പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി വമ്പന്‍ വിജയം സ്വന്തമാക്കുമെന്ന് ഇന്ത്യ ടുഡെ - ആക്‌സിസ് മൈ ഇന്ത്യ അഭിപ്രായ സര്‍വേ ഫലം. എഎപി 76 മുതല്‍ 90 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ വരുമെന്നാണ് അഭിപ്രായ സര്‍വേ ഫലം സൂചിപ്പിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിയായ കോണ്‍ഗ്രസ് 19 മുതല്‍ 31 സീറ്റുകളിലേക്ക് ചുരുങ്ങിയേക്കും. അകാലി ദള്‍ 7 മുതല്‍ 11 സീറ്റുകള്‍ നേടും. പഞ്ചാബില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപി ഒന്ന് മുതല്‍ നാല് സീറ്റ് വരെ ലഭിക്കുമെന്നും ഇന്ത്യ ടുഡെ - ആക്‌സിസ് മൈ ഇന്ത്യ അഭിപ്രായ സര്‍വേ ഫലം സൂചിപ്പിക്കുന്നു.
ഉത്തർ പ്രദേശിൽ ബിജെപി 240 സീറ്റുകൾ നേടുമെന്ന് റിപ്പബ്ലിക്ക് സർവേ പ്രവചനം. ഉത്തര് പ്രദേശ്: മാട്രിസ് എക്സിറ്റ് പോൾ ബിജെപി 262-277, എസ്പി 119 മുതൽ 134 വരെ, ബിഎസ്പി 07 മുതൽ 15 വരെ, കോൺഗ്രസ് 04. ഉത്തർ പ്രദേശിൽ ബിജെപിക്ക് സാധ്യത പ്രവചിച്ച് ടൈംസ് നൗ സർവേ.
ഗോവയിൽ ബിജെപി ഭരണം നിലനിർത്തുമെന്ന് ന്യൂസ് എക്‌സ്-പോൾസ്ട്രാറ്റ് എക്‌സിറ്റ്‌പോൾ സർവേ ഫലം. ബിജെപിക്ക് 17 മുതൽ 19 സീറ്റുകളിൽ വരെ വിജയിക്കാനാവും എന്നാണ് ന്യൂസ് എക്‌സ്-പോൾസ്ട്രാറ്റ് സർവേ പ്രവചിക്കുന്നത്. ഗോവയിൽ ആകെ 40 നിയമസഭാ സീറ്റുകൾ ആണ് ഉളളത്.ഗോവയിൽ ശക്തമായ പോരാട്ടം തന്നെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് കാഴ്ച വെച്ചേക്കും എന്നും സർവേ പ്രവചിക്കുന്നു. 11 മുതൽ 13 വരെ സീറ്റുകളാവും ഗോവയിൽ കോൺഗ്രസിന് നേടാൻ സാധിക്കുക. ആം ആദ്മി പാർട്ടിക്ക് 1 മുതൽ 4 വരെ സീറ്റുകൾ ആണ് ന്യൂസ് എക്‌സ്-പോൾസ്ട്രാറ്റ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. അതേസമയം മറ്റ് ചെറുപാർട്ടികൾക്ക് 2 മുതൽ 7 വരെ സീറ്റുകൾ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിക്കും എന്നും സർവേ പ്രവചിക്കുന്നു.
മണിപ്പൂരിൽ ബിജെപി ഏറ്റവും വലിയ കക്ഷിയാവുമെന്ന് എബിപി ന്യൂസ്-സി വോട്ടർ എക്‌സിറ്റ് പോൾ. ബിജെപി 23 മുതൽ 27 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റാണിത്. അതേസമയം കോൺഗ്രസ് ഇത്തവണ തകർച്ച നേരിടുമെന്നും സർവേ പ്രവചിക്കുന്നു. പന്ത്രണ്ട് മുതൽ 16 സീറ്റ് വരെയാണ് കോൺഗ്രസിന് നേടാനാവുക. കഴിഞ്ഞ തവണ കോൺഗ്രസായിരുന്നു ഏറ്റവും വലിയ കക്ഷി. നാഷണൽ പീപ്പിൾസ് പാർട്ടി പത്ത് മുതൽ 14 സീറ്റ് വരെ നേടാമെന്നും സർവേ പ്രവചിക്കുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ട് മൂന്ന് മുതൽ ഏഴ് സീറ്റ് വരെ നേടുമെന്നും സർവേ പ്രവചിക്കുന്നു. മറ്റുള്ളവർ രണ്ട് മുതൽ ആറ് സീറ്റ് വരെ നേടിയേക്കാം.
0 Comments