പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യനിലയെക്കുറിച്ച് ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.
കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. വൈകുന്നേരം നാലരയോടെയാണ് സംഭവം. കഴിഞ്ഞ മൂന്നുദിവസമായി പ്രദേശത്ത് കണ്ടുവന്ന മൂർഖൻ പാമ്പിനെ പിടിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
കല്ലുകൾക്ക് ഇടയിലുണ്ടായിരുന്ന പാമ്പിനെ പിടികൂടി ചാക്കിനുള്ളിൽ കയറ്റുന്നതിനിടെ പെട്ടെന്ന് കടിയേൽക്കുകയായിരുന്നു. വലുതുകാലിലാണ് പാമ്പ് കടിച്ചത്. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.
0 Comments