Ticker

6/recent/ticker-posts

Header Ads Widget

വിനോദ യാത്രയ്‌ക്കെത്തിയ യുവാവ് ബാണാസുര സാഗര്‍ അണക്കെട്ടില്‍ മുങ്ങിമരിച്ചു

മാനന്തവാടി: വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ റിസർവോയറിൽ യുവാവ് മുങ്ങിമരിച്ചു. കൊടുവള്ളി സ്വദേശി റഷീദാ (28)ണ് മരിച്ചത്. വിനോദയാത്രക്ക് എത്തി സുഹൃത്തുക്കൾക്കൊപ്പം കുളിക്കവേയായിരുന്നു അപകടം.

ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം ഉണ്ടായത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ജില്ലയിൽ അടഞ്ഞു കിടക്കുകയാണ്. ബാണാസുര സാഗറിലും ആളുകൾക്ക് പ്രവേശനമില്ല. റിസർവോയറിന്റെ മറ്റൊരു ഭാഗത്ത് ഇറങ്ങിയപ്പോഴാണ് അപകടം.

ഇന്നലെയാണ് ഇവർ വിനോദയാത്രക്കായി എത്തിയത്. ബാണാസുര സാഗർ അണക്കെട്ടിന്റെ റിസർവോയറിൽ കുളിക്കുന്നതിനിടയിൽ ചെളിയിൽ പെട്ട് വെള്ളത്തിൽ താണുപോകുകയായിരുന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Post a Comment

0 Comments