സംസ്ഥാനത്ത് സ്വർണ വിലയിൽ (Gold rate) ഇന്ന് വൻവർധന. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് സ്വർണ വില ഉയർന്നത്.(Gold price hike)
സംസ്ഥാനത്തെ 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് ഇന്നത്തെ വില 4795 രൂപയാണ്. ഒരു പവൻ സ്വർണത്തിന് വില 38,000 കടന്നു. ഇന്നത്തെ വില 38360 രൂപയാണ്. 18 കാരറ്റ് സ്വർണം വിലയിലും വലിയ ഉയർച്ചയാണ് ഇന്ന് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന് ഇന്ന് 50 രൂപ കൂടി. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 400 രൂപയാണ് ഉയർന്നത്. ഇന്നത്തെ വില ഒരു ഗ്രാമിന് 3960 രൂപ. ഹോൾമാർക്ക് വെള്ളി ഗ്രാമിന് 100 രൂപയാണ് ഇന്നത്തെ വില. വെള്ളിക്ക് 73 രൂപയാണ് വില.

0 Comments