Ticker

6/recent/ticker-posts

Header Ads Widget

സ്കൂളുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും; അധ്യയനം വൈകിട്ട് വരെ; വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും. 10,11,12 ക്ലാസുകൾക്ക് ഇന്ന് മുതൽ വൈകിട്ട് വരെയാണ് ക്ലാസുകൾ.പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാൻ ലക്ഷ്യമിട്ടാണ് സമയം കൂട്ടിയത്. 1 മുതൽ 9 വരെയുള്ള ക്ലാസുകൾ 14 മുതൽ തുറക്കുന്നതും ക്ലാസുകൾ വൈകിട്ട് വരെയാക്കുന്നതും ചർച്ച ചെയ്യാൻ വിദ്യാഭ്യാസവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും.

ഒന്ന് മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു.

കഴിഞ്ഞ മാസം 21 മുതല്‍ ഒന്നു തൊട്ട് ഒമ്പത് വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്നു. ഒന്നുമുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ 14ന് ആണ് അധ്യയനം ആരംഭിക്കുന്നത്. ഇതും രാവിലെ മുതല്‍ വൈകുന്നേരം വരെയായിരിക്കുന്നതും വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്.

ക്ലാസുകളുടെ ക്രമീകരണം, ഓണ്‍ലൈന്‍ പഠനം, പരീക്ഷ എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ചായിരിക്കും പ്രത്യേക മാര്‍ഗരേഖ. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്കൂളുകളുടെ പ്രവര്‍ത്തനം. കോവിഡ് വ്യാപനം സംസ്ഥാനത്ത് കുറഞ്ഞെങ്കിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ചകളില്‍ സംസ്ഥാനത്തെ രോഗവ്യാപന നിരക്ക് 50 ശതമാനത്തിനോട് അടുത്തപ്പോഴായിരുന്നു സ്കൂളുകള്‍ അടയ്ക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. എന്നാല്‍ നിലവില്‍ ടിപിആര്‍ 30 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. ഭൂരിഭാഗം ജില്ലകളിലും രോഗവ്യാപനത്തിന് കുറവുണ്ടെന്നാണ് സര്‍ക്കാരിന്റെ വലയിരുത്തല്‍.

Post a Comment

0 Comments