📲വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്നു മുതല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുവാന്‍ പി.സി.ആര്‍ പരിശോധന വേണ്ട.
✒️വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്നു മുതല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുവാന്‍ പി.സി.ആര്‍ പരിശോധന വേണ്ട. അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മാര്‍ഗ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഖത്തര്‍, സൗദി അറേബ്യ ,ഒമാന്‍, ബഹറൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളക്കം മൊത്തം 82 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ ഇളവ് ബാധകമാവുക. കുവൈത്ത്, യു. എ. ഇ. എന്നീ രാജ്യങ്ങളില്‍ നിലവില്‍ ലിസ്റ്റിലില്ലാത്തതും പ്രവാസികൾക്കിടയിൽ പ്രതിഷേധമുയർത്തുന്നുണ്ട്. വിദേശ യാത്രക്കാര്‍ക്ക് നിര്‍ദേശിച്ചിരുന്ന 7 ദിവസത്തെ ഹോം ക്വാറന്റൈനും ഒഴിവാക്കിയിരുന്നു.
📲ഖത്തറിൽ ഇന്ന് 601 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
✒️ദോഹ: ഖത്തറിൽ ഇന്ന് 601 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരാകരിച്ച 73 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. 24 മണിക്കൂറിനിടെ 964 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 34,2554 ആയി ഉയര്‍ന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,943 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്ത് വാക്സിനേഷന്‍ കാംപെയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 6,105,201 ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തിട്ടുള്ളത്.
📲വിദേശ ജയിലുകളിലുള്ളത് 8,000 പ്രവാസി ഇന്ത്യക്കാര്‍, പകുതിയും ഗള്‍ഫ് രാജ്യങ്ങളില്‍.
✒️വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവരും വിചാരണ നേരിടുന്നവരുമുള്‍പ്പെടെ ബഹ്‌റൈനിലെ(Bahrain) ജയിലുകളില്‍(jail) കഴിയുന്നത് ആകെ 178 പ്രവാസി ഇന്ത്യക്കാര്‍(Expat Indians). ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമുള്ള വിവരമാണിത്. ആകെ 1,570 പ്രവാസി ഇന്ത്യക്കാരാണ് സൗദി അറേബ്യയിലെ ജയിലുകളില്‍ കഴിയുന്നത്. 1,292 ഇന്ത്യന്‍ തടവുകാര്‍ യുഎഇയിലെയും 460 തടവുകാര്‍ കുവൈത്തിലെയും 439 തടവുകാര്‍ ഖത്തറിലെയും 49 ഇന്ത്യന്‍ തടവുകാര്‍ ഒമാനിലെയും ജയിലുകളില്‍ കഴിയുന്നുണ്ട്.
സ്ഥിതിവിവര കണക്കുകള്‍ അനുസരിച്ച് 8,000ത്തോളം ഇന്ത്യക്കാരാണ് വിദേശ ജയിലുകളില്‍ കഴിയുന്നത്. ഇവരില്‍ പകുതിയും ഗള്‍ഫ് രാജ്യങ്ങളിലാണുള്ളത്. തടവുകാര്‍ക്ക് ഏറ്റവും നല്ല മാനുഷിക പരിഗണന ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ സര്‍ക്കാര്‍ മികച്ച ശ്രമങ്ങളാണ് നടത്തുന്നതെന്ന് ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്(ഐസിആര്‍എഫ്) ചെര്‍മാന്‍ ഡോ. ബാബു രാമചന്ദ്രനെ ഉദ്ധരിച്ച് 'ദി ഡെയ്‌ലി ട്രിബ്യൂണ്‍' റിപ്പോര്‍ട്ട് ചെയ്തു.
ബഹ്‌റൈനിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി ഇന്ത്യന്‍ അംബാസഡറുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര, നോണ്‍-പ്രോഫിറ്റ് സ്ഥാപനമാണ് ഐസിആര്‍എഫ്. ബഹ്‌റൈനില്‍ കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് വരെ ഐസിആര്‍എഫ് ബഹ്‌റൈന്‍ ജയിലുകളില്‍ സ്ഥിരമായി സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ജയില്‍ സംവിധാനമാണ് ബഹ്‌റൈനിലുള്ളതെന്നും ലോകനിലവാരം പുലര്‍ത്തി കൊണ്ട് തടവുകാരുടെ ആവശ്യങ്ങളെല്ലാം പരിഗണിക്കുന്നുണ്ടെന്നും ഡോ. ബാബു പറഞ്ഞു. കൊവിഡ് നിയന്ത്രണവിധേയമാകുമ്പോള്‍ ജയില്‍ സന്ദര്‍ശനങ്ങള്‍ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്‌റൈനിലെ അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റിലിലെ ഫിസിഷ്യന്‍ കൂടിയാണ് ഡോ. ബാബു രാമചന്ദ്രന്‍.
📲ഒമാനില്‍ 1,979 പുതിയ കൊവിഡ് കേസുകള്‍ കൂടി, മൂന്ന് മരണം.
✒️ഒമാനില്‍ (Oman) 1,979 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 2,547 പേര്‍ കൂടി രോഗമുക്തരായി(Covid recoveries). കൊവിഡ് ബാധിച്ച് പുതിയതായി മൂന്ന് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് ഇതുവരെ 3,67,679 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,43,594 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,211 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 93.4 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 397 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 88 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
📲യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു; ഇന്ന് രണ്ട് മരണം.
✒️അബുദാബി: യുഎഇയില്‍ ഇന്ന് 1,191 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,713 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,89,858 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,69,428 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,03,597 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,287 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 63,544 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
📲ബഹ്‌റൈൻ: റാപിഡ് ആന്റിജൻ പരിശോധനകൾ സ്വകാര്യ ഫാർമസികളിലും, ആശുപത്രികളിലും ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം.
✒️രാജ്യത്തെ എല്ലാ സ്വകാര്യ ഫാർമസികളിലും, ആശുപത്രികളിലും, മെഡിക്കൽ കേന്ദ്രങ്ങളിലും COVID-19 റാപിഡ് ആന്റിജൻ പരിശോധനകൾ ലഭ്യമാണെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 2022 ഫെബ്രുവരി 13-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ സ്ഥിരീകരണം അനുസരിച്ചാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
കിംഗ് ഫഹദ് കോസ് വേയിലൂടെ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് റാപിഡ് ആന്റിജൻ പരിശോധന നടത്തേണ്ടതായ സാഹചര്യത്തിലാണ് മന്ത്രാലയം ഈ അറിയിപ്പ് നൽകിയിരിക്കുന്നത്. ഈ പരിശോധനകൾ നടത്തുന്നവർക്ക് അധികൃതർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
📲യു എ ഇ: ഫെബ്രുവരി 15 മുതൽ സിനിമാശാലകൾ പൂർണ്ണശേഷിയിൽ തുറക്കുമെന്ന് മീഡിയ റെഗുലേറ്ററി ഓഫീസ് അറിയിച്ചു.
✒️2022 ഫെബ്രുവരി 15, ചൊവ്വാഴ്ച്ച മുതൽ രാജ്യത്തെ സിനിമാശാലകൾ പൂർണ്ണശേഷിയിൽ പ്രവർത്തിച്ച് തുടങ്ങുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് കൾച്ചർ ആൻഡ് യൂത്തിന് കീഴിലെ മീഡിയ റെഗുലേറ്ററി ഓഫീസ് അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
COVID-19 പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ പരിപാടികളിലും, വാണിജ്യ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള പരമാവധി അനുവദനീയമായ ആളുകളുടെ എണ്ണം ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഫെബ്രുവരി പകുതി മുതൽ പടിപടിയായി ഒഴിവാക്കാനുള്ള യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റിയുടെ (NCEMA) തീരുമാനത്തെത്തുടർന്നാണ് മീഡിയ റെഗുലേറ്ററി ഓഫീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
“സിനിമാശാലകളിൽ അനുവദിക്കുന്ന സന്ദർശകരുടെ എണ്ണം പൂർണ്ണശേഷിയിലേക്ക് ഉയർത്താനുള്ള തീരുമാനം രാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ വിജയത്തെ എടുത്തകാട്ടുന്നു.”, മീഡിയ റെഗുലേറ്ററി ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. റാഷിദ് ഖൽഫാൻ അൽ നുഐമി വ്യക്തമാക്കി.
വിവിധ മേഖലകളിലെ COVID-19 നിയന്ത്രണങ്ങൾ ഫെബ്രുവരി പകുതി മുതൽ പടിപടിയായി ഒഴിവാക്കുമെന്ന് NCEMA 2022 ഫെബ്രുവരി 9-ന് അറിയിച്ചിരുന്നു. 2022 ഫെബ്രുവരി പകുതിയോടെ, യു എ ഇയിലെ വാണിജ്യ, ടൂറിസം, വിനോദ മേഖലകളിലും, ഷോപ്പിംഗ് കേന്ദ്രങ്ങളിലും, പൊതുഗതാഗത സംവിധാനങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പടിപടിയായി ഒഴിവാക്കുന്നതും, ഇവയുടെ പ്രവർത്തനം പൂർണ്ണമായ ശേഷിയിൽ അനുവദിക്കുന്നതുമാണെന്ന് NCEMA അറിയിച്ചിരുന്നു.
📲കുവൈത്തിൽ ആരോഗ്യ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്.
✒️കുവൈത്തിൽ ആരോഗ്യ നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിച്ചു. കുവൈത്ത് അംഗീകരിച്ച വാക്സിനെടുത്തവർക്ക് രാജ്യത്തേക്ക് വരാൻ പി.സി.ആർ പരിശോധനയും ക്വാറൻറീനും ആവശ്യമില്ല എന്നതാണ് പ്രധാന മാറ്റം. വാക്സിൻ എടുക്കാത്തവർക്കും 72 മണിക്കൂർ സമയപരിധിയിലെ പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ കുവൈത്തിലേക്ക് വരാവുന്നതാണ്. കുത്തിവെപ്പ് എടുക്കാത്തവർക്ക് ഏഴ് ദിവസം നിർബന്ധിത ഹോം ക്വാറൻറീൻ ഉണ്ടാകും.
ഇൗ സമയ പരിധിക്ക് ശേഷം പി.സി.ആർ എടുത്ത് നെഗറ്റീവ് ആണെങ്കിൽ ക്വാറൻറീൻ അവസാനിപ്പിക്കാം. ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പി.സി.ആർ നെഗറ്റീവ് ആണെങ്കിൽ ക്വാറൻറീൻ അവസാനിപ്പിക്കാം. കുത്തിവെപ്പ് നിർബന്ധമല്ലാത്ത 16 വയസ്സിന് താഴെയുള്ളവർക്ക് ഇൗ നിബന്ധനകളൊന്നും ബാധകമല്ല. ഫെബ്രുവരി 20 മുതലാണ് പുതിയ നിർദേശങ്ങൾ പ്രാബല്യത്തിലാകുക. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ഒമ്പത് മാസം കഴിഞ്ഞാൽ ബൂസ്റ്റർ ഡോസ് കൂടി എടുത്താലേ വാക്സിനെടുത്തവർ എന്ന വിഭാഗത്തിൽ ഉൾപ്പെടൂ. കൊറോണ സ്ഥിരീകരിച്ച് മൂന്ന് മാസം പൂർത്തിയാകാത്തവരും 'പ്രതിരോധ ശേഷിയുള്ളവർ' വിഭാഗത്തിൽ പെടുത്തി ഇളവ് ലഭിക്കുന്നവരിലാണ് ഉൾപ്പെടുക.
പള്ളികളിലെ സാമൂഹിക അകല നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. കുത്തിവെപ്പ് എടുക്കാത്തവർക്കും ഫെബ്രുവരി 20 മുതൽ മാളുകളിൽ പ്രവേശനം അനുവദിക്കും. 20 മുതൽ ഒത്തുകൂടൽ വിലക്ക് നീക്കും. വാക്സിനെടുത്തവർക്ക് തിയറ്റർ, പാർട്ടി ഹാൾ തുടങ്ങിയ ഇടങ്ങളിൽ നിബന്ധന ഇല്ലാതെയും എടുക്കാത്തവർക്ക് 72 മണിക്കൂർ സമയപരിധിയിലെ പി.സി.ആർ വേണം എന്ന വ്യവസ്ഥയിലും പ്രവേശനം അനുവദിക്കും. പൊതു വാഹനങ്ങൾ പൂർണ ശേഷിയിൽപ്രവർത്തിക്കാം. യാത്രക്കാർ മാസ്ക് ധരിക്കണമെന്ന നിബന്ധന തുടരും. മാർച്ച് 13 മുതൽ സർക്കാർ ഒാഫിസുകൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുമെന്നും മന്ത്രിസഭ തീരുമാനമായി പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് അറിയിച്ചു. cabinet കാപ്ഷൻ ഇല്ല.
📲സൗദിയിൽ ഇന്ന് 2,227പുതിയ രോഗികളും 3,469 രോഗമുക്തിയും.
✒️സൗദിയിൽ 2,227പുതിയ കോവിഡ് രോഗികളും 3,469 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,30,614 ഉം രോഗമുക്തരുടെ എണ്ണം 6,95,470 ഉം ആയി.
ഒരു മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,974 ആയി. നിലവിൽ 26,170 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 1,016 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.18 ശതമാനവും മരണനിരക്ക് 1.22 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 735, ജിദ്ദ 137, ദമ്മാം 106, ഹുഫൂഫ് 76, മക്ക 56, മദീന 53. സൗദി അറേബ്യയിൽ ഇതുവരെ 5,95,66,101 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,57,79,443 ആദ്യ ഡോസും 2,39,48,386 രണ്ടാം ഡോസും 98,38,272 ബൂസ്റ്റർ ഡോസുമാണ്.
0 Comments