Ticker

6/recent/ticker-posts

Header Ads Widget

തൃശൂർ പുതുക്കാട് പാളം തെറ്റിയ ട്രെയിൻ നീക്കാൻ ശ്രമം തുടരുന്നു; വിവിധ ട്രെയിനുകൾ റദ്ദാക്കി.

തൃശൂർ പുതുക്കാട് പാളം തെറ്റിയ ട്രെയിൻ നീക്കാൻ ശ്രമം തുടരുന്നു. ചാലക്കുടിക്കും ഒല്ലൂരിനും ഇടയിൽ ട്രെയിൻ ഗതാഗതം നിലവിൽ ഒറ്റവരിയിലാണ്. ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകാൻ കൂടുതൽ സമയമെടുക്കും.

എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ് റദ്ദാക്കി. ഗുരുവായൂർ- എറണാകുളം പാസഞ്ചറും തിരുവനന്തപുരം-ഷൊർണൂർ എക്‌സ്പ്രസും, ഷൊർണൂർ-എറണാകുളം മെമുവും, കോട്ടയം-നിലമ്പൂർ എക്‌സ്പ്രസും റദ്ദാക്കി. പുനലൂർ-ഗുരുവായൂർ എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കി.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തൃശൂർ പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയത്. ഗതാഗത തടസത്തെ തുടർന്ന് ഇന്നലെ ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് ഒറ്റപ്പാലത്തും ബാംഗ്ലൂർ-എറണാകുളം ഇന്റർസിറ്റി മാന്നാനൂരിലും നിർത്തിയിട്ടിരുന്നു. നിലമ്പൂർ കോട്ടയം- ട്രെയിൻ യാത്ര പുറപ്പെട്ടില്ല. കോഴിക്കോട്-തിരുവനന്തപുരം കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ഷൊർണൂരിൽ നിർത്തിയിട്ടു. വേണാട് എക്‌സ്പ്രസ് ഷൊർണൂരിൽ നിർത്തി.

അതേസമയം തടസപ്പെട്ട ട്രെയിൻ ഗതാഗതത്തിന് പകരമായി കൂടുതൽ ബസ് സർവീസുകൾ കെഎസ്ആർടിസി നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. അടിയന്തിരമായി ബസ് സർവീസുകൾ ആവശ്യമുണ്ടെങ്കിൽ കെഎസ്ആർടിസിയുടെ കൺട്രോൽൾ റൂമിൽ ബന്ധപ്പെടാവുന്നതാണ്.

ട്രെയിനുകൾ റദ്ദാക്കപ്പെട്ട പശ്ചാതലത്തിൽ, കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തുന്നുണ്ട്. തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആപ്പുഴയിൽ നിന്നും ആറും സർവീസുകൾ വീതവും നിലവിൽ നടത്തിയിട്ടുണ്ട്. എറണാകുളത്ത് നിന്ന് തിരുവനന്തപുരം, കോഴിക്കോട് ഭാഗങ്ങളിലേക്ക് ആവശ്യമെങ്കിൽ കൂടുതൽ സർവീസ് നടത്തുമെന്ന് കെഎസ് ആർടിസി അറിയിച്ചു. അടിയന്തരമായി ബസ് സർവീസുകൾ ആവശ്യമുണ്ടെങ്കിൽ കെഎസ്ആർടിസി കൺട്രോൾ റൂമിൽ ബന്ധപ്പെടാം. 1800 599 4011

പുതുക്കാട് റയിൽവെ സ്റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടം ഉണ്ടായത്. ഇരുമ്പനത്തേക്ക് പോകുന്ന ചരക്ക് തീവണ്ടിയാണ് ഉച്ചയക്ക് രണ്ട് മണിയോടെ അപകടത്തിൽപ്പെട്ടത്. അറ്റകുറ്റ പണി നടക്കുന്ന സ്ഥലമായതിനാൽ വളരെ മെല്ലെയാണ് ട്രെയിൻ പോയിരുന്നത്. ബോഗികളിൽ ചരക്കുണ്ടായിരുന്നില്ല. ഇതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. 

Post a Comment

0 Comments