Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇸🇦സൗദിയില്‍ 1,982 പേര്‍ക്ക് കൂടി കൊവിഡ്, 3,372 പേര്‍ക്ക് രോഗമുക്തി.

✒️റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1,982 പേര്‍ക്ക് കൂടി കൊവിഡ് (covid 19)സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 3,372 പേര്‍ സുഖം പ്രാപിച്ചു. രാജ്യവ്യാപകമായി കൊവിഡ് മൂലം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,32,596 ആയി.

ആകെ രോഗമുക്തരുടെ എണ്ണം 6,98,842 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 8,975 ആയി. രാജ്യത്താകെ ചികിത്സയില്‍ കഴിയുന്നത് 24,779 പേരാണ്. ഇതില്‍ 1,010 പേരാണ് ഗുരുതരനിലയില്‍. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.39 ശതമാനവും മരണനിരക്ക് 1.22 ശതമാനവുമായി. 24 മണിക്കൂറിനിടെ 110,216 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി.

റിയാദ് 617, ദമ്മാം 141, ജിദ്ദ 119, ഹുഫൂഫ് 74, മദീന 47, ഹാഇല്‍ 43, മക്ക 41 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,96,71,676 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 2,57,93,844 ആദ്യ ഡോസും 2,39,66,064 രണ്ടാം ഡോസും 99,11,768 ബൂസ്റ്റര്‍ ഡോസുമാണ്.

🛫പിസിആർ പരിശോധന വേണ്ടെന്ന ഉത്തരവ് ലഭിച്ചില്ല; പ്രവാസികളുടെ യാത്ര മുടങ്ങി.

✒️കൊവിഡ് പി.സി.ആര്‍ ടെസ്റ്റ് റിസൾട്ട് (Covd PCR test result) വേണ്ടെന്ന ഇന്ത്യൻ ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ് (Ministry of Health and Family Welfare, Government of India) വിമാന കമ്പനികൾക്ക് (Airlines) ലഭിച്ചിക്കാത്തതുമൂലം നിരവധി പ്രവാസികളുടെ യാത്ര മുടങ്ങി. സൗദി അറേബ്യയിൽ നിന്ന് കൊച്ചിയിലേക്ക് (Saudi Arabia to Kochi) യാത്ര ചെയ്യാന്‍ റിയാദ് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ (Riyadh International Airport) നിരവധിപ്പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിച്ചില്ല. 

സൗദി അറേബ്യ ഉൾപ്പടെ 82 രാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഫെബ്രുവരി 14 തിങ്കളാഴ്ച മുതൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് പി.സി.ആർ പരിശോധനാ ഫലം ആവശ്യമില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. എന്നാല്‍ ചൊവ്വാഴ്‍ച രാവിലെ 11 മണിക്കുള്ള സൗദി എയർലെൻസ് വിമാനത്തില്‍ യാത്ര ചെയ്യാൻ റിയാദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ പി.സി.ആർ പരിശോധനാ ഫലം കൈവശം ഇല്ലാത്തവരെ കൊണ്ടുപോകാൻ സൗദി എയർലൈൻസ് വിമാന അധികൃതർ തയ്യാറായില്ല. റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് പോയ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയവരാണ് പി.സി.ആർ പരിശോധനാ ഫലം ഇല്ലാതെ യാത്ര പറ്റില്ലെന്ന വിമാനക്കമ്പനി അധികൃതരുടെ നിലപാടിൽ കുടുങ്ങിയത്. നിരവധിപ്പേരുടെ യാത്രയാണ് ഇങ്ങനെ മുടങ്ങിയത്.

🇦🇪ബിഗ് ടിക്കറ്റിലൂടെ അപ്രതീക്ഷിത സമ്മാനം; ഒരു കോടി രൂപ നേടി ഭാഗ്യശാലി.

✒️അബുദാബി ബിഗ് ടിക്കറ്റിന്റെ(Abu Dhbai Big Ticket) പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ 500,000 ദിര്‍ഹം(ഒരു കോടിയിലേറെ ഇന്ത്യന്‍ രൂപ) നേടി ഭാഗ്യശാലി. ഖത്തറിലെ ദോഹയില്‍ താമസിക്കുന്ന അഹമ്മദ് ഷൗക്കത്ത് ആണ് ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ പ്രതിവാര നറുക്കെടുപ്പിലെ വിജയി.

'ഫെബ്രുവരി ഭാഗ്യമാസമായാണ് ഞാന്‍ കരുതുന്നത്. കാരണം എന്റെ രണ്ടു മക്കളും ജനിച്ചത് ഫെബ്രുവരിയിലാണ് അഹമ്മദ് പറഞ്ഞു. ഫെബ്രുവരി ഭാഗ്യമാസമാണെന്ന് വിശ്വസിക്കാന്‍ അഹമ്മദിന് ഇപ്പോള്‍ 500,000 കാരണങ്ങള്‍ കൂടിയുണ്ട്. ഒരു വര്‍ഷത്തിലേറെയായി സുഹൃത്തുക്കളുമായി ചേര്‍ന്ന് ബിഗ് ടിക്കറ്റ് വാങ്ങാന്‍ തുടങ്ങിയിട്ട്. വിജയിച്ചോയെന്ന് അറിയാനായി എല്ലാ ആഴ്ചയിലും ഇലക്ട്രോണിക് ഡ്രോയുടെ ഫലം തുടര്‍ച്ചയായി പരിശോധിക്കുകയും ചെയ്യാറുമുണ്ട്. ഒടുവില്‍ ഞങ്ങളുടെ സമയം എത്തിയതില്‍ വളരെയധികം സന്തോഷമുണ്ട്. ശ്രമിക്കൂ, ശ്രമിക്കൂ, ശ്രമിക്കൂ...ഇത്രമാത്രമാണ് എനിക്ക് പറയാനുള്ളത്. ഇപ്പോഴോ പിന്നീടോ തീര്‍ച്ചയായും നിങ്ങളുടെ സമയവുമെത്തും. ഞാന്‍ ഇത് വരെ പിന്തിരിഞ്ഞിട്ടില്ല, നിങ്ങളും ശ്രമിച്ചുകൊണ്ടേയിരിക്കുക'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇതുവരെ നിങ്ങളുടെ ടിക്കറ്റുകള്‍ വാങ്ങിയില്ലേ? ഇനിയെന്തിന് കാത്തിരിക്കണം. രണ്ട് ഇലക്ട്രോണിക് നറുക്കെടുപ്പുകള്‍ കൂടി ഈ മാസം നിങ്ങള്‍ക്കായുണ്ട്. ഈ മാസം ബിഗ് ടിക്കറ്റ് പര്‍ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും ഡ്രീം 12 മില്യന്‍ നറുക്കെടുപ്പിലൂടെ 1.2 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നേടാനുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കുന്നു. 10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. കൂടാതെ മറ്റ് അഞ്ച് ക്യാഷ് പ്രൈസുകളും മാര്‍ച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളെ കാത്തിരിക്കുന്നു. വേഗമാകട്ടെ, ഇതാണ് വിജയിക്കാനുള്ള സമയം.

500,000ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍

പ്രൊമോഷന്‍ 3 ഫെബ്രുവരി 15-21, നറുക്കെടുപ്പ് തീയതി ഫെബ്രുവരി 22(ചൈവ്വ)

പ്രൊമോഷന്‍ 4 ഫെബ്രുവരി 22-28, നറുക്കെടുപ്പ് തീയതി മാര്‍ച്ച് ഒന്ന്(ചൊവ്വ)

പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല.

🇴🇲ഒമാനില്‍ 1,511 പുതിയ കൊവിഡ് കേസുകള്‍ കൂടി, അഞ്ച് മരണം.

✒️ഒമാനില്‍ (Oman) 1,511 പേര്‍ക്ക് കൂടി കൊവിഡ് 19 (Covid 19)സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 1,535 പേര്‍ കൂടി രോഗമുക്തരായി(Covid recoveries). കൊവിഡ് ബാധിച്ച് പുതിയതായി അഞ്ച് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.  

രാജ്യത്ത് ഇതുവരെ 3,69,190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,45,129 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,216 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 93.5 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 82 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 396 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 78 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

🇴🇲ഒമാനില്‍ മൊബൈല്‍ വാക്‌സിനേഷന്‍ സൗകര്യം 24 വരെ.

✒️മസ്‌കറ്റ്: ഒമാന്‍ ആരോഗ്യ മന്ത്രാലയം(Oman Health Ministry) മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ ആരംഭിച്ച മൊബൈല്‍ വാക്‌സിനേഷന്‍(mobile vaccination) സൗകര്യം ഈ മാസം 24 വരെ തുടരും. ഈ ദിവസങ്ങളില്‍ നിശ്ചിത സ്ഥലങ്ങളിലെത്തുന്നവര്‍ക്ക് മൊബൈല്‍ യൂണിറ്റുകളില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

സീബ് വിലായത്തിലെ മസ്‌കറ്റ് മാളില്‍ ഫെബ്രുവരി 13,14 തീയതികളില്‍ വൈകിട്ട് നാലു മുതല്‍ എട്ടു മണി വരെയാണ് സമയം. അല്‍ മകാന്‍ കഫെയ്ക്ക് സമീപം ഫെബ്രുവരി 15,16 തീയതികളില്‍ വൈകിട്ട് നാലു മണി മുതല്‍ രാത്രി എട്ടുവരെ, ബോഷര്‍ വിലായത്തിലെ മിനി സ്ട്രീറ്റില്‍ 17-20 വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ. മത്ര ഹെല്‍ത്ത് സെന്ററിന് സമീപം 21, 22 തീയതികളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ, അമിറാത് വിലായത്തിലെ സുല്‍ത്താന്‍ സെന്ററിന് സമീപം 23,24 തീയതികളില്‍ വൈകിട്ട് നാല് മുതല്‍ രാത്രി എട്ടു വരെയാണ് ഇതിനുള്ള സൗകര്യമെന്ന് അധികൃതര്‍ അറിയിച്ചു.

🇦🇪യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെയെത്തി.

✒️അബുദാബി: യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരത്തില്‍ താഴെയെത്തി. ഇന്ന് 930 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,689 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,70,617 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,70,358 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,06,286 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,288 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 61,784 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇦🇪യുഎഇയില്‍ ഇന്ന് മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; മാറ്റങ്ങള്‍ ഇങ്ങനെ.

✒️അബുദാബി: യുഎഇയില്‍ നിലവിലുണ്ടായിരുന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ (Covid restrictions) ഇന്ന് മുതല്‍ ഇളവുകള്‍ (Relaxations) പ്രാബല്യത്തില്‍ വരും. വിവിധ സ്ഥലങ്ങളില്‍ പ്രവേശിക്കാവുന്ന ആളുകളുടെ പരമാവധി എണ്ണത്തിനും (Maximum Capacity) സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകളിലുമാണ് (Social Distancing rules) മാറ്റം വരുന്നത്. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തില്‍ 3000 വരെ ഉയര്‍ന്ന പ്രതിദിന രോഗബാധ (Daily cases) ഇപ്പോള്‍ 1200ലേക്ക് താഴ്‍ന്നിട്ടുണ്ട്. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ കുറവ് കണക്കിലെടുത്താണ് ഇളവുകള്‍ അനുവദിക്കുന്നത്.

ഞായറാഴ്‍ച 1191 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ ഇരട്ടിയിലധികം പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. പ്രതിരോധ മാര്‍ഗങ്ങളില്‍ വിട്ടുവീഴ്‍ച കാണിക്കാതെ സമൂഹത്തിലെ ഓരോരുത്തരും ശ്രദ്ധിച്ചത് കൊണ്ടാണ് രോഗബാധിതരുടെ എണ്ണം താഴേക്ക് കൊണ്ടുവാരാന്‍ സാധിച്ചതെന്ന് യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റി അറിയിച്ചു. ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. ഇതേ തുടര്‍ന്ന് ഫെബ്രുവരി ഒന്‍പതിനാണ് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവ പോലുള്ള സാമൂഹിക ചടങ്ങുകളില്‍ പരമാവധി ആളുകള്‍ക്ക് പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഓരോ എമിറേറ്റിനും സ്വന്തമായി നിബന്ധനകള്‍ പ്രഖ്യാപിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. സിനിമാ തീയറ്ററുകള്‍ പരമാവധി ശേഷിയില്‍ ഫെബ്രുവരി 15 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കായിക മത്സരങ്ങള്‍ നടക്കുന്ന വേദികളിലും ഫുട്‍ബോള്‍ സ്റ്റേഡിയങ്ങളിലും 100 ശതമാനം ആളുകളെയും പ്രവേശിപ്പിക്കാം. ഇവിടങ്ങളില്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ നിലവിലുണ്ടാകും. സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ സ്റ്റാറ്റസോ അല്ലെങ്കില്‍ 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലമോ ഹാജരാക്കണം.

പള്ളികള്‍, ചര്‍ച്ചുകള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ തമ്മില്‍ പാലിക്കേണ്ട സാമൂഹിക അകലം ഒരു മീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ അവസ്ഥ ഫെബ്രുവരി മാസത്തിലുടനീളം നിരീക്ഷിക്കുമെന്നും പിന്നീട് ആവശ്യമെങ്കില്‍ മറ്റ് നിബന്ധനകള്‍ കൊണ്ടുവരികയോ അല്ലെങ്കില്‍ സാമൂഹിക അകലം സംബന്ധിച്ച നിബന്ധന എടുത്തുകളയുകയോ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

നിബന്ധനകളില്‍ ഇളവ് വരുത്തുന്നുണ്ടെങ്കിലും വ്യക്തിഗത കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളായ മാസ്‍ക് ധരിക്കല്‍, സാമൂഹിക അകലം, സാനിറ്റൈസേഷന്‍ എന്നിവ ജനങ്ങള്‍ തുടര്‍ന്നും പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണം. വിവിധ സ്ഥലങ്ങളില്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ സ്റ്റാറ്റസ് പ്രദര്‍ശിപ്പിക്കേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്.

🇴🇲തൊഴില്‍ നിയമലംഘനം; 23 പ്രവാസികള്‍ അറസ്റ്റില്‍.

✒️തൊഴില്‍ നിയമ ലംഘനത്തിന്റെ പേരില്‍ (Labour law violations) ഒമാനില്‍ 23 പ്രവാസികളെ അറസ്റ്റ് ചെയ്‍തു (Expats arrested). സമുദ്ര - മത്സ്യബന്ധന നിയമങ്ങള്‍ ലംഘിച്ചവരും (Violating marine Fishing rules) ഇവരില്‍ ഉള്‍പ്പെടുന്നു. ഫിഷറീസ് കണ്‍ട്രോള്‍ വിഭാവും (Fisheries control team) കോസ്റ്റ് ഗാര്‍ഡ് പൊലീസും (Coast guard Police) സംയുക്തമായി ദോഫാര്‍ ഗവര്‍ണറേറ്റില്‍ (Dhofar Governorate) നടത്തിയ പരിശോധനയിലാണ് പ്രവാസികളെ അറസ്റ്റ് ചെയ്‍തത്.

രാജ്യത്തെ സമുദ്ര മത്സ്യബന്ധന നിയമവും തൊഴില്‍ നിയമവും ലംഘിച്ച് അല്‍ ഹനിയ ദ്വീപിന് സമീപം അറബിക്കടലില്‍ മത്സ്യബന്ധനം നടത്തിയവരെ പിടികൂടുകയായിരുന്നുവെന്ന് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ആറ് മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. നിയമലംഘകര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ദോഫാര്‍ ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ച്ചര്‍ ഫിഷറീസ് ആന്റ് വാട്ടര്‍ റിസോഴ്‍സസ് അറിയിച്ചു.

🇰🇼കുവൈത്തിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് അടുത്ത ആഴ്‍ച മുതല്‍ കൂടുതല്‍ ഇളവ്.

✒️വിദേശരാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് (Kuwait) വരുന്നവര്‍ക്കുള്ള കൊവിഡ് നിബന്ധനകളില്‍ (Entry rules) കൂടുതല്‍ ഇളവ് അനുവദിക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിവാരം ക്യാബിനറ്റ് യോഗത്തിലാണ് (Weekly cabinet meeting) ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇളവുകള്‍ ഫെബ്രുവരി 20 മുതല്‍ പ്രാബല്യത്തില്‍ വരും.

പുതിയ അറിയിപ്പ് പ്രകാരം രണ്ട് ഡോസ് വാക്സിനെടുത്തവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പും കുവൈത്തില്‍ എത്തിയ ശേഷവും കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ല. ഒപ്പം രാജ്യത്ത് എത്തിയ ശേഷമുള്ള ക്വാറന്റൈനില്‍ നിന്നും ഇവരെ ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വക്താവും ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ തലവനുമായ താരിഖ് അല്‍ മസ്‍റമാണ് കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.

പൂര്‍ണമായി വാക്സിനെടുത്തിട്ടില്ലാത്തവര്‍ക്ക് കുവൈത്തിലേക്ക് വരാന്‍ യാത്ര പുറപ്പെടുന്ന സമയത്തിന് 72 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണ്. കുവൈത്തിലെത്തിയ ശേഷം ഏഴ് ദിവസത്തെ ക്വാറന്റീനില്‍ കഴിയണം. ക്വാറന്റീന്‍ അവസാനിപ്പിക്കാന്‍ വീണ്ടും പി.സി.ആര്‍ പരിശോധന നടത്തുകയും വേണം. കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനുകളെടുത്തവര്‍ക്ക് മാത്രമായിരിക്കും പുതിയ ഇളവുകൾ ലഭിക്കുക.

🇦🇪യു എ ഇ പ്രൊഫഷണൽ ലീഗ്: ഗ്രീൻ പാസ് സംവിധാനം നടപ്പിലാക്കും; ആരാധകരെ പൂർണ്ണശേഷിയിൽ പങ്കെടുപ്പിക്കുന്നതിന് അനുമതി.

✒️യു എ ഇ പ്രൊഫഷണൽ ലീഗ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന വേദികളിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചതായി അധികൃതർ അറിയിച്ചു. 2022 ഫെബ്രുവരി 14-നാണ് യു എ ഇ പ്രോ ലീഗ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

യു എ ഇ ഫുട്ബോൾ അസോസിയേഷൻ, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി എന്നിവരുമായി സംയുക്തമായാണ് യു എ ഇ പ്രോ ലീഗ് ഈ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഈ തീരുമാനപ്രകാരം, പ്രൊഫഷണൽ ലീഗ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന വേദികളിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് അറിയിച്ചിരിക്കുന്നത്:

രാജ്യത്തെ എല്ലാ പ്രോ ലീഗ് മത്സര വേദികളിലേക്കും നൂറ് ശതമാനം ശേഷിയിൽ കാണികളെ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇത്തരം വേദികളിലേക്കുള്ള പ്രവേശനം ഗ്രീൻ പാസ് സംവിധാനം അല്ലെങ്കിൽ പ്രവേശനത്തിന് മുൻപ് 96 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള PCR നെഗറ്റീവ് ഫലം എന്നിവയുടെ അടിസ്ഥാനത്തിൽ നിയന്ത്രിക്കുന്നതാണ്.
ഈ മാനദണ്ഡം അനുസരിച്ച് 12 വയസിന് മുകളിൽ പ്രായമുള്ള ആരാധകർക്ക് മത്സരവേദികളിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.
12 വയസിന് താഴെ പ്രായമുള്ളവർക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് യു എ ഇ അംഗീകരിച്ചിട്ടുള്ള വാക്സിൻ കുത്തിവെപ്പ് പൂർത്തിയാക്കിയിരിക്കണം എന്ന വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ട്. അല്ലെങ്കിൽ പ്രവേശനത്തിന് മുൻപ് 96 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള PCR നെഗറ്റീവ് ഫലം ഉപയോഗിച്ചും ഇവർക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

🇶🇦ഖത്തർ: ഇഹ്തിറാസ് ആപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം.

✒️ഖത്തറിലെ ഔദ്യോഗിക COVID-19 ആപ്പ് ആയ ഇഹ്തിറാസിൽ (Ehteraz) കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരി 14-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം രാജ്യത്ത് COVID-19 രോഗമുക്തി നേടിയവർക്കായി ഒരു പ്രത്യേക സ്റ്റാറ്റസ് പുതിയതായി ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പച്ച നിറത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ‘Recovered’ എന്ന ഈ പുതിയ സ്റ്റാറ്റസ് രോഗമുക്തി നേടിയവർക്ക് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർക്ക് ലഭിക്കുന്ന അതേ ഇളവുകൾ നേടുന്നതിന് സഹായിക്കുന്നു.

കഴിഞ്ഞ 9 മാസത്തിനിടയിൽ COVID-19 രോഗബാധിതരായ ശേഷം രോഗമുക്തി നേടിയവർക്കാണ് ഈ സ്റ്റാറ്റസ് ലഭിക്കുന്നത്. ഈ സ്റ്റാറ്റസ് സ്ഥിരീകരിക്കുന്നതിനായി അംഗീകൃത മെഡിക്കൽ കേന്ദ്രങ്ങളിൽ നിന്ന് ഒരു ടെസ്റ്റ് നടത്തേണ്ടതാണ് (സ്വയം നടത്തുന്ന റാപിഡ് ആന്റിജൻ പരിശോധനകൾക്ക് ഈ സാധുതയില്ല). 9 മാസത്തിനിടയിൽ COVID-19 രോഗമുക്തരായവർക്ക് ആപ്പിലെ ഈ സ്റ്റാറ്റസ് ഉപയോഗിച്ച് കൊണ്ട് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർക്ക് ലഭിക്കുന്ന ഇളവുകൾ നേടാവുന്നതാണ്.

രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്ത് 9 മാസം പൂർത്തിയാക്കിയവർക്ക്, അവർ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിട്ടില്ലെങ്കിൽ, Ehteraz ആപ്പിലെ ഗോൾഡ് ഫ്രെയിം സ്റ്റാറ്റസ് നഷ്ടമാകുമെന്നും ഇതോടൊപ്പം ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തിയിട്ടുണ്ട്. ആപ്പിലെ ഗോൾഡ് ഫ്രെയിം വാക്സിനേഷൻ തെളിയിക്കുന്നതിനുള്ള സ്റ്റാറ്റസ് ആണെന്നും, രോഗമുക്തി നേടിയത് തെളിയിക്കുന്നതിനല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇഹ്തിറാസ് ആപ്പിന്റെ പുതിയ പതിപ്പ് ആപ്പ് സ്റ്റോറിൽ ലഭ്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

🇰🇼കുവൈറ്റ്: COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; വാക്സിനെടുത്തവർക്ക് PCR പരിശോധന, ക്വാറന്റീൻ എന്നിവ ഒഴിവാക്കും.

✒️2022 ഫെബ്രുവരി 20 മുതൽ രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2022 ഫെബ്രുവരി 14-ന് രാത്രിയാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ തീരുമാനത്തിന്റെ ഭാഗമായി രാജ്യത്തേക്ക് പ്രവേശിക്കുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർക്ക് (കുവൈറ്റ് അംഗീകരിച്ചിട്ടുള്ള വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് ഉൾപ്പടെ സ്വീകരിച്ചിട്ടുള്ളവർ, ബൂസ്റ്റർ ഒഴികെ രണ്ട് ഡോസ് കുത്തിവെപ്പ് സ്വീകരിച്ചവർ) യാത്ര പുറപ്പെടുന്നതിന് മുൻപ് ഏർപ്പെടുത്തിയിരുന്ന PCR ടെസ്റ്റ് ഫെബ്രുവരി 20 മുതൽ ഒഴിവാക്കുന്നതാണ്. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള (കുവൈറ്റ് അംഗീകരിച്ചിട്ടുള്ള വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് ഉൾപ്പടെ സ്വീകരിച്ചിട്ടുള്ളവർ) യാത്രികർക്ക് കുവൈറ്റിലെത്തിയ ശേഷം നിർബന്ധമാക്കിയിരുന്ന ഹോം ക്വാറന്റീൻ ഒഴിവാക്കാനും കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.

വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത യാത്രികർക്ക് കുവൈറ്റിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് PCR ടെസ്റ്റ് നിർബന്ധമാണ്. ഇത്തരം യാത്രികർക്ക് കുവൈറ്റിലെത്തിയ ശേഷം ഒരാഴ്ച്ചത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുള്ളത് തുടരുന്നതാണ്. ഇവർക്ക് ഏഴാം ദിവസം മറ്റൊരു PCR ടെസ്റ്റ് നടത്തിയ ശേഷം നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന സാഹചര്യത്തിൽ ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.

കുവൈറ്റ് സർക്കാർ വക്താവ് താരീഖ് അൽ മെസരേമിനെ ഉദ്ധരിച്ചാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ താഴെ പറയുന്ന തീരുമാനങ്ങളും കുവൈറ്റ് ക്യാബിനറ്റ് അറിയിച്ചിട്ടുണ്ട്:

മാർച്ച് 13 മുതൽ രാജ്യത്തെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം സാധാരണ സമയക്രമത്തിലേക്ക് മടങ്ങുന്നതാണ്.
ഫെബ്രുവരി 20 മുതൽ എല്ലാ തരത്തിലുള്ള സാമൂഹിക ഒത്ത് ചേരലുകൾക്കും, (ഇൻഡോർ, ഔട്ഡോർ വേദികളിൽ ഉൾപ്പടെ) സത്കാരങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.
ഫെബ്രുവരി 20 മുതൽ മീറ്റിംഗുകൾ, കോൺഫറൻസുകൾ എന്നിവ വ്യക്തികളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെ നടത്തുന്നതിന് അനുമതി.
പള്ളികൾ, പൊതുഗതാഗത സംവിധാനങ്ങൾ, സിനിമാശാലകൾ, തീയറ്ററുകൾ തുടങ്ങിയ ഇടങ്ങളിലെ സാമൂഹിക അകലം സംബന്ധിച്ച വ്യവസ്ഥകൾ ഒഴിവാക്കും.
വാക്സിനെടുക്കാത്തവർക്ക് മാളുകളിലും, ഷോപ്പിംഗ് കേന്ദ്രങ്ങളിലും പ്രവേശിക്കുന്നതിന് അനുമതി.
വിദ്യാലയങ്ങളിലെത്തുന്ന 16 വയസിന് താഴെ പ്രായമുള്ള വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾക്ക് ആഴ്ച്ച തോറും നിർബന്ധമായിരുന്ന PCR പരിശോധന ഒഴിവാക്കും.

🇸🇦സൗദി: തവക്കൽന ആപ്പിലെ കളർ കോഡുകളെക്കുറിച്ച് അറിയേണ്ടതെല്ലാം.

✒️സൗദി അറേബ്യയിലെ ഔദ്യോഗിക COVID-19 ആപ്പ് ആയ തവക്കൽനയിൽ ഉപയോഗിക്കുന്ന കളർ കോഡുകൾ വ്യക്തികളുടെ ആരോഗ്യ സ്റ്റാറ്റസ് രേഖപ്പെടുത്തുന്നതിനായുള്ള അംഗീകൃത രീതിയാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രവാസികൾ, സന്ദർശകർ തുടങ്ങി എല്ലാ വ്യക്തികളുടെയും ആരോഗ്യ സ്റ്റാറ്റസ് രേഖപ്പെടുത്തുന്നതിനായാണ് ആപ്പിന്റെ പ്രധാന സ്‌ക്രീനിൽ ഈ കളർ കോഡിങ്ങ് സംവിധാനം ഉപയോഗിക്കുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

തവക്കൽന ആപ്പിൽ ഉപയോഗിക്കുന്ന കളർ കോഡുകൾ സംബന്ധിച്ച വിവരങ്ങൾ:

കടും പച്ച നിറം – ആപ്പിൽ
 ഉപയോഗിക്കുന്ന കടും പച്ച നിറം ഒരു വ്യക്തി COVID-19 വാക്സിന്റെ എല്ലാ ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചതായി രേഖപ്പെടുത്തുന്നു.

പച്ച നിറം – രോഗബാധയില്ലാ എന്ന് രേഖപ്പെടുത്തുന്നതിനായാണ് പച്ച സ്റ്റാറ്റസ് ഉപയോഗിക്കുന്നത്. ആദ്യ ഡോസ് വാക്സിനെടുത്തവർക്കും ഈ സ്റ്റാറ്റസ് ലഭിക്കുന്നതാണ്. തുടർന്ന് ഒരു വ്യക്തി മുഴുവൻ ഡോസ് കുത്തിവെപ്പുകളും സ്വീകരിക്കുന്ന സാഹചര്യത്തിൽ അവരുടെ സ്റ്റാറ്റസ് കടും പച്ച നിറത്തിലേക്ക് മാറുന്നതാണ്.

ഓറഞ്ച് നിറം – രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരെ രേഖപ്പെടുത്തുന്നതിനായാണ് ഓറഞ്ച് നിറം ഉപയോഗിക്കുന്നത്.

ബ്രൗൺ നിറം – രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവരെ രേഖപ്പെടുത്തുന്നതിനായാണ് ബ്രൗൺ നിറം ഉപയോഗിക്കുന്നത്.

പർപ്പിൾ നിറം – വിദേശത്ത് നിന്ന് യാത്ര കഴിഞ്ഞ് തിരികെയെത്തിയവർക്കാണ് ഈ നിറം സ്റ്റാറ്റസ് ആയി ലഭിക്കുന്നത്.
ഗ്രേ നിറം – ഇന്റർനെറ്റ് സേവനങ്ങളിൽ തടസ്സം നേരിടുക, ഫോണിലെ ജി പി എസ് സേവനങ്ങൾ ശരിയായി പ്രവർത്തിക്കാതിരിക്കുക, ഫോൺ ലൊക്കേഷൻ കണ്ടെത്തുന്നതിനുള്ള അനുമതി നൽകാതിരിക്കുക, വി പി എൻ പോലുള്ള സേവനങ്ങൾ ഉപയോഗിക്കുക, ലൊക്കേഷൻ തെറ്റായി രേഖപ്പെടുത്തുന്ന ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക, ഉപഭോക്താവ് ഫോണുകളുടെ അംഗീകൃത സോഫ്റ്റ്വെയറിൽ മാറ്റം വരുത്തുക, വ്യക്തിയുടെ താമസയിടം കൃത്യമായി രേഖപ്പെടുത്താതിരിക്കുക, തവക്കൽന ആപ്പ് പുതുക്കാതെ പഴയ പതിപ്പ് ഉപയോഗിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ ആപ്പ് കൃത്യമായി പ്രവർത്തിക്കുന്നില്ല എന്ന് രേഖപ്പെടുത്തുന്നതിനായി ഗ്രേ നിറം ഉപയോഗിക്കുന്നതാണ്.

🛫ജിദ്ദ-കോഴിക്കോട് റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ പുനരാരംഭിക്കുന്നു.

✒️താൽക്കാലികമായി നിർത്തിവെച്ചിരുന്ന എയർ ഇന്ത്യയുടെ ജിദ്ദ-കോഴിക്കോട് സർവിസുകൾ വീണ്ടും ആരംഭിക്കുന്നു. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് പുതുതായി സർവിസുകൾ ആരംഭിക്കുന്നത്. ഈ മാസം 21ന് കോഴിക്കോട് നിന്ന് ജിദ്ദയിലേക്കാണ് ആദ്യ സർവിസ്.

രാവിലെ 8.40ന് കോഴിക്കോട്ട് നിന്നു പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12.45ന് ജിദ്ദയിലെത്തും. അന്നേ ദിവസം ഉച്ചക്ക് 1.45ന് ജിദ്ദയിൽ നിന്നു പുറപ്പെടുന്ന വിമാനം രാത്രി 9.55ന് കോഴിക്കോട്ടെത്തും. 165 യാത്രക്കാരെ ഉൾകൊള്ളുന്ന ചെറിയ വിമാനമായിരിക്കും സർവിസിനായി ഉപയോഗിക്കുക. എക്കണോമി ക്ലാസ് ടിക്കറ്റുകൾ മാത്രമായിരിക്കും ലഭ്യമാകുക. ജിദ്ദ-കോഴിക്കോട് റൂട്ടിൽ വളരെ കുറഞ്ഞ നിരക്കുകളാണ് ടിക്കറ്റുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 20, 30, 40 കിലോഗ്രാം ലഗേജുകൾക്ക് യഥാക്രമം 496 റിയാൽ, 546 റിയാൽ, 646 റിയാൽ എന്നിങ്ങനെയാണ് ജിദ്ദ-കോഴിക്കോട് വൺവേ ടിക്കറ്റ് നിരക്കുകൾ.

എന്നാൽ കോഴിക്കോട്ട് നിന്ന് ജിദ്ദയിലേക്കുള്ള ടിക്കറ്റ് നിരക്ക് 1,400 റിയാൽ മുതലാണ് ആരംഭിക്കുന്നത്. ടിക്കറ്റുകൾ എയർ ഇന്ത്യ എക്സ്പ്രസിന്റെ www.airindiaexpress.in എന്ന വെബ്സൈറ്റിലും ജിദ്ദ റിസർവേഷൻ ഓഫിസിലെ 012-2636171. Ext. 111 / 158 / 318 എന്നീ നമ്പറുകളിലും ലഭ്യമാണ്.

Post a Comment

0 Comments