Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇰🇼കുവൈത്തില്‍ ജീവനക്കാരും ഉപഭോക്താക്കളും മാസ്‌ക് ധരിച്ചില്ലെങ്കില്‍ വന്‍തുക പിഴ.

✒️കുവൈത്തില്‍?(Kuwait) ജീവനക്കാരോ ഉപഭോക്താക്കളോ മാസ്‌ക് (mask)ധരിച്ചില്ലെങ്കില്‍ കടയുടമകള്‍ 5,000 ദിനാര്‍ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. കൊവിഡിനെ(Covid) തുടര്‍ന്ന് 2020ല്‍ പ്രാബല്യത്തില്‍ വന്ന നിയമം പിന്നീട് ഒഴിവാക്കിയെങ്കിലും കൊവിഡ് വ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ വീണ്ടും ഇത് പ്രാബല്യത്തില്‍ വരുത്തിയതായി മുന്‍സിപ്പാലിറ്റിയുടെ ഹവല്ലി ഗവര്‍ണറേറ്റ് ഇന്‍സ്‌പെക്ടര്‍ ഇബ്രാഹിം അല്‍ സബാന്‍ പറഞ്ഞു.

മാസ്‌ക് ധരിക്കാത്ത ഉപഭോക്താക്കളും മാള്‍ സന്ദര്‍ശകരും നിയമനടപടികള്‍ നേരിടേണ്ടി വരും. സ്ഥാപനങ്ങളില്‍ എത്തുന്നവരോട് മാസ്‌ക് ധരിക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെടണം. മാസ്‌ക് ധരിക്കാത്തവര്‍ക്ക് പ്രവേശനം നല്‍കുന്ന സ്ഥാപന ഉടമകളും പിഴ അടയ്‌ക്കേണ്ടി വരും. മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്നവരെ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കരുത്. സഹായത്തിനായി സെക്യൂരിറ്റി ഗാര്‍ഡിനെയും പൊലീസിനെയും ബന്ധപ്പെടാം. നിയമം പാലിക്കാത്ത ഉപഭോക്താവിനെ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിച്ച് കോടതിയിലേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

🇦🇪യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം 3000 കടന്നു.

✒️അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകള്‍ മൂവായിരം കടന്നു. ഇന്ന് 3,068 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1226 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,24,861 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,99,065 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,58,031 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,185 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 38,849 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇴🇲ഒമാനില്‍ ബൂസ്റ്റര്‍ ഡോസായി ഇനി ആസ്‍ട്രസെനിക വാക്സിനും സ്വീകരിക്കാം.

✒️ഒമാനില്‍ (ഒമാന്‍) ബൂസ്റ്റര്‍ ഡോസായി ആസ്‍ട്രസെനിക വാക്സിനും (AstraZeneca Booster Dose) ഉപയോഗിക്കാം. ആരോഗ്യ മന്ത്രാലയം(Ministry of Health) കഴിഞ്ഞ ദിവസമാണ് ഇതിന് അനുമതി നല്‍കിയത്. നേരത്തെ ആസ്‍ട്രസെനിക വാക്സിന്റെ തന്നെ രണ്ട് ഡോസുകള്‍ (Two vaccine doses) പൂര്‍ത്തിയാക്കിവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ബൂസ്റ്റര്‍ ഡോസായും ആസ്‍ട്രസെനിക വാക്സിന്‍ തന്നെ സ്വീകരിക്കാമെന്നാണ് പുതിയ അറിയിപ്പ്.

രണ്ടു ഡോസ് വാക്‌സിൻ എടുത്ത് മൂന്നു മാസം കഴിഞ്ഞവർക്കാണ് നിലവില്‍ ഒമാനില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. നിലവിൽ ഫൈസര്‍ വാക്സിനാണ് ഒമാനില്‍ ബൂസ്റ്റര്‍ ഡോസായി നല്‍കി വന്നിരുന്നത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ 18 വയസിന് മുകളില്‍ പ്രായമുള്ള വിദേശികളും സ്വദേശികളും എത്രയും വേഗം ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും ഒമാന്‍ സുപ്രീം കമ്മിറ്റി അഭ്യർത്ഥിച്ചു.

🇴🇲ന്യൂനമര്‍ദം; ഒമാനില്‍ നാളെ മുതല്‍ വീണ്ടും മഴയ്‍ക്ക് സാധ്യത.

✒️വരും ദിവസങ്ങളില്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനമര്‍ദം (Low pressure) കാരണമുള്ള മഴയ്‍ക്ക് സാധ്യതയുണ്ടെന്ന് (Rain forecasted) മുന്നറിയിപ്പ്. മുസന്ദം ഗവര്‍ണറേറ്റിലും (Musandam Governorate) നോര്‍ത്ത് അല്‍ ബാത്തിന (North Al Batinah) ഗവര്‍ണറേറ്റിന്റെ ചില ഭാഗങ്ങളിലും മഴയ്‍ക്ക് സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ ബുള്ളറ്റിനില്‍ അറിയിച്ചിരിക്കുന്നത്. ജനുവരി 15 മുതല്‍ ഏതാനും ദിവസങ്ങളില്‍ ഇപ്പോഴത്തെ ന്യൂനമര്‍ദത്തിന്റെ സ്വാധീനം നിലനില്‍ക്കുമെന്നാണ് പ്രവചനം.

🇦🇪യുഎഇയിലും ഈ വാരാന്ത്യത്തിലും അടുത്തയാഴ്‍ചയും യുഎഇയില്‍ പരക്കെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎഇയുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

✒️യുഎഇയിലും ഈ വാരാന്ത്യത്തിലും അടുത്തയാഴ്‍ചയും യുഎഇയില്‍ പരക്കെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎഇയുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ തന്നെ അറിയിച്ചിരുന്നു. ജനുവരി 15 മുതല്‍ 19 വരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്‍ക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുള്ളത്. 

യുഎഇയിലുടനീളം വെള്ളിയാഴ്‍ച കനത്ത മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് ( ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്‍ച തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് അതീവ ശ്രദ്ധയോടെ മാത്രം വാഹനങ്ങള്‍ ഓടിക്കണമെന്നും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

അബുദാബിയില്‍ അല്‍ ഷവാമീഖ്, അല്‍ ഷംഖ, ബനിയാസ്, അല്‍ റഹ്‍ബ, ശഖബൂത്ത് സിറ്റി, അല്‍ ശഹാമ, അല്‍ റീഫ്, അല്‍ ഫലാഹ് എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു‍. അബുദാബിയിലെ നിരവധി റോഡുകളില്‍ വാഹനങ്ങളുടെ പരമാവധി വേഗത വെള്ളിയാഴ്‍ച രാവിലെ 80 കിലോമീറ്ററായി പരമിതപ്പെടുത്തുകയും ചെയ്‍തു. യുഎഇയില്‍ രാത്രിയിലും കാലാവസ്ഥ പൊതുവേ മേഘാവൃതമായിരിക്കുമെന്നും പരമാവധി 35 കിലോമീറ്റവര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

🇦🇪ദുബൈ എക്സ്പോയില്‍ ഒരു കോടി ആഘോഷം; പ്രവേശന ടിക്കറ്റ് 10 ദിര്‍ഹത്തിന് സ്വന്തമാക്കാം.

✒️എക്സ്പോ 2020 വേദിയിലെത്തുന്ന (Expo 2020) സന്ദര്‍ശകരുടെ എണ്ണം ഈ വരുന്ന ഞായറാഴ്‍ചയോടെ 10 ദശലക്ഷം (10 million visitors) കവിയുമെന്ന് അധികൃതര്‍ അറിയിച്ചു. സന്ദര്‍ശകരുടെ എണ്ണം ഒരു കോടിയിലെത്തുന്ന ദിവസത്തെ ആഹ്ലാദം പങ്കുവെയ്‍ക്കാനായി പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ജനുവരി 16ന് എക്സ്പോ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് വെറും 10 ദിര്‍ഹത്തിന് പ്രവേശന ടിക്കറ്റ് (Entry ticket) സ്വന്തമാക്കാം.

നിരവധി ആഘോഷ പരിപാടികളും എക്സ്പോ വേദിയില്‍ ഞായറാഴ്‍ച അരങ്ങേറും. വെള്ളിയാഴ്‍ച വൈകുന്നേരം അഞ്ച് മണി മുതല്‍ ഓണ്‍ലൈനായും അല്ലെങ്കില്‍ എക്സ്പോ ഗേറ്റുകളിലും ഞായറാഴ്‍ചയിലേക്കുള്ള എന്‍ട്രി ടിക്കറ്റുകള്‍ ലഭ്യമാവും. സീസണ്‍ പാസുള്ളവര്‍ക്ക് അധിക ഫീസുകളൊന്നുമില്ലാതെ തന്നെ പ്രവേശനം അനുവദിക്കും. കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ 72 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീഫ് ഫലമോ നിര്‍ബന്ധമാണ്. വാക്സിനെടുക്കാത്തവര്‍ക്ക് യുഎഇയുടെ വിവിധ ഭാഗങ്ങളിലുള്ള പരിശോധനാ കേന്ദ്രങ്ങളില്‍ നിന്ന് സൗജന്യമായി പി.സി.ആര്‍ പരിശോധന നടത്തുകയും ചെയ്യാം. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്സ്പോ 2020, മാര്‍ച്ച് 31 വരെ നീണ്ടുനില്‍ക്കും.

🇰🇼ഈ വര്‍ഷത്തെ ആദ്യ 11 ദിവസത്തിനിടെ നാടുകടത്തിയത് 607 പ്രവാസികളെ; പരിശോധന ശക്തം

✒️ഈ വര്‍ഷം ജനുവരിയിലെ ആദ്യ 11 ദിവസത്തിനുള്ളില്‍ കുവൈത്തില്‍ നിന്ന് നാടുകടത്തിയത് 607 പ്രവാസികളെ (Expats deported). ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് കറക്ഷണന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ( General Administration of Correctional Institutions), കുവൈത്തില്‍ ഡീപോര്‍ട്ടേഷന്‍ ആന്റ് ടെമ്പററി അറസ്റ്റ് അഫയേഴ്‍സ് (Department of Deportation and Temporary Arrest Affairs) വകുപ്പുകള്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.

നാടുകടത്തപ്പെട്ടവരില്‍ 340 പേര്‍ പുരുഷന്മാരും 267 പേര്‍ സ്‍ത്രീകളുമാണ്. വിവിധ നിയമലംഘനങ്ങള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സുരക്ഷാ ഏജന്‍സികളുടെ പിടിയിലായവരാണിവര്‍. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാനും എത്രയും വേഗം നിയമനടപടികള്‍ പൂര്‍ത്തിയാക്കി അവരെ രാജ്യത്തുനിന്ന് പുറത്താക്കാനും സുരക്ഷാ ഏജന്‍സികള്‍ കാണിക്കുന്ന കാര്യക്ഷമമായ പ്രവര്‍ത്തനമാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയാ വിഭാഗം അറിയിച്ചു.

കൊവിഡ് പ്രതിസന്ധിക്കിടയില്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറക്കുകയും വിമാന യാത്രകള്‍ പുനഃസ്ഥാപിക്കുകയും ചെയ്‍തതിന് പിന്നാലെ കുവൈത്തില്‍ നിയമ ലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന തുടങ്ങിയിരുന്നു. കുവൈത്ത് അമീറിന്റെ ഉത്തരവ് നമ്പര്‍ 17/1959 പ്രകാരമാണ് ഇങ്ങനെ പരിശോധന നടത്തി നാടുകടത്തല്‍ നടപടികള്‍ സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. പ്രവാസികളുടെ താമസം ഉള്‍പ്പെടെയുള്ളവ സംബന്ധമായ നിയമങ്ങളും അതത് സമയങ്ങളിലെ ഉത്തരവുകളും അടിസ്ഥാനമാക്കിയാണ് പരിശോധനകള്‍ നടത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതെന്നും വിശദീകരിച്ചിട്ടുണ്ട്.

അതേസമയം താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെയും തൊഴില്‍ നിയമ ലംഘകരെയും കണ്ടെത്താന്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധനകള്‍ ഇപ്പോഴും തുടര്‍ന്നുവരുന്നുണ്ട്. കൊവിഡ് സമയത്ത് പരിശോധനകള്‍ നിര്‍ത്തിവെയ്‍ക്കുകയും നിയമലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ അവസരം നല്‍കുകയും ചെയ്‍തിരുന്നു. ഒന്നിലേറെ തവണ ഇതിനുള്ള സമയം നീട്ടി നല്‍കിയിട്ടും നിരവധിപ്പേര്‍ ഇത് ഉപയോഗപ്പെടുത്തിയിരുന്നില്ല. കൊവിഡ് പ്രതിസന്ധിക്ക് അയവുവന്നതോടെ വിമാന സര്‍വീസുകള്‍ തുടങ്ങിയതിന് പിന്നാലെ ശക്തമായ പരിശോധനയും ആരംഭിക്കുകയായിരുന്നു.

അതേസമയം നിയമ ലംഘകരായ പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇനി പൊതുമാപ്പ് നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സ്വമേധയാ പിഴയടച്ച് രാജ്യം വിടാനാവും. ഇവര്‍ക്ക് മറ്റൊരു വിസയില്‍ തിരികെ വരികയും ചെയ്യാം. എന്നാല്‍ അധികൃതരുടെ പരിശോധനയില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കുവൈത്തില്‍ പിന്നീട് വിലക്കേര്‍പ്പെടുത്തും. മറ്റ് ജി.സി.സി രാജ്യങ്ങളില്‍ പ്രവേശിക്കാനും ഇവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് വിലക്കുണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്.

🇦🇪അബുദാബി: വിസ സ്‌ക്രീനിംഗ് അപ്പോയിന്റ്‌മെന്റുകൾ കാര്യക്ഷമമാക്കാൻ SEHA പുതിയ ആപ്പ് പുറത്തിറക്കി.

✒️പ്രവാസികൾക്ക് വിസ സ്‌ക്രീനിംഗ് അപ്പോയിന്റ്‌മെന്റുകൾ ലളിതമായി ലഭ്യമാക്കുന്നതിനായി യു എ ഇയിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ ശൃംഖലയായ അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) ഒരു പുതിയ സ്മാർട്ട് ഫോൺ ആപ്പ് പുറത്തിറക്കി. ‘SEHA വിസ സ്ക്രീനിംഗ് ആപ്പ്’ ഉപയോഗിച്ച് കൊണ്ട് അബുദാബിയിലെ താമസക്കാർക്ക് SEHA-യുടെ ഡിസീസ് പ്രിവൻഷൻ ആൻഡ് സ്ക്രീനിംഗ് സെന്ററുകളിൽ എളുപ്പത്തിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്.

ഈ ആപ്പിന്റെ ആദ്യ ഘട്ടത്തിൽ വ്യക്തിഗത ബുക്കിംഗിന് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ വാണിജ്യ സ്ഥാപനങ്ങൾക്ക് ഇത്തരം ബുക്കിങ്ങുകൾ ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നതിനായായി ഈ ആപ്ലിക്കേഷൻ വിപുലീകരിക്കുന്നതാണ്.

വിസ മെഡിക്കൽ സ്ക്രീനിംഗ് നടപടികൾക്കായി നേരിട്ട് എത്തുന്നതിന് പകരം മുൻ‌കൂർ ബുക്കിംഗ് ഉറപ്പാക്കുന്നതിലൂടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും, നടപടിക്രമണങ്ങൾ ലളിതമാക്കുന്നതിനും, പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും SEHA ലക്ഷ്യമിടുന്നു. എമിറേറ്റിലുടനീളം 12 ഡിസീസ് പ്രിവൻഷൻ ആൻഡ് സ്‌ക്രീനിംഗ് സെന്ററുകൾ ഉള്ളതിനാൽ, സ്‌മാർട്ട്‌ഫോൺ അടിസ്ഥാനമാക്കിയുള്ള അപ്പോയിന്റ്‌മെന്റ് സേവനം ബുക്കിംഗ് പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നു.

ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ എന്നിവ വഴി iOS, Android ഫോണുകളിൽ SEHA വിസ സ്ക്രീനിംഗ് ആപ്പ് ലഭ്യമാണ്. അബുദാബിയിലെ താമസക്കാർ അവരുടെ വിസ ലഭിക്കുന്നതിനും പുതുക്കുന്നതിനും മുമ്പായി ഡിസീസ് പ്രിവൻഷൻ ആൻഡ് സ്‌ക്രീനിംഗ് സെന്ററുകൾ സന്ദർശിക്കേണ്ടതുണ്ട്. നേരത്തെ ഇത്തരം സേവനങ്ങൾക്കായി ഉപഭോക്താക്കൾ വാക്ക്-ഇൻ അടിസ്ഥാനത്തിലാണ് ഈ കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നത്. എന്നാൽ പുതിയ ആപ്പ് ഉപയോഗിച്ച് കൊണ്ട് താമസക്കാർക്ക് അവർക്ക് അനുയോജ്യമായ സമയം തിരഞ്ഞെടുക്കാവുന്നതാണ്.

🇸🇦സൗദി അറേബ്യ: COVID-19 നിയന്ത്രണങ്ങളിൽ വീഴ്ച്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം.

✒️രാജ്യത്തെ COVID-19 പ്രതിരോധ നിയന്ത്രണങ്ങളിൽ വീഴ്ച്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2022 ജനുവരി 13-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളോട് താഴെ പറയുന്ന COVID-19 പ്രതിരോധ നടപടികൾ കർശനമാക്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്:

സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്ന മുഴുവൻ പേരുടെയും ശാരീരിക ഊഷ്മാവ് പരിശോധിച്ച് രേഖപ്പെടുത്തേണ്ടതാണ്.
വാക്സിനെടുക്കാത്തവർ, COVID-19 രോഗബാധിതർ എന്നീ വിഭാഗങ്ങൾക്ക് സ്ഥാപനങ്ങളിൽ പ്രവേശനം അനുവദിക്കരുത്.
സ്ഥാപനങ്ങളിൽ സാനിറ്റൈസറുകൾ ലഭ്യമാക്കേണ്ടതാണ്.
സ്ഥാപനങ്ങളിലെത്തുന്ന മുഴുവൻ പേർക്കും മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുണ്ട്.
സ്വകാര്യ സ്ഥാപനങ്ങളിൽ സാമൂഹിക അകലം സംബന്ധിച്ച നിയമങ്ങൾ കർശനമായി നടപ്പിലാക്കേണ്ടതാണ്.
സ്ഥാപനങ്ങളിലെ വിവിധ ഇടങ്ങൾ, വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ ഷോപ്പിംഗ് കാർട്ടുകൾ തുടങ്ങിയവ കൃത്യമായി അണുവിമുക്തമാക്കേണ്ടതാണ്.
ഇത്തരം നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്ന ചെറിയ സ്ഥാപനങ്ങൾക്ക് 10000 റിയാൽ മുതൽക്കും, വലിയ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം റിയാൽ വരെയും പിഴ ചുമത്തുന്നതാണ്. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് രണ്ട് ലക്ഷം റിയാൽ വരെ പിഴ ചുമത്തുന്നതാണ്. ഇത്തരം സ്ഥാപനങ്ങൾ ആറ് മാസം വരെ അടച്ചിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

🇦🇪അബുദാബി: കൃത്യമായ സിഗ്നൽ കൂടാതെ വാഹനങ്ങൾ വരിതെറ്റിച്ച് ഓടിക്കുന്നത് 400 ദിർഹം പിഴ ചുമത്താവുന്ന കുറ്റമാണെന്ന് പോലീസ്.

✒️എമിറേറ്റിലെ റോഡുകളിൽ സിഗ്നൽ കൂടാതെ ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് വാഹനങ്ങൾ ദിശമാറ്റുന്നത് പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ജനുവരി 13-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2021-ൽ മാത്രം എമിറേറ്റിൽ ഇത്തരത്തിൽ അശ്രദ്ധമായി വാഹനങ്ങൾ ഡ്രൈവ് ചെയ്ത 16378 പേർക്കെതിരെ നടപടികൾ സ്വീകരിച്ചതായി അബുദാബി പോലീസ് വ്യക്തമാക്കി. ഇൻഡികേറ്ററുകൾ കൃത്യമായി ഉപയോഗിക്കാതെ വാഹനങ്ങൾ ദിശാമാറ്റി ഓടിക്കുന്നത് പുറകിൽ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരിൽ അമ്പരപ്പ്‌ ഉണ്ടാക്കാനിടയുണ്ടെന്നും, ഇത് വാഹനാപകടങ്ങളിലേക്ക് നയിക്കാമെന്നും പോലീസ് കൂട്ടിച്ചേർത്തു.

വാഹനങ്ങൾ ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് ദിശമാറ്റുന്നതിന് മുൻപായി ഇൻഡികേറ്ററുകൾ കൃത്യമായി ഉപയോഗിക്കാൻ പോലീസ് ആഹ്വാനം ചെയ്തു. ഇതിൽ വരുത്തുന്ന വീഴ്ച്ചകൾക്ക് ട്രാഫിക് നിയമങ്ങളിലെ ആർട്ടിക്കിൾ 83 പ്രകാരം 400 ദിർഹം പിഴ ചുമത്താവുന്നതാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.

🇶🇦കോവിഡ് നിയമലംഘനം; ഖത്തറിൽ ഇന്നലെ അറസ്റ്റിലായത് 316 പേർ.

✒️ഖത്തറിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച 316 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാസ്ക് ധരിക്കാത്ത 258 ആളുകൾ ഉൾപ്പടെ സാമൂഹ്യ അകലം പാലിക്കാത്ത ആളുകളും ആർഎസ്റ്റിലായവരിൽ ഉണ്ട്. രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമായപ്പോള്‍ ഇത്തരം പരിശോധനകള്‍ അധികൃതര്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ പ്രതിദിനം കോവിഡ് കേസുകള്‍ ഗണ്യ മായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയമം പാലിക്കുന്നുവെന്നുറപ്പുവരുത്തുന്നതിന്റെ ഭാഗമായായി പരിശോധനകള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

🔴ഒരു റൺവേയിൽ ഒരേ സമയം രണ്ട് വിമാനങ്ങൾ; രണ്ടും ഇന്ത്യയിലേക്ക് - ഒഴിവായത് വൻ ദുരന്തം.

✒️ഒരു റൺവേയിൽ നിന്ന് പറന്നുയരാൻ ഒരേസമയം രണ്ട് വിമാനങ്ങൾ. കണ്ടുപിടിച്ചതിനാൽ ഒഴിവായത് വൻ ദുരന്തം. ദുബൈ വിമാനത്താവളത്തിലാണ് ഇന്ത്യയിലേക്കുള്ള രണ്ട് ബോയിങ് 777 വിമാനങ്ങൾ ഒരേ റൺവേയിൽ നിന്ന് കുതിച്ചുയരാനൊരുങ്ങി ആശങ്ക പടർത്തിയത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി നടന്ന സംഭവത്തെ കുറിച്ച് യു.എ.ഇ ഏവിയേഷൻ അതോറിറ്റി നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട് ഇന്ത്യയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ദുബൈയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന എമിറേറ്റ്സിൻ്റെ ഇകെ -524 വിമാനവും ബംഗളൂരുവിലേക്ക് പുറപ്പെടേണ്ട എമിറേറ്റ്സിൻ്റെ തന്നെ ഇകെ- 568 വിമാനവുമാണ് ഒരേ സമയം ഒരേ റൺവേയിൽ നിന്ന് പറന്നുയരാനൊരുങ്ങിയത്. ഈ മാസം ഏഴിന് രാത്രി 9.45ന് പുറപ്പെടേണ്ട വിമാനങ്ങളായിരുന്നു ഇവ. രണ്ട് വിമാനങ്ങൾ തമ്മിൽ ടേക്ക് ഓഫിന് അഞ്ച് മിനിറ്റിന്റെ ഇടവേള മാത്രമേ ഉണ്ടായിരുന്നുള്ളൂയെന്നറിയുന്നു.

ദുബൈയിൽ നിന്നും ഹൈദരാബാദിലേക്കുള്ള വിമാനം ടേക്ക് ഓഫ് ചെയ്യാൻ വേണ്ടി റൺവേയിലേക്ക് തിരിയുമ്പോഴാണ് എതിരേ അതിവേഗത്തിൽ മറ്റൊരു വിമാനം വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എയർ ട്രാഫിക് കൺട്രോളർ (എ.ടി.സി) ഇടപെട്ട് ടേക്ക് ഓഫ് മാറ്റിവെക്കുകയായിരുന്നു. മണിക്കൂറിൽ 240 കിലോമീറ്റർ (130 നോട്ട്സ്) വേഗതയിലായിരുന്നു ഈ വിമാനമെങ്കിലും ടേക്ക് ഓഫ് നിയന്ത്രിക്കാനായത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷിതമായി ടാക്സിവേയിലേക്ക് പ്രവേശിച്ച ദുബൈ-ഹൈദരാബാദ് വിമാനം അൽപ്പസമയത്തിനുശേഷം യാത്ര തുടരുകയും ചെയ്തു. സംഭവത്തെക്കുറിച്ച് യു.എ.ഇയിലെ എ.എ.ഐ.എസ്(Air Accident Investigation Sector) വിശദമായി അന്വേഷണം നടത്തിവരികയാണ്.

ബുർജിന്​ മുകളിൽ വീണ്ടും എമിറേറ്റ്​സിന്‍റെ 'എയർഹോസ്റ്റസ്​'

കഴിഞ്ഞ വർഷം ആഗസ്റ്റിൽ എമിറേറ്റ്​സ്​ എയർലൈൻസ്​ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ കണ്ടവരെല്ലാം അൽഭുതപ്പെട്ടിരുന്നു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ്​ ഖലീഫയുടെ മുകളിൽ എയർഹോസ്​റ്റസിന്‍റെ വേഷത്തിൽ ഒരാൾ നിൽക്കുന്നതായിരുന്നു വീഡിയോ.

നികോൾ സ്​മിത്ത്​ ലുഡ്​വിക്​ എന്ന സ്​കൈഡൈവറായിരുന്നു അതിസാഹസികമായ വീഡിയോയിൽ എയർഹോസ്റ്റസായി ​വേഷമിട്ടത്​. ലോകം മുഴുവൻ ശ്രദ്ധിച്ച വീഡിയോക്ക്​ പുതിയ പതിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്​ എമിറേറ്റ്​സ്​. വെള്ളിയാഴ്ച പുറത്തുവിട്ട പുതിയ വീഡിയോയിലും നികോൾ ലുഡ്​വിക് പഴയ എയർഹോസ്റ്റസ്​ വേഷത്തിൽ തന്നെയാണ്​ എത്തിയിരിക്കുന്നത്​. ഇത്തവണ എക്സ്​പോ 2020ദുബൈയിലേക്ക്​ ആളുകളെ ക്ഷണിച്ചുകൊണ്ടുള്ളതാണ്​ വീഡിയോ.

നേരത്തെ, ബ്രിട്ടൻ യു.എ.ഇയെ യാത്രവിലക്കുള്ള പട്ടികയിൽ നിന്ന്​ ഒഴിവാക്കിയതിന്​ നന്ദി പറയുന്നതായിരുന്നു വീഡിയോയിലെ ഉള്ളടക്കം. 'ഞാനിവിടെ തന്നെയുണ്ട്​, എനിക്ക്​ ഇവിടെ നിന്ന്​ ദുബൈ എക്സ്​പോ കാണാം' എന്ന പ്ലക്കാർഡാണ്​ പുതിയ വീഡിയോയിൽ എയർഹോസ്റ്റസ്​ കാണിക്കുന്നത്​. പലക്കാർഡുകൾ കാണിച്ചുകൊണ്ടിരിക്കെ ഇവരുടെ പിറകിലൂടെ ലോകത്തെ തന്നെ ഏറ്റവും വലിയ പാസഞ്ചർ വിമാനമായ എമിറേറ്റ്​സ്​-എ380 കടന്നുപോകുന്നതും പുതിയ വീഡിയോയുടെ സവിശേഷതയാണ്​.

എക്സ്​പോയിലേക്ക്​ സ്വാഗതം ചെയ്യുന്ന ബഹുവർണ ചിത്രങ്ങൾ പതിച്ച വിമാനമാണിത്​. വിമാനം എക്സ്​പോ നഗരിയിലേക്ക്​ പറന്നകലുമ്പോൾ​ എയർഹോസ്റ്റസ്​ കൈവീശി കാണിക്കുന്നതായാണ്​ വീഡിയോ അവസാനിക്കുന്നത്​.

Post a Comment

0 Comments