🇸🇦സൗദിയിൽ മാംസാഹാര സാധനങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
✒️റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) വിപണിയിലെത്തുന്ന മാംസാഹാര സാധനങ്ങൾക്ക് (Meat food products) ഹലാൽ സർട്ടിഫിക്കറ്റ് (Halal Certificate) നിർബന്ധമാക്കി. ഇറക്കുമതി (Imported) ചെയ്യുന്നതടക്കമുള്ള മാംസവുമായി ബന്ധപ്പെട്ട എല്ലാ ഭക്ഷ്യ ഉത്പന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഹലാൽ വ്യക്തമാക്കുന്ന ലോഗോയോ അടയാളങ്ങളോ (Logos and Signs) സർട്ടിഫിക്കേഷനായി പരിഗണിക്കില്ല. പകരം അംഗീകൃത ഹലാൽ ഏജൻസികളുടെ സർട്ടിഫിക്കറ്റുള്ള ഉൽപന്നങ്ങൾക്ക് (Certified products) മാത്രമായിരിക്കും രാജ്യത്ത് അനുമതി നൽകുക.
മാംസ വിഭവങ്ങളും അവയുടെ ഉത്പന്നങ്ങളുമടക്കമുള്ള ഭക്ഷ്യ ഉൽപന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. പ്രാദേശികമോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഭക്ഷ്യ ഉത്പന്നങ്ങൾക്കും ഇത് ബാധകമായിരിക്കും. ഹലാൽ സർട്ടിഫിക്കറ്റ് ആവശ്യമായ ഭക്ഷ്യ ഉത്പന്നങ്ങളുടെ പട്ടിക ഇതിനായി അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. ജെലാറ്റിൻ, കൊളാജൻ, വിവിധ തരം ചീസുകൾ നിർമിക്കുന്ന അനിമൽ റെനെറ്റ്, അനിമൽ ഓയിൽ, കൊഴുപ്പ് തുടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ജൂലൈ ഒന്ന് മുതൽ നിയമം കർശനമായി പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും അതോറിറ്റി വ്യക്തമാക്കി.
🇸🇦വിദേശ ഉംറ തീർഥാടകരുടെ വിസാകാലാവധി ദീർഘിപ്പിക്കാനാവില്ല.
✒️വിദേശ രാജ്യങ്ങളിൽ (Foreign countries) നിന്ന് എത്തുന്ന ഉംറ തീർഥാടകരുടെ (Umrah pilgrims) വിസാകാലാവധി (Visa duration) ദീർഘിപ്പിക്കാൻ കഴിയിൽലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ വിസയിൽ സൗദിയിൽ തങ്ങാൻ കഴിയുന്ന പരമാവധി സമയപരിധി 30 ദിവസമായി (30 days) നിശ്ചയിച്ചിരിക്കുകയാണ്.
വിദേശങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് ഓൺലൈൻ വിസയാണ് അനുവദിക്കുന്നത്. ഉംറ വിസയിൽ എത്തുന്നവർക്ക് വിസാ കാലയളവിൽ മക്കയിലും മദീനയിലും സൗദിയിലെ മറ്റെല്ലാ നഗരങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കാവുന്നതാണ്. ഇരു ഹറമുകളിലും ബാധകമാക്കുന്ന മുൻകരുതൽ നടപടികൾ കാരണം ഉംറ ആവർത്തനത്തിന് പെർമിറ്റ് അനുവദിക്കുന്ന ഇടവേള 10 ദിവസമായി നിർണയിച്ചിട്ടുമുണ്ട്.
🇸🇦അന്താരാഷ്ട്ര ഖുർആൻ മത്സരം സെപ്‍റ്റംബറിൽ മക്കയിൽ; അഞ്ചര കോടി രൂപ സമ്മാനം.
✒️റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ (King Salman) രക്ഷാകര്‍തൃത്വത്തില്‍ (patronage) സംഘടിപ്പിക്കുന്ന കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരം (King Abdulaziz International Competition ഈ വർഷം സെപ്തംബറില്‍ മക്കയില്‍ നടക്കും. ഖുര്‍ആന്‍ മനഃപാഠമാക്കല്‍, പാരായണം, വ്യാഖ്യാനം (Memorization, Recitation,Interpretation of the Holy Qur’an) എന്നിങ്ങനെ വിവിധ ഘട്ടങ്ങളായാണ് മത്സരം.
ലോകത്തെ വിവിധ രാജ്യങ്ങളിലെ കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ തെളിയിക്കാനും ഖുര്‍ആന്‍ വിജ്ഞാനം പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഇസ്ലാമികകാര്യ മന്ത്രി ശൈഖ് അബ്ദുൽ ലത്തീഫ് ആലുശൈഖ് അറിയിച്ചു. 40 വർഷമായി നടക്കുന്നതാണ് മത്സരം. ഈ വര്‍ഷത്തെ മത്സരവിജയികള്‍ക്ക് ഏകദേശം അഞ്ചര കോടി രൂപയാണ് സമ്മാനം. മുവുവന്‍ രാജ്യങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മന്ത്രാലയങ്ങള്‍, അസോസിയേഷനുകള്‍, ഇസ്ലാമിക സ്ഥാപനങ്ങള്‍ എന്നിവരെയെല്ലാം മത്സരത്തിന്റെ ഭാഗമാകാന്‍ സൗദി ഇസ്ലാമികകാര്യ മന്ത്രാലയം ക്ഷണിച്ചിട്ടുണ്ട്. അതത് രാജ്യങ്ങളിലെ സൗദി എംബസികള്‍ വഴിയാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്.
🇸🇦സൗദി അറേബ്യയിൽ ആശ്വാസം; പുതിയ കൊവിഡ് കേസുകൾ കുറയുന്നു.
✒️റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് വ്യാപനത്തിന് നേരിയ കുറവ്. പുതുതായി രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ (New covid cases) കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3,913 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ വരെ നാലായിരത്തിന് മുകളിലായിരുന്നു കേസുകൾ. നിലവിലെ രോഗികളിൽ 4,284 പേർ സുഖം പ്രാപിച്ചു (Covid recoveries). ചികിത്സയിലുള്ളവരിൽ രണ്ടുപേർ മരിച്ചതായും (Two deaths) ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,79,384 ഉം രോഗമുക്തരുടെ എണ്ണം 6,30,816 ഉം ആയി. ആകെ മരണസംഖ്യ 8,931 ആയി. ആകെ 40,008 കൊവിഡ് ബാധിതരാണ് രാജ്യത്താകെ ചികിത്സയിലുള്ളത്. ഇതിൽ 878 പേരാണ് ഗുരുതരനിലയിൽ. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 92.85 ശതമാനവും മരണനിരക്ക് 1.31 ശതമാനവുമായി. 24 മണിക്കൂറിനിടെ 131,566 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. പുതുതായി റിയാദ് - 1,301, ജിദ്ദ - 372, ദമ്മാം - 221, ഹുഫൂഫ് - 178, മക്ക - 118, മദീന - 102, അബഹ - 85 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,67,07,289 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 2,55,17,272 ആദ്യ ഡോസും 2,36,56,978 രണ്ടാം ഡോസും 75,33,039 ബൂസ്റ്റർ ഡോസുമാണ്.
🇦🇪യുഎഇയില്‍ 2355 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് അഞ്ച് മരണം.
✒️അബുദാബി: യുഎഇയില്‍ ഇന്ന് 2,355 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,129 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് അഞ്ച് മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,85,322 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,40,739 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,75,172 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,239 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 63,328 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇦🇪ദുബൈയിലെ വിദേശ നിക്ഷേപകര്‍ അറിയേണ്ടതെല്ലാം; സമഗ്ര വിവരങ്ങളടങ്ങിയ കൈപുസ്‍തകത്തിന്റെ ഏഴാം പതിപ്പ് പുറത്തിറക്കി.
✒️ദുബൈ: ദുബൈയില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നവരെ ശരിയായ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്‍തമാക്കുയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ 'ടൂയിങ് ബിസിനസ് ഇന്‍ ദുബൈ' എന്ന പുസ്‍തകത്തിന്റെ ഏഴാമത് പതിപ്പ് പുറത്തിറക്കി. ബിസിനസ്‍ അഡ്വൈസറി ആന്റ കണ്‍സള്‍ട്ടിങ് സ്ഥാപനമായ 'ക്രെസ്റ്റന്‍ മേനോന്റെ' നിരന്തര പരിശ്രമങ്ങളുടെ ഫലം കൂടിയായ ഈ പുസ്‍കത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും ദുബൈ എയര്‍പോര്‍ട്ട്സ് ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍സ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹ്‍മദ് ബിന്‍ സഈദ് അല്‍ മക്തൂമാണ് പ്രകാശനം ചെയ്‍തത്. ക്രെസ്റ്റന്‍ മേനോന്‍ ചെയര്‍മാനും മാനേജിങ് പാര്‍ട്ണറുമായ രാജു മേനോന്‍, സീനിയര്‍ പാര്‍ട്ണറും കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം തലവനുമായ സുധീര്‍ കുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രകാശന ചടങ്ങ്.
ദുബൈ മെയിന്‍ലാന്റിലും ഫ്രീസോണുകളിലും കമ്പനികള്‍ രൂപീകരിക്കാനുള്ള നടപടിക്രമങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ക്ക് പുറമെ ബിസിനസ് സംരംഭങ്ങള്‍ക്ക് ആവശ്യമായ ഓരോ മേഖലകളിലുമുള്ള ചെലവുകള്‍, പ്രത്യാഘാതങ്ങള്‍, പ്രയോജനങ്ങള്‍ എന്നിവയെല്ലാം പുസ്‍കത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
രാജ്യത്തേക്ക് വിദേശനിക്ഷേപത്തിന്റെ കുത്തൊഴുക്കിന് തന്നെ കാരണമായി മാറിയ യുഎഇ ഭരണകൂടത്തിന്റെ പുതിയ താമസ, നിക്ഷേപ നിയമ ഭേദഗതികള്‍ സാമ്പത്തിക രംഗത്തെ സുപ്രധാന തീരുമാനങ്ങള്‍ എന്നിവയെ സംബന്ധിച്ചെല്ലാം ആഴത്തിലുള്ള അറിവ് പകരുന്നതാണ് ഈ കൈപുസ്‍തകം.
ദുബൈയിലെ മത്സരാധിഷ്‍ഠിതമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെയും 'ടൂയിങ് ബിസിനസ് ഇന്‍ ദുബൈ' പരിചയപ്പെടുത്തുന്നു. ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നവീനമായ ആശയങ്ങളും സ്ഥിരോത്സാഹവുമുള്ള ചെറുപ്പക്കാര്‍ക്ക് വഴികാട്ടി കൂടിയാണിത്. ദുബൈയില്‍ ലഭ്യമായ സ്റ്റാര്‍ട്ടപ്പ് സഹായ സംരംഭങ്ങള്‍, ബിസിനസ്‍ ഇന്‍കുബേഷന്‍, ആക്സിലറേഷന്‍ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ (ഡി.ഐ.എഫ്.സി) നടപടിക്രമങ്ങള്‍, പ്രാദേശിക - ഇന്താരാഷ്‍ട്ര വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന വൈവിദ്ധ്യമാര്‍ന്ന ഇന്‍വെസ്റ്റര്‍ പൂളിന്റെ പ്രയോജനം നിക്ഷേപകര്‍ക്ക് ലഭ്യമാക്കുന്ന നസ്‍ദഖ് ദുബൈ എന്നിവയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളും പുസ്‍തകത്തിലുണ്ട്,
ദുബൈയിലെ വിവിധ നിക്ഷേപ സാധ്യതകളെക്കുറിച്ചും ദുബൈയില്‍ ലഭ്യമാവുന്ന വ്യത്യസ്തമായ സൗകര്യങ്ങളെക്കുറിച്ചും ആഗോള നിക്ഷേപകര്‍ക്ക് അവബോധം പകരാനും ഭാവി നിക്ഷേപ പദ്ധതികള്‍ രൂപം കൊടുക്കാന്‍ അവരെ സഹായിക്കാനും പുസ്‍തകത്തിന് സാധിക്കുമെന്ന് ശൈഖ് അഹ്‍മദ് ബിന്‍ സഈദ് അല്‍ മക്തൂം തന്റെ മുഖവുരയില്‍ വ്യക്തമാക്കുന്നു. ദുബൈ ലക്ഷ്യം വെയ്‍ക്കുന്ന പുതിയ ആഗോള നിക്ഷേപത്തിന്റെ പുരോഗതിക്ക് ആക്കം കൂട്ടുന്ന ഘടകമായി 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്‍' മാറുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു.
യുഎഇയിലെ ബിസിനസ് രംഗത്ത് മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട പരിചയം പുസ്‍തകത്തിന്റെ ഉള്ളടക്കം ശ്രദ്ധാപൂര്‍വം ക്രമീകരിക്കുന്നതിന് ക്രെസ്റ്റന്‍ മേനോന് സഹായകമായി. അതിലുപരി പുസ്‍കത്തിന്റെ ഉള്ളടക്കം ദുബൈ ഇക്കണോമി വകുപ്പിലെ ബിസിനസ്‍ രജിസ്‍ട്രേഷന്‍ ആന്റ് ലൈസന്‍സിങ് (ബി.ആര്‍.എല്‍) വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തിയതാണെന്ന വസ്‍തുത അതിന് കൂടുതല്‍ വിശ്വാസ്യതയും സ്വീകാര്യതയും നല്‍കുന്നുമുണ്ട്.
പുസ്‍കത്തിന്റെ 30,000 കോംപ്ലിമെന്ററി കോപ്പികള്‍ പ്രധാന ബാങ്കുകള്‍, ചേംബര്‍ ഓഫ് കൊമേഴ്‍സ്, നയതന്ത്ര കാര്യാലയങ്ങള്‍, വ്യാപാര സംഘടനകള്‍, യുഎഇ, മിഡില്‍ ഈസ്റ്റ്, ഇന്ത്യ, യൂറോപ്, അമേരിക്ക എന്നിവിടങ്ങളിലെ പ്രധാന നിക്ഷേപ സംഗമങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വിതരണം ചെയ്യും. പുസ്‍തകം ഓണ്‍ലൈനിലും ലഭ്യമാണ്.
🇰🇼വിസ പുതുക്കൽ പ്രായപരിധി: ആരോഗ്യ ഇൻഷുറൻസ് വലിയ തുക ഭാരമാകും.
✒️ബിരുദമില്ലാത്തവരുടെ തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് വേണമെന്ന നിബന്ധന വെച്ചത് ഈ വിഭാഗത്തിൽപെടുന്നവർക്ക് ഭാരമാകും. ഇൻഷുറൻസ് പ്രീമിയമായി വലിയ തുക അടക്കേണ്ടി വരും എന്നാണ് സൂചന. കൃത്യമായ തുക ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല. ഇൻഷുറൻസ് കമ്പനികളുടെ യൂനിയൻ അടുത്ത ദിവസം ഇതുമായി ബന്ധപ്പെട്ട് യോഗം ചേരും.
ഒരാൾക്ക് 500 ദീനാർ വരെ ഇൻഷുറൻസ് പ്രീമിയം അടക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ഇതിന് 10,000 ദീനാറിന്റെ ഇൻഷുറൻസ് കവറേജ് ലഭിക്കും. 60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവർ ഒരു വർഷത്തേക്ക് തൊഴിൽ പെർമിറ്റ് പുതുക്കാൻ 250 ദീനാർ അധിക ഫീസ് നൽകണം. ഇതിന് പുറമെയാണ് ആരോഗ്യ ഇൻഷുറൻസ്.
റസ്റ്റാറൻറ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് പ്രായമേറിയവരിൽ അധികംപേരും തൊഴിലെടുക്കുന്നത്.
കുറഞ്ഞ ശമ്പളക്കാരായ ഇത്തരക്കാർക്ക് 250 ദീനാർ വാർഷിക ഫീസ് പോലും വലിയ ഭാരമാണ്. സ്വകാര്യ ആരോഗ്യ ഇൻഷുറൻസിന് വേണ്ട വലിയ തുക കൂടി മുടക്കി എത്രപേർക്ക് തൊഴിൽ പെർമിറ്റ് പുതുക്കാൻ കഴിയുമെന്ന് കണ്ടറിയണം. തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് പ്രായവും വിദ്യാഭ്യാസയോഗ്യതയും മാനദണ്ഡമായപ്പോൾ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് മടങ്ങേണ്ടി വന്നു. 50,000ത്തിന് മുകളിൽ ആളുകൾ പ്രായപരിധി നിയന്ത്രണത്തെത്തുടർന്ന് വിസ പുതുക്കാനാവാതെ മടങ്ങിയെന്നാണ് റിപ്പോർട്ട്.
0 Comments