Ticker

6/recent/ticker-posts

Header Ads Widget

വാവ സുരേഷ് ​ഗുരുതരാവസ്ഥയിൽ ; കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി

മൂർഖൻ പാമ്പിന്റെ കടിയേറ്റ് വാവാ സുരേഷ് ഗുരുതരാവസ്ഥയിൽ. കോട്ടയം, കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. വൈകുന്നേരം നാലരയോടെയാണ് സംഭവം.

പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ നില ​ഗുരുതരം. തലച്ചോറിന്റെ പ്രവർത്തനമാണ് നിലവിൽ ​ഗുരുതരാവസ്ഥയിലുള്ളത്. വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വീട്ടുകാരുടെ അഭ്യർത്ഥനയെ തുടർന്ന് വാവ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തിയത്. കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്. വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്. കാൽ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്.

തുടർന്ന് വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ​ഗുരുതരമായതിനെ തുടർന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

നിലവിൽ വെന്റിലേറ്ററിലാണ് വാവ സുരേഷ്. വാവ സുരേഷിനെ കടിച്ചത് മൂർഖൻ പാമ്പ് തന്നെയാണ് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

2013 ലും 2020 ലും സമാനമായ സാഹചര്യത്തിൽ അതീവ ​ഗുരുതരാവസ്ഥയിൽ വാവ സുരേഷിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ പ്രത്യേക മെഡിക്കൽ ടീം രൂപീകരിച്ച് അപകട നിലയിൽ നിന്ന് വാവ സുരേഷിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

https://www.facebook.com/100045899685472/posts/485988132941172/?app=fbl

Post a Comment

0 Comments