Ticker

6/recent/ticker-posts

Header Ads Widget

വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറങ്ങി.

സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ചില പ്രത്യേക വിഭാഗം ജീവനക്കാർക്ക് അനുവദിച്ച ഇളവ് പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി. ഉത്തരവ് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

ഭിന്നശേഷി വിഭാഗങ്ങൾ, മുലയൂട്ടുന്ന അമ്മമാർ, രോഗബാധിതർ എന്നീ വിഭാഗങ്ങൾക്കായിരുന്നു മൂന്നാം ഘട്ടത്തിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരുന്നത്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.

Post a Comment

0 Comments