Ticker

6/recent/ticker-posts

Header Ads Widget

എം.വി.ഡി. ചതിച്ചു ഗയിസ്; ഓപ്പറേഷന്‍ സൈലന്‍സില്‍ കുടുങ്ങിയത് നൂറുകണക്കിന് ഫ്രീക്കന്‍മാര്‍

ഇഷ്ടത്തിനനുസരിച്ച് വാഹനങ്ങളിൽ മോടികൂട്ടിയവർക്ക് പിടിവീഴുന്നു. കാതടപ്പിക്കുന്ന ശബ്ദത്തിൽ ഹരം കണ്ടെത്തുന്നവരെയും കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ലൈറ്റുകൾ ഉപയോഗിക്കുന്നവരെയും പൂട്ടാൻ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഇറങ്ങിക്കഴിഞ്ഞു. 'ഓപ്പറേഷൻ സൈലൻസ്' എന്നാണ് പരിശോധനയുടെ പേര്. മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും നടത്തുന്ന പരിശോധനയിൽ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ മോട്ടോർവാഹന വകുപ്പ് നാലു മണിക്കൂർ നടത്തിയ വാഹനപരിശോധനയിൽ 204 നിയമലംഘനങ്ങൾ കണ്ടെത്തി കേസെടുത്തു, 6.11 ലക്ഷം രൂപ പിഴയും ഈടാക്കി. ജില്ലയിൽ നഗരങ്ങളും ഉൾപ്രദേശങ്ങളും കേന്ദ്രീകരിച്ച് ആറ് സ്ക്വാഡുകളാണ് രംഗത്തുണ്ടായിരുന്നത്. പരിശോധനയിൽ ഹെൽമെറ്റില്ലാതെ യാത്രചെയ്തവർ മുതൽ ചട്ടം ലംഘിച്ച് സർവീസ് നടത്തിയ അന്തസ്സംസ്ഥാന ലോറികൾ വരെ കുടുങ്ങി. അപകടകരമായി വാഹനമോടിച്ച ഏതാനും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു.

ഓപ്പറേഷൻ സൈലൻസറി'ൽ 52 എണ്ണം കുടുങ്ങി

ഇരുചക്ര വാഹനങ്ങളുടെ ശബ്ദംകൂട്ടാൻ പുകക്കുഴലിൽ സൂത്രപ്പണി ചെയ്ത 54 യുവാക്കൾക്ക് പിടിവീണു. സൈലൻസറിൽ കൃത്രിമത്വം കാണിച്ചാണ് പടക്കംപൊട്ടുന്ന ശബ്ദം കേൾപ്പിക്കുന്നത്. 18-നും 25-നും ഇടയിൽ പ്രായമുള്ളവരാണ് ഏറെയും കുടുങ്ങിയത്. പിഴ ചുമത്തിയശേഷം ഒരാഴ്ചയ്ക്കുള്ളിൽ സൈലൻസറുകൾ മാറ്റി ആർ.ടി. ഓഫീസുകളിൽ വാഹനം ഹാജരാക്കാനും നിർദേശം നൽകി. ഇവ ശബ്ദ-വായു മലിനീകരണത്തിന് കാരണമാകുന്നുണ്ട്. സാധാരണഗതിയിൽ 92 ഡെസിബൽവരെ ശബ്ദമേ ബൈക്കുകൾക്കും ബുള്ളറ്റുകൾക്കും പാടുള്ളൂ. ഇത്തരം ബൈക്കുകൾ അതിന്റെ പത്തിരട്ടി ശബ്ദം ഉണ്ടാക്കും.

ഓപ്പറേഷൻ സൈലൻസിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ പരിശോധനകളിൽ 402 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പിഴയായി 10,16,400 രൂപ ഇടാക്കിയിട്ടുണ്ടെവന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വാഹനത്തിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തിയവരും പരിശോധനയിൽ കുടുങ്ങിയിട്ടുണ്ട്. മോടികൂട്ടിയത് നീക്കംചെയ്തില്ലെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടികളിലേക്കു കടക്കുമെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു.
കാസർകോട് ജില്ലയിലാണ് താരതമ്യേന കുറവ് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂന്ന് ദിവസത്തിനിടെ 16 ബൈക്കുകൾ പിടികൂടി. 96,000 രൂപ പിഴ ഈടാക്കി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിൽ അനധികൃതമായി രൂപമാറ്റംവരുത്തിയും അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസറുകൾ ഉപയോഗിച്ചും ഓടിയ ബൈക്കുകളാണ് പിടിച്ചത്. ശബ്ദമലിനീകരണം കുറക്കുന്നതിനായി മോട്ടോർ ബൈക്കുകളുടെ അനധികൃത രൂപമാറ്റത്തിന് എതിരേയും നടപടി സ്വീകരിക്കുന്നുണ്ട്.

Post a Comment

0 Comments