Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ...

🇸🇦വേർപെടുത്തിയ ഡോക്ടറെ കാണാൻ പതിമൂന്ന് വർഷത്തിന് ശേഷം സയാമീസ് ഇരട്ടകളെത്തി.

✒️ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകൾ (Egyptian Siamese twins) തങ്ങളെ വേർപ്പെടുത്തിയ ഡോക്ടറെ കാണാൻ പതിമൂന്ന് വർഷത്തിന് ശേഷം സൗദി അറേബ്യയിൽ (Saudi Arabia) എത്തി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പേരിലുള്ള റിലീഫ് സെന്റർ (King Salman Humanitarian Aid and Relief Center) മേധാവി ഡോ. അബ്ദുല്ല അൽറബീഅയെ (Dr. Abdullah Bin Abdulaziz Al Rabeeah) കാണാനാണ് ഇപ്പോൾ വേർപ്പെട്ട വ്യക്തികളായി ജീവിതം നയിക്കുന്ന കൗമാരക്കാരായ ഹസനും മഹമൂദും (Hassan and Mahmoud) എത്തിയത്. ഇവരുടെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. 

2009ലാണ് റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സെന്ററിൽ ഈ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തിയത്. ഇവരുടെ കുടലും ജനനേന്ദ്രിയവും പെൽവിസും പരസ്‍പരം ഒട്ടിച്ചേർന്ന അവസ്ഥയിലായിരുന്നു. സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് ഇരട്ടകളെ വേർപ്പെടുത്തിയത്. സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിൽ ലോക പ്രശസ്‍തനായ ഡോ. അബ്‍ദുല്ല അൽറബീഅ വിവിധ രാജ്യക്കാരായ അമ്പതിലേറെ ഇരട്ടകളെ വിജയകരമായി വേർപ്പെടുത്തിയിട്ടുണ്ട്. 

സൗദി സർക്കാറിന്റെ ചെലവിൽ സയാമീസ് ഇരട്ടകളെ റിയാദിൽ കൊണ്ടുവന്ന് ആവശ്യമായ ചികിത്സയും പരിചരണവും നൽകി ശസ്‍ത്രക്രിയ നടത്തി വേർപ്പെടുത്തി സുഖപ്പെടുത്തിയിട്ടാണ് തിരിച്ചുവിടുന്നത്. അങ്ങനെ വേർപ്പെട്ട് പോയ ജോഡികളിൽ പെട്ടവരാണ് ഹസനും മഹമൂദും. ഇവരാണ് ഇപ്പോൾ റിയാദിലെത്തി തങ്ങൾക്ക് വേറിട്ട വ്യക്തിത്വും ജീവിതവും നൽകിയ ഡോക്ടറെ കണ്ടത്.

തങ്ങളെ വേർപ്പെടുത്താൻ നേതൃത്വം നൽകിയ ഡോക്ടർക്കും സംഘത്തിനും മുഴുവൻ ചെലവും വഹിച്ച് സൗകര്യമൊരുക്കിയ സൗദി ഭരണാധികാരികൾക്കും ഇരുവരും കുടുംബവും നേരിട്ട് നന്ദി അറിയിച്ചു.

🇸🇦വാഹന നമ്പർ പ്ലേറ്റുകളില്‍ ലോഗോകളും ഉള്‍പ്പെടുത്താം; സൗദി അറേബ്യയില്‍ പുതിയ സംവിധാനം.

✒️സൗദി അറേബ്യയുടെ (Saudi Arabia) അടയാളങ്ങൾ രേഖപ്പെടുത്തുന്ന വ്യത്യസ്‍തമായ അഞ്ച് ലോഗോ ഉൾപ്പെടുന്ന പുതിയ വാഹന നമ്പർ പ്ലേറ്റുകൾ (Vehicle number plates with logos) പുറത്തിറക്കി സൗദി ട്രാഫിക് വിഭാഗം (Saudi Traffic Department). ‘സൗദി വിഷൻ’, ‘രണ്ട് വാളുകളും ഈന്തപ്പനയും ഉള്‍പ്പെടുന്ന രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നം’ , ‘മദായിൻ സാലിഹ്’, ‘ദറഇയ’ എന്നിങ്ങനെ അഞ്ച് അടയാളങ്ങൾ രേഖപ്പെടുത്തുന്ന വ്യതിരിക്തമായ ലോഗോയുള്ള വാഹന നമ്പർ പ്ലേറ്റുകൾ വിതരണം ചെയ്യുന്ന സേവനം തിങ്കളാഴ്ച മുതൽ ആരംഭിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (General directorate of traffic അറിയിച്ചു.

പുതിയ നമ്പർ പ്ലേറ്റുകൾക്ക് 800 റിയാലാണ് ഫീസായി അടക്കേണ്ടത്. ഇത്തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ നേടാൻ ആഗ്രഹിക്കുന്നവർ ട്രാഫിക് അക്കൗണ്ടിൽ ഫീസ് അടച്ചതിന് ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ ‘അബ്ഷീർ’ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് സേവന ടാബിൽ നിന്ന് ‘ട്രാഫിക്’ തെരഞ്ഞെടുക്കുക. തുടർന്ന് ‘കോൺടാക്റ്റ്’ എടുത്ത് ‘ലോഗോ അടങ്ങിയ നമ്പർ പ്ലേറ്റ് അഭ്യർഥിക്കുക’ എന്നത് തെരഞ്ഞെടുത്ത് നമ്പർ പ്ലേറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്. തങ്ങളുടെ വാഹനത്തിന്റെ, മാറ്റിസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന നമ്പർ പ്ലേറ്റിലെ വിവരങ്ങൾ, ആവശ്യമായ ലോഗോ എന്നിവ അപേക്ഷയോടൊപ്പം വ്യക്തമാക്കണം. ഒപ്പം പണം അടച്ച രസീതിയുടെ ഒരു പകർപ്പ് ‘അബ്ഷീർ’ പ്ലാറ്റ്‌ഫോമിൽ അറ്റാച്ച് ചെയ്തിടുകയും വേണം.

🇦🇪യുഎഇയിലെ കൊവിഡ് രോഗികളുടെ എണ്ണം അര ലക്ഷത്തില്‍ താഴെയായി; ഇന്ന് ഒരു മരണം.

✒️അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (Covid 19) രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് 740 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,956 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,61,925 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,76,624 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,24,971 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,298 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 49,355 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇸🇦സൗദി ദേശീയ പതാകയെ അവഹേളിച്ചാൽ അരലക്ഷത്തിലേറെ രൂപ പിഴയും തടവും ശിക്ഷ.

✒️റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) ദേശീയ പതാകയെയോ രാജകീയ പതാകയെയോ അവഹേളിക്കുന്നത് (Insulting National Flag and royal flag) ശിക്ഷാർഹം. ഒരു വർഷം വരെ തടവും അരലക്ഷത്തിലേറെ രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ (Saudi Public Prosecution) മുന്നറിയിപ്പ് നൽകി. സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. 

ദേശീയപതാകയുടെയും രാജകീയ പതാകയുടെയും വിശേഷണം സമാനമാണ്. ദേശീയ പതാകയുടെ താഴ്ഭാഗത്ത് ദേശീയ ചിഹ്നമായ വാളും പനയും സ്വർണ നിറത്തിലുള്ള പട്ട് നൂലുകളാൽ എംബ്രോയ്ഡറി ചെയ്തതാണ് രാജകീയ പതാക. ഈ വ്യത്യാസം മാത്രമാണ് ഇരു പതാകകളും തമ്മിലുള്ളത്. രാജ്യത്തോടോ ഭരണകൂടത്തോടോ ഉള്ള വെറുപ്പോ അവഹേളനമോ മൂലം ദേശീയ പതാകയെ നിന്ദിക്കൽ, മറ്റേതെങ്കിലും രീതിയിൽ പതാകയെ അപമാനിക്കൽ, പതാക നിലത്തിടൽ, രാജ്യത്തിന്റെ മറ്റേതെങ്കിലും ചിഹ്നങ്ങളെ നിന്ദിക്കുകയോ അവമതിക്കുകയോ ചെയ്യൽ, ഇതെല്ലാം സൗദി പതാക നിയമ പ്രകാരം കുറ്റകരമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

🛫യു എ ഇ: ഇന്ത്യയിൽ നിന്നെത്തുന്ന യാത്രികർക്ക് യാത്രയ്ക്ക് മുൻപുള്ള റാപ്പിഡ് PCR ടെസ്റ്റ് ഒഴിവാക്കിയതായി ഇത്തിഹാദ്.

✒️ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്രചെയ്യുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ വെച്ച് നടത്തിയിരുന്ന റാപ്പിഡ് PCR പരിശോധനകൾ ഒഴിവാക്കിയതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു. 2022 ഫെബ്രുവരി 22-ന് വൈകീട്ട് യാത്രികരുടെ സംശയങ്ങൾക്ക് മറുപടിയായാണ് ഇത്തിഹാദ് എയർവേസ് ഔദ്യോഗിക കസ്റ്റമർ സപ്പോർട്ട് വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചത്.

“ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് റാപ്പിഡ് PCR ടെസ്റ്റ് ആവശ്യമില്ല. ഈ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.”, ഇത്തിഹാദ് എയർവേസ് കസ്റ്റമർ സപ്പോർട്ട് ട്വിറ്ററിലൂടെ വ്യക്തമാക്കി. https://www.etihad.com/en-in/travel-updates/all-destinations-travel-guides എന്ന വിലാസത്തിൽ നൽകിയിട്ടുള്ള ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രാ നിബന്ധനകളിൽ നിന്നും റാപ്പിഡ് PCR പരിശോധന ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് സഞ്ചരിക്കുന്ന യാത്രികർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള COVID-19 PCR പരിശോധനാ ഫലം ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. എമിറേറ്റ്സ് എയർലൈൻസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

എമിറേറ്റ്സ് https://www.emirates.com/in/english/help/covid-19/dubai-travel-requirements/residents/ എന്ന വിലാസത്തിൽ നൽകിയിട്ടുള്ള ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രാ നിബന്ധനകളിൽ (2022 ഫെബ്രുവരി 22 വൈകീട്ട് 4 മണിക്ക് അവസാനമായി ഭേദഗതി ചെയ്ത നിബന്ധനകൾ പ്രകാരം) നിന്ന് റാപ്പിഡ് PCR ഒഴിവാക്കിയിട്ടുണ്ട്.

എമിറേറ്റ്സ് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരം ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള COVID-19 PCR പരിശോധനാ ഫലം ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. അംഗീകൃത ലാബുകളിൽ നിന്നുള്ള QR കോഡ് ഉൾപ്പെടുത്തിയിട്ടുള്ള RT-PCR പരിശോധനാ ഫലങ്ങൾ ഹാജരാക്കുന്നവർക്ക് മാത്രമാണ് യാത്രാനുമതി നൽകുന്നതെന്നും എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾക്കും ഈ ഭേദഗതി ബാധകമാക്കിയിട്ടുണ്ട്.

🇶🇦ഖത്തറിൽ ഇന്ന് 365 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

✒️ദോഹ : ഖത്തറിൽ ഇന്ന് 365 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 304 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ടു കോവിഡ് മരണങ്ങൾകൂടി ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഖത്തറിൽ ഇതുവരെയുള്ള കോവിഡ് മരണനിരക്ക് 664 ആയി. രാജ്യത്ത് കൊവിഡ് ബാധിച്ച് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത് 27 പേരാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20965 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഖത്തറിൽ ചികിത്സയിൽ കഴിയുന്ന ആകെ രോഗികളുടെ എണ്ണം 5,118 ആണ്.

🇴🇲ഒമാനിൽ 24 മണിക്കൂറിനിടെ 974 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

✒️ഒമാനിൽ 24 മണിക്കൂറിനിടെ 974 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 24 മണിക്കൂറിനിടെ 1350 പേര്‍ രോഗമുക്തി നേടി. അതേസമയം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 378922 പേര്‍ക്കാണ് ഇതുവരെ ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 360795 പേര്‍ രോഗമുക്തരാവുകയും 4238 പേര്‍ മരണപ്പെടുകയും ചെയ്തു. 95.2 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.

🇸🇦സൗദിയിൽ ഇന്ന് പുതിയ രോഗികളെക്കാൾ മൂന്നിരട്ടി രോഗമുക്തി

✒️ജിദ്ദ: സൗദിയിൽ ഇന്ന് പുതിയ രോഗികളെക്കാൾ മൂന്നിരട്ടി രോഗമുക്തി രേഖപ്പെടുത്തി. 627 പുതിയ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തപ്പോൾ ഇന്ന് 1,880 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,41,864 ഉം രോഗമുക്തരുടെ എണ്ണം 7,17,394 ഉം ആയി. മൂന്ന് മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,990 ആയി.

നിലവിൽ 15,480 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 744 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.70 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 162, ജിദ്ദ 58, ദമ്മാം 55, അബഹ 28, മദീന 21, ഹുഫൂഫ് 21, മക്ക 18, ഹാഇൽ 18.

സൗദി അറേബ്യയിൽ ഇതുവരെ 6,04,38,564 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,58,91,139 ആദ്യ ഡോസും 2,41,02,023 രണ്ടാം ഡോസും 1,04,45,402 ബൂസ്റ്റർ ഡോസുമാണ്.

Post a Comment

0 Comments