Ticker

6/recent/ticker-posts

Header Ads Widget

Qatar Entry Rule: ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ ഇനി പിസിആര്‍ പരിശോധന വേണ്ട; ക്വാറന്റീനും ഒഴിവാക്കി.

ഖത്തറിലേക്കുള്ള യാത്രാ നിബന്ധനകളില്‍ (Entry rules) പൊതുജനാരോഗ്യ മന്ത്രാലയം (Ministry of Public Health) മാറ്റം വരുത്തി. രാജ്യത്തെ കൊവിഡ് കേസുകളില്‍ (Covid cases) ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലും രാജ്യത്തെ വാക്സിനേഷന്‍ കാമ്പയിനുകള്‍ (vaccination campaigns) വിജയം കണ്ട സാഹചര്യത്തിലുമാണ് ഖത്തറിലേക്ക് വരുന്നവര്‍ക്കുള്ള നിബന്ധനകള്‍ ലഘൂകരിച്ചത് (Relaxing entry rules). ഫെബ്രുവരി 28ന് ഖത്തര്‍ സമയം വൈകുന്നേരം ഏഴ് മുതല്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും.

ഇന്ത്യ ഉള്‍പ്പെടെയുള്ള ഒന്‍പത് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്ന താമസ വിസയുള്ളവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ല. പൂര്‍ണമായി വാക്സിനെടുത്തവരെയും കൊവിഡ് ബാധിച്ച് സുഖം പ്രാപിച്ചവരെയും ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ ഖത്തറിലെത്തി 24 മണിക്കൂറിനിടെ റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തിയാല്‍ മതി. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ഈജിപ്‍ത്, ജോര്‍ജിയ, ജോര്‍ദാന്‍, നേപ്പാള്‍, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.

വാക്സിനെടുത്തിട്ടില്ലാത്തവരും കൊവിഡ് ബാധിച്ചതിലൂടെ പ്രതിരോധ ശേഷി നേടിയിട്ടില്ലാത്തവരുമായ യാത്രക്കാര്‍ അഞ്ച് ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ പൂര്‍ത്തീകരിക്കണം. ഖത്തറിലെത്തി 24 മണിക്കൂറിനകം കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണം. ഹോട്ടല്‍ ക്വാറന്റീനിന്റെ അഞ്ചാം ദിവസം റാപ്പിഡ് ആന്റിജന്‍ പരിശോധനയ്‍ക്കും വിധേയമാവണം. വാക്സിനെടുത്തിട്ടില്ലാത്തവര്‍ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ ഫലം ഹാജരാക്കുകയും വേണം.

ഇന്ത്യ ഉള്‍പ്പെടെയുള്ള ഒന്‍പത് രാജ്യങ്ങളില്‍ നിന്നെത്തുന്ന പൂര്‍ണമായി വാക്സിനെടുക്കുകയോ അല്ലെങ്കില്‍ കൊവിഡ് ബാധിച്ചതിലൂടെ പ്രതിരോധ ശേഷി നേടുകയോ ചെയ്‍ത സന്ദര്‍ശക വിസക്കാര്‍, യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. ഖത്തറിലെത്തിയ ശേഷം ഒരു ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനും നിര്‍ബന്ധമാണ്. ഈ ദിവസം തന്നെ റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തുകയും വേണം. വാക്സിനെടുത്തിട്ടില്ലാത്തവരും കൊവിഡ് ബാധിച്ച് സുഖപ്പെടുന്നതിലൂടെ പ്രതിരോധ ശേഷി ലഭിക്കാത്തവരുമായ സന്ദര്‍ശകര്‍ക്ക് ഈ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് പ്രവേശനമുണ്ടാകില്ല.

ആസ്‍ട്രസെനിക വാക്സിനെടുത്തവര്‍ക്ക് രണ്ടാം ഡോസോ അല്ലെങ്കില്‍ ബൂസ്റ്റര്‍ ഡോസോ സ്വീകരിച്ച് 14 ദിവസത്തിന് ശേഷം ഒന്‍പത് മാസം വരെയാണ് വാക്സിനെടുത്തതിന്റെ ആനുകൂല്യം ലഭ്യമാവുക. ഒരു തവണ കൊവിഡ് ബാധിച്ചവര്‍ക്കും ഒന്‍പത് മാസത്തേക്ക് ഇളവുകള്‍ ലഭിക്കും. ഇതിനായി വെരിഫൈ ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള ലബോറട്ടറി പരിശോധനാ ഫലം ഹാജരാക്കണം.

Ukraine : യുക്രൈനിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി ഖത്തര്‍ എയര്‍വേയ്‌സ്.

റഷ്യന്‍ (Russia) വ്യോമാക്രമണത്തിന്റെയും നിലവിലെ പ്രതിസന്ധികളുടെയും പശ്ചാത്തലത്തില്‍ യുക്രൈനിലേക്കുള്ള (Ukraine) സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഖത്തര്‍ എയര്‍വേയ്‌സ് (Qatar Airways). യുക്രൈനിലെ വിവിധ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ഖത്തര്‍ എയര്‍വേയ്‌സ് ട്വിറ്ററിലൂടെ അറിയിച്ചു. 

നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ക്കായി വെബ്‌സൈറ്റ് (http://qatarairways.com) സന്ദര്‍ശിക്കണമെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. പുതിയ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ഖത്തര്‍ എയര്‍വേയ്‌സ് വ്യക്തമാക്കി.

റഷ്യന്‍ വ്യോമാക്രമണം തുടങ്ങിയതിന് പിന്നാലെ പുലര്‍ച്ചയോടെ തന്നെ എയര്‍ട്രാഫിക് സേവനങ്ങള്‍ താല്‍ക്കാലികമായി അടച്ചതായി യുക്രൈന്‍ സ്റ്റേറ്റ് എയര്‍ ട്രാഫിക് സര്‍വീസ് എന്റര്‍പ്രൈസ് അറിയിച്ചിരുന്നു. തങ്ങളുടെ പൗരന്മാരോട് യുക്രൈനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

യു എ ഇ: ഉക്രൈനിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തലാക്കിയതായി വിമാന കമ്പനികൾ.

രാജ്യത്ത് നിന്ന് ഉക്രൈനിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തലാക്കിയതായി യു എ ഇ വിമാന കമ്പനികൾ അറിയിച്ചു. 2022 ഫെബ്രുവരി 24-ന് പുലർച്ചെ റഷ്യ ഉക്രൈനിൽ സൈനിക ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് വ്യോമയാന സർവീസുകൾ നിർത്തലാക്കിയിരിക്കുന്നത്.

“നിലവിലെ ഉക്രൈനിലെ സാഹചര്യങ്ങൾ കണക്കിലെടുത്തും, ഉക്രൈനിലേക്കുള്ള വ്യോമപാത അടച്ച സാഹചര്യത്തിലും ഉക്രൈനിലേക്കും, തിരികെയുമുള്ള എല്ലാ വിമാന സർവീസുകളും താത്‌കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് https://wizzair.com/#/ എന്ന വിലാസം സന്ദർശിക്കുകയോ, 00380 893 202 532 എന്ന കോൾ സെന്റർ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.”, അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിസ്‌ എയർ ട്വിറ്ററിലൂടെ അറിയിച്ചു.

https://www.flydubai.com എന്ന വിലാസത്തിലെ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് ദുബായിൽ നിന്ന് കീവ്, ഒഡെസ എന്നീ നഗരങ്ങളിലേക്കുള്ള വിമാനസർവീസുകൾ 2022 മാർച്ച് 8 വരെ ലഭ്യമല്ലെന്ന് ഫ്ലൈ ദുബായ് വ്യക്തമാക്കിയിട്ടുണ്ട്. ഷാർജയിൽ നിന്ന് കീവിലെക്കുള്ള സർവീസുകൾ മാർച്ച് 8 വരെ നിർത്തിവെച്ചതായി എയർ അറേബ്യയും (https://www.airarabia.com/en) അറിയിച്ചിട്ടുണ്ട്. ഉക്രൈൻ വ്യോമപാത ഉപയോഗിച്ചുള്ള സർവീസുകൾ ഒഴിവാക്കുന്നതായി എത്തിഹാദ് എയർവെയ്‌സും അറിയിച്ചിട്ടുണ്ട്.

യാത്രാ വിമാനങ്ങൾക്ക് ഉക്രൈൻ എയർസ്പേസ് ഉപയോഗിച്ചുള്ള വ്യോമയാന സേവനങ്ങൾ നൽകുന്നത് താത്‌കാലികമായി നിർത്തലാക്കിയതായി ഉക്രേനിയൻ സ്റ്റേറ്റ് എയർ ട്രാഫിക് സെർവീസസ് എന്റർപ്രൈസ് ഔദ്യോഗിക വെബ്‌സൈറ്റിൽ അറിയിച്ചിട്ടുണ്ട്. https://uksatse.ua/index.php?s=418d93a571d2b9887ae43ecbaa31443a&act=Part&CODE=247&id=772 എന്ന വിലാസത്തിൽ ഈ അറിയിപ്പ് ലഭ്യമാണ്.

യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി നൽകുന്ന ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം (2022 ഫെബ്രുവരി 24 രാത്രി 10:23-ന് നൽകിയ അറിയിപ്പ്) റഷ്യ, ബെലാറസ് എന്നിവ ഉക്രൈനുമായി അതിർത്തി പങ്കിടുന്ന 200 നോട്ടിക്കൽ മൈൽ (370.4 KM) എയർസ്പേസ് ഉപയോഗിക്കുന്ന വിമാനങ്ങൾക്ക് സുരക്ഷാ ഭീഷണി ഉള്ളതായി വ്യക്തമാക്കുന്നു.

Post a Comment

0 Comments