Ticker

6/recent/ticker-posts

Header Ads Widget

Republic Day : എഴുപത്തി മൂന്നാം റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം; ദില്ലിയടക്കമുള്ള നഗരങ്ങളിൽ ജാ​ഗ്രത

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന ( 73rd Republic Day) നിറവില്‍ രാജ്യം. രാവിലെ പത്ത് മണിക്ക് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. പത്തരയോടെ രാജ് പഥില്‍ പരേ‍ഡ് തുടങ്ങും. കൊവിഡ് വ്യാപനത്തിനിടെ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടികുറച്ചാണ് ഇത്തവണ പരേഡ് നടക്കുന്നത്. 21 നിശ്ചലദൃശങ്ങള്‍ പരേഡിലുണ്ടാകും. ഇത്തവണ വിഷിഷ്ടാതിഥി ഉണ്ടാവില്ല. തലസ്ഥാന നഗരത്തിൽ അടുത്തിടെ സ്ഫോടകവസ്തു കണ്ടെത്തിയ സാഹചര്യത്തിൽ ദില്ലി ഉള്‍പ്പടെയുള്ള നഗരങ്ങള്‍ അതീവ ജാഗ്രതയിലാണ്.

ഇന്നത്തെ പ്രത്യേക പരിപാടികൾ

എൻസിസി അംഗങ്ങൾ നയിക്കുന്ന 'ഷഹീദോം കോ ശത് ശത് നമൻ' എന്ന പരിപാടിക്ക് നാളെ ആരംഭമാകും. വരും വർഷങ്ങളിലും അത് നമുക്ക് കാണാനാവും. ഇതിനു പുറമെ 75 ആകാശയാനങ്ങൾ പങ്കെടുക്കുന്ന 'ഇന്ത്യൻ എയർഫോഴ്സ് ഷോ ഡൌൺ', രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മത്സരങ്ങൾ നടത്തി തിരഞ്ഞെടുത്ത 480 -ൽ പരം നർത്തകീ നർത്തകന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള 'വന്ദേഭാരതം' നൃത്തപരിപാടി, എഴുപത്തഞ്ചടി നീളവും പതിനഞ്ചടി വീതിയുമുള്ള ഭീമൻ സ്ക്രോളുകൾ അണിനിരക്കുന്ന 'കലാ കുംഭ്', എഴുപത്തഞ്ചു വർഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം വിശദീകരിക്കുന്ന പ്രൊജക്ഷൻ മാപ്പിംഗ്, സ്‌കൂൾ കുട്ടികളെക്കൊണ്ട് രക്തസാക്ഷികളുടെ കഥ പറയിക്കുന്ന 'വീർ ഗാഥ' പരിപാടി, കാണികളുടെ സൗകര്യം കണക്കിലെടുത്തുകൊണ്ട് സ്ഥാപിക്കപ്പെടുന്ന പത്ത് വമ്പൻ LED സ്ക്രീനുകൾ, ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ പങ്കെടുക്കാൻ അണിനിരക്കുന്ന ആയിരത്തിലധികം ഡ്രോണുകൾ എന്നിങ്ങനെ പലതും ഇത്തവണ പുതുമയാകും.

ഡല്‍ഹി ഏരിയ കമാന്‍ഡിംഗ് ജനറല്‍ ഓഫീസര്‍ ജനറല്‍ വിജയ് കുമാര്‍ മിശ്രയാണ് ഇന്നത്തെ പരേഡ് കമാന്‍ഡര്‍. ഡല്‍ഹി ഏരിയ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ അലോക് കാക്കര്‍ രണ്ടാം കമാന്‍ഡ് ആകും. അസം റെജിമെന്റ്, രാജ്പുത് റെജിമെന്റ്, സിഖ് ലൈറ്റ് ഇന്‍ഫന്‍ട്രി, ജമ്മു ആന്‍ഡ് കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി, ആര്‍മി ഓര്‍ഡനന്‍സ് കോര്‍പ്‌സ് റെജിമെന്റ്, പാരച്യൂട്ട് റെജിമെന്റ് എന്നി ആറ് വിഭാഗങ്ങളാകും ഇന്ത്യന്‍ സൈന്യത്തിനെ പ്രതിനിധികരിച്ച് മാര്‍ച്ചിംഗ് കോണ്ടിംഗന്റുകള്‍. കുതിരപ്പടയുടെ ഒരു നിരയായിരിക്കും ഇന്ത്യന്‍ സൈന്യത്തിന്റെ ടാബ്ലോയെ പ്രതിനിധീകരിക്കുക്കാന്‍ ആദ്യം നീങ്ങും.

സേനയുടെ ഏവിയേഷന്‍ വിഭാഗത്തിന്റെ നൂതന ലൈറ്റ് ഹെലികോപ്റ്ററുകളുടെ ഒരു ഫ്‌ലൈ പാസ്റ്റ് കാഴ്ചയുടെ റിപ്പബ്ലിക്ക് ദിന വിരുന്ന് ആകാശത്ത് ഒരുക്കും.രണ്ട് ധനുഷ് ഹോവിറ്റ്സര്‍, ഒരു 75/24 പാക്ക് ഹോവിറ്റ്‌സര്‍, രണ്ട് സര്‍വത്ര ബ്രിഡ്ജ്-ലേയിംഗ് സിസ്റ്റം, രണ്ട് തരണ്‍ ശക്തി ഇലക്ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റം, ഒരു എച്ച്ടി-16 ഇലക്ട്രോണിക് വാര്‍ഫെയര്‍, രണ്ട് ആകാശ് മിസൈല്‍ സിസ്റ്റം, ഒരു ടൈഗര്‍ ക്യാറ്റ് മിസൈല്‍ സിസ്റ്റം എന്നിവയും യന്ത്രവല്‍കൃത നിരില്‍ ഉണ്ടാവും. ഇന്ത്യന്‍ നാവികസേനയുടെയും ഇന്ത്യന്‍ വ്യോമസേനയുടെയും ഓരോ മാര്‍ച്ചിംഗ് സംഘമാണ് 2022 റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുക. അര്‍ദ്ധസൈനിക സേനകള്‍, സായുധ സേനകള്‍,എന്‍സിസി ഡല്‍ഹി പോലീസ്, നാഷണല്‍ സര്‍വീസ് സ്‌കീം മുതലായ വിഭാഗങ്ങളും പരേഡില്‍ അണിനിരക്കും.


വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെയും വകുപ്പുകളുടെയും സായുധ സേനയുടെയും 25 ടാബ്ലോകള്‍ ആണ് ഇത്തവണത്തെ പരേഡില്‍ അണിനിരക്കുക. അശോക് ചക്ര അവാര്‍ഡ് ജേതാവും രണ്ട് പരമവീര ചക്ര അവാര്‍ഡ് ജേതാക്കളും 2022 റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കും. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (ബിഎസ്എഫ്) ഒരു വനിതാ ടീമും ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ (ഐടിബിപി) ഒരു പുരുഷ ടീമും- മോട്ടോര്‍ സൈക്കിളില്‍ സാഹസിക കാഴ്ച ഒരുക്കും. പ്രധാനമന്ത്രി യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിയ്ക്കുന്നതോടെ ആണ് റിപ്പബ്ലിക്ക് ദിന ചടങ്ങുകള്‍ ആരംഭിയ്ക്കുക. ജമ്മുകാശ്മീരില്‍ ഭീകരരെ നേരിട്ട് വീരമ്യത്യു വരിച്ച സുരക്ഷാ സേനാംഗങ്ങള്‍ക്കും പരേഡിന് മുന്‍പയ് ആദരാജ്ഞലികള്‍ അര്‍പ്പിയ്ക്കും.


കൊവിഡും, ആഘോഷവും

പത്തുമണിക്ക് പകരം പത്തരയ്ക്കാണ് ഇത്തവണ ചടങ്ങുകൾ ആരംഭിക്കുക. പരേഡ് സമയത്തെ ദൃശ്യത മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യമാണ് ഈ സമയമാറ്റത്തിന്റെ ലക്ഷ്യം. സന്ദർശകരെ പരമാവധി ചുരുക്കി, കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇത്തവണ ആഘോഷങ്ങൾ എല്ലാം തന്നെ നടക്കുക. കൊവിഡ് പ്രമാണിച്ച് ഇത്തവണ വിദേശി സാന്നിധ്യങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല.

Post a Comment

0 Comments