Ticker

6/recent/ticker-posts

Header Ads Widget

കോവിഡ്: ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനത്തിൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യാൻ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതലയോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് ഓൺലൈനായാണ് യോഗം.

സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസിയിലും ആളുകൾ നിന്ന് യാത്ര ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. സ്വകര്യവാഹനങ്ങളില്‍ സഞ്ചരിക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതും യോഗം ചർച്ച ചെയ്‌തേക്കും.

കെഎസ്ആര്‍ടിസിയിൽ കോവിഡ് പ്രതിസന്ധി രൂക്ഷമാണ് ഇതും യോഗം ചർച്ച ചെയ്‌തേക്കും. ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ പല സർവീസുകളും ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. പല പ്രധാന ഡിപ്പോകളിലും നിരവധി ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഗതാഗതമന്ത്രി ആന്റണി രാജു ഗതാഗതകമ്മീഷണര്‍ എം. ആര്‍ അജിത്ത് കുമാര്‍ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുക്കും.

Post a Comment

0 Comments