സ്‌കൂൾ അധ്യയനം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യാപക സംഘടനകളുമായി ഇന്ന് ചർച്ച നടത്തും. പ്രവർത്തന സമയം, ശനിയാഴ്ച പ്രവർത്തി ദിവസമാക്കൽ എന്നിവ യോഗത്തിൽ ചർച്ചാ വിഷയമാകും. പരീക്ഷാ നടത്തിപ്പും പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ എടുക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്യും. ( v sivankutty meeting with teachers )
എന്നാൽ അധ്യാപക സംഘടനകളുമായി ചർച്ച നിശ്ചയിച്ച ശേഷം സർക്കാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതിൽ സംഘടനകൾക്ക് പ്രതിഷേധമുണ്ട്. തീരുമാനം പ്രഖ്യാപിച്ച ശേഷം അധ്യാപക സംഘടനകളുടെ യോഗം നടത്തുന്നതിലെ അപാകതയാണ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.
ശനിയാഴ്ച പ്രവർത്തി ദിവസമാക്കിയ തീരുമാനത്തിനെതിരെ അധ്യാപക സംഘടനകൾ രംഗത്തെത്തിയിരുന്നു. തീരുമാനമെടുത്ത ശേഷം അധ്യാപക സംഘടനകളുടെ യോഗം വിളിക്കുന്നത് ശരിയായില്ലെന്നാണ് സംഘടനകൾ ആരോപിക്കുന്നത്. കെഎസ്ടിഎ ഒഴികെയുള്ള അധ്യാപക സംഘടനകളാണ് പ്രതിഷേധം അറിയിച്ചത്. വൈകീട്ട് വരെ ക്ലാസ് നീട്ടുമ്പോൾ ശനിയാഴ്ച പ്രവർത്തി ദിവസമാക്കുന്നത് പിൻവലിക്കണമെന്ന് കോൺഗ്രസ് സംഘടന കെപിഎസ്ടിഎ ആവശ്യപ്പെട്ടു. നയപരമായ തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കുന്നുവെന്നാണ് സിപിഐ സംഘട എകെഎസ്ടിയുവിന്റെ പ്രതികരണം.
0 Comments