Ticker

6/recent/ticker-posts

Header Ads Widget

മലപ്പുറത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് അപകടം; 40ലധികം പേര്‍ക്ക് പരിക്ക്

മലപ്പുറം പൂങ്ങോട്ട് ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരുക്ക്. അഖിലേന്ത്യ സെവൻസ് ഫുട്ബോൾ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുകേറ്റ മൂന്നുപേരെ മട്ടാഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ നിലമ്പൂർ താലൂക്ക് ആശുപത്രിയിലും വണ്ടൂർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മൈതാനത്ത് സെവന്‍സ് ഫുട്‌ബോള്‍ മത്സരം നടന്നുകൊണ്ടിരിക്കുന്നതിന് ഇടക്കാണ്  ഗ്യാലറി തകര്‍ന്നുവീണത്. ഗ്യാലറിയില്‍ നിറയെ ആളുകളുണ്ടായിരുന്നു. അപകടത്തിന് ശേഷമുള്ള തിക്കിലും തിരക്കിലുംപെട്ടും നിരവധിപേര്‍ക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലുണ്ടായ ബലക്ഷയമാണ് ഗ്യാലറി തകര്‍ന്നുവീഴാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്.

Post a Comment

0 Comments