ഐപിഎൽ 2022 മെഗാ താരലേലത്തിന്റെ ആദ്യ ദിനം താരമായത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷൻ. ഇതുവരെയുള്ള ലേലത്തിൽ ഏറ്റവും ഉയർന്ന തുക നേടിയത് ഇഷാൻ കിഷനാണ്. 15.25 കോടിക്ക് താരത്തെ മുംബൈ ഇന്ത്യൻസ് തിരികെയെത്തിച്ചു. താരത്തിനായി മുംബൈയും മറ്റ് ടീമുകളുമായി കടുത്ത മത്സരം തന്നെ നടന്നു.
ഇതോടെ യുവ്രാജ് സിങ്ങിന് ശേഷം ഐപിഎൽ ലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും കിഷൻ സ്വന്തമാക്കി. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന കിഷൻ ഏഴിരട്ടിയോളമാണ് ലേലത്തിൽ സ്വന്തമാക്കിയത്. 2015-ൽ 16 കോടി രൂപയ്ക്ക് ഡൽഹി ഡെയർഡെവിൾസാണ് (ഇപ്പോഴത്തെ ഡൽഹി ക്യാപ്പിറ്റൽസ്) യുവ്രാജ് സിങ്ങിനെ ലേലത്തിൽ പിടിച്ചത്
അതേസമയം മാർക്വി താരങ്ങളും ലേലത്തിൽ മികച്ച വില സ്വന്തമാക്കി. ഇന്ത്യൻ താരം ശിഖർ ധവാനാണ് ആദ്യം ലേലത്തിൽ പോയ താരം. ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചു. 12.25 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിളിച്ചെടുത്ത ശ്രേയസ് അയ്യരാണ് മാർക്വി താരങ്ങളിൽ ഏറ്റവും അധികം തുക സ്വന്തമാക്കിയത്. 2 കോടിയായിരുന്നു അയ്യരുടെ അടിസ്ഥാന വില. ഹർഷൽ പട്ടേലിനെ 10.75 കോടിക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തിരികെ ടീമിലെത്തിച്ചു. അതേസമയം ദേവ്ദത്ത് പടിക്കലിനെ 7.75 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.
ബെംഗളൂരുവിലെ ഹോട്ടൽ ഐടിസി ഗാർഡനിയയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ തന്നെ ലേലം ആരംഭിച്ചു. 2018 മുതൽ താരലേലം നടത്തുന്ന ഹ്യൂഗ് എഡ്മെഡെസ് തന്നെയാണ് മെഗാതാരലേലവും നിയന്ത്രിക്കുന്നത്. അതേസമയം ലേല നടപടികൾക്കിടെ ഹ്യൂഗ് എഡ്മെഡെസ് തളർന്നുവീണത് ആശങ്ക പടർത്തി. ഉടൻ തന്നെ ഫ്രാഞ്ചൈസി ഉടമകളും മറ്റ് ജീവനക്കാരും അദ്ദേഹത്തിന് മെഡിക്കൽ സേവനം ലഭ്യമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ഇതേത്തുടർന്ന് തടസപ്പെട്ട ലേല നടപടികൾ വൈകീട്ട് 3.30-ന് പുനരാരംഭിച്ചു. എഡ്മെഡെസിന് പകരം പിന്നീട് ലേല നടപടികൾ നിയന്ത്രിച്ചത് കമന്റേറ്റർ ചാരു ശർമയാണ്.
പഞ്ചാബ് കിങ്സ്
ശിഖർ ധവാൻ - 8.25 കോടി
കാഗിസോ റബാദ - 9.25 കോടി
ജോണി ബെയർസ്റ്റോ - 6.75 കോടി
ഷാരൂഖ് ഖാൻ - 9 കോടി
രാഹുൽ ചാഹർ - 5.25 കോടി
ഇഷാൻ പോറൽ - 25 ലക്ഷം
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ശ്രേയസ് അയ്യർ - 12.25 കോടി
പാറ്റ് കമ്മിൻസ് - 7.25 കോടി
നിതീഷ് റാണ - 8 കോടി
ഗുജറാത്ത് ടൈറ്റൻസ്
മുഹമ്മദ് ഷമി - 6.25 കോടി
ജേസൺ റോയി - 2 കോടി
ലോക്കി ഫെർഗൂസൻ - 10 കോടി
ഡൽഹി ക്യാപ്പിറ്റൽസ്
ഡേവിഡ് വാർണർ - 6.25 കോടി
മിച്ചൽ മാർഷ് - 6.50 കോടി
ശാർദുൽ താക്കൂർ - 10.75 കോടി
കുൽദീപ് യാദവ് - 2 കോടി
മുസ്തഫിസുർ റഹ്മാൻ - 2 കോടി
ലഖ്നൗ സൂപ്പർ ജയന്റ്സ്
മനീഷ് പാണ്ഡെ 4.60 കോടി
ജേസൺ ഹോൾഡർ - 8.75 കോടി
ക്വിന്റൺ ഡിക്കോക്ക് - 6.75 കോടി
ദീപക് ഹൂഡ - 5.75 കോടി
മാർക്ക് വുഡ് - 7.50 കോടി
ആവേശ് ഖാൻ - 10 കോടി
ക്രുണാൽ പണ്ഡ്യ - 8.25 കോടി
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
ഹർഷൽ പട്ടേൽ - 10.75 കോടി
ഫാഫ് ഡുപ്ലെസി - 7 കോടി
വാനിന്ദു ഹസരംഗ - 10.75 കോടി
ദിനേഷ് കാർത്തിക്ക് - 5.50 കോടി
ജോഷ് ഹെയ്സൽവുഡ് - 7.75 കോടി
രാജസ്ഥാൻ റോയൽസ്
ദേവ്ദത്ത് പടിക്കൽ - 7.75 കോടി
ട്രെന്റ് ബോൾട്ട് - 8 കോടി
ഷിംറോൺ ഹെറ്റ്മയർ - 8.50 കോടി
യുസ്വേന്ദ്ര ചാഹൽ - 6.50 കോടി
പ്രസിദ്ധ് കൃഷ്ണ - 10 കോടി
കെ.സി കരിയപ്പ - 30 ലക്ഷം
ചെന്നൈ സൂപ്പർ കിങ്സ്
അമ്പാട്ടി റായുഡു - 6.75 കോടി
റോബിൻ ഉത്തപ്പ - 2 കോടി
ഡ്വെയ്ൻ ബ്രാവോ - 4.40 കോടി
ദീപക് ചാഹർ - 14 കോടി
കെ.എം ആസിഫ് - 20 ലക്ഷം
സൺറൈസേഴ്സ് ഹൈദരാബാദ്
വാഷിങ്ടൺ സുന്ദർ - 8.75 കോടി
നിക്കോളാസ് പുരൻ - 10.75 കോടി
ടി. നടരാജൻ - 4 കോടി
ഭുവനേശ്വർ കുമാർ - 4.20 കോടി
രാഹുൽ ത്രിപാഠി - 8.50 കോടി
അഭിഷേക് ശർമ - 6.50 കോടി
ശ്രേയസ് ഗോപാൽ - 75 ലക്ഷം
മുംബൈ ഇന്ത്യൻസ്
ഇഷാൻ കിഷൻ - 15.25 കോടി
ഡെവാൾഡ് ബ്രെവിസ് - 3 കോടി
മുരുകൻ അശ്വിൻ - 1.60 കോടി
ബേസിൽ തമ്പി - 30 ലക്ഷം
അതേസമയം സ്റ്റീവ് സ്മിത്ത്, സുരേഷ് റെയ്ന, ഡേവിഡ് മില്ലർ, ഷാക്കിബ് അൽ ഹസൻ, മുഹമ്മദ് നബി, മാത്യു വെയ്ഡ്, വൃദ്ധിമാൻ സാഹ, ആദം സാംപ, ഉമേഷ് യാദവ്, ആദിൽ റഷീദ് എന്നിവരെ ആദ്യ ശ്രമത്തിൽ ആരും വാങ്ങിയില്ല. മലയാളി താരങ്ങളായ വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർക്കു വേണ്ടിയും ആരും രംഗത്ത് വന്നില്ല.
0 Comments