Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ ചില പ്രധാന വിദേശ വാർത്തകൾ

🇸🇦സൗദിയില്‍ കൊവിഡ് വ്യാപനം കുറയുന്നു.

✒️രണ്ടാഴ്ചത്തെ ശക്തിപ്പെടലിന് ശേഷം സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് വ്യാപനം(covid spread) കുറയുന്നു. പുതിയ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,608 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 4,622 പേര്‍ സുഖം പ്രാപിച്ചു. 

ചികിത്സയിലുണ്ടായിരുന്നവരില്‍ രണ്ടുപേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,47,819 ഉം രോഗമുക്തരുടെ എണ്ണം 5,94,762 ഉം ആയി. 8,918 ആയി ആകെ മരണസംഖ്യ. ചികിത്സയിലുള്ള 44,139 രോഗികളില്‍ 637 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 91.8 ശതമാനവും മരണനിരക്ക് 1.4 ശതമാനവുമായി. 24 മണിക്കൂറിനിടെ 142,887 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. പുതുതായി റിയാദ് 1,194, ജിദ്ദ 670, ദമ്മാം 159, മക്ക 228, ജിസാന്‍ 173, മദീന 155 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 54,841,337 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 25,312,053 ആദ്യ ഡോസും 23,533,435 രണ്ടാം ഡോസും 5,995,849 ബൂസ്റ്റര്‍ ഡോസുമാണ്.

🇴🇲നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഒമാന്‍, ജുമുഅ നമസ്‌കാരം നിര്‍ത്തിവെച്ചു.

✒️കൊവിഡ് നിയന്ത്രണങ്ങള്‍(covid restrictions) കര്‍ശനമാക്കി സുപ്രീം കമ്മിറ്റി (കൊവിഡ്-19). വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം(Jumua prayers) നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമായി പരിമിതപ്പെടുത്തി. സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും പൊതുപരിപാടികളും മാറ്റിവെക്കണമെന്നും സുപ്രീം കമ്മിറ്റി ഉത്തരവിറക്കി.

മസ്ജിദുകളില്‍ അഞ്ച് നേരത്തെ നിസ്‌കാരം തുടരും. 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പള്ളികളില്‍ ഔഖാഫ് മതകാര്യ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിച്ച മുഴുവന്‍ കൊവിഡ് സുരക്ഷാ മുന്‍കരുതലുകളും പൂര്‍ണ്ണമായി പാലിക്കണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. പൊതുമേഖലാ ഓഫീസുകളിലും തൊഴിലിടങ്ങളിലും ജീവനക്കാരുടെ എണ്ണം പകുതിയായി കുറക്കണം. ജീവനക്കാരില്‍ 50 ശതമാനം മാത്രം ജോലി സ്ഥലത്തെത്തുകയും ബാക്കി പകുതിപേര്‍ വീട്ടില്‍ ഇരുന്നും ജോലി ചെയ്യണം.

സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും അടക്കം പൊതുസ്വഭാവമുള്ള എല്ലാ പരിപാടികളും മാറ്റി വെക്കണം. ഇത്തരം പരിപാടികള്‍ നടത്തുകയാണെങ്കില്‍ കാഴ്ചക്കാരില്ലാതെ ആയിരിക്കണം. ഇത്തരം വേദികളിലും കൊവിഡ് വാക്സീനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ മറ്റു മറ്റു മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണം.റസ്റ്റോറന്റുകള്‍, കഫെകള്‍, കടകള്‍, മറ്റു വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ 50 ശതാമനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. സുരക്ഷ മാനദന്ധങ്ങള്‍ പൂര്‍ണമായി പാലിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ വാക്സീനേഷന്‍, സാമൂഹിക അകലം, മാസ്‌കുകള്‍ ധരിക്കല്‍ തുടങ്ങിയ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു.

🇦🇪യുഎഇയില്‍ 3,020 പേര്‍ക്ക് കൂടി കൊവിഡ് 19, നാലു മരണം.

✒️അബുദാബി: യുഎഇയില്‍ ഇന്ന് 3,020 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,333 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് നാല് മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 471,588 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,22,886 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,67,315 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,211 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 53,360 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇶🇦കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന് ഖത്തറില്‍ 1507 പേര്‍ പിടിയിലായി.

✒️ദോഹ: ഖത്തറില്‍(Qatar) കൊവിഡ് നിയന്ത്രണങ്ങള്‍(Covid restricions) ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 1507 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ ഇന്ന് അറിയിച്ചു. ഇവരില്‍ 973 പേരും മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.    

സാമൂഹിക അകലം പാലിക്കാത്തതിന് 501 പേര്‍ പിടിയിലായി. മൊബൈലില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 33 പേരെയും പിടികൂടി. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. പള്ളികള്‍, സ്‌കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

🇸🇦കൊവിഡിനെ കുറിച്ച് തെറ്റായ വിവരം പങ്കുവെച്ചാൽ രണ്ട് കോടി രൂപ വരെ പിഴ.

✒️കൊവിഡിനെ (covid) കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ (social media) തെറ്റായ വിവരം പങ്കുവെച്ചാൽ (sharing fake news) ശക്തമായ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം (Ministry of Interior, Saudi Arabia). ജനങ്ങളെ ഭീതിപ്പെടുത്തുന്ന വിധത്തില്‍ ഊഹാപോഹങ്ങളും വ്യാജ വിവരങ്ങളും പ്രചരിപ്പിച്ചാൽ 20 ലക്ഷം രൂപ മുതൽ രണ്ട് കോടി രൂപ വരെ പിഴ (Fine) ചുമത്തും. അല്ലെങ്കിൽ ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷ നൽകും. കുറ്റത്തിന്റെ സ്വഭാവം അനുസരിച്ച് സാമ്പത്തിക പിഴയും തടവുശിക്ഷയും ഒരുമിച്ചും നൽകും. കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മന്ത്രാലയം അറിയിച്ചു.

🇦🇪അബുദാബിയില്‍ പ്രവേശിക്കുന്ന സന്ദര്‍ശകര്‍ക്ക് നിബന്ധനകളില്‍ ഇളവ്.

✒️സന്ദര്‍ശകര്‍ക്ക് (visitors) അബുദാബിയില്‍ (Abu Dhabi) പ്രവേശിക്കാന്‍ കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് (Booster dose) എടുത്തിരിക്കണമെന്ന നിബന്ധനയില്ല. എമിറേറ്റില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകള്‍ (Abu Dhabi entry rules) പരിഷ്‍കരിച്ച സാഹചര്യത്തില്‍ വെള്ളിയാഴ്‍ച അബുദാബി സാംസ്‍കാരിക - ടൂറിസം വകുപ്പ് (Department of Culture and Tourism) ഇത് സംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറത്തിറക്കുകയായിരുന്നു.

സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും അല്‍ ഹുസ്‍ന്‍‌ ആപ്ലിക്കേഷനില്‍ ഗ്രീന്‍ പാസ് ലഭിക്കാന്‍ അബുദാബിയില്‍ കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയിരുന്നു. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്തണമെങ്കില്‍ 96 മണിക്കൂറിനിടെയുള്ള പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവായിരിക്കണം. എന്നാല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് 14 ദിവസത്തിനിടെയുള്ള പി.സി.ആര്‍ പരിശോധനാ ഫലം മതിയാവും.

എന്നാല്‍ ടൂറിസ്റ്റുകള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിബന്ധന ബാധകമല്ല. പകരം രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്റെ തെളിവ് ഹാജരാക്കണം. സ്വന്തം രാജ്യത്തെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയോ അല്ലെങ്കില്‍ പ്രിന്റ് ചെയ്‍ത വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ നല്‍കി ഒപ്പം കഴിഞ്ഞ 14 ദിവസത്തിനിടെ എടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം കൂടി ഹാജരാക്കിയാല്‍ മതിയാവും. സ്വന്തം രാജ്യത്തുനിന്ന് നടത്തിയ പരിശോധനയുടെ ഫലമാണെങ്കില്‍ 48 മണിക്കൂറാണ് കാലാവധി. വാക്സിനെടുക്കാത്തവര്‍ക്ക് 96 മണിക്കൂറിനിടെ എടുത്ത പി.സി.ആര്‍ പരിശോധനാ ഫലമാണ് ആവശ്യം. ടൂറിസ്റ്റുകള്‍ക്ക് എമിറേറ്റിലേക്ക് പ്രവേശിക്കാന്‍ അതിര്‍ത്തി റോഡുകളിലെ ഒരു ലേന്‍ പ്രത്യേകമായി നീക്കിവെയ്‍ക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

🇸🇦സൗദി: ഇഖാമ, റീ-എൻട്രി വിസകളുടെ കാലാവധി ജനുവരി 31-ന് ശേഷം പത്ത് ദിവസത്തേക്ക് കൂടി നീട്ടിനൽകാൻ തീരുമാനം.

✒️യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ റെസിഡൻസി പെർമിറ്റുകൾ, എക്സിറ്റ് ആൻഡ് റീ-എൻട്രി വിസകൾ എന്നിവയുടെ കാലാവധി 2022 ജനുവരി 31-ന് ശേഷം പത്ത് ദിവസത്തേക്ക് കൂടി നീട്ടി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി സൗദി അധികൃതർ വ്യക്തമാക്കി. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്) തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രവാസികൾക്ക് നൽകിയ മറുപടികളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇത്തരം രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഇഖാമ, റീ-എൻട്രി വിസകൾക്ക് പുറമെ സന്ദർശക വിസകളുടെ കാലാവധിയും 2022 ജനുവരി 31-ന് ശേഷം പത്ത് ദിവസത്തേക്ക് കൂടി നീട്ടി നൽകിയിട്ടുണ്ട്. കാലാവധി നീട്ടുന്നതിനുള്ള നടപടികൾ നാഷണൽ ഇൻഫോർമേഷൻ സെന്ററുമായി ചേർന്ന് സ്വയമേവ കൈക്കൊള്ളുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. സൗദിയിൽ നിന്ന് എക്സിറ്റ്, റീ-എൻട്രി വിസകളിൽ തിരികെ മടങ്ങുന്നതിന് മുൻപായി, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് ഈ ഇളവ് ലഭിക്കുന്നതല്ല.

🇦🇪അബുദാബി: COVID-19 രോഗബാധിതർക്ക് രോഗം സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാമെന്ന് SEHA.

✒️COVID-19 രോഗബാധിതരായവർക്ക്, രോഗലക്ഷണങ്ങളൊന്നും പ്രകടമാക്കാത്ത സാഹചര്യത്തിൽ, രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള പോസിറ്റീവ് ഫലം ലഭിച്ച് പത്ത് ദിവസത്തിന് ശേഷം സുരക്ഷിതമായി രക്തം ദാനം ചെയ്യാമെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. രോഗലക്ഷണമുള്ളവർക്ക് രോഗലക്ഷണങ്ങൾ പരിഹരിച്ച് 10 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാമെന്നും SEHA കൂട്ടിച്ചേർത്തു.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രക്തം ദാനം ചെയ്ത് കൊണ്ട് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ പങ്കാളികളാകാൻ SEHA അബുദാബിയിലെ പൗരന്മാരോടും, പ്രവാസികളോടും ആഹ്വാനം ചെയ്തു. COVID-19 വാക്സിൻ സ്വീകരിച്ച വ്യക്തികൾക്ക് രക്തം ദാനം ചെയ്യുന്നതിൽ തടസങ്ങളില്ലെന്നും SEHA വ്യക്തമാക്കി.

“രക്തദാനം മഹത്തായ ഒരു മാനുഷിക പ്രവർത്തനമാണ്. മറ്റുള്ളവർക്ക് തുണയാകുന്നതിനുള്ള യു.എ.ഇയുടെ മനോഭാവത്തെ ഇത് പിന്തുണയ്ക്കുന്നു. ആരോഗ്യമുള്ള ഒരാൾക്ക് ഓരോ 56 ദിവസത്തിലും രക്തം ദാനം ചെയ്യാൻ കഴിയും. പാൻഡെമിക് സമയത്ത് നിസ്വാർത്ഥമായി രക്തം ദാനം ചെയ്യുന്നത് തുടരുന്ന എല്ലാ പൊതുജനങ്ങൾക്കും SEHA-യുടെ പേരിൽ നന്ദി അറിയിക്കുന്നു.”, SEHA ആക്ടിംഗ് ഗ്രൂപ്പ് ചീഫ് ഓപ്പറേഷൻസ് ഓഫീസർ ഡോ. മർവാൻ അൽ കാബി അറിയിച്ചു.

🇴🇲ഒമാൻ: ഭക്ഷണശാലകൾ, വാണിജ്യകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം അമ്പത് ശതമാനം ശേഷിയിൽ നിയന്ത്രിക്കാൻ തീരുമാനം.

✒️രാജ്യത്തെ ഷോപ്പിംഗ് മാളുകൾ ഉൾപ്പടെയുള്ള വാണിജ്യകേന്ദ്രങ്ങൾ, വ്യാപാരശാലകൾ, റെസ്റ്ററന്റ്, കഫെ എന്നിവയുടെ പ്രവർത്തനം അമ്പത് ശതമാനം ശേഷിയിൽ നിയന്ത്രിക്കാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഒമാനിലെ COVID-19 മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

2022 ജനുവരി 21-ന് രാത്രിയാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ COVID-19 നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി ഒമാൻ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച പുതിയ മുൻകരുതൽ മാനദണ്ഡങ്ങളിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഒമാനിൽ പ്രതിദിന COVID-19 രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് സുപ്രീം കമ്മിറ്റി ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം രാജ്യത്തെ ഭക്ഷണശാലകൾ, വാണിജ്യകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം അമ്പത് ശതമാനം ശേഷിയിൽ നിയന്ത്രിക്കാനും, ഇത്തരം ഇടങ്ങളിലെ പ്രതിരോധ നടപടികൾ കർശനമാക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

റെസ്റ്ററന്റുകൾ, കഫെ, വാണിജ്യശാലകൾ, വ്യാപാരശാലകൾ, ഹാളുകൾ എന്നിവിടങ്ങളിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. ഇത്തരം ഇടങ്ങളിൽ പ്രവേശിക്കുന്നവരുടെ വാക്സിനേഷൻ രേഖകൾ പരിശോധിക്കേണ്ടതും, മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം എന്നിവ സംബന്ധിച്ച നിയമങ്ങൾ കർശനമായി നടപ്പിലാക്കേണ്ടതുമാണെന്നും സുപ്രീം കമ്മിറ്റി കൂട്ടിച്ചേർത്തു.

ഇതിന് പുറമെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അമ്പത് ശതമാനം ശേഷിയിൽ നിയന്ത്രിക്കാനും, പള്ളികളിൽ നിന്നുള്ള വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ താത്‌കാലികമായി ഒഴിവാക്കുന്നതിനും ഒമാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

Post a Comment

0 Comments