Ticker

6/recent/ticker-posts

Header Ads Widget

Saudi Health Ministry: രണ്ട് ദിവസത്തിന് ശേഷം വലിയ സംഭവം; സസ്‍പെന്‍സുമായി സൗദി ആരോഗ്യ മന്ത്രാലയം.

ജനങ്ങളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ (Saudi Ministry of Health) പുതിയ അറിയിപ്പ്. രണ്ട് ദിവസത്തിന് ശേഷം വലിയൊരു സംഭവം നടക്കുമെന്നാണ് മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍ (Official twitter handle) വഴി അറിയിച്ചിരിക്കുന്നത്. 'നമ്മുടെ ഭാവി ഇപ്പോള്‍' എന്ന തലക്കെട്ടോടെയാണ് അറിയിപ്പ് പോസ്റ്റ് ചെയ്‍തിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഭവമെന്നാണ് ആരോഗ്യ മന്ത്രാലയം ഇതിനെ വിശേഷിപ്പിക്കുന്നതും. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

ഏത് പ്രായക്കാർക്കും ഇനി ഉംറ നിർവഹിക്കാം; പ്രായ നിബന്ധന പൂര്‍ണമായും ഒഴിവാക്കി.

കൊവിഡ് സാഹചര്യത്തിൽ (Covid situation) ഉംറ നിർവഹിക്കാൻ ഏർപ്പെടുത്തിയിരുന്ന പ്രായ നിബന്ധന (Age restrictions) പൂർണമായും ഒഴിവാക്കി. ഇനി ഏത് പ്രായക്കാർക്കും മക്കയിൽ എത്തി ഉംറ ചെയ്യാനും (Umrah Pilgrimage) മദീനയിലെ പ്രവാചക പള്ളി സന്ദർശിക്കാനും കഴിയും. 

ഏഴ് വയസിന് മുകളിൽ ഉള്ളവർക്കായിരുന്നു ഏറ്റവും ഒടുവിൽ അനുമതി ഉണ്ടായിരുന്നത്. ആ പരിധി ആണ് ഇപ്പോൾ എടുത്തു കളഞ്ഞത്. തവക്കൽന ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസുള്ള ആർക്കും ഇനി മക്കയിലും മദീനയിലും എത്താം. എന്നാൽ ഇഅതമർന ആപ് വഴി ഉംറക്കും മദീന സിയാറത്തിനുമുള്ള അനുമതി എടുക്കണം.

Post a Comment

0 Comments