🇶🇦വിമാനങ്ങളിൽ ഫേസ് ഷീൽഡ് നിർബന്ധമല്ലെന്ന് ഖത്തർ എയർവെയ്‌സ്.
✒️തങ്ങളുടെ ഒരു വിമാന സർവീസുകളിലും ഫേസ് ഷീൽഡ് നിർബന്ധമാക്കിയിട്ടില്ലെന്ന് ഖത്തർ എയർവെയ്‌സ് ഒരു പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കി. 2022 ഫെബ്രുവരി 19-നാണ് സമൂഹ മാധ്യമങ്ങളിലൂടെ ഖത്തർ എയർവെയ്‌സ് ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്.
നേരത്തെ താത്‌കാലിക അടിസ്ഥാനത്തിലുള്ള ഒരു മുൻകരുതൽ നടപടി എന്ന രീതിയിലാണ് ഫേസ് ഷീൽഡുകൾ വിമാനങ്ങളിൽ ഏർപ്പെടുത്തിയതെന്നും, ഈ നിബന്ധന ഇപ്പോൾ ബാധകമല്ലെന്നും ഈ അറിയിപ്പിലൂടെ ഖത്തർ എയർവെയ്‌സ് അറിയിച്ചിട്ടുണ്ട്. എന്നാൽ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന മുഴുവൻ യാത്രികർക്കും, ജീവനക്കാർക്കും മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുള്ളത് തുടരുമെന്നും ഖത്തർ എയർവെയ്‌സ് കൂട്ടിച്ചേർത്തു.
🇸🇦സൗദി സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 22 മുതൽ 24 വരെ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കും.
✒️സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ 2022 ഫെബ്രുവരി 22 മുതൽ 24 വരെ പ്രത്യേക സാംസ്‌കാരിക ചടങ്ങുകൾ സംഘടിപ്പിക്കും. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി രൂപീകരണവുമായി ബന്ധപ്പെട്ട ചരിത്രം, രാജ്യത്തിന്റെ വളർച്ചയിലെ വിവിധ നാഴികക്കല്ലുകൾ തുടങ്ങിയവ എടുത്ത് കാട്ടുന്ന പരമ്പരാഗത സാംസ്‌കാരിക മേള ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ മേഖലകളിൽ അരങ്ങേറുന്നതാണ്. സൗദിയുടെ ചരിത്രം മനസ്സിലാക്കുന്നതിനൊപ്പം സന്ദർശകർക്ക് പരമ്പരാഗത സൗദി വസ്ത്രധാരണ രീതികൾ അടുത്തറിയുന്നതിനും, പരമ്പരാഗത സൗദി കാപ്പിയുടെ രുചി ആസ്വദിക്കുന്നതിനും അവസരമൊരുക്കുന്നതാണ് ഈ മേളകളെന്ന് സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ വർഷവും ഫെബ്രുവരി 22 രാജ്യത്തിന്റെ സ്ഥാപക ദിനമായി ആചരിക്കാൻ തീരുമാനിച്ച് കൊണ്ട് സൗദി ഭരണാധികാരി 2022 ജനുവരി 27-ന് ഉത്തരവ് പുറത്തിറക്കിയിരുന്നു. ആദ്യത്തെ സൗദി രാഷ്ട്രത്തിന് തുടക്കം കുറിച്ച് കൊണ്ട് 1727 ഫെബ്രുവരിയിൽ ഇമാം മുഹമ്മദ് ബിൻ സൗദിന്റെ ഭരണകാലം ആരംഭിച്ചതിന്റെ സ്മരണയിലാണ് ഫെബ്രുവരി 22-ന് സ്ഥാപക ദിനമായി ആചരിക്കുന്നത്.
🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാലായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു.
✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14627 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2022 ഫെബ്രുവരി 10 മുതൽ 2022 ഫെബ്രുവരി 16 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2022 ഫെബ്രുവരി 19-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 1942 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 7953 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 4732 പേരെയാണ് അറസ്റ്റ് ചെയ്തത്.
അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 428 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 55 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 40 ശതമാനം പേർ യെമൻ പൗരന്മാരും, 5 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.
ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.
🇸🇦സൗദി സ്ഥാപക ദിനം: പൊതു അവധിയുമായി ബന്ധപ്പെട്ട് തൊഴിൽ സംവിധാന ചട്ടങ്ങളിൽ MHRSD ഭേദഗതി വരുത്തി.
✒️രാജ്യത്തിന്റെ സ്ഥാപക ദിനത്തിൽ പൊതു അവധി നൽകുന്നതുമായി ബന്ധപ്പെട്ട് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) തൊഴിൽ സംവിധാന ചട്ടങ്ങളിൽ ഭേദഗതി വരുത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യത്തിന്റെ സ്ഥാപക ദിനം ആചരിക്കുന്ന ഫെബ്രുവരി 22-ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും പൊതു അവധിയായിരിക്കുമെന്ന് MHRSD നേരത്തെ അറിയിച്ചിരുന്നു. ഇത് നടപ്പിലാക്കുന്നതിന് ആവശ്യമായ ഭേദഗതികളാണ് മന്ത്രാലയം ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്.
ഈ ഭേദഗതികളുമായി ബന്ധപ്പെട്ട് MHRSD വകുപ്പ് മന്ത്രി എൻജിനീയർ അഹ്‌മദ് അൽ രജ്‌ഹി ഫെബ്രുവരി 18-ന് ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം തൊഴിൽ സംവിധാന ചട്ടങ്ങളിൽ താഴെ പറയുന്ന ഭേദഗതികളാണ് വരുത്തിയിരിക്കുന്നത്:
നാഷണൽ ഡേ, സ്ഥാപക ദിനം എന്നിവയുടെ ദിനങ്ങളിൽ ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ എന്നിവ വരുന്ന അവസരത്തിൽ തൊഴിലാളികൾക്ക് മറ്റൊരു ദിവസത്തെ അവധി പകരമായി ലഭിക്കുന്നതിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
സ്ഥാപക ദിനത്തിന്റെ അവധി ഒരു ദിവസത്തേക്കായിരിക്കും. ജോർജിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 22-നാണ് ഈ അവധി നൽകുന്നത്.
🇸🇦സൗദി സ്ഥാപക ദിനം: പൊതു അവധിയുമായി ബന്ധപ്പെട്ട് തൊഴിൽ സംവിധാന ചട്ടങ്ങളിൽ MHRSD ഭേദഗതി വരുത്തി.
✒️രാജ്യത്തിന്റെ സ്ഥാപക ദിനത്തിൽ പൊതു അവധി നൽകുന്നതുമായി ബന്ധപ്പെട്ട് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) തൊഴിൽ സംവിധാന ചട്ടങ്ങളിൽ ഭേദഗതി വരുത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യത്തിന്റെ സ്ഥാപക ദിനം ആചരിക്കുന്ന ഫെബ്രുവരി 22-ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും പൊതു അവധിയായിരിക്കുമെന്ന് MHRSD നേരത്തെ അറിയിച്ചിരുന്നു. ഇത് നടപ്പിലാക്കുന്നതിന് ആവശ്യമായ ഭേദഗതികളാണ് മന്ത്രാലയം ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്.
ഈ ഭേദഗതികളുമായി ബന്ധപ്പെട്ട് MHRSD വകുപ്പ് മന്ത്രി എൻജിനീയർ അഹ്‌മദ് അൽ രജ്‌ഹി ഫെബ്രുവരി 18-ന് ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം തൊഴിൽ സംവിധാന ചട്ടങ്ങളിൽ താഴെ പറയുന്ന ഭേദഗതികളാണ് വരുത്തിയിരിക്കുന്നത്:
നാഷണൽ ഡേ, സ്ഥാപക ദിനം എന്നിവയുടെ ദിനങ്ങളിൽ ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ എന്നിവ വരുന്ന അവസരത്തിൽ തൊഴിലാളികൾക്ക് മറ്റൊരു ദിവസത്തെ അവധി പകരമായി ലഭിക്കുന്നതിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
സ്ഥാപക ദിനത്തിന്റെ അവധി ഒരു ദിവസത്തേക്കായിരിക്കും. ജോർജിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 22-നാണ് ഈ അവധി നൽകുന്നത്.
🇸🇦കിംഗ് ഫഹദ് കോസ്‌വേയിലൂടെ ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് PCR പരിശോധന ആവശ്യമില്ല.
✒️കിംഗ് ഫഹദ് കോസ്‌വേയിലൂടെ ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2022 ഫെബ്രുവരി 20 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. 2022 ഫെബ്രുവരി 19-ന് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിച്ചിരിക്കുന്നത്:
2022 ഫെബ്രുവരി 20 മുതൽ കിംഗ് ഫഹദ് കോസ്‌വേയിലൂടെ ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് COVID-19 PCR പരിശോധന ആവശ്യമില്ല.
എന്നാൽ കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് നെഗറ്റീവ് COVID-19 PCR സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുള്ളത് തുടരുന്നതാണ്.
🇴🇲ഒമാനില്‍ 3,628 പുതിയ കൊവിഡ് കേസുകള്‍ കൂടി, ആറ് മരണം.
✒️ഒമാനില്‍ (Oman) 3,628 പേര്‍ക്ക് കൂടി കൊവിഡ് 19 (Covid 19)സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. വ്യാഴാഴ്ച 1,478 പേര്‍ക്കും വെള്ളിയാഴ്ച 1,027 പേര്‍ക്കും ശനിയാഴ്ച 1,123 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 6,391 പേര്‍ കൂടി രോഗമുക്തരായി(Covid recoveries). കൊവിഡ് ബാധിച്ച് പുതിയതായി ആറ്് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് ഇതുവരെ 3,75,688 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,56,057 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,231 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 94.8 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 340 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 67 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
🇴🇲ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു.
✒️ഇസ്‌റാഅ്-മിഅ്‌റാജ് (Isra’a Wal Miraj) പ്രമാണിച്ച് ഒമാനില്‍ (Oman) പൊതുഅവധി (Official Holiday) പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നിന് രാജ്യത്തെ പൊതു,സ്വകാര്യ മേഖലകള്‍ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
🇦🇪കൊവിഡ്: യുഎഇയില്‍ രോഗമുക്തരുടെ എണ്ണം ഉയരുന്നു, പുതിയ കേസുകള്‍ ആയിരത്തില്‍ താഴെ.
✒️അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ തുടരുന്നു. ഇന്ന് 725 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,391 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,38,195 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,74,607 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,18,381 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,294 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 53,932 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
0 Comments