തൃശൂർ: തൃശൂരിൽ ചരക്ക് തീവണ്ടി പാളം തെറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ഓടെ പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപം തെക്കേ തുറവ് ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്.
ഇരുമ്പനം ബി.പി.സി.എല്ലിൽ ഇന്ധനം നിറക്കാൻ പോയ ചരക്ക് തീവണ്ടിയുടെ എൻജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടകാരണം വ്യക്തമല്ല.
അപകടത്തെ തുടർന്ന് തൃശൂർ - എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ജനശതാബ്ദി, വേണാട് എക്സ്പ്രസ് ഉൾപ്പെടെയുള്ള തീവണ്ടികൾ വൈകുമെന്നാണ് സൂചനകൾ.
ഒരു വരിയിലൂടെ ഗതാഗതം സാധ്യമാക്കിയിട്ടുണ്ട്. പക്ഷേ വേഗത കുറച്ച് മാത്രമേ ട്രെയിനുകൾക്ക് കടന്ന് പോകാൻ പറ്റൂ. തൃശ്ശൂർ ഭാഗത്തേക്കുള്ള ട്രാക്കിലാണ് നിലവിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിരിക്കുന്നത്.
ട്രെയിനുകൾ റദ്ദാക്കേണ്ടി വരില്ലെന്നും ഒരു ട്രാക്ക് വഴി ഗതാഗതം ക്രമീകരിക്കുമെന്നും റെയിൽവേ അറിയിച്ചു. റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
0 Comments