🇶🇦ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തർ ക്വാറന്റൈൻ ഒഴിവാക്കി.
✒️ദോഹ: ഖത്തറിൽ വാക്‌സിനെടുത്തവർക്ക് ഇനി മുതൽ ഹോട്ടൽ ക്വാറന്റൈൻ വേണ്ട. താമസ വിസയുള്ളവരും അംഗീകൃത കോവിഡ് വാക്‌സിൻ എടുത്തവരും കോവിഡ് വന്ന്ഭേദമായ ആളുകൾക്കും ഈ ഇളവ് ബാധകമാണ്. കൂടാതെ യാത്രയ്ക്ക് മുൻപുള്ള പി സി ആർ പരിശോധനയും ഒഴിവാക്കിയിട്ടുണ്ട്.
റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കടക്കം മുഴുവന്‍ ആളുകള്‍ക്കും ഈ ഇളവ് ലഭിക്കും. ഫെബ്രുവരി 28 തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണി മുതലാണ് ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക. അതേസമയം വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് അഞ്ച് ദിവസത്തെ ഹോം ക്വാറന്റൈന്‍ നിർദേശിക്കുന്നുണ്ട്. വാക്‌സിന്‍ എടുക്കാത്തവര്‍, യാത്ര പുറപ്പെടുന്നതിന്റെ 48 മണിക്കൂര്‍ മുൻപ് നടത്തിയ പി.സി.ആര്‍ പരിശോധന ഫലം ഹാജരാക്കേണ്ടതുണ്ട്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഖത്തർ ക്വാറന്റൈൻ ഒഴിവാക്കി. വാക്‌സിനെടുത്ത ഖത്തർ താമസരേഖയുള്ളവർക്ക് ഇനി ക്വാറന്റൈൻ വേണ്ട. സന്ദർശക വിസയിലെത്തുന്നവർക്ക് ഒരു ദിവസത്തെ ക്വാറന്റൈൻ വേണം. കോവിഡ് കേസുകൾ കുറഞ്ഞതിന് പിന്നാലെയാണ് ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം യാത്രാ മാനദണ്ഡങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള വാക്‌സിൻ എടുത്ത ഖത്തർ താമസരേഖയുള്ളവർക്ക് ഫെബ്രുവരി 28 വൈകിട്ട് 7 മണി മുതൽ ക്വാറന്റൈൻ ഇല്ല, നേരത്തെ രണ്ട് ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമായിരുന്നു.
നാട്ടിൽ നിന്നും പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് റിസൾട്ട് വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. പകരം ഖത്തറിലെത്തിയ ശേഷം 24 മണിക്കൂറിനുള്ളിൽ ആന്റിജൻ പരിശോധന നടത്തണം. വാക്‌സിനേഷൻ പൂർത്തിയായി 14 ദിവസം മുതൽ ഒമ്പത് മാസം വരെയാണ് ഈ ഇളവുകൾക്ക് യോഗ്യത. കോവിഡ് വന്ന് ഭേദമായി ഒമ്പത് മാസം കഴിയാത്തവർക്കും വാക്‌സിനെടുത്തവർക്കുള്ള ഇളവുകളെല്ലാം ലഭിക്കും. സന്ദർശക വിസയിലെത്തുന്നവർക്ക് ഒരുദിവസമാണ് ക്വാറന്റൈൻ. പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. കോവിഡ് തോത് അനുസരിച്ചുള്ള രാജ്യങ്ങളുടെ തരംതിരിവിലും പരിഷ്‌കാരമുണ്ട്. രാജ്യങ്ങളെ ഗ്രീൻ, റെഡ്, എക്‌സപ്ഷണൽ റെഡ് ലിസ്റ്റ് എന്നിങ്ങനെ തരം തിരിക്കുന്നത് ഒഴിവാക്കി. ഇന്ത്യ ഉൾപ്പെടെ ഒമ്പത് രാജ്യങ്ങൾ 'റെഡ് ഹെൽത് മെഷ്വേർസ്' പട്ടികയിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ഗ്രീൻ, റെഡ് ലിസ്റ്റുകൾ ഒഴിവാക്കി. പകരം 'സ്റ്റാൻഡേർഡ് ഹെൽത്ത് മെഷ്വേർസ്' ആയി ഇവ ലിസ്റ്റ്‌ചെയ്തു. ജി.സി.സി രാജ്യങ്ങൾ ഉൾപ്പെടെ സ്റ്റാൻഡേർഡ് ഹെൽത്ത് മെഷ്വേർസ് പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നുള്ള സന്ദർശക വിസക്കാർക്കും ക്വാറന്റൈൻ വേണ്ട. ഈ രാജ്യങ്ങളിലെ വാക്‌സിനെടുക്കാത്ത യാത്രക്കാർക്ക് അഞ്ച് ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടുണ്ട്.
🇸🇦സൗദി അറേബ്യയിൽ 1,585 പേർ കൂടി കൊവിഡ് മുക്തരായി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 677 പേര്‍ക്ക്.
✒️റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) 1,585 പേർ കൂടി കൊവിഡിൽ നിന്ന് മുക്തി നേടി (Covid Recoveries). പുതുതായി 677 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു (New Covid Cases). ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,42,541 ഉം രോഗമുക്തരുടെ എണ്ണം 7,18,979 ഉം ആയി. ഒരു മരണവും പുതുതായി റിപ്പോർട്ട് ചെയ്തു (Covid Death). ഇതോടെ രാജ്യത്തെ ആകെ മരണം 8,991 ആയി.
നിലവിൽ 14,571 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 697 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.82 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 201, ജിദ്ദ - 53, ദമ്മാം - 46, മദീന - 23, മക്ക - 23, അബഹ - 21, ത്വാഇഫ് - 20, ഹുഫൂഫ് - 20. സൗദി അറേബ്യയിൽ ഇതുവരെ 6,05,51,981 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,59,06,780 ആദ്യ ഡോസും 2,41,23,036 രണ്ടാം ഡോസും 1,05,22,165 ബൂസ്റ്റർ ഡോസുമാണ്.
🇰🇼വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിക്ക് 15 വര്‍ഷം കഠിന തടവ്.
✒️വീട്ടുജോലിക്കാരിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ (Murder) സ്വദേശി വനിതയ്‍ക്ക് 15 വര്‍ഷം തടവ്. കുവൈത്ത് പരമോന്നത കോടതിയാണ് (Kuwait Cassation Court) ശിക്ഷ വിധിച്ചത്. ഫിലിപ്പൈന്‍സ് സ്വദേശിയായ വീട്ടുജോലിക്കാരിയുടെ (Housemaid) കൊലപാതകം കുവൈത്തും ഫിലിപ്പൈന്‍സും തമ്മിലുള്ള രാഷ്‍ട്രീയ പ്രശ്നങ്ങളിലേക്ക് വരെ നയിച്ചിരുന്നു. തുടര്‍ന്ന് കുവൈത്തിലേക്കുള്ള വീട്ടുജോലിക്കാരികളുടെ നിയമനം ഫിലിപ്പൈന്‍സ് തടയുകയും ചെയ്‍തു.
കേസില്‍ കുവൈത്തി വനിതയ്‍ക്ക് 15 വര്‍ഷം കഠിന തടവ് വിധിച്ച അപ്പീല്‍ കോടതി വിധി, പരമോന്നത കോടതി ശരിവെയ്‍ക്കുകയായിരുന്നു. തെളിവ് നശിപ്പിച്ചതിന് പ്രതിയുടെ ഭര്‍ത്താവിന് നാല് വര്‍ഷം തടവും വിധിച്ചു. കേസ് ആദ്യം പരിഗണിച്ചപ്പോള്‍ കോടതി വധശിക്ഷയാണ് വിധിച്ചതെങ്കിലും പിന്നീട് അപ്പീലുകളിലൂടെ ശിക്ഷ 15 വര്‍ഷം തടവായി കുറയ്‍ക്കുകയായിരുന്നു.
ഫിലിപ്പൈന്‍സ് സ്വദേശിയായ ജോലിക്കാരിയെ ദീര്‍ഘ നാളായി കുവൈത്തി വനിത ക്രൂരമായി മര്‍ദിക്കുകയും വീട്ടിലെ ഒരു മുറിയില്‍ പൂട്ടിയിട്ട് ചികിത്സ നിഷേധിക്കുകയുമായിരുന്നു. മര്‍ദനത്തിനൊടുവില്‍ ജോലിക്കാരി മരിച്ചു. ശരീരം നിറയെ മര്‍ദനമേറ്റ പാടുകളും മുറിവുകളുമായി ഇവരുടെ മൃതദേഹം സബാഹ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം അറിയിച്ചത്
പ്രാഥമിക പരിശോധനയില്‍ തന്നെ അസ്വഭാവിക മരണമാണെന്ന് വ്യക്തമായതോടെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്‍തു. മൃതദേഹം ആശുപത്രിയിലെത്തിച്ച സ്‍പോണ്‍സറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‍തതില്‍ നിന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തന്റെ ഭാര്യ ജോലിക്കാരിയെ ക്രൂരമായി മര്‍ദിക്കുമായിരുന്നുവെന്നും മര്‍ദനമേറ്റ് ബോധരഹിതയായപ്പോഴാണ് താന്‍ ആശുത്രിയിലെത്തിച്ചതെന്നും ഇയാള്‍ പറഞ്ഞു. വീട്ടുജോലിക്കാരി മരിച്ചിരുന്നുവെന്ന് താന്‍ അറിഞ്ഞില്ലെന്നും ഇയാളുടെ മൊഴിയിലുണ്ടായിരുന്നു.
വീട്ടുജോലിക്കാരിയുടെ നെഞ്ചിലും തലയിലും ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍ദനമേറ്റിരുന്നു. ഭര്‍ത്താവിന് വീട്ടുജോലിക്കാരിയുമായി രഹസ്യ ബന്ധമുണ്ടെന്ന് പ്രതി ആരോപിച്ചിരുന്നു. ദുര്‍മന്ത്രാവാദത്തിലൂടെ തന്നെയും ഭര്‍ത്താവിനെയും പരസ്‍പരം അകറ്റാന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നായിരുന്നു പ്രതിയുടെ വാദം.
🔊ജര്‍മനിയില്‍ നഴ്‌സ് നിയമനം; നോര്‍ക്ക അപേക്ഷ ക്ഷണിച്ചു.
✒️നോര്‍ക്കാ റൂട്ട്‌സും (Norka Roots) ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി (German Federal Employement Agency) ഒപ്പുവച്ച ട്രിപ്പിള്‍ വിന്‍ (Tripple win) പദ്ധതി വഴി ജര്‍മനിയില്‍ നഴ്‌സിങ് തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നഴ്‌സിംഗില്‍ ബിരുദമോ ഡിപ്ലോമയോ (Degree or Diploma in Nursing) ഉള്ള കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് (One year experience) അപേക്ഷിക്കാം.
www.norkaroots.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് നോര്‍ക്കാ റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അവസാന തീയതി 2022 മാര്‍ച്ച് 10 ആണ്. 45 വയസ്സ് കവിയാത്ത സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ഭാഷാ പരീശീലനവും റിക്രൂട്ട്‌മെന്റും സൗജന്യമാണ്.
നിലവില്‍ ജോലി ചെയ്യുന്ന മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍, ജര്‍മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍, ഹോം കെയര്‍ / നഴ്‌സിംഗ് ഹോം പ്രവൃത്തി പരിചയമുള്ളവര്‍, തീവ്ര പരിചരണം / ജറിയാട്രിക്‌സ് / കാര്‍ഡിയോളജി / ജനറല്‍ വാര്‍ഡ്/ സര്‍ജിക്കല്‍ - മെഡിക്കല്‍ വാര്‍ഡ് / നിയോനാറ്റോളജി / ന്യൂറോളജി / ഓര്‍ത്തോപീഡിക്‌സും അനുബന്ധ മേഖലകളും / ഓപ്പറേഷന്‍ തീയറ്റര്‍ / സൈക്യാട്രി എന്നീ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന.
തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാട്ടില്‍ തന്നെ ജര്‍മന്‍ ഭാഷയില്‍ എ 1/ എ 2 / ബി 1 ലെവല്‍ പരിശീലനം നല്‍കും. എ 2 ലെവലും ബി 1 ലെവലും ആദ്യ ശ്രമത്തില്‍ വിജയിക്കുന്നവര്‍ക്ക് 250 യൂറോ വീതം ബോണസ്സും ലഭിക്കും. ശേഷം ജര്‍മ്മനിയിലെ ആരോഗ്യ മേഖലയില്‍ നഴ്‌സിംഗ് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിക്കാം. ജര്‍മനിയില്‍ എത്തിയ ശേഷം തൊഴില്‍ദാതാവിന്റെ സഹായത്തോടെ ജര്‍മന്‍ ഭാഷയില്‍ ബി 2 ലെവല്‍ പരിശീലനത്തിന് അവസരം ലഭിക്കും. ബി 2 ലെവല്‍ വിജയിച്ച് അംഗീകാരം ലഭിക്കുന്ന മുറയ്‍ക്ക് രജിസ്‍ട്രേഡ് നഴ്‌സായി നിയമനം ലഭിക്കും.
രജിസ്‍ട്രേഡ് നഴ്‌സായി അംഗീകാരം ലഭിക്കുന്നത് വരെ ഏകദേശം 2300 യൂറോയും പിന്നീട് ഓവര്‍ടൈം അലവന്‍സുകള്‍ക്ക് പുറമെ 2800 യൂറോയുമാണ് ശമ്പളം. ഈ പദ്ധതിയിലേക്ക് മുമ്പ് അപേക്ഷിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-425-3939 ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. ഇമെയില്‍ triplewin.norka@kerala.gov.in.
🔊പ്രവാസികളുടെയും വിദേശത്തു നിന്ന് തിരിച്ചെത്തിയവരുടെയും മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്.
✒️സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായമായ നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ വിദേശത്ത് ജോലി നോക്കുന്ന ഇ.സി.ആര്‍ കാറ്റഗറിയില്‍പ്പെട്ട പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കള്‍ക്ക് അപേക്ഷിക്കാം. രണ്ടു വിഭാഗങ്ങളിലും കുറഞ്ഞത് രണ്ടു വര്‍ഷം വിദേശത്ത് ജോലി ചെയ്തിരിക്കണം. തിരിച്ചെത്തിയവരുടെ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയരുത്.
20,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. അപേക്ഷകര്‍ യോഗ്യതാപരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര- ബിരുദ കോഴ്സുകള്‍ക്കോ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കോ 2021-22 അധ്യയന വര്‍ഷം പ്രവേശനം നേടിയവരായിരിക്കണം. കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച റഗുലര്‍ കോഴ്സുകള്‍ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരായിരിക്കണം. ഒറ്റത്തവണയാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നത്.
www.scholarship.norkaroots.org എന്ന വെബ്‍സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി: ഫെബ്രുവരി 26. 2019 മുതല്‍ നിലവിലുള്ള ഈ പദ്ധതിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 317 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് 0471-2770528, 2770500 എന്നീ ഫോണ്‍ നമ്പരുകളിലോ നോര്‍ക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. 00918802012345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്ഡ്കോള്‍ സേവനവും ലഭ്യമാണ്.
🇦🇪യുഎഇയില്‍ 782 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു മരണം.
✒️അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (Covid 19) രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് 782 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,096 പേരാണ് രോഗമുക്തരായത് (Covid recoveries).
രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,74,340 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,77,406 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,27,067 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,299 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 48,040 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 21,350 പേര്‍ക്ക് കൂടി കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 24,087,368 കൊവിഡ് വാക്സിനുകള്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്. 100 പേര്‍ക്ക് 243.54 ഡോസ് വാക്സിനുകള്‍ എന്ന കണക്കിലാണ് ഇപ്പോള്‍ യുഎഇയിലെ വാക്സിനേഷന്‍ നിരക്ക്.
🇦🇪യുഎഇയില്‍ ജനന സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സാപ്പ് വഴിയും ലഭിക്കും.
✒️അബുദാബി: യുഎഇയില്‍ (UAE) ജനന സര്‍ട്ടിഫിക്കറ്റ് (birth certficate) വാട്‌സാപ്പ് വഴി ലഭ്യമാക്കാനുള്ള സംവിധാനവുമായി ആരോഗ്യ മന്ത്രാലയം. നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെയാണ് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. യുഎഇ ഇന്നൊവേഷന്‍ മാസത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.
സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഉപഭോക്താവിന്റെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
🇴🇲ഒമാനില്‍ 696 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
✒️മസ്‌കറ്റ്: ഒമാനില്‍ (Oman) 696 പേര്‍ക്ക് കൂടി കൊവിഡ് (covid 19) വൈറസ് ബാധയില്‍ നിന്ന് മുക്തി നേടി. 2,005 പേര്‍ രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,62,800 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,79,618 പേര്‍ക്കാണ് ഒമാനില്‍ ആകെ കൊവിഡ് ബാധിച്ചിട്ടുള്ളത്.
95.6 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് പുതിയതായി കൊവിഡ് മരണങ്ങളൊന്നും ഇന്ന് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ 4,238 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 273 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 60 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുമാണ്.
🇦🇪ഇന്ത്യയില്‍ നിന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി.
✒️ഇന്ത്യയില്‍ (India) നിന്ന് യുഎഇയിലെ (UAE) എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന (rapid PCR test) ഒഴിവാക്കി. നേരത്തെ ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നീ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അബുദാബിയിലേക്കും ഇളവുണ്ടായിരിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍ക്കുലറില്‍ അറിയിച്ചു.
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്രയ്ക്ക് മുമ്പ് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ റാപിഡ് പിസിആര്‍ പരിശോധന വേണമെന്ന നിബന്ധന ഒഴിവാക്കിയെന്നും മറ്റ് യാത്രാ നിബന്ധനകള്‍ പാലിക്കണമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. അബുദാബിയിലേക്ക് റാപിഡ് പിസിആര്‍ പരിശോധന വേണമെന്ന നിബന്ധന ഔദ്യോഗിക വിമാന കമ്പനിയായ ഇത്തിഹാദും വെബ്‌സൈറ്റില്‍ നിന്ന് ഒഴിവാക്കി. യാത്രയ്ക്ക് ആറ് മണിക്കൂറിനുള്ളിലെടുത്ത പരിശോധനാ ഫലം വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. എന്നാല്‍ 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടി പിസിആര്‍ പരിശോധന വേണമെന്ന നിബന്ധനയ്ക്ക് മാറ്റമില്ല.
🇰🇼കുവൈറ്റ്: ദേശീയ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആഭ്യന്തര മന്ത്രാലയം.
✒️രാജ്യത്തിന്റെ ദേശീയ ദിനം ആഘോഷിക്കുന്നതിനുള്ള എല്ലാ സുരക്ഷാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരി 23-ന് രാത്രി കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സുരക്ഷാ മുന്നൊരുക്കങ്ങൾക്കൊപ്പം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഗതാഗത തടസം നേരിടുന്നത് ഒഴിവാക്കുന്നതിനുള്ള തയ്യാറെടുപ്പുകളും അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്. ദേശീയ ദിനാഘോഷങ്ങൾ സുഗമമായി നടത്തുന്നതിനായി, മുൻനിശ്ചയിച്ച സമഗ്രമായ നടപടിക്രമങ്ങൾ പ്രകാരം, വിവിധ സുരക്ഷാ വിഭാഗങ്ങളെ വിന്യസിച്ചതായും മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
കൃത്യവിലോപം ഉണ്ടാകാത്ത രീതിയിൽ ദേശീയ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നിർദ്ദേശങ്ങളും പൊതു ജനങ്ങൾക്കായി മാധ്യമങ്ങളിലൂടെയും, സാമൂഹിക മാധ്യമങ്ങളിലൂടെയും നൽകുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ. തൗഹീദ് അൽ കന്ദാരി അറിയിച്ചു. ദേശീയ ദിനാഘോഷങ്ങളുടെ വേളയിൽ രാജ്യത്തെ നിയമങ്ങൾ കൃത്യമായി പാലിക്കാൻ അദ്ദേഹം കുവൈറ്റിലെ പൗരമാരോടും, പ്രവാസികളോടും ആഹ്വാനം ചെയ്തു.
ആഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളിൽ നിന്നുള്ള കാഴ്ച തടസപ്പെടുന്നതിന് കാരണമാകുന്ന രീതിയിലുള്ള സ്പ്രേ, വിവിധ വർണ്ണങ്ങളിലുള്ള പത മുതലായവ വാഹനങ്ങൾക്ക് നേരെ പ്രയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പ്രത്യേകം അറിയിച്ചു. ഇത്തരം പ്രവർത്തികൾ വാഹനങ്ങളിലുള്ളവരെയും, കാൽനടക്കാരെയും ഒരുപോലെ ബാധിക്കുന്ന അപകടങ്ങളിലേക്ക് നയിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നാഷണൽ ഡേയുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതു മേഖലയിൽ 2022 ഫെബ്രുവരി 27 മുതൽ ഒമ്പത് ദിവസം അവധിയായിരിക്കുമെന്ന് കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ നേരത്തെ അറിയിച്ചിട്ടുണ്ട്.
🔊യുക്രൈൻ: നോർക്കയിൽ ഇന്ന് ബന്ധപ്പെട്ടത് 468 വിദ്യാർഥികൾ.
✒️യുക്രൈനിൽ നിന്ന് 468 മലയാളി വിദ്യാർഥികൾ ബന്ധപ്പെട്ടതായി നോർക്ക. ഒഡേസ നാഷണൽ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്നവരാണ് ഏറ്റവും കൂടുതൽ. 200 പേർ ഇവിടെ നിന്നും ബന്ധപ്പെട്ടിട്ടുണ്ട്. ഖാർക്കീവ് നാഷണൽ മെഡിക്കൽ യൂനിവേഴ്സിറ്റി- 44, ബൊഗോമോളറ്റസ് നാഷണൽ മെഡിക്കൽ യൂനിവേഴ്സിറ്റി-18, സൈപൊറൊസയ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റി -11, സുമി സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റി-10 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള യൂനിവേഴ്സിറ്റികളിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം. ആകെ ഇരുപതോളം സർവകലാശാലകളിൽ നിന്നും വിദ്യാർഥികളുടെ സഹായാഭ്യർഥന ലഭിച്ചിട്ടുണ്ടെന്നും സി.ഇ.ഐ പറഞ്ഞു. ഇവരുടെ വിശദാംശങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. എംബസിയുമായും വിദേശകാര്യമന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വിമാനങ്ങൾ മുടങ്ങിയതു മൂലം വിമാനത്താവളത്തിൽ കുടുങ്ങിയവർക്ക് താമസസൗകര്യം ഒരുക്കുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഉക്രൈനിലെ മലയാളി പ്രവാസി സംഘടനകളുമായും വിവരങ്ങൾ കൈമാറിക്കൊണ്ടിരിക്കുന്നതായും നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു.
🇶🇦ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ ക്യാന്പ് നാളെ.
✒️ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പ്രത്യേക കോൺസുലാർ ക്യാമ്പ് നാളെ ഏഷ്യൻ ടൗണിൽ നടക്കും. ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്‍റ് ഫോറവുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. രാവിലെ 10 മുതൽ ഉച്ച 12 വരെ ഏഷ്യൻ ടൗൺ ഗ്രാൻഡ് മാൾ ആംഫി തീയറ്റർ ടിക്കറ്റ് കൗണ്ടർ ഗേറ്റ് നമ്പർ എട്ടിലാണ് ക്യാമ്പ് നിശ്ചയിച്ചത്. ക്യാമ്പിൽ പാസ്പോർട്ട് സേവനങ്ങൾ, അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാവും. രാവിലെ എട്ട് മുതൽ ഓൺലൈൻ ഫോം പൂരിപ്പിക്കാനുള്ള സഹായവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 33344365 / 77867794 നമ്പർ ഹെൽപ് ഡെസ്കിൽ ബന്ധപ്പെടാം.
0 Comments