Ticker

6/recent/ticker-posts

Header Ads Widget

Saudi Airline : പ്രവാസികള്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ കൂടുതല്‍ സൗകര്യം; സൗദി എയര്‍ലൈന്‍സ് സര്‍വീസ്

പ്രവാസികള്‍ക്ക് (Expatriates)ഇനി നേരിട്ട് സൗദിയിലേക്കും(Saudi Arabia) തിരിച്ചും യാത്ര ചെയ്യാന്‍ കൂടുതല്‍ സൗകര്യം. ഇന്ത്യ-സൗദി എയര്‍ബബ്ള്‍ കരാര്‍(Air Bubble Agreement) പ്രകാരം സൗദി എയര്‍ലൈന്‍സ് വിമാന സര്‍വീസ് ശനിയാഴ്ച മുതല്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ കേരളത്തില്‍, കൊച്ചിയിലേക്കും തിരികെ ജിദ്ദ, റിയാദ് വിമാനത്താവളങ്ങളിലേക്കും മാത്രമാണ് സര്‍വീസ്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും സര്‍വീസ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്കും താരതമ്യേന കുറവാണ്. പ്രവാസികള്‍ക്ക് വളരെ ആശ്വാസം നല്‍കുന്ന നിരക്കാണത്. കൊച്ചി വിമാനത്തിലെ ടിക്കറ്റ് നിരക്ക് എക്കണോമി ക്ലാസില്‍ 23 കിലോ ബാഗേജ് ഉള്‍പ്പടെ റിയാദില്‍ നിന്ന് 999 റിയാലും ജിദ്ദയില്‍ നിന്ന് 1100 റിയാലുമാണ്. 46 കിലോ ബാഗേജ് ഉള്‍പ്പടെ റിയാദില്‍ നിന്ന് 1099 റിയാലും ജിദ്ദയില്‍ നിന്ന് 1765 റിയാലുമാണ് ടിക്കറ്റ് നിരക്ക്. ജിദ്ദയില്‍ നിന്ന് തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലും റിയാദില്‍ നിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും വിമാനം സര്‍വിസ് നടത്തും. ഇതേ ദിവസങ്ങളില്‍ തന്നെ തിരിച്ചുമുള്ള സര്‍വീസ്.

ഒന്ന് കഴിഞ്ഞ് രണ്ടാമതൊരു ഉംറ ചെയ്യാന്‍ 10 ദിവസത്തിന് ശേഷം മാത്രം അനുമതി

റിയാദ്: ഒന്ന് കഴിഞ്ഞ് രണ്ടാമതൊരു ഉംറ(Umrah) ചെയ്യാന്‍ 10 ദിവസത്തിന് ശേഷം മാത്രമേ അനുമതി നല്‍കൂ എന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കൊവിഡ്(covid) വ്യാപനം വീണ്ടും ശക്തമായ പശ്ചാത്തലത്തിലാണ് ഒരാള്‍ക്ക് ഒന്നിലധികം ഉംറ നിര്‍വഹിക്കുന്ന കാര്യത്തില്‍ ഈ നിബന്ധന നിര്‍ബന്ധമാക്കിയത്.

ആവര്‍ത്തന ഉംറകള്‍ക്കിടയില്‍ 10 ദിവസ ഇടവേള ഇനി മുതല്‍ നിര്‍ബന്ധമാണ്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ആവര്‍ത്ത ഉംറകള്‍ക്കിടയിലെ ഇടവേള നിബന്ധന എടുത്തുകളഞ്ഞിരുന്നു. ഒന്ന് പൂര്‍ത്തയാക്കി അടുത്തതിന് ഉടനെ അപേക്ഷിക്കാന്‍ കഴിയുമായിരുന്നു. പുതിയ സാഹചര്യത്തില്‍ ഇതിനുള്ള സാധ്യതയാണ് ഹജ്ജ് ഉംറ മന്ത്രാലയം റദ്ദാക്കിയിരിക്കുന്നത്. ഇതോടെ ഒരു ഉംറക്ക് ശേഷം പുതിയ പെര്‍മിറ്റ് ലഭിക്കാന്‍ 10 ദിവസം കാത്ത് നില്‍ക്കേണ്ടിവരും.

സൗദിയില്‍ 3,000 കടന്ന് പുതിയ കൊവിഡ് കേസുകള്‍

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് (covid)കേസുകളുടെ പ്രതിദിന എണ്ണം 3,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,045 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 424 പേര്‍ സുഖം പ്രാപിച്ചു. മരണസംഖ്യയും നേരിയ തോതില്‍ ഉയര്‍ന്നു. രാജ്യത്താകെ മൂന്നുമരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,65,482 ഉം രോഗമുക്തരുടെ എണ്ണം 5,43,553 ഉം ആയി. ആകെ മരണസംഖ്യ 8,886 ആയി. രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,043 ആയി ഉയര്‍ന്നു. ഇവരില്‍ 109 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ വര്‍ധിക്കുന്നത്. 855 പേര്‍ക്കാണ് പുതുതായി റിയാദില്‍ രോഗം ബാധിച്ചത്. ജിദ്ദയില്‍ 647 ഉം മക്കയില്‍ 398 ഉം ഹുഫൂഫില്‍ 152 ഉം ദമ്മാമില്‍ 144 ഉം മദീനയില്‍ 70 ഉം പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയില്‍ ഇതുവരെ 5,18,83,039 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 2,50,73,276 ആദ്യ ഡോസും 2,32,75,176 രണ്ടാം ഡോസും 35,34,587 ബൂസ്റ്റര്‍ ഡോസുമാണ്.

Post a Comment

0 Comments