🇶🇦ആർ.ടി.പി.സി.ആറും ക്വാറൻറീനും വേണ്ട: പ്രവാസികൾക്ക് ആശ്വാസം.
✒️രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച വിദേശയാത്രക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും, നാട്ടിൽ ഏഴു ദിവസ ക്വാറൻറീനും ആവശ്യമില്ലെന്ന കേന്ദ്ര സർക്കാറിൻെറ പുതുക്കിയ യാത്രാ നയത്തിൽ പ്രവാസ ലോകത്ത് ഇരട്ടി സന്തോഷം. യാത്രാ ഇളവുകൾ പ്രഖ്യാപിച്ച 82 രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫിൽ നിന്നും ഖത്തർ, ബഹ്റൈൻ, ഒമാൻ,സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ഇടം പിടിച്ചത്. എന്നാൽ, യു.എ.ഇ, കുവൈത്ത് രാജ്യങ്ങൾ പട്ടികയിൽ ഇല്ല.
ഫെബ്രുവരി 14 മുതലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ച പുതിയ മാർഗനിർദേശം പ്രാബല്ല്യത്തിൽ വരുന്നത്. വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ആർ.ടി.പി.സിആർ ഫലത്തിന് പകരം വാക്സിൻ സർട്ടിഫിക്കറ്റ് മതിയാവും.
2020ൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിനു ശേഷം വിമാനയാത്ര നിലവിൽ വന്നത് മുതൽ രാജ്യന്തര യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ നിർബന്ധമായിരുന്നു. യാത്രക്ക് 72 മണിക്കൂറിനുള്ള നെഗറ്റീവ് പരിശോധനാ ഫലമായിരുന്നു ഇന്ത്യയിലേക്ക് ആവശ്യമായത്. ഇത് ഒഴിവാകുന്നത് പ്രവാസലോകത്തിന് വലിയ ആശ്വാസമായി മാറും.
നിലവിൽ ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും ബൂസ്റ്റർ ഡോസും സ്വീകരിച്ച ശേഷമാണ് പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നത്.
ഫെബ്രുവരി 14 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് ഈ ഇളവുകള്‍ പ്രാബല്യത്തിലുണ്ടാകുക. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏഴ് ദിവസത്തെ ക്വാറന്റീന്‍ ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് പുതിയ നിര്‍ദ്ദേശം.
യുഎഇ പ്രവാസികള്‍ ഇന്ത്യയിലേക്ക് പോകുമ്പോള്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടി പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. പ്രവാസികള്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ എയര്‍ സുവിധയില്‍ അപ്ലോഡ് ചെയ്യുകയും വേണം. യുഎസ്എ, യുകെ, സ്വിറ്റ്‌സര്‍ലാന്‍ഡ്. സ്വീഡന്‍, സിംഗപ്പൂര്‍, സ്‌പെയിന്‍, ന്യൂസിലാന്‍ഡ്, മാലിദ്വീപ്, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും ഇളവുകള്‍ അനുവദിച്ച രാജ്യങ്ങളുടെ പട്ടികയിലുണ്ട്.
🇸🇦പുതിയ ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കി സൗദി അറേബ്യ.
✒️പുതിയ ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കി സൗദി അറേബ്യ. ഉന്നത സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയാണ് പുതിയ പാസ്പോർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.വ്യക്തിയുടെ വിവരങ്ങളടങ്ങിയ ഇലക്ടോണിക് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നതാണ് പുതിയ പാസ്പോർട്ടിന്റെ പ്രത്യേകത. ഒറ്റ നോട്ടത്തിൽ വ്യത്യാസം തോന്നില്ലെങ്കിലും ഒട്ടേറെ സവിശേഷതകളോടെയാണ് സൗദി അറേബ്യ പുതിയ പാസ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.ഉന്നത സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത പുതിയ പാസ്പോർട്ടിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതോടെയാണ് ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കിയത്. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ പ്രകാശനം ചെയ്തു. പഴയ പാസ്പോർട്ടിൽ നിന്ന് വ്യത്യസ്തമായി പുതിയ പാസ്പോർട്ടിൽ വ്യക്തിയുടെ വിവരങ്ങളടങ്ങിയ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ ഫോട്ടോ സ്‌കാൻ ചെയ്യുന്നതോടെ അവയിലടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട അതോറിറ്റികൾക്ക് അറിയാൻ സാധിക്കുമെന്നതാണ് പ്രത്യേകത.
🇶🇦ഖത്തറില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല.
✒️ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ സാരമായ ഇളവുകള്‍ നടപ്പിലാക്കുന്നു. പുതിയ പ്രഖ്യാപനമനുസരിച്ച് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാം. ശനിയാഴ്ച മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്. ഇന്നലെ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാന്‍ അനുമതി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ഉപാധികളുണ്ട്. മാര്‍ക്കറ്റുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടമുണ്ടെങ്കില്‍ മാസ്‌ക് ധരിക്കണം. സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, പള്ളികള്‍, ആശുപത്രികളില്‍ എന്നിവിടങ്ങളിലും മാസ്‌ക് ധരിക്കണം. ഇടപാടുകാരുമായി ബന്ധം പുലര്‍ത്തുന്ന, പരസ്പരം ഇടപഴകേണ്ട സാഹചര്യമുള്ള ജോലിക്കാരും മാസ്‌ക് ധരിക്കണം. മറ്റു നിയന്ത്രണങ്ങള്‍ നിലവിലുള്ള അതേ പടി തന്നെ തുടരും. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നതോടെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
🇸🇦സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാരനടക്കം 12 പേര്‍ക്ക് പരിക്ക്.
✒️ദക്ഷിണ സൗദിയിലെ അബഹ ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടിന്( Abha International Airport) ആളില്ലാ വിമാനം ഉപയോഗിച്ച് യമന്‍ വിമത സായുധ സംഘമായ ഹൂതികളുടെ(Houthi) ആക്രമണം. സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ എയര്‍പ്പോര്‍ട്ട് ലക്ഷ്യമാക്കിയെത്തിയ ഉടന്‍ അറബ് സഖ്യസേന വെടിവെച്ചിട്ടു. അതിന്റെ ചീളുകള്‍ പതിച്ച് വിവിധ രാജ്യക്കാരായ 12 പേര്‍ക്ക് പരിക്കേറ്റു.
എയര്‍പ്പോര്‍ട്ടിലെ തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റതില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. രണ്ടുപേര്‍ സൗദികളും നാലുപേര്‍ ബംഗ്ലാദേശികളും മൂന്നുപേര്‍ നേപ്പാളികളുമാണ്. ഓരോ ഫിലിപ്പീന്‍സ്, ശ്രീലങ്കന്‍ പൗരന്മാര്‍ക്കും പരിക്കേറ്റു. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് വിമാനത്താവളത്തിന്റെ മുന്‍ഭാഗത്തുള്ള ചില്ലുകള്‍ തകരുകയും ചെറിയ കേടുപാടുകളുണ്ടാവുകയും ചെയ്തിട്ടുണ്ട്. സുരക്ഷാനടപടികള്‍ സ്വീകരിച്ചതിന് ശേഷം വ്യോമഗതാഗതം പുനരാരംഭിച്ചു.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 650 പേര്‍ക്കെതിരെ നടപടി.
✒️ഖത്തറില്‍(Qatar) കൊവിഡ് നിയന്ത്രണങ്ങള്‍(Covid restricions) ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 650 പേര്‍ കൂടി ബുധനാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 477 പേരും മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.
സാമൂഹിക അകലം പാലിക്കാത്തതിന് 167 പേര്‍ പിടിയിലായി. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് ആറു പേരെയും പിടികൂടി. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
🇦🇪യുഎഇയില്‍ 1,588 പേര്‍ക്ക് കൂടി കൊവിഡ്, അഞ്ച് മരണം.
✒️അബുദാബി: യുഎഇയില്‍ ഇന്ന് 1,588പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,301 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് അഞ്ച് മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 527,913 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,64,102 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,93,619 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,278 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 68,205 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇴🇲ഒമാനിൽ 1743 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.
✒️ഒമാനിൽ 1743 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചികിത്സയിലായിരുന്ന 2433 പേര്‍
രോഗമുക്തി നേടി. അതേസമയം അഞ്ച് മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തു. കണക്കുകള്‍ പ്രകാരം 360999 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 333906 പേര്‍ രോഗുക്തരാവുകയും 4195 പേര്‍ മരണപ്പെടുകയും ചെയ്തു. 92.5 ശതമാനമാണ് നിലവിലെ രോഗമുക്തരി നിരക്ക്.
🇶🇦ശനിയാഴ്ച മുതൽ ഖത്തറിൽ തണുപ്പ് കൂടും.
✒️ശനിയാഴ്ച മുതൽ ഖത്തറിൽ തണുപ്പ് കൂടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഖത്തറിന്റെ എല്ലാ ഭാഗങ്ങളിലും തിങ്കളാഴ്ചവരെ തണുപ്പ് കൂടിയേക്കും.അബൂ സംറയില്‍ ഇതിനകം തന്നെ തണുപ്പ് 5 ഡിഗ്രിയാണ്. വടക്കുപടിഞ്ഞാറന്‍ കാറ്റ് വീണ്ടുമെത്തുന്നതിനാലാണിത്. സമുദ്ര പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്നും കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ ദൃശ്യ പരത കുറയാനും സാധ്യതയുണ്ട്.
🇶🇦ഖത്തറിലെ ഇന്ത്യൻ എംബസി കെട്ടിടത്തിന് തറക്കല്ലിട്ടു.
✒️ദോഹ. ഖത്തറിലെ ഇന്ത്യൻ എംബസി കെട്ടിടത്തിന് തറക്കല്ലിട്ടു. ഇന്ത്യന്‍ എംബസിക്കായി ഖത്തര്‍ നല്‍കിയ സ്ഥലത്ത് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ അല്‍ ഥാനിയും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ചേര്‍ന്നാണ് തറക്കല്ലിട്ടത്. വെസ്റ്റ് ബേയിലെ ഡിപ്ളോമാറ്റിക് ഏരിയയിലാണ് എംബസിയുടെ പുതിയ കെട്ടിടം. ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍, എംബസി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി പൗരപ്രമുഖര്‍ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
🛫സംസ്ഥാനത്തെ എയർപോർട്ടുകളിലെ പിസിആർ ടെസ്റ്റ് നിരക്ക് കുറച്ചു.
✒️തിരുവനന്തപുരം: സംസ്ഥാനത്തെ എയർപോർട്ടുകളിലെ പിസിആർ ടെസ്റ്റ് നിരക്ക് കുറച്ചു. കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ ഇനി മുതൽ 1200 രൂപയായിരിക്കും റാപിഡ് പി സി ആര്‍ biorad pcr ടെസ്റ്റിന് ഈടാക്കുക. കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇതുവരെ 2490 രൂപ മുതലായിരുന്നു റാപിഡ് പിസിആര്‍ ടെസ്റ്റിന് biorad pcr ഈടാക്കാക്കിയിരുന്നത്. ഇതോടെ റാപിഡ് പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് കുറച്ചത് പ്രവാസികള്‍ക്ക് ഒരു പരിധിവരെ ആശ്വാസമായി മാറുകയാണ്.
🇴🇲ഒമാൻ: COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ചടങ്ങുകൾ 70 ശതമാനം ശേഷിയിൽ അനുവദിക്കും.
✒️രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് കൊണ്ട് ഒമാൻ സുപ്രീം കമ്മിറ്റി പുതിയ ഉത്തരവ് പുറത്തിറക്കി. 2022 ഫെബ്രുവരി 9-നാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന ഇളവുകളാണ് ഒമാൻ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്:
പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്ക് അനുമതി നൽകും. അമ്പത് ശതമാനം വിശ്വാസികൾക്ക് പള്ളികളിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകുന്ന രീതിയിൽ, മുൻകരുതൽ നിർദ്ദേശങ്ങൾക്ക് വിധേയമായാണ് ഇത് നടപ്പിലാക്കുന്നത്. പള്ളികളിലെ അഞ്ച് നേരത്തെ പ്രാർത്ഥനകൾക്ക് നൽകിയിട്ടുള്ള അനുമതി തുടരുന്നതിനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും തിരികെ എത്തുന്നതാണ്.
പൊതു ഹാളുകൾ 70 ശതമാനം ശേഷിയിൽ പ്രവർത്തിക്കുന്നതിന് അനുമതി. ഇത്തരം ഹാളുകളിലേക്ക് പ്രവേശിക്കുന്നവർ COVID-19 വാക്സിനേഷൻ രേഖകൾ ഹാജരാക്കേണ്ടതാണ്.
പ്രാദേശികവും, അന്തർദേശീയവുമായ കോൺഫറൻസുകൾ, എക്സിബിഷനുകൾ എന്നിവയ്ക്ക് അനുമതി. ഇത്തരം വേദികളിൽ 70 ശതമാനം ശേഷിയിലാണ് ആളുകൾക്ക് പ്രവേശനം അനുവദിക്കുന്നത്.
ഒമാനിലെ സ്‌കൂളുകളിൽ രണ്ടാം സെമസ്റ്റർ പഠനം നടപ്പിലാക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകുന്നതാണ്.
രാജ്യത്തെ സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണമെന്ന വ്യവസ്ഥ നടപ്പിലാക്കാൻ സ്ഥാപനങ്ങളോട് സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. വാണിജ്യ കേന്ദ്രങ്ങൾ, റെസ്റ്ററന്റുകൾ, മറ്റു വാണിജ്യശാലകൾ എന്നിവയ്ക്കും ഇത് ബാധകമാണ്. സാംസ്‌കാരിക ചടങ്ങുകൾ, കായിക പരിപാടികൾ തുടങ്ങിയവ നടക്കുന്ന വേദികളിലേക്ക് പ്രവേശിക്കുന്നതിനും ഈ വ്യവസ്ഥ ബാധകമാണ്.
മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ മുൻകരുതൽ നടപടികൾ പിന്തുടരാനും, ഒത്ത്ചേരലുകൾ ഒഴിവാക്കാനും സുപ്രീം കമ്മിറ്റി ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ളവരോട് ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പ് എടുക്കാനും കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
0 Comments