Ticker

6/recent/ticker-posts

Header Ads Widget

കോവിഡ് നിയന്ത്രണങ്ങളില്‍ വലിയ ഇളവുകള്‍; ഭക്ഷണശാലകളിലും സിനിമാതിയേറ്ററിലും 100% പ്രവേശനം......

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ കാര്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് ഇത്.

ബാറുകള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിക്കും. സംസ്ഥാനത്തെ തീയേറ്ററുകള്‍ നൂറ് ശതമാനം സിറ്റിങ് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാം.

ആശുപത്രിയിലെ കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിക്കുന്ന രീതി നിര്‍ത്തലാക്കി.

എല്ലാ പൊതുപരിപാടികള്‍ക്കും പരമാവധി 1500 പേരെ പങ്കെടുപ്പിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

മേൽപ്പറഞ്ഞ ഇളവുകൾ നിലവിൽ വന്നാലും കോവിഡ്, പ്രോട്ടോകോൾ അനുസരിച്ച് മാത്രമാണ് ഈ സ്ഥാപനങ്ങളും ചടങ്ങുകളും നടത്തേണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Post a Comment

0 Comments