🇸🇦ഇഖാമ കാലാവധി നീട്ടാനുള്ള സൗദി അറേബ്യയുടെ തീരുമാനം: ഇന്ത്യ ഉൾപ്പടെ 17 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രയോജനം ലഭിക്കും.
✒️യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ റെസിഡൻസി കാലാവധി 2022 മാർച്ച് 31 വരെ നീട്ടി നൽകുന്നതിനുള്ള സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സിന്റെ (ജവാസത്) തീരുമാനം ഇന്ത്യ ഉൾപ്പടെ 17 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് പ്രയോജനപ്പെടുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജവാസത് വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് (ഇഖാമ), എക്സിറ്റ്, റീ-എൻട്രി വിസ, വിസിറ്റ് വിസകൾ തുടങ്ങിയവയുടെ കാലാവധി 2022 മാർച്ച് 31 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി 2022 ജനുവരി 24-ന് ജവാസത് അറിയിച്ചിരുന്നു. ഈ പദ്ധതിയുടെ പ്രയോജനം ഇന്ത്യ, പാകിസ്ഥാൻ, ഈജിപ്ത് , ഇൻഡോനേഷ്യ, തുർക്കി, ബ്രസീൽ, ലെബനൻ, എത്യോപ്യ, വിയറ്റ്നാം, അഫ്ഘാനിസ്ഥാൻ, സൗത്ത് ആഫ്രിക്ക, സിംബാബ്‌വെ, നമീബിയ, മൊസാമ്പിക്, ബോട്സ്വാന, ലെസോതോ, എസ്‌വതിനി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ബാധകമാക്കിയിട്ടുള്ളതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിലവിൽ സൗദിയ്ക്ക് പുറത്തുള്ള, ഈ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ മൂലം തടസം നേരിട്ടിട്ടുള്ള ഇത്തരം വിസകളിലുള്ളവർക്ക് വിസകളുടെ കാലാവധി പ്രത്യേക ഫീസുകൾ കൂടാതെ 2022 മാർച്ച് 31 വരെ നീട്ടി നൽകുമെന്നാണ് ജവാസത് അറിയിച്ചിട്ടുള്ളത്. സൗദിയിൽ നിന്ന് എക്സിറ്റ്, റീ-എൻട്രി വിസകളിൽ തിരികെ മടങ്ങുന്നതിന് മുൻപായി, സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തിട്ടുള്ള പ്രവാസികൾക്ക് ഈ ഇളവ് ലഭിക്കുന്നതല്ല.
കാലാവധി നീട്ടുന്നതിനുള്ള നടപടികൾ നാഷണൽ ഇൻഫോർമേഷൻ സെന്ററുമായി ചേർന്ന് സ്വയമേവ കൈക്കൊള്ളുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. യാത്രാവിലക്കുകൾ മൂലം സൗദിയിലേക്ക് പ്രവേശിക്കാനാകാതെ ദുരിതമനുഭവിക്കുന്ന വിഭാഗങ്ങളിൽപ്പെടുന്ന പ്രവാസികൾക്ക് ആശ്വാസം നൽകുന്നതിനായാണ് ജവാസത് ഇത്തരം ഒരു നടപടി കൈകൊണ്ടിട്ടുള്ളത്.
🇧🇭ബഹ്‌റൈൻ: 2022 ഫെബ്രുവരി 14 വരെ യെല്ലോ ലെവൽ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം.
✒️രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള യെല്ലോ ലെവൽ COVID-19 നിയന്ത്രണങ്ങൾ 2022 ഫെബ്രുവരി 14 വരെ തുടരാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ജനുവരി 26-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം 2021 ഡിസംബർ 19 മുതൽ 2022 ജനുവരി 31 വരെ രാജ്യത്ത് യെല്ലോ ലെവൽ COVID-19 നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ രാജ്യത്ത് 2022 ഫെബ്രുവരി 14 വരെ തുടരുമെന്ന് നാഷണൽ ടാസ്‌ക്‌ഫോഴ്‌സിന്റെ തീരുമാനങ്ങൾ അറിയിച്ച് കൊണ്ടുള്ള പത്രസമ്മേളനത്തിൽ അധികൃതർ വ്യക്തമാക്കി.
COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർ കാലതാമസം കൂടാതെ അവ സ്വീകരിക്കാനും ബഹ്‌റൈൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
🇴🇲ഒമാൻ: അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ വർക്ക് വിസകൾ പുതുക്കി നൽകുമെന്ന് തൊഴിൽ മന്ത്രാലയം.
✒️രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് തങ്ങളുടെ വർക്ക് വിസകൾ പുതുക്കാൻ അനുമതി നൽകുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു. ഒമാൻ മിനിസ്ട്രി ഓഫ് ലേബർ പുറത്തിറക്കിയ ഒരു ഔദ്യോഗിക വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി H.E. പ്രൊഫസർ മഹദ് ബിൻ സൈദ് ബിൻ അലി ബാവൈനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഈ വിജ്ഞാപന പ്രകാരം അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വിസകൾ പുതുക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഒഴിവാക്കിയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2022 ജനുവരി 23-നാണ് ഈ തീരുമാനം നടപ്പിലാക്കാൻ ആവശ്യപ്പെട്ടുക്കൊണ്ട് വിവിധ വകുപ്പുകളിലേക്ക് മിനിസ്ട്രി ഓഫ് ലേബർ ഈ വിജ്ഞാപനം അയച്ചിരിക്കുന്നത്.
🇶🇦ഖത്തർ: 2022 ജനുവരി 29 മുതൽ COVID-19 മുൻകരുതൽ നടപടികൾ മാറ്റം വരുത്താൻ ക്യാബിനറ്റ് തീരുമാനം.
✒️രാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ 2022 ജനുവരി 29, ശനിയാഴ്ച്ച മുതൽ മുതൽ മാറ്റം വരുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു. 2022 ജനുവരി 26-ന് ഖത്തർ പ്രധാനമന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനിയുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം 2022 ജനുവരി 29 മുതൽ ഖത്തറിൽ താഴെ പറയുന്ന COVID-19 നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നതാണ്.
2022 ജനുവരി 29 മുതൽ ഖത്തറിൽ പ്രാബല്യത്തിൽ വരുന്ന COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ:
പൊതുവായ നിർദേശങ്ങൾ:
പൊതു ഇടങ്ങളിലേക്ക് (ഇൻഡോർ, ഔട്ട്ഡോർ പൊതുഇടങ്ങൾക്ക് ബാധകം) പ്രവേശിക്കുന്ന മുഴുവൻ പേർക്കും മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്. തുറന്ന ഇടങ്ങളിൽ കായികപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മാത്രമാണ് ഇതിൽ ഇളവ് അനുവദിച്ചിട്ടുള്ളത്.
വീടിനു പുറത്തിറങ്ങുന്ന മുഴുവൻ പൗരന്മാരും, പ്രവാസികളും തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിർബന്ധമായും ‘EHTERAZ’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതും, ഈ ആപ്പ് പ്രയോഗക്ഷമമാക്കേണ്ടതുമാണ്.
പള്ളികളിൽ ദിവസ പ്രാർത്ഥനകളും, വെള്ളിയാഴ്ച്ച പ്രാർത്ഥനകളും തുടരും. കുട്ടികൾക്ക് പള്ളികളിൽ പ്രവേശിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. പള്ളികളിലെ ശുചിമുറികൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള പരമാവധി 10 പേർക്ക് വീടുകളുടെ ഇൻഡോർ ഇടങ്ങളിൽ ഒത്ത്ചേരാം. ഒരേ കുടുംബത്തിൽ താമസിക്കുന്നവർക്ക് ഈ നിയന്ത്രണം ബാധകമല്ല.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള പരമാവധി 15 പേർക്ക് വീടുകളുടെ ഔട്ട്ഡോറിൽ ഒത്ത്ചേരാം. ഒരേ കുടുംബത്തിൽ താമസിക്കുന്നവർക്ക് ഈ നിയന്ത്രണം ബാധകമല്ല.
വിവാഹ ചടങ്ങുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഹോട്ടലുകൾ, ഹാളുകൾ തുടങ്ങിയ ഇടങ്ങളിൽ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പരമാവധി 40 പേർക്ക് ഇത്തരം ചടങ്ങിൽ പങ്കെടുക്കാം. തുറന്ന രീതിയിലുള്ള വിവാഹ ഹാളുകളിൽ, ഇത്തരം വേദികളുടെ ശേഷിയുടെ പരമാവധി 50 ശതമാനം അതിഥികളെ (ഇത്തരത്തിൽ പരമാവധി 80 പേർക്ക് വരെ.) പങ്കെടുപ്പിക്കാം. നിലവിലുള്ള ഈ നിർദ്ദേശങ്ങൾ തുടരുന്നതാണ്.
ഒരേ വീടുകളിൽ താമസിക്കുന്ന പരമാവധി 15 പേരടങ്ങുന്ന സംഘങ്ങൾ, അല്ലങ്കിൽ ഒരേ കുടുംബങ്ങളിൽ നിന്നുള്ളവർ മാത്രം ഉൾപ്പെടുന്ന സംഘങ്ങൾക്ക് പാർക്ക്, ബീച്ച്, കോർണിഷ് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതിനും, ഒരുമിച്ച് ഇരിക്കുന്നതിനും അനുവദിക്കുന്നതാണ്. കളിയിടങ്ങൾ, പാർക്കുകളിലെ സ്പോർട്സ് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കാൻ അനുമതി നൽകും. ഇത്തരം പാർക്കുകളുടെ പരമാവധി ശേഷിയുടെ 75 ശതമാനം സന്ദർശകരെയാണ് ഇത്തരത്തിൽ അനുവദിക്കുന്നത്.
വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പടെ പരമാവധി 4 പേർക്കാണ് ഒരുമിച്ച് യാത്ര ചെയ്യുന്നതിന് അനുമതി നൽകിയിട്ടുള്ളത്. ഒരേ വീടുകളിൽ താമസിക്കുന്ന ഒരേ കുടുംബത്തിൽ നിന്നുള്ളവർക്ക് ഈ നിയന്ത്രണം ബാധകമല്ല.
തൊഴിൽ മേഖലയിലെ നിർദ്ദേശങ്ങൾ:
പൊതു, സ്വകാര്യ മേഖലകളിലെ തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ നിന്ന് നേരിട്ട് തൊഴിൽ ചെയ്യുന്നത് തുടരാം.
സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളിൽ ബിസിനസ് മീറ്റിംഗുകളിൽ, വാക്സിൻ സ്വീകരിച്ചിട്ടുള്ള, പരമാവധി 30 പേർക്ക് വരെ പങ്കെടുക്കാം.
സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും COVID-19 വാക്സിൻ സ്വീകരിക്കാത്ത മുഴുവൻ ജീവനക്കാർക്കും ആഴ്ച്ച തോറും റാപിഡ് ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുള്ളത് തുടരും. COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയവർ, രോഗമുക്തി നേടിയവർ, ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കാൻ സാധിക്കാത്തവർ (ഇത് തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ റിപ്പോർട്ട് നിർബന്ധം) എന്നീ വിഭാഗങ്ങൾക്ക് ഈ പരിശോധന ബാധകമല്ല.
വാണിജ്യ, വിനോദ മേഖലകളിലെ നിയന്ത്രണങ്ങൾ:
75 ശതമാനത്തിലധികം വിദ്യാർത്ഥികൾ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള ട്രെയിനിങ്ങ് കേന്ദ്രങ്ങൾ, സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവ പൂർണ്ണ ശേഷിയിൽ പ്രവർത്തിപ്പിക്കാം. മറ്റു ഇത്തരം സ്ഥാപനങ്ങൾ 75 ശതമാനം പ്രവർത്തനശേഷിയിൽ തുറക്കാൻ അനുമതി. ജീവനക്കാർക്ക് വാക്സിനേഷൻ, ആന്റിജൻ പരിശോധന എന്നിവ നിർബന്ധമാണ്.
മ്യൂസിയം, ലൈബ്രറി എന്നിവ പൂർണ്ണശേഷിയിൽ പ്രവർത്തിപ്പിക്കാം. സന്ദർശകർക്ക് വാക്സിനേഷൻ നിർബന്ധമാണ്.
ആരോഗ്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയോടെ കോൺഫറൻസുകൾ, എക്സിബിഷനുകൾ മുതലായവ നടത്തുന്നതിന് അനുവദിച്ചിട്ടുണ്ട്. തുറന്ന ഇടങ്ങളിൽ പരമാവധി 50 ശതമാനം ശേഷിയിലും, ഇൻഡോർ ഇടങ്ങളിൽ പരമാവധി 30 ശതമാനം ശേഷിയിലുമാണ് ഇവയ്ക്ക് അനുമതി നൽകുന്നത്. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും വാക്സിനേഷൻ നിർബന്ധമാണ്.
ഷോപ്പിംഗ് മാളുകൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിപ്പിക്കാം. സന്ദർശകർക്ക് വാക്സിനേഷൻ സ്റ്റാറ്റസ് ബാധകമല്ല. കുട്ടികളുൾപ്പടെ മുഴുവൻ സന്ദർശകർക്കും പ്രവേശനം അനുവദിക്കും. വാക്സിനേഷൻ നിർബന്ധമാണ്. ഇവയിലെ ഫുഡ് കോർട്ടുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം.
ക്ലീൻ ഖത്തർ’ പദ്ധതിയുടെ കീഴിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകളിൽ പൂർണ്ണ ശേഷിയിൽ ഔട്ഡോർ ഡൈനിങ്ങ് സേവനങ്ങൾ നൽകുന്നതിന് അനുമതി. വാണിജ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് തുറന്ന ഇടങ്ങളിൽ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി.
ക്ലീൻ ഖത്തർ’ പദ്ധതിയുടെ കീഴിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകളിൽ 75 ശതമാനം ശേഷിയിൽ ഇൻഡോർ ഡൈനിങ്ങ് സേവനങ്ങൾ നൽകുന്നതിന് അനുമതി. വാണിജ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് ഇൻഡോർ ഇടങ്ങളിൽ 40 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി. മുഴുവൻ സന്ദർശകർക്കും വാക്സിനേഷൻ നിർബന്ധമാണ്. 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് അവരുടെ കുടുംബത്തോടൊപ്പം മാത്രമാണ് ഇത്തരം ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
പരമ്പരാഗത മാർക്കറ്റുകൾ പൂർണ്ണ ശേഷിയിൽ ആഴ്ച്ചയിൽ എല്ലാ ദിവസവും പ്രവർത്തിപ്പിക്കാം. എല്ലാ പ്രായത്തിലുള്ളവർക്കും പ്രവേശനം അനുവദിക്കും.
മൊത്തവ്യാപാര മാർക്കറ്റുകൾ 75 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. മുഴുവൻ സന്ദർശകർക്കും പ്രവേശനം അനുവദിക്കും.
ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ എന്നിവിടങ്ങളിൽ നിന്ന്, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി, 50 ശതമാനം ശേഷിയിൽ സേവനങ്ങൾ നൽകാവുന്നതാണ്. മുഴുവൻ ജീവനക്കാരും, ഉപഭോക്താക്കളും വാക്സിൻ സ്വീകരിച്ചിരിക്കണം.
തീം പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഔട്ട്ഡോർ മേഖലകൾ 75 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇൻഡോർ ഇടങ്ങളിൽ, 75 ശതമാനം സന്ദർശകരും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർ എന്ന നിബന്ധന പാലിച്ച് കൊണ്ട് 50 ശതമാനം ശേഷിയിൽ പ്രവേശനം അനുവദിക്കാം. കുട്ടികൾക്ക് അവരുടെ കുടുംബത്തോടൊപ്പം പ്രവേശിക്കാം.
ഹെൽത്ത് ക്ലബ്, ജിം, ഫിറ്റ്നസ് ക്ലബ്, സ്പാ തുടങ്ങിയ സേവനങ്ങൾ നൽകുന്ന ഇടങ്ങളിൽ നിന്ന്, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി, 75 ശതമാനം ശേഷിയിൽ സേവനങ്ങൾ നൽകാം. മുഴുവൻ സന്ദർശകരും, ജീവനക്കാരും വാക്സിൻ സ്വീകരിച്ചിരിക്കണം.
ഔട്ട്ഡോർ സിമിങ്ങ് പൂളുകൾ, വാട്ടർ പാർക്ക് എന്നിവ 75 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇൻഡോർ സിമിങ്ങ് പൂളുകൾ 75 ശതമാനം സന്ദർശകരും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർ എന്ന നിബന്ധന പാലിച്ച് കൊണ്ട് 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.
പൊതുഗതാഗത മേഖലയിലെ നിയന്ത്രണങ്ങൾ:
ബസുകളിൽ പരമാവധി ശേഷിയുടെ 75 ശതമാനം പേർക്ക് അനുമതി.
മെട്രോ, മറ്റു പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനം 75 ശതമാനം ശേഷിയിലേക്ക് ഉയർത്തും.
75 ശതമാനത്തിലധികം വിദ്യാർത്ഥികൾ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള ഡ്രൈവിംഗ് സ്‌കൂളുകൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിപ്പിക്കാം. മറ്റു ഡ്രൈവിംഗ് സ്‌കൂളുകൾ 75 ശതമാനം പ്രവർത്തനശേഷിയിൽ തുറക്കാൻ അനുമതി. ജീവനക്കാർക്ക് വാക്സിനേഷൻ, ആന്റിജൻ പരിശോധന എന്നിവ നിർബന്ധമാണ്.
വിദ്യാഭ്യാസ മേഖലയിലെ നിയന്ത്രണങ്ങൾ:
പരമാവധി ശേഷിയുടെ 50 ശതമാനത്തിൽ പ്രവർത്തിക്കുന്നതിന് സിനിമാശാലകൾക്കും, തീയറ്ററുകൾക്കും അനുമതി നൽകിയിട്ടുള്ളത് തുടരും. സന്ദർശകരിൽ 75 ശതമാനം പേരും വാക്സിനെടുത്തിരിക്കുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്. 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് അനുമതി നൽകും.
നഴ്സറികൾക്ക് പരമാവധി 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. നഴ്സറി ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമാണ്.
🇸🇦സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതര നിലയിലാകുന്നവരുടെ എണ്ണം ഉയരുന്നു.
✒️റിയാദ്: സൗദി അറേബ്യയിൽ (saudi arabia) കൊവിഡ് ബാധിച്ച് ഗുരുതരനിലയിലാകുന്നവരുടെ എണ്ണം (critical situation) ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
അതെസമയം കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,738 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 4,973 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുള്ളവരിൽ രണ്ടുപേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,70,997 ഉം രോഗമുക്തരുടെ എണ്ണം 6,22,087 ഉം ആയി. ആകെ മരണസംഖ്യ 8,927 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 92.71 ശതമാനവും മരണനിരക്ക് 1.33 ശതമാനവുമായി.
24 മണിക്കൂറിനിടെ 163,777 ആർ.ടി പി.സി.ആർ പരിശോധനകൾ നടത്തി. പുതുതായി റിയാദ് - 1,559, ജിദ്ദ - 573, ദമ്മാം - 189, ഹുഫൂഫ് - 172, മക്ക - 156, ജിസാൻ - 114, മദീന - 92 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,63,32,758 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 2,54.80,931 ആദ്യ ഡോസും 2,36,36,318 രണ്ടാം ഡോസും 72,15,509 ബൂസ്റ്റർ ഡോസുമാണ്.
🇸🇦സൗദി അറേബ്യയില്‍ ഫെബ്രുവരി 22ന് പൊതു അവധി പ്രഖ്യാപിച്ചു.
✒️സൗദി അറേബ്യ (Saudi Arabia) സ്ഥാപിതമായതിന്റെ സന്തോഷ സൂചകമായി എല്ലാ വർഷവും ഫെബ്രുവരി 22ന് (February 22) രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് (Public Holiday) സല്‍മാന്‍ രാജാവ് (King Salman) പ്രഖ്യാപിച്ചു. സൗദി പ്രസ് ഏജൻസിയാണ് (Saudi Press Agency) ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
സൗദി ദേശീയ ദിനമായി എല്ലാ വർഷവും സെപ്‍റ്റംബർ 23 ന് രാജ്യത്ത് പൊതുഅവധി നിലവിലുണ്ട്. ഇതിന് പുറമെയാണ് രാജ്യസ്ഥാപന ദിനം കൂടി പൊതുഅവധി ആക്കുന്നത്. ഇതോടെ രാജ്യത്ത് ഇരു പെരുന്നാൾ ദിനങ്ങളിലും സൗദി ദേശീയദിനത്തിലും സൗദി സ്ഥാപിത ദിനത്തിലും പൊതു അവധിയായിരിക്കും.
🇦🇪യുഎഇയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 60,000 കവിഞ്ഞു.
✒️യുഎഇയില്‍ ഇന്ന് 2,638 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,099 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് നാല് മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 5,28,426 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,35,839 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,72,723 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,232 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 60,884 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇶🇦ഖത്തറിലെ നിശ്ചിത മെഡിക്കല്‍ സെന്ററുകളില്‍ നടത്തുന്ന കൊവിഡ് പരിശോധനാഫലങ്ങള്‍ മാത്രമെ ഇഹ്തിറാസില്‍ കാണിക്കുകയുള്ളുവെന്ന് ആരോഗ്യമന്ത്രാലയം.
✒️ദോഹ: ഖത്തറിലെ നിശ്ചിത മെഡിക്കല്‍ സെന്ററുകളില്‍ നടത്തുന്ന കൊവിഡ് പരിശോധനാഫലങ്ങള്‍ മാത്രമെ ഇഹ്തിറാസില്‍ കാണിക്കുകയുള്ളുവെന്ന് ആരോഗ്യമന്ത്രാലയം. 101 സ്വകാര്യ മെഡിക്കല്‍ സെന്ററുകൾക്കാണ് ഇത്തരത്തിൽ അംഗീകാരം നൽകിയിരിക്കുന്നത്. അംഗീകൃത കേന്ദ്രങ്ങളുടെ പട്ടികയും മന്ത്രാലയം പുറത്തുവിട്ടു. മറ്റു സ്വകാര്യ കേന്ദ്രങ്ങളില്‍ നടത്തുന്ന ഫലങ്ങള്‍ ഇഹ്തിറാസില്‍ പ്രതിഫലിക്കുകയില്ല. ഇവിടങ്ങളില്‍ നടത്തുന്ന പരിശോധനകള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് മാത്രമേ പ്രയോജനപ്പെടുകയുള്ളൂ. പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരെ എസ്.എം.എസ് മുഖേന അറിയിക്കും.
🇶🇦ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ;ജനുവരി 29 മുതല്‍ കുട്ടികള്‍ക്ക് പള്ളികളില്‍ പ്രവേശിക്കാന്‍ അനുമതി; നിർദേശങ്ങൾ ഇങ്ങനെ:
✒️ദോഹ: ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയുടെ നേതൃത്വത്തില്‍ ഓണ്‌ലൈനായി ചേര്‍ന്ന ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം വ്യക്തമാക്കിയത്. ശനിയാഴ്ച മുതലാണ് പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്.
പുതിയ ഇളവുകള്‍ താഴെപ്പറയുന്നവയാണ്
* കുട്ടികള്‍ക്കും വാക്‌സിന്‍ എടുക്കാത്തവര്‍ക്കും മാളുകളിലും കോംപ്ലക്‌സുകളിലും പ്രവേശനം അനുവദിക്കും.
ഈ ഇടങ്ങള്‍ക്ക് 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യാം. എന്നാല്‍ ഇവിടങ്ങളിലെ ഭക്ഷണ ശാലകള്‍ക്ക് 50 ശതമാനം ശേഷിയിലെ പ്രവര്‍ത്തന അനുമതിയുള്ളൂ. ഷോപ്പിംഗ് മാളുകളിലെ പ്രാര്‍ത്ഥനാ മുറികള്‍, ട്രയല്‍ റൂമുകള്‍, ടോയ്‌ലറ്റുകള്‍ എന്നിവ തുറക്കും.
* വാണിജ്യ സ്ഥാപനങ്ങള്‍ക്ക് 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. എന്നാല്‍ വാണിജ്യ സമുച്ഛയങ്ങളിലെ ഫുഡ് കോര്‍ട്ടുകള്‍ 50 ശതമാനം ശേഷിയിലാണ് പ്രവര്‍ത്തിക്കുക.
* സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഓഫിസിലെത്താം.
* പൊതു-സ്വകാര്യ തൊഴില്‍ മേഖലകളിലെ മീറ്റിങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 30 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.
* ബസും മെട്രോയും ഉള്‍പ്പെടുന്ന പൊതുഗതാഗതത്തില്‍ യാത്രക്കാരുടെ ശേഷി 75 ശതമാനമാക്കി വര്‍ധിപ്പിച്ചു. ഭക്ഷ്യപാനീയങ്ങള്‍, സ്‌മോക്കിംഗ് എന്നിവ അനുവദിക്കാത്തത് തുടരും.
* കുട്ടികള്‍ക്കുള്ള മസ്ജിദ് പ്രവേശന നിരോധനം നീക്കി.
*വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ശേഷി 75 ശതമാനം ആക്കി ഉയര്‍ത്തി.
* മാസ്‌ക്, ഇഹ്തിറാസ് ഉപയോഗം സമൂഹിക അകലം തുടങ്ങിയ നിയന്ത്രണങ്ങളില്‍ മാറ്റമില്ല.
* വീടുകളിലും മജ്‌ലിസുകളിലും സാമൂഹിക ഒത്തുചേരലുകല്‍ അനുവദിക്കുന്നത് തുടരും. ഒരേ വീട്ടില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ ഒഴികെ, വീടുകളിലും മജ്ലിസുകളിലും അടച്ചിട്ട ഇടങ്ങളില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച പരമാവധി 10 പേര്‍ക്ക് പങ്കെടുക്കാം. തുറസ്സായ സ്ഥലങ്ങളിലാണെങ്കില്‍ 15 പേര്‍ക്ക് പങ്കെടുക്കാവുന്നതാണ്.
* തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 50 ശതമാനം ശേഷിയില്‍ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. തിയറ്ററിലെത്തുന്നവരില്‍ 75 ശതമാനം പേരും വാക്‌സിനെടുത്തവരായിരിക്കണം. 12 വയസിന് താഴെയുള്ള കുട്ടികള്‍ പ്രവേശനം അനുവദിക്കും.
* വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കും സ്വകാര്യ പരിശീലന കേന്ദ്രങ്ങള്‍ക്കും 75 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. ട്രെയിനികള്‍ വാക്‌സിനെടുത്തവരാണെങ്കില്‍ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. വാക്‌സിനേഷനെടുക്കാത്ത ട്രെയിനികള്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
* നഴ്‌സറികള്‍ 75 ശതമാനം ശേഷിയില്‍ കവിയാതെ തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ.് നഴ്‌സറികളില്‍ ജോലിചെയ്യുന്നവരെല്ലാം പൂര്‍ണ്ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചവരായിരിക്കണം.
* പൂര്‍ണ്ണ ശേഷിയോടെ മ്യൂസിയങ്ങളും പൊതു ലൈബ്രറികളും തുറക്കാം. വാക്‌സിനെടുക്കാത്തവര്‍ക്കും കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുന്നതാണ്.
* പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ സെഷനുകള്‍ നടത്താന്‍ അനുമതി. എല്ലാ പരിശീലകരും വാക്‌സിനെടുത്തവരായിരിക്കണം. ഒരു സെഷനില്‍ അഞ്ച് പേരില്‍ കൂടുതല്‍ആളുകള്‍ പാടില്ല.
അടഞ്ഞതും തുറസ്സായതുമായ സ്ഥലങ്ങളില്‍ പ്രൊഫഷണല്‍ കായിക പരിശീലനങ്ങള്‍ നടത്താം. പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച പ്രാദേശിക അന്തര്‍ദേശീയ ടൂര്‍ണമെന്റുകള്‍ക്കായുള്ള പരിശീലനം അനുവദിക്കുന്നതാണ്.
🇶🇦ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച് ഖത്തര്‍.
✒️ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫിസ് പരിധി നിശ്ചയിച്ച് ഖത്തര്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് പരിധിയാണ് ഖത്തര്‍ നിശ്ചയിച്ചത്. തൊഴില്‍ മന്ത്രാലയവും വാണിജ്യ-വ്യവസായ മന്ത്രാലയവും സംയുക്തമായാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 14,000 റിയാല്‍ (ഏകദേശം 2,84,200 രൂപ) ആണ് ഇന്ത്യയില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട്മെന്റ് ചെയ്യുന്നതിനുള്ള ഫീസ്. ശ്രീലങ്കയില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 16,000 റിയാലും ഫിലിപ്പീന്‍സില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 15,000 റിയാലും ബംഗ്ലാദേശില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 14,000 റിയാലും ഇന്തോനീഷ്യില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 17,000 റിയാലുമാണ് ഫീസ് നിരക്ക്.
കെനിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 9,000 റിയാലാണ് ഫീസ്. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനായി ഏജന്‍സികള്‍ അമിത നിരക്ക് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഖത്തര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതല്‍ വിജ്ഞാപനം പ്രാബല്യത്തില്‍ വരും.
🇰🇼കുവൈത്തിൽ പിസിആർ പരിശോധനാ നിരക്ക് പരിഷ്കരിച്ചു.
✒️കുവൈത്തിൽ പിസിആർ പരിശോധന നിരക്ക് പരിഷ്കരിച്ച് ആരോഗ്യമന്ത്രാലയം. പുതിയ ഉത്തരവനുസരിച്ച് പിസിആർ പരിശോധനക്ക് ഈടാക്കാവുന്ന പരമാവധി നിരക്ക് ആറ് ദിനാറാണ്. ജനുവരി 30 ഞായറാഴ്ച മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലാവുക. നിലവിൽ 9 ദിനാർ ആണ് പിസിആർ പരിശോധന ക്ക് സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാവുന്ന പരമാവധി നിരക്ക്. പല ക്ലിനിക്കുകളും എട്ട് ദീനാർ നിരക്കിൽ പരിശോധന നടത്തുന്നുണ്ട്. നാട്ടിൽ പോകുന്നതും തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ടും ആരോഗ്യ നില അറിയാനും പി.സി.ആർ പരിശോധന നടത്തുന്നവർക്ക് നിരക്ക് കുറച്ചത് ആശ്വാസമാണ്. കോവിഡിന്റെ തുടക്കത്തിൽ 40 ദിനാർ ആയിരുന്ന നിരക്കാണ് പലതവണയായി കുറച്ച് ഇപ്പോൾ ആറു ദിനാർ ആക്കിയത്. അതിനിടെ കുവൈത്തിൽ ഏഴുലക്ഷത്തോളം പേർ ഇതിനോടകം കോവിഡിനെതിരെയുള്ള ബൂസ്റ്റർ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിൽ ലോകാരോഗ്യസംഘടന നിർദേശിച്ച സാഹചര്യത്തിലേക്ക് കുവൈത്ത് എത്തിയതായാണ് അധികൃതരുടെ വിലയിരുത്തൽ.
0 Comments