സ്കൂളുകളിലേക്ക് എത്താൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി ഓൺലൈൻ പഠനം തുടരും. ഒന്ന് മുതൽ 9ആം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മാർച്ച് വരെ ക്ലാസുകളുണ്ടാകും. ഏപ്രിലിലായിരിക്കും വാർഷിക പരീക്ഷ. 10,12 ക്ലാസുകൾ ഈ മാസം അവസാനത്തോടെ തീർക്കും. പിന്നീട് റിവിഷനുള്ള സമയം നൽകി മോഡൽ പരീക്ഷ നടത്തും.
സ്‌കൂള്‍ തുറക്കുമ്പോള്‍ ഉയരുന്ന ആശങ്ക; കൊവിഡ് പശ്ചാത്തലത്തില്‍ മാതാപിതാക്കള്‍ അറിയേണ്ടത്...
കൊവിഡ് 19മായുള്ള നമ്മുടെ പോരാട്ടം( Covid 19 Fight ) രണ്ട് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇതിനിടെ ജനിതകവ്യതിയാനങ്ങള്‍ ( Virus Mutants ) സംഭവിച്ച വൈറസുകളെത്തി, വാക്‌സിനെത്തി, അതിശക്തമായ രണ്ടാം തരംഗവും അതില്‍ നിന്ന് അല്‍പം ആശ്വസം പകരുന്ന മൂന്നാം തരംഗവുമെത്തി ( Third Wave ).
എന്നാലിപ്പോഴും കുട്ടികളെയോ പ്രായമായവരെയോ ഗര്‍ഭിണികളെയോ ഒക്കെ കൊവിഡ് ബാധിക്കുന്നതുമായി ബന്ധപ്പെട്ട് നമുക്കുള്ള ആശങ്ക ചെറുതല്ല. കുട്ടികള്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ കൂടിയാകുമ്പോള്‍ ആ ആശങ്ക ഏറെ ആഴത്തിലുള്ളതാകുന്നു.
നിലവില്‍ സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് വളരെയധികം സമ്മര്‍ദ്ദപ്പെടുന്ന മാതാപിതാക്കളെയാണ് നാം കാണുന്നത്. കുട്ടികളെ രോഗം ബാധിക്കുമോ? ബാധിച്ചാല്‍ തന്നെ അത് ദൗര്‍ഭാഗ്യവശാല്‍ അപകടകരമാംവിധം തീവ്രമാകുമോ? എന്നെല്ലാമുള്ള ഭയം മാതാപിതാക്കളുടെ മനസില്‍ തീര്‍ച്ചയായും കാണും.
ഈ ഘട്ടത്തില്‍ നിര്‍ബന്ധമായും സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള മാതാപിതാക്കള്‍ അറിയേണ്ട ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
കുട്ടികളെ കൊവിഡ് ബാധിക്കാനുള്ള സാധ്യത...
കുട്ടികളെ കൊവിഡ് ബാധിക്കാന്‍ എത്രമാത്രം സാധ്യതയുണ്ട്? വളരെ കൃത്യമായൊരുത്തരം ഇതിന് നല്‍കുക സാധ്യമല്ല. അതായത്, കുട്ടികള്‍ക്കും തീര്‍ച്ചയായും കൊവിഡ് പിടിപെടാം. എന്നാല്‍ മറ്റ് പ്രായക്കാരെ അപേക്ഷിച്ച് കുട്ടികളിലും കൗമാരക്കാരിലും കൊവിഡ് ബാധ കുറവാണെന്നതാണ് വസ്തുത. ഇത് ലോകാരോഗ്യ സംഘടനയും അടിവരയിട്ട് പറഞ്ഞിട്ടുള്ള കാര്യമാണ്. എന്ന് മാത്രമല്ല, കുട്ടികളില്‍ കൊവിഡ് തീവ്രമാകാനുള്ള സാധ്യതയും ലക്ഷണങ്ങള്‍ പ്രകടമാകുന്നതുമെല്ലാം കുറവാണ്. കുട്ടികളിലെ കൊവിഡ് മരണനിരക്കും താരതമ്യേന കുറവ് തന്നെ.
ഇതില്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ല, അല്ലെങ്കില്‍ ലക്ഷണങ്ങളില്ല എന്നത് ആരോഗ്യകരമായ ഒരു സംഗതിയല്ല. രോഗം തിരിച്ചറിയപ്പെടാതെ പോകുന്നതിനും രോഗം മറ്റുള്ളവരിലേക്ക് എത്തുന്നതിനുമെല്ലാം ഇത് കാരണമാകാം.
കൊവിഡ് ബാധിച്ച കുട്ടികളില്‍ വലിയൊരു വിഭാഗം പേരിലും ലക്ഷണങ്ങള്‍ കാണാറില്ല. ലക്ഷണങ്ങള്‍ പ്രകടമായാലും അത് ഗുരുതരവും ആകാറില്ല. വളരെ ചെറിയൊരു ശതമാനം മാത്രമേ കൊവിഡ് പ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെടാറുമുള്ളൂ.
പ്രകടമാകുന്ന ലക്ഷണങ്ങള്‍...
മുതിര്‍ന്നവരില്‍ നിന്ന് വ്യത്യസ്തമായി ശക്തി കുറഞ്ഞ രീതിയിലാണ് കുട്ടികളില്‍ കൊവിഡ് ലക്ഷണങ്ങള്‍ കാണപ്പെടുകയെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പനി, ചുമ, നെഞ്ചുവേദന, രുചിയും ഗന്ധവും നഷ്ടമാകുന്ന അവസ്ഥ, ചര്‍മ്മത്തില്‍ നിറവ്യത്യാസം, തൊണ്ടവേദന, പേശീവേദന, തളര്‍ച്ച, തലവേദന, മൂക്കടപ്പ് എന്നിവയെല്ലാം കുട്ടികളില്‍ കൊവിഡ് ലക്ഷണമായി വരാം. വൈറസ് പിടിപെട്ട് ആറ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടെങ്കില്‍ അത് കാണാം.
ഈ ലക്ഷണങ്ങളെല്ലാം തന്നെ വൈറല്‍ അണുബാധയടക്കം പല അസുഖങ്ങളുടെയും ലക്ഷണമാണ്. അതുകൊണ്ട് തന്നെ കുട്ടികളില്‍ ഇവയേതെങ്കിലും കണ്ടാല്‍ നിലവിലെ സാഹചര്യത്തില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഒരു ലക്ഷത്തി തൊണ്ണൂറ്റിയൊന്നായിരത്തോളം അധ്യാപകരും ഇരുപത്തി രണ്ടായിരത്തോളം അനധ്യാപകരും സ്‌കൂളുകളിൽ ഉണ്ട്. ഒന്ന് മുതൽ പത്ത് വരെ ക്ളാസുകളിൽ ഒരു ലക്ഷത്തി അമ്പതിയേഴായിരത്തിൽപരം അധ്യാപകരും ഹയർ സെക്കണ്ടറിയിൽ മുപ്പത്തിനായിരത്തിൽപരം അധ്യാപകരും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മൂവായിരത്തി തൊള്ളായിരത്തോളം അധ്യാപകരുണ്ട്.
പ്രീപ്രൈമറി വിഭാഗത്തിൽ തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ ഓരോ ദിവസവും 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി ഉച്ചവരെ ക്‌ളാസുകൾ ഉണ്ടാകും. പ്രീപ്രൈമറി മുതൽ എട്ടാം ക്ളാസുവരെയുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം വിതരണം ചെയ്യും.
കുട്ടികളുടെ യൂണിഫോമിന്റെയും ഹാജറിന്റെയും കാര്യത്തിൽ കടുംപിടിത്തം വേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഒരുക്കങ്ങൾ പൂർത്തിയായതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മാർഗരേഖ നിർദ്ദേശിച്ച പ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആകും സ്കൂൾ നടത്തിപ്പെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
0 Comments