🇸🇦Saudi: ആ വലിയ വാര്‍ത്ത പുറത്തുവിട്ട് സൗദി; ലോകത്തിലെ ഏറ്റവും വലിയ വെര്‍ച്വല്‍ ആശുപത്രിക്ക് തുടക്കമാവുന്നു.
✒️വലിയ വാര്‍ത്ത വരാനുണ്ടെന്ന സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ (Saudi Health Ministry) അറിയിപ്പിന് പിന്നാലെ ആ പ്രഖ്യാപനവുമെത്തി. ലോകത്തിലെ ഏറ്റവും വലിയ വെര്‍ച്വല്‍ ഹെല്‍ത്ത് ആശുപത്രി (Virtual Health Hospital) നാളെ തുറക്കുമെന്നാണ് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
രണ്ട് ദിവസത്തിനകം വലിയ പ്രഖ്യാപനമുണ്ടാകുമെന്നും അത് ലോകത്തിലെ വലിയ സംഭവമായിരിക്കുമെന്നും നേരത്തെ സൗദി ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്‍തിരുന്നു. ഇതിന് പിന്നാലെയാണ് വെര്‍ച്വല്‍ ആശുപത്രി സംബന്ധിച്ച പ്രഖ്യാപനം വന്നത്. വെര്‍ച്വല്‍ ഹെല്‍ത്ത് സേവനങ്ങള്‍ നല്‍കുന്ന ആശുപത്രികളില്‍ ലോകത്തുതന്നെ ഏറ്റവും വലുതായിരിക്കും ഇതെന്നും മിഡില്‍ ഈസ്റ്റില്‍ ഇത്തരത്തിലെ ആദ്യത്തെ സംരംഭമാണെന്നും അധികൃതര്‍ അറിയിച്ചു.
സൗദി ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജില്‍, കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അമീര്‍ അല്‍ സവാഹയും ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോരിറ്റി ഗവര്‍ണര്‍ അഹമ്മദ് അല്‍ സുവയാനും ചേര്‍ന്നാണ് വെര്‍ച്വല്‍ ആശുപത്രി ഉദ്ഘാടനം ചെയ്യുന്നത്.
🇴🇲ഒമാൻ: 2021-ൽ അമ്പത്തെണ്ണായിരത്തിലധികം പ്രവാസികൾ തങ്ങളുടെ നാടുകളിലേക്ക് മടങ്ങിപ്പോയതായി തൊഴിൽ മന്ത്രാലയം.
✒️2021-ലെ പൊതു മാപ്പ് പദ്ധതിയുടെ കീഴിൽ അമ്പത്തെണ്ണായിരത്തിലധികം പ്രവാസികൾ തങ്ങളുടെ നാടുകളിലേക്ക് എന്നേക്കുമായി മടങ്ങിപ്പോയതായി ഒമാൻ തൊഴിൽ വകുപ്പ് അറിയിച്ചു. ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി. H.E. പ്രൊഫസർ മഹദ് ബിൻ സൈദ് ബിൻ അലി ബാവെയ്നിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസി തൊഴിലാളികൾക്ക് നിയമപരമായി രാജ്യത്ത് നിന്ന് മടങ്ങുന്നതിന് അവസരം നൽകുന്നതിനായാണ് ഒമാൻ ഈ പൊതുമാപ്പ് പദ്ധതി പ്രഖ്യാപിച്ചത്. 58720 തൊഴിലാളികൾ 2021-ലെ ഈ പൊതു മാപ്പ് പദ്ധതിയുടെ പ്രയോജനം ഉപയോഗപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഒമാനിലെ നിയമപരമല്ലാത്ത തൊഴിൽ പ്രവണതകൾ അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ വിവിധ വകുപ്പുകളുമായി ചേർന്ന് തൊഴിൽ വകുപ്പ് ത്വരിതപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
🇶🇦ഖത്തർ: ലുസൈൽ ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം ഫെബ്രുവരി 28-ന് നിർത്തലാക്കും.
✒️ലുസൈൽ ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം 2022 ഫെബ്രുവരി 28-ന് നിർത്തലാക്കുമെന്ന് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിച്ചു. 2022 ഫെബ്രുവരി 27-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം ലുസൈൽ ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം 2022 ഫെബ്രുവരി 28-ന് രാത്രി 9 മണിയോടെ അവസാനിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ COVID-19 രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
“രാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ ലുസൈൽ ഡ്രൈവ്-ത്രൂ കേന്ദ്രത്തിൽ നിന്ന് ടെസ്റ്റിംഗ്, വാക്സിനേഷൻ സേവനങ്ങൾ നൽകുന്നതല്ല. എന്നാൽ PHCC-യുടെ മറ്റു 28 ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ടെസ്റ്റിംഗ്, വാക്സിനേഷൻ സേവനങ്ങൾ നൽകുന്നത് തുടരുന്നതാണ്.”, PHCC മാനേജിങ് ഡയറക്ടർ ഡോ. മറിയം അബ്ദുൽമലിക് വ്യക്തമാക്കി.
🇸🇦റിയാദ് സീസൺ: സന്ദർശകരുടെ എണ്ണം 12 ദശലക്ഷം കടന്നു.
✒️റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പന്ത്രണ്ട് ദശലക്ഷം പിന്നിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 125 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും ഉൾപ്പെടുന്നു.
സൗദിയുടെ വിനോദസഞ്ചാര മേഖലയിൽ വലിയ ഉണർവേകുന്നതിൽ കഴിഞ്ഞ ഏതാനം മാസങ്ങളായി റിയാദ് സീസൺ പ്രധാന പങ്ക് വഹിക്കുന്നു. 2021 ഒക്ടോബർ 20-നാണ് റിയാദ് സീസൺ 2021 ആരംഭിച്ചത്. നാല് മാസത്തിനിടയിൽ 12 ദശലക്ഷത്തിലധികം വിദേശ, ആഭ്യന്തര സന്ദർശകർ ഈ പരിപാടികളിൽ പങ്കെടുത്തു.
പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നാണ് റിയാദ് സീസൺ. ഏതാണ്ട് 5.4 ദശലക്ഷം സ്‌ക്വയർ മീറ്ററിൽ പരന്ന് കിടക്കുന്ന റിയാദ് സീസൺ വേദിയിൽ 14 വ്യത്യസ്ത വിനോദ മേഖലകൾ ഒരുക്കിയിട്ടുണ്ട്.
7500-ഓളം വിനോദ പ്രദർശനങ്ങൾ, ആഘോഷ പരിപാടികൾ തുടങ്ങിയവയാണ് ഇത്തവണത്തെ ഈ മേളയുടെ ഭാഗമായി അരങ്ങേറുന്നത്. ഇതിൽ 70 അറബ് സംഗീത പരിപാടികൾ, ആഗോള തലത്തിലുള്ള 6 സംഗീത പരിപാടികൾ, പത്തോളം അന്താരാഷ്ട്ര പ്രദർശനങ്ങൾ, 350-ലധികം നാടകപ്രദർശനങ്ങൾ മുതലായവ ഉൾപ്പെടുന്നു. ഇത്തവണത്തെ റിയാദ് സീസൺ 2022 മാർച്ച് വരെ സന്ദർശകരെ സ്വീകരിക്കുന്നതാണ്.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 409 പേര്‍ക്കെതിരെ കൂടി നടപടി.
✒️ദോഹ: ഖത്തറില്‍ (Qatar) കൊവിഡ് നിയന്ത്രണങ്ങള്‍(Covid restricions) ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 409 പേര്‍ കൂടി തിങ്കളാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 397 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് (Not wearing masks) അധികൃതര്‍ പിടികൂടിയത്.
മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 12 പേരെയാണ് അധികൃതര്‍ പിടികൂടിയത്. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.
ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നത് രാജ്യത്ത് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
🇸🇦Saudi : സൗദിയില്‍ കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി.
✒️റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) കൊവിഡ് (Covid 19) ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. അതേസമയം പുതിയ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 653 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 1,081 പേര്‍ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,45,027 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,23,549 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 8,998 ആയി. രോഗബാധിതരില്‍ 12,480 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 601 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.87 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമായി. 24 മണിക്കൂറിനിടെ 62,940 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 183, ജിദ്ദ 58, ദമ്മാം 37, മദീന 27, അബഹ 24, മക്ക 23, തായിഫ് 20, ഹുഫൂഫ് 20 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 6,08,86,310 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 2,59,51,353 ആദ്യ ഡോസും 2,41,86,369 രണ്ടാം ഡോസും 1,07,48,588 ബൂസ്റ്റര്‍ ഡോസുമാണ്.
🇴🇲ഒമാനില്‍ പിസിആര്‍ പരിശോധന ഒഴിവാക്കി; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ല.
✒️കൊവിഡ് നിയന്ത്രണങ്ങളില്‍ (Covid restrictions) കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഒമാന്‍. ഒമാനിലേക്ക് വരുന്നവര്‍ക്ക് ഇനി മുതല്‍ പിസിആര്‍ പരിശോധന നടത്തേണ്ട ആവശ്യമില്ല. രാജ്യത്തേക്ക് വരുന്നവര്‍ക്കുള്ള ആര്‍ടി പിസിആര്‍ പരിശോധന (PCR test) മാര്‍ച്ച് ഒന്നു മുതല്‍ നിര്‍ബന്ധമില്ലെന്ന് കൊവിഡ് അവലോകന സുപ്രീം കമ്മറ്റി അറിയിച്ചു.
കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരെയാണ് പിസിആര്‍ പരിശോധനയില്‍ നിന്നൊഴിവാക്കിയത്. പൊതുസ്ഥലങ്ങളില്‍ ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമല്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ നടത്തുന്ന പരിപാടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. ഹോട്ടലുകള്‍ 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. മാര്‍ച്ച് ആറു മുതല്‍ സ്‌കൂളുകളിലും കോളേജുകളിലും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ട് ക്ലാസുകളില്‍ പങ്കെടുക്കാം. ഹാളുകളിലും മറ്റും നടക്കുന്ന എക്‌സിബിഷനുകള്‍ക്ക് മുന്‍പ് നിശ്ചയിച്ച പ്രകാരം 70 ശതമാനം ആളുകള്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ.
🇦🇪യുഎഇയില്‍ ഇന്ധനവില ഉയരും.
✒️അബുദാബി: യുഎഇയില്‍ മാര്‍ച്ചില്‍ ഇന്ധനവില കൂടും. യുഎഇയില്‍ ഇന്ധനവില നിര്‍ണയിക്കുന്ന കമ്മറ്റി തിങ്കളാഴ്ച പുതിയ നിരക്ക് പ്രഖ്യാപിച്ചു. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് മാര്‍ച്ച് ഒന്നുമുതല്‍ 3.23 ദിര്‍ഹമായിരിക്കും നിരക്ക്. കഴിഞ്ഞ മാസം ഇത് 2.94 ദിര്‍ഹമായിരുന്നു.
സ്‌പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 3.12 ദിര്‍ഹമാകും മാര്‍ച്ച് മുതല്‍ നല്‍കേണ്ടി വരിക. ഫെബ്രവരിയില്‍ ഇത് 2.82 ദിര്‍ഹമായിരുന്നു. ഇ പ്ലസ് പെട്രോളിന് ലിറ്ററിന് 3.05 ദിര്‍ഹമാണ് പുതിയ നിരക്ക്. 2.75 ദിര്‍ഹം ആയിരുന്നു പഴയ നിരക്ക്. ഡീസലിന് മാര്‍ച്ച് മുതല്‍ ലിറ്ററിന് 3.19 ദിര്‍ഹമാണ്. പഴയവില 2.88 ദിര്‍ഹം ആയിരുന്നു. അന്താരാഷ്ട്ര വിപണയിലെ എണ്ണവില അനുസരിച്ച് ഓരോ മാസവും യോഗം ചേര്‍ന്നാണ് പ്രാദേശിക വില നിശ്ചയിക്കുന്നത്.
🇴🇲ഒമാനില്‍ 863 പേര്‍ക്ക് കൂടി കൊവിഡ് 19, രണ്ടു മരണം.
✒️മസ്‌കറ്റ്: ഒമാനില്‍ 863 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 1,473 പേര്‍ രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,68,677 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,82,244 പേര്‍ക്കാണ് ഒമാനില്‍ ആകെ കൊവിഡ് ബാധിച്ചിട്ടുള്ളത്.
96.5 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് പുതിയതായി രണ്ട് മരണങ്ങളാണ് ഇന്ന് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ 4,244 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 251 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 60 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുമാണ്.
🇦🇪യുഎഇയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു; പുതിയ കൊവിഡ് മരണങ്ങളില്ല.
✒️അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (Covid 19) രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 605 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,571 പേരാണ് രോഗമുക്തരായത് (Covid recoveries).
രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,17,532 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,79,973 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,34,041 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,301 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 43,631 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇸🇦സൗദി സ്ഥാപക ദിനാഘോഷത്തെ സോഷ്യൽ മീഡിയയിൽ അവഹേളിച്ചു; അഭിഭാഷകനെതിരെ നടപടി.
✒️റിയാദ്: സൗദി സ്ഥാപക ദിനാഘോഷത്തെ (Saudi Foundation Day Celebration) സോഷ്യൽ മീഡിയയിൽ അപമാനിച്ച (Insulting in Social Media) കേസിൽ അഭിഭാഷകനെതിരെ നീതിന്യായ മന്ത്രാലയം (Saudi Arabian Ministry of Justice) നടപടിക്ക് ശുപാർശ ചെയ്തു. സൗദിയിൽ അംഗീകരിച്ച അഭിഭാഷക പ്രൊഫഷണൽ പെരുമാറ്റച്ചട്ടത്തിന് കടകവിരുദ്ധമായ പ്രവൃത്തിയാണ് ഇയാളിൽനിന്നുമുണ്ടായതെന്ന് മന്ത്രാലയം വിലയിരുത്തി.
അഭിഭാഷക റോളിൽനിന്ന് നീക്കം ചെയ്യുക, അഭിഭാഷക ലൈസൻസ് റദ്ദാക്കുക, അഭിഭാഷക വൃത്തിയിൽനിന്ന് നിശ്ചിതകാലത്തേക്ക് നീക്കം ചെയ്യുക, മൂന്ന് ലക്ഷം റിയാലിൽ കവിയാത്ത പിഴ ചുമത്തുക തുടങ്ങിയവയാണ് പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ മന്ത്രാലയം പുതുതായി വ്യവസ്ഥ ചെയ്യുന്ന ശിക്ഷാനടപടികൾ.
🇦🇪യുഎഇയില്‍ ശമ്പളം വൈകിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടി.
✒️അബുദാബി: യുഎഇയിലെ നിയമങ്ങള്‍ പ്രകാരം (UAE labour laws) തൊഴിലാളികള്‍ക്ക് കൃത്യ സമയത്ത് തൊഴിലുടമകള്‍ ശമ്പളം നല്‍കേണ്ടത് (Paying wages on time) നിര്‍ബന്ധമാണ്. ശമ്പളം വൈകിപ്പിക്കുന്നതിന് കടുത്ത ശിക്ഷയും (Penalties) സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കാണിച്ച് അടുത്തിടെ മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം (The Ministry of Human Resources and Emiratization) അടുത്തിടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
അന്‍പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ശമ്പളം നല്‍കേണ്ട തീയ്യതി കഴിഞ്ഞ് 17 ദിവസം വൈകിയാല്‍ മന്ത്രാലയത്തില്‍ നിന്നുള്ള പരിശോധനാ സംഘം നേരിട്ടെത്തും. ചെറിയ സ്ഥാപനങ്ങളാണെങ്കില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ ഇഷ്യൂ ചെയ്യുന്നത് തടയുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ശമ്പളം നല്‍കാന്‍ കൂടുതല്‍ ദിവസം വൈകുന്നതിനനുസരിച്ച് നടപടികളും ശക്തമാക്കും.
ശമ്പളം നല്‍കാന്‍ വൈകിയാലുള്ള പ്രധാന നടപടികള്‍
1. ശമ്പളം നല്‍കേണ്ട തീയ്യതി കഴിഞ്ഞ് മൂന്നാം ദിവസവും പത്താം ദിവസവും ഔദ്യോഗിക മുന്നറിയിപ്പുകള്‍ നല്‍കും
2. പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ തടയും: ശമ്പളം നല്‍കേണ്ട തീയ്യതി കഴിഞ്ഞ് 17 ദിവസം വൈകിയാല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ തടയും. അന്‍പതിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മന്ത്രാലയത്തില്‍ നിന്നുള്ള പരിശോധനാ സംഘം നേരിട്ടെത്തും.
3. നിശ്ചിത തീയ്യതി കഴിഞ്ഞ് 30 ദിവസത്തിലധികം ശമ്പളം വൈകിയാല്‍ സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് നോട്ടീസ് നല്‍കും. 50 മുതല്‍ 499 ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്കെതിരാണ് ഈ നടപടി. 500ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളെ മാനവ വിഭവ ശേഷി സ്വദേശി വത്കരണ മന്ത്രാലയം 'ഹൈ റിസ്‍ക്' സ്ഥാപനങ്ങളുടെ പട്ടികയില്‍ പെടുത്തും.
4. ശമ്പളം നല്‍കാത്ത തൊഴിലുടമയുടെ കീഴിലുള്ള മറ്റ് സ്ഥാപനങ്ങളുടെയും വര്‍ക്ക് പെര്‍മിറ്റുകള്‍ തടഞ്ഞുവെയ്‍ക്കും.
5. സമയത്ത് ശമ്പളം നല്‍കാതിരിക്കുന്നത് ആവര്‍ത്തിച്ചാലോ ഒന്നിലധികം നിയമ ലംഘനങ്ങള്‍ നടത്തിയാലോ മന്ത്രാലയത്തില്‍ നിന്നുള്ള പരിശോധനയുണ്ടാവും. പിഴ ചുമത്തുകയും താഴ്‍ന്ന കാറ്റഗറിയിലേക്ക് സ്ഥാപനത്തെ മാറ്റുകയും ചെയ്യും.
6. തുടര്‍ച്ചയായ മൂന്ന് മാസം ശമ്പളം വൈകിയാല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ ഇഷ്യു ചെയ്യാനോ പുതുക്കാനോ സാധിക്കില്ല.
7. ആറ് മാസത്തിലധികം ശമ്പളം വൈകിയാല്‍ പബ്ലിക് പ്രോസിക്യൂഷനില്‍ റിപ്പോര്‍ട്ട് ചെയ്‍ത് നിയമ നടപടികള്‍ സ്വീകരിക്കും. പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള മറ്റ് നടപടികളുമുണ്ടാകും.
🇶🇦ഖത്തറിൽ ഇന്ന് 311 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 285 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ.
✒️ദോഹ: ഖത്തറിൽ ഇന്ന് 311 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഇതിൽ 285 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രാജ്യത്ത് നിലവില്‍ 3173 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം, രാജ്യത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണനിരക്ക് 670 ആയി.
രാജ്യത്ത് കൊവിഡ് ബാധിച്ച് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത് 20 പേരാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18943 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
🇸🇦സൗദി-ബഹ്‌റൈൻ കോസ് വേയിൽ ഡിജിറ്റൽ പണമിടപാടിന് സൗകര്യം.
✒️സൗദി-ബഹ്‌റൈൻ കോസ് വേയിലെ ടോൾ ഗെയ്റ്റുകളിൽ ബാങ്ക് കാർഡ് വഴിയും മൊബൈൽ വഴിയും പണമടക്കുന്നതിന് സംവിധാനമേർപ്പെടുത്തി. പാലത്തിലെ തിരക്ക് കുറക്കുന്നതിനും അതിർത്തി കടക്കുന്ന വാഹനങ്ങളുടെ നടപടികൾ വേഗത്തിലാക്കുന്നതിന്റെയും ഭാഗമായാണ് സൗകര്യമേർപ്പെടുത്തിയത്. കിങ് ഫഹദ് കോസ് വേ അതോറിറ്റിയാണ് പുതിയ സംവിധാനമേർപ്പെടുത്തിയത്. സൗദി-ബഹ്‌റൈൻ അതിർത്തികൾ കടക്കുന്നതിന് കിങ് ഫഹദ് കോസ് വേയിൽ എത്തുന്ന യാത്രക്കാർക്ക് ഇനി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. ടോൾ ഗെയ്റ്റുകളിൽ ബാങ്ക് കാർഡ് ഉപയോഗിച്ചും സ്മാർട് ഫോണുകൾ വഴിയും പണമിടപാട് നടത്താനുള്ള പുതിയ സൗകര്യമാണ് അതോറിറ്റി ഏർപ്പെടുത്തിയിരിക്കുന്നത്. സൗദിയിലെ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ബഹറൈൻ അതിർത്തിയിലും ബഹറൈൻ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് സൗദി അതിർത്തിയിലും സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കും. സെക്കന്റുകൾക്കകം നടപടി പൂർത്തിയാക്കാൻ കഴിയും എന്നതാണ് പുതിയ സംവിധാനത്തിന്റെ നേട്ടം. പാലത്തിലെ തിരക്ക് കുറക്കുന്നതിനും കൂടുതൽ യാത്രക്കാർക്ക് അനായാസം പാലം കടക്കുന്നതിനും പദ്ധതി സഹായിക്കും. ദിവസവും പതിനായിരങ്ങളാണ് ഇത് വഴി യാത്ര ചെയ്യുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കിടിയിലും കഴിഞ്ഞ വർഷം 49 ലക്ഷം പേരാണ് ഇത് വഴി യാത്ര ചെയ്തത്.
🇸🇦സൗദിയിൽ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ യാത്രക്കാർക്കും പിഴ.
✒️സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ പേരിലുള്ള നിയമ ലംഘനത്തിൽ വാഹന ഡ്രൈവർ മാത്രമല്ല, യാത്രക്കാരും ഉൾപ്പെടുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (ജി.ഡി.ടി) അറിയിച്ചു. സീറ്റ് ബെൽറ്റ് ധരിക്കാത്ത സാഹചര്യത്തിൽ യാത്രക്കാരൻ നിയമലംഘനത്തിന് വിധേയനാകുമോ എന്ന ചോദ്യത്തിന് ട്വിറ്ററിലൂടെ നൽകിയ മറുപടിയിലാണ് ജി.ഡി.ടി ഇക്കാര്യം സൂചിപ്പിച്ചത്.
വാഹനം റോഡിലായിരിക്കുമ്പോൾ ഡ്രൈവറോടൊപ്പം തന്നെ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ജി.ഡി.ടി വ്യക്തമാക്കി. സീറ്റ് ബെൽറ്റ് ധരിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഡ്രൈവർക്കും യാത്രക്കാർക്കും പിഴ ചുമത്തുമെന്നും ജി.ഡി.ടി അറിയിച്ചു. ട്രാഫിക് പോലീസിന്റെ നേരിട്ടുള്ള പരിശോധനയിലാണ് യാത്രക്കാരുടെ നിയമലംഘനം കണ്ടെത്തുന്നതെങ്കിൽ യാത്രക്കാരന്റെ പേരിൽ തന്നെ പിഴ ചുമത്തും.
എന്നാൽ യാത്രക്കാരുടെ നിയമലംഘനം ട്രാഫിക് ക്യാമറയിലാണ് പതിയുന്നതെങ്കിൽ കാർ ഉടമ / ഡ്രൈവർ എന്നിവരിൽ നിനന്നായിരിക്കും പിഴ ഈടാക്കുകയെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
0 Comments