Ehteraz application) ലിങ്ക് ചെയ്‍തിട്ടുള്ള സ്വകാര്യ ആന്റിജന്‍ പരിശോധനാ കേന്ദ്രങ്ങളുടെ (Private antigen testing centre) പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം (Ministry of Public Health) പുറത്തുവിട്ടു. 101 സെന്ററുകളാണ് പട്ടികയിലുള്ളത്. ഈ കേന്ദ്രങ്ങളില്‍ ഏതിലെങ്കിലും കൊവിഡ് ആന്റിജന്‍ പരിശോധന നടത്തിയവരുടെ പരിശോധനാ ഫലം മാത്രമേ ഇഹ്‍തിറാസ് ആപ്ലിക്കേഷനില്‍ ലഭ്യമാവുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. മറ്റ് സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിലെ ആന്റിജന്‍ പരിശോധനാ ഫലങ്ങള്‍ ഇഹ്‍തിറാസില്‍ കാണാന്‍ സാധിക്കില്ലെന്നാണ് അറിയിപ്പ്.
ആന്റിജന്‍ പരിശോധന നടത്തിയ പലര്‍ക്കും ഇഹ്‍തിറാസില്‍ സ്റ്റാറ്റസ് മാറുന്നില്ലെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ അധികൃതര്‍ വിശദീകരണം പുറത്തിറക്കിയത്. പരിശോധനയില്‍ ഫലം പോസിറ്റീവാണെങ്കില്‍ അക്കാര്യം അറിയിച്ചുകൊണ്ട് എസ്.എം.എസ് സന്ദേശവും ലഭിക്കും. ഇതിന് ശേഷം 24 മണിക്കൂറിനകം ലഭിക്കുന്ന മറ്റൊരു എസ്.എം.എസില്‍ ഇ-ജസ പോര്‍ട്ടലിലേക്കുള്ള ലിങ്കും ഓര്‍ഡര്‍ ഐഡിയുമുണ്ടാകും. ഇത് ഉപയോഗിച്ച് സിക്ക് ലീവിനുള്ള സര്‍ട്ടിഫിക്കറ്റ് ഡൌണ്‍ലോഡ് ചെയ്‍തെടുക്കാം.
ഇഹ്‍തിറാസ് ആപ്ലിക്കേഷനുമായി ലിങ്ക് ചെയ്‍തിട്ടുള്ള സ്വകാര്യ ആന്റിജന്‍ പരിശോധനാ കേന്ദ്രങ്ങള്‍ ഇവയാണ്
1. Turkish Hospital
2. Atlas Medical Center
3. Naseem Al Rabeeh Medical Center Doha
4. Naseem Al Rabeeh Medical Center
5. New Naseem Al Rabeeh Medical Center
6. Al Esraa Polyclinic
7. Dr. Maher Abbas Polyclinic
8. Syrian American Medical Center
9. Future Medical Center
10. Premium Naseem Al-Rabeeh Medical Center- Doha
11. Apollo Polyclinic- Qatar
12. Al Esraa Medical Center
13. SAC Polyclinic- Qatar Mall
14. Dr.Moopen's Aster Hospital
15. Elite Medical Center
16. Aster Medical Center Plus- Almuntazah
17. Aster Medical Center- Al Khor
18. Aster Medical Center Plus
19. Wellcare Polyclinic
20. Aster Medical Center (Industrial Area)
21. Al Malakiya Clinics
22. Al Jameel Medical Center
23. Al Emadi Hospital Clinics-North W.L.L
24. Al Emadi Hospital
25. Al Kayyali Medical Center
26. Al tahrir medical center
27. Al fardan medical
28. Al abeer medical
29. Allevia medical center
30. Sama medical care
31. Dr Khaled al sheikh medical
32. Dr Mohammad amine zbeib
33. Gardenia medical center
34. Nova health care
35. Asian medical health
36. al ahli hospital
37. Al wakra clinics & Urgent care unit - Al Ahli Hospital
38. Al tai medical
39. Focus medical center
40. KIMS Qatar Medical Center - Barwa City
41. KIMS Qatar Medical Center - Al Wakra
42. Value Medical Center
43. Doha Clinic Hospital
44. Magrabi Center for Eye, ENT & Dental
45. Al Ahmadani Medical Center
46. Dr. Samia Al Namla Medical Center
47. Al Masa Medical Center
48. Al Hayat Medical Center
49. Imara Medical Center
50. Marble Medical Center
51. Al Shami Medical Center
52. Al Dimashqui Medical Center
53. United Care Medical Center
54. Al Salam Center - Ain Khalid
55. Rayhan Medical Complex
56. Al Salam Medical Center - Al Khaisa
57. Al Shorook Medical Center
58. Al Salam Medical Polyclinic Center - Muaither
59. Al Salam Medical Polyclinic Center - Al Sayliah
60. Dr. Kholood Al Mahmoud Specialized Center
61. Planet Medical Center
62. Dr. Sameer's Clinic
63. Al Hekma Medical Complex
64. Marble Medical Center Plus
65. Al Siraj Medical Center
66. The International Medical Centre
67. Barzan Medical Center
68. Raha Medical Center
69. Al Safa Medical Polyclinic
70. Beauty Medical Center
71. Parco Healthcare
72. Al Wehda Medical Center
73. Al Aqsa Medical Center
74. Millenium Medical Center
75. The International Medical Centre
76. Hilal Premium Naseem Al Rabeeh Medical Center W.L.L
77. Reem Medical Center
78. Tadawi Medical Center
79. Al Sultan Medical Center
80. Al Amal Medical Center
81. Al Shefa Polyclinic D Ring Road
82. Al Shefa Polyclinic - Al Kharaitiyat
83. West Bay Medicare
84. Family Medical Clinics
85. Queen Hospital
86. Al Zaeem Poly Clinic
87. Feto Maternal Centre
88. Houston American Medical Center
89. American Hospital Clinics
90. Qatar Foundation - Primary Health Care Center
91. Parco Health Center - Al Shihaniya
92. Al Mahmoud Medical Center
93. Ocean Medical Centre
94. Al Aziziya Medical Centre
95. Ibtasem Medical Center
96. Aura Aesthetic Polyclinic
97. Avenues Dental Center
98. Life Line Medical Centre
99. Annab Labratories and Radiology
100. Advance Medical Clinic
101. Clover Clinics.
🇧🇭ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി തൊഴിൽ മേഖലയിൽ പരിശോധന ശക്തമാക്കിയതായി LMRA.
✒️രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ക്യാപിറ്റൽ ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി. ക്യാപിറ്റൽ ഗവർണറേറ്റിലെ വ്യാപാരശാലകൾ, പ്രവാസി തൊഴിലാളികൾ ഒത്ത് ചേരുന്ന ഇടങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലാണ് LMRA പരിശോധനകൾ നടത്തിയത്.
LMRA-യുടെ കീഴിലുള്ള ലേബർ ഇൻസ്‌പെക്ഷൻ ഡയറക്ടറേറ്റ്, നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA), ക്യാപിറ്റൽ ഗവർണറേറ്റിലെ പോലീസ് ഡയറക്ടറേറ്റ് എന്നിവർ സംയുക്തമായാണ് ഈ പരിശോധനകൾ നടത്തിയത്. ഈ പരിശോധനകളിൽ തൊഴിൽ നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.
ഇത്തരം ലംഘനങ്ങൾക്ക് പിടിക്കപ്പെട്ടിട്ടുള്ളവർക്കെതിരെ നാട് കടത്തൽ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും LMRA വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പ്രവാസി തൊഴിലാളികൾ LMRA മാനദണ്ഡങ്ങൾ, നിബന്ധനകൾ എന്നിവ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായാണ് ഈ പരിശോധന.
തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പരിശോധനകൾ നടപ്പിലാക്കുമെന്ന് LMRA നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മുഹറഖ് ഗവർണറേറ്റ്, നോർത്തേൺ ഗവർണറേറ്റ്, സൗത്തേൺ ഗവർണറേറ്റ് എന്നിവിടങ്ങളിൽ LMRA-യുടെ നേതൃത്വത്തിൽ നേരത്തെ പരിശോധനകൾ നടത്തിയിരുന്നു.
🇦🇪എക്സ്പോ 2020 ദുബായ്: സന്ദർശകരുടെ എണ്ണം 10 ദശലക്ഷത്തോട് അടുക്കുന്നു; ജനുവരി 16-ന് 10 ദിർഹത്തിന് എക്സ്പോ ടിക്കറ്റ് നേടാം.
✒️എക്സ്പോ 2020 ദുബായ് സന്ദർശകരുടെ എണ്ണം 10 ദശലക്ഷത്തോട് അടുക്കുന്ന സാഹചര്യത്തിൽ, ഇത് ആഘോഷിക്കുന്നതിനായി ജനുവരി 16, ഞായറാഴ്ച്ച 10 ദിർഹത്തിന് എക്സ്പോ വൺ-ഡേ ടിക്കറ്റുകൾ നൽകുമെന്ന് അധികൃതർ അറിയിച്ചു. ജനുവരി 14-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇതുവരെ എക്സ്പോ വേദി സന്ദർശിക്കാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്നും എക്സ്പോ 2020 ദുബായ് അധികൃതർ അറിയിച്ചു. കർശനമായ COVID-19 സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് എക്സ്പോ വേദിയിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
പത്ത് ദശലക്ഷം സന്ദർശകർ എന്ന നേട്ടം കൈവരിക്കാനിരിക്കുന്ന സാഹചര്യത്തിൽ, 2022 ജനുവരി 16-ന് എക്സ്പോ വേദിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും, ഈ ദിവസം 10 ദിർഹത്തിന് വേദിയിലേക്കുള്ള ടിക്കറ്റ് ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. http://www.expo2020dubai.com/en/tickets-and-merchandise/tickets എന്ന വിലാസത്തിൽ നിന്നും, എക്സ്പോ 2020 ദുബായ് വേദിയുടെ ഗേറ്റിൽ നിന്നും ടിക്കറ്റുകൾ ലഭ്യമാണ്. എക്സ്പോ 2020 സീസൺ ടിക്കറ്റുകൾ കൈവശമുള്ളവർക്ക് സാധാരണ രീതിയിൽ എക്സ്പോ വേദിയിലേക്ക് പ്രവേശിക്കാവുന്നതാണ്.
വേദിയിലേക്ക് പ്രവേശിക്കുന്നവർ COVID-19 വാക്സിനെടുത്തതിന്റെ രേഖകൾ, അല്ലെങ്കിൽ 72 മണിക്കൂറിനിടയിൽ ലഭിച്ചിട്ടുള്ള PCR നെഗറ്റീവ് ഫലം എന്നിവയിലൊന്ന് ഹാജരാക്കേണ്ടതാണ്. വാക്സിനെടുക്കാത്തവർക്ക്, എക്സ്പോ ടിക്കറ്റ് കൈവശമുണ്ടെങ്കിൽ, പ്രത്യേക പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി PCR ടെസ്റ്റ് നടത്താവുന്നതാണ്.
🇸🇦സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിന് മുകളില്‍.
✒️സൗദിയിൽ ഇന്ന് 5,281 പുതിയ കോവിഡ് കേസുകളും 2,996 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,09,953 ഉം രോഗമുക്തരുടെ എണ്ണം 5,61,542 ഉം ആയി.
പുതുതായി രണ്ട് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8,905 ആയി. നിലവിൽ 39,506 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരിൽ 310 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.06 ശതമാനവും മരണനിരക്ക് 1.45 ശതമാനവുമാണ്. പുതുതായി റിയാദിൽ 1,524 ഉം ജിദ്ദയിൽ 914 ഉം മക്കയിൽ 430 ഉം ഹുഫൂഫിൽ 216 ഉം മദീനയിൽ 186 ഉം ദമ്മാമിൽ 161 ഉം ത്വാഇഫിൽ 122 ഉം ഖുലൈസിൽ 120 ഉം പേർക്ക് രോഗം ബാധിച്ചു.
സൗദി അറേബ്യയിൽ ഇതുവരെ 5,36,88,317 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,51,84,274 ആദ്യ ഡോസും 2,34,41,269 രണ്ടാം ഡോസും 50,62,774 ബൂസ്റ്റർ ഡോസുമാണ്.
0 Comments