Ticker

6/recent/ticker-posts

Header Ads Widget

Gold Price Today : സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു.

സംസ്ഥാനത്ത് സ്വർണ്ണവില (Gold Price) മാറ്റമില്ലാതെ തുടരുന്നു. 4490 രൂപയിൽ നിന്ന് ഗ്രാമിന് 20 രൂപ വർധിച്ച് 4510 രൂപയായ ശേഷം രണ്ട് ദിവസമായി വിലയിൽ മാറ്റമുണ്ടായില്ല. ഇന്ന് വിലയിൽ മാറ്റമുണ്ടായില്ല. 4510 രൂപയാണ് 22 ക്യാരറ്റ് ഒരു ഗ്രാം സ്വർണത്തിന് (Gold) ഇന്നത്തെ വില.

ഒരു പവന് 36080 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വർണവില കുത്തനെ ഇടിയുകയായിരുന്നു. ഒരു ഘട്ടത്തിൽ 4590 രൂപയുണ്ടായിരുന്ന സ്വർണത്തിന് വില താഴേക്ക് പോയി 4490 രൂപയായി. അതിന് ശേഷം കുറച്ച് ദിവസം ഒരേ നിലയിൽ വില തുടരുകയായിരുന്നു.

18 ക്യാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്നത്തെ വില 3725 രൂപയാണ്. ഹോൾമാർക്ക് വെള്ളിക്ക് ഗ്രാമിന് 100 രൂപയും വെള്ളി ഗ്രാമിന് 67 രൂപയുമാണ് ഇന്നത്തെ വില. വെള്ളി ഗ്രാമിന് ഒരു രൂപ കുറഞ്ഞു. 

4500 രൂപയായിരുന്നു ജനുവരി 29, 30 തീയതികളിൽ 22 കാരറ്റ് വിഭാഗത്തിലെ ഒരു ഗ്രാം സ്വർണത്തിന്റെ വില. ജനുവരി 27 ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് സ്വർണവില ഗ്രാമിന് (Gold Price Today) 4550 രൂപയായിരുന്നു. 28 ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 4515 രൂപയായി. പിന്നീട് 29 ന് 15 രൂപയും കുറഞ്ഞു.

Post a Comment

0 Comments